2014, ഡിസംബർ 15, തിങ്കളാഴ്‌ച

സന്തോഷ് പണ്ഡിറ്റിനുള്ളത് കഴിവോ കഴിവ്കേടോ ?

ഇക്കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ഞങ്ങൾ, കുറച്ച് മലയാളി സുഹൃത്തുക്കൾ ഒരു ഭാരതീയ ഭക്ഷണശാലയിൽ പോയി. അവിടെ വച്ച് എന്തൊക്കെയോ ചർച്ച ചെയ്യുന്നതിനിടയിൽ, ചർച്ച, പൊടുന്നനെ സന്തോഷ് 'പണ്ഡിറ്റ്‌' എന്ന കേരളത്തിലെ ഇന്നത്തെ ഒരു 'പ്രതിഭാസത്തിന്റെ' മേലെ ആയി. അതിൽ ഞാനൊഴികെ എല്ലാവരും, ആ ഭോജനശാലയിലെ തിരക്കിനെ മാനിച്ചത് കൊണ്ടോ, അവരുടെ സഭ്യത അനുവദിക്കാത്തത് കൊണ്ടോ എന്നറിയില്ല, പണ്ഡിറ്റിനെ 'തെറി' പറഞ്ഞില്ല എന്നേയുള്ളൂ. പക്ഷേ, അവരുടെ ഓരോ വാക്കിലും ഓരോ വാചകത്തിലും പണ്ഡിറ്റിനോടുള്ള അവരുടെ ഉള്ളിൽത്തട്ടിയുള്ള ആത്മരോഷം പ്രകടമായിരുന്നു. ചർച്ചയിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടുപോയി എന്ന് തെളിച്ച് പറയേണ്ടതില്ലല്ലോ. അതെ, ഞാൻ 'ഏകദേശം' സന്തോഷ് പണ്ഡിറ്റിന്റെ ഭാഗത്തായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ സിനിമയായ 'രാധയും കൃഷ്ണനും' ആദ്യത്തെ ഒരു പത്ത് മിനുട്ട് ഞാൻ കണ്ടിട്ടുണ്ട് (അതിനപ്പുറം കാണാൻ മനസ്സനുവദിച്ചില്ല). കൂടാതെ അദ്ദേഹത്തെപ്പറ്റി പത്രങ്ങളിൽ വരുന്ന വാർത്തകളും അദ്ദേഹത്തിന്റെ നാലഞ്ച്  അഭിമുഖങ്ങളും ഒന്ന് രണ്ട് പാട്ടുകളും എന്റെ ശ്രദ്ധയിലൂടെ പോയിട്ടുണ്ട്.  മിക്കതും അവിചാരിതമായി ശ്രദ്ധയിൽ പെടുന്നതാണ്. ഇത്രയൊക്കെയേ പണ്ഡിറ്റിനെക്കുറിച്ച് എനിക്കറിയൂ. 

സന്തോഷ്‌ പണ്ഡിറ്റിന് ആകെ മൊത്തം പ്രാന്താണെന്നും അദ്ദേഹത്തെ ഭ്രാന്താശുപത്രിയിലാക്കണമെന്നും ഒരാൾ രോഷം കൊണ്ടു. ഇങ്ങനെയും സിനിമകൾ ഉണ്ടാക്കാമോ? അദ്ദേഹം എടുക്കുന്നത് സിനിമയാണോ? അതിലെന്തെങ്കിലും കഥയുണ്ടോ? ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദഗതികൾ.

നമ്മളെല്ലാവരും, അവനവന്റെ ബുദ്ധിക്കും, പിന്നെ കുറച്ച് സാമാന്യബുദ്ധിക്കും താരതമ്യം ചെയ്താണല്ലോ മറ്റുള്ളവന്റെ ബുദ്ധിയെക്കുറിച്ച് അഭിപ്രായം പറയുക. അങ്ങനെ ചിന്തിച്ചാൽ അവനവൻ ഒഴികെ ഒരുമാതിരി മറ്റുള്ള എല്ലാവർക്കും പ്രാന്തായിരിക്കും. കുറച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നേയുള്ളൂ. അവനവന്റെ ചിന്താഗതിക്ക് അടുത്ത് നില്ക്കുന്നവരുമായി ചങ്ങാത്തവും ബന്ധവും ഉണ്ടാകും എന്ന് മാത്രം.

എന്റെ അഭിപ്രായത്തിൽ പണ്ഡിറ്റിന്റെ സിനിമയിൽ കുറച്ചൊക്കെ കഥയും, പാട്ടിൽ കുറച്ചൊക്കെ പാട്ടും ഒക്കെയുണ്ട്. പക്ഷേ പാട്ട് ഈണമൊത്തതാണോ, പണ്ഡിറ്റ് തന്നെ എന്തിന് പാടുന്നു, കഥയിൽ ഒഴുക്കുണ്ടോ, അർത്ഥസമ്പുഷ്ടമാണോ എന്നതൊക്കെ വേറെകാര്യം. എന്തായാലും അദ്ദേഹം പുറത്തിറക്കുന്ന ഓരോ ഉൽപ്പന്നവും സുസൂക്ഷ്മം കാണുന്ന / വിലയിരുത്തുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ ഇടയിലുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. കാരണം അത്തരം ആളുകൾക്ക് വേണ്ടിത്തന്നെയാണ് പണ്ഡിറ്റ് ചില സംഭവങ്ങൾ പടച്ചു വിടുന്നത്. അങ്ങനെ പടച്ച് ഉണ്ടാക്കി വിടുന്നത് കാണുവാൻ ആളുകൾ ഉള്ളിടത്തോളം അദ്ദേഹം ഈപ്പണി തുടർന്ന് കൊണ്ടേയിരിക്കും.

അങ്ങനെ പറഞ്ഞപ്പോഴാണ്  രണ്ടാമത്തെ സുഹൃത്ത് പറഞ്ഞത്, ഈ ആളുകളൊക്കെ പോകുന്നത് സന്തോഷ് പണ്ഡിറ്റിനെ കൂകി വിളിച്ച് തെറിയഭിഷേകം ചെയ്യാനാണ് എന്ന്. മോഹൻലാലിന്റെ സിനിമ കണ്ട് തെറിയഭിഷേകം ചെയ്യാൻ പറ്റില്ലത്രേ.

അപ്പോൾ എനിക്ക് വീണ്ടും സംശയം. ഈ പോകുന്ന ആളുകൾക്കാണോ പ്രാന്ത് അതോ സന്തോഷ് പണ്ഡിറ്റിനോ? തെറിയഭിഷേകം ചെയ്യാൻ ആളുകൾക്കെന്താ മുട്ടി നില്ക്കുകയാണോ? എനിക്ക് തോന്നുന്നു, ഈ തരത്തിലുള്ള കാണികളുടെ ചിന്താവൈകൃതം മുതലെടുക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത്. ഭൂരിപക്ഷം ആളുകളും അതു ആസ്വദിക്കുന്നുണ്ടോ എന്നുകൂടി എനിക്ക് സംശയം ഉണ്ട്. അത് കൊണ്ടാണല്ലോ എല്ലാ ദൃശ്യ / അച്ചടി മാധ്യമങ്ങളിലും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചുള്ള അഭിമുഖങ്ങളും ഫീച്ചറുകളും വാർത്തകളും ഒക്കെ വെണ്ടക്കാ വലുപ്പത്തിൽ വരുന്നത്. ആളുകൾ കാണാനും വായിക്കാനും താൽപര്യപ്പെടാത്ത കാര്യങ്ങൾ മാധ്യമങ്ങൾ വിളമ്പിക്കൊണ്ടേയിരിക്കുമോ? സുപ്രസിദ്ധ നടി ഉർവ്വശിപോലും പണ്ഡിറ്റുമായി അഭിമുഖം നടത്തുന്നതുവരെയെത്തിരിക്കുന്നു കാര്യങ്ങൾ. 

അപ്പോൾ മൂന്നാമത്തെ സുഹൃത്ത് ഉദാഹരണ സഹിതം വേറൊരു കാര്യം പറഞ്ഞു:

"സാധാരണ രണ്ടു കാലുകളും രണ്ടു കൈകളും ഉള്ള ഒരു കുഞ്ഞ് പിറന്നാൽ അതൊരു സാധാരണ സംഭവമായതുകൊണ്ട് ആളുകൾ ആ കുഞ്ഞിനെ കാണാൻ തിക്കിത്തിരക്കില്ല. മറിച്ച് നാല് കയ്യും രണ്ട് തലകളുമായി ഒരു ചാപിള്ള പിറന്നാൽ അതിനെ കാണാൻ ആളുകൾ തിരക്ക് കൂട്ടില്ലേ? അതുപോലെയാണ് പണ്ഡിറ്റ് പടച്ചു വിടുന്ന ഉൽപന്നങ്ങൾ കാണാൻ ആളുകൾ തടിച്ചു കൂടുന്നത്"

തീർച്ചയായും ഒറ്റനോട്ടത്തിൽ വളരെ ന്യായമുള്ള ഒരു കാര്യം. പക്ഷേ ഈ പറഞ്ഞതുപോലുള്ള ചാപിള്ളകൾ ആരും അറിയാതെ അല്ലെങ്കിൽ കരുതിക്കൂട്ടിയല്ലാതെ ജന്മമെടുക്കുന്നതാണ്. പക്ഷേ പണ്ഡിറ്റ്, അദ്ദേഹമിറക്കുന്ന സിനിമകളും മറ്റു ചാനൽ ഉൽപന്നങ്ങളും ഒക്കെയുണ്ടാക്കുന്നത് കരുതിക്കൂട്ടിയാണ്. അവിടെയാണ് വ്യത്യാസം. അദ്ദേഹം ഒരു വിഭാഗം ജനത്തിന്റെ 'സൈക്കോളജി' അറിഞ്ഞിട്ട് തന്നെ ചെയ്യുന്നതാണെന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിലൂടെ 'ടോക്ക് ഷോ' യും നടത്തുന്നുണ്ടെന്ന് കേട്ടു. മാത്രവുമല്ല, അതിന് ആയിരക്കണക്കിന് 'ഹിറ്റും' കിട്ടുന്നുണ്ടെന്ന് പത്രത്തിൽ വായിച്ചു. ഇതിന്റെയൊക്കെ അർത്ഥം എന്താണ്? ഈ പൊട്ടൻ കളി കൊണ്ട് അദ്ദേഹം പണം സമ്പാദിക്കുന്നു. ആളുകളെ കൂടുതൽ കൂടുതൽ പൊട്ടൻമാരാക്കിക്കൊണ്ടിരിക്കുന്നു.

അപ്പോൾ ദേ നാലാമൻ:

"സന്തോഷ് 'പണ്ഡിറ്റ്' ചെയ്യുന്നതൊക്കെ ഒരു തരം negative സംഭവങ്ങളാണ്. അദ്ദേഹത്തിന്റെ പ്രചാരം ഒരുതരം കുപ്രസിദ്ധിയാണ്"

ആ അഭിപ്രായത്തോട് കുറച്ചെങ്കിലും യോജിക്കാമെന്ന് എനിക്കും തോന്നി. 'നെഗറ്റീവ്' സംഖ്യയും 'പോസിറ്റീവ്' സംഖ്യയും സംഖ്യ തന്നെയാണല്ലോ? സംഖ്യ താഴോട്ടോ മേല്പോട്ടോ എന്ന വ്യത്യാസമല്ലേ ഉള്ളൂ. അത് പോലെ കരയിലേക്ക് വലിച്ച് കയറ്റാനും വെള്ളത്തിലേക്ക് തള്ളിയിടാനും ഉപയോഗിക്കുന്നത് 'ശക്തി' തന്നെയാണല്ലോ? ഈത്തരുണത്തിൽ ഇവിടെ പ്രസിദ്ധിയും കുപ്രസിദ്ധിയും ഉണ്ടാകാം. രണ്ടായാലും ഒരുതരത്തിലല്ലെങ്കിൽ വേറൊരുതരത്തിൽ പ്രസിദ്ധമാണെന്നതിന് തർക്കമില്ല.

നമ്മുടെ ഇടയിലുള്ള ചില 'പണ്ഡിറ്റ്' വിമർശകരായ മഹാനടന്മാരുടെയൊക്കെ ആദ്യകാല സിനിമകൾ എടുത്താൽ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയുടെ നിലവാരം ഒക്കെയേ കാണൂ. അവിടെ ആ അഭിനേതാക്കൾ, വെറും അഭിനയം എന്ന ഭാഗത്ത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. എന്നാൽ നമ്മുടെ 'പണ്ഡിറ്റ്' ഒരു സിനിമയുടെ എല്ലാ ഭാഗങ്ങളിലും കൈവെക്കുന്നു. നിലവാരം എന്തോ ആയിക്കൊള്ളട്ടെ. പക്ഷേ അത് കാണാൻ ആളുകളുണ്ടാവുന്നു, കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണുന്നു (മോശമാണെങ്കിൽ ഒരു തവണ കണ്ടാൽ പോരേ?), വീണ്ടും വീണ്ടും വിമർശിക്കുന്നു. സങ്കോചം ഒട്ടുമേ കൂടാതെ പണ്ഡിറ്റ് വീണ്ടും വീണ്ടും പഴയ കാര്യങ്ങൾ പുതിയ പേരിൽ ഇറക്കിക്കൊണ്ടിരിക്കുന്നു. 

ഉടനെ ഒന്നാമൻ രോഷം കൊണ്ട് ഒന്ന് കൂടി കനത്ത് പറഞ്ഞു: 

"നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കഷ്ടമാണ്. കഥകളും പാട്ടുകളും എഴുതുന്ന, കെ എ ജി ഡബ്ല്യൂ വിന്റെ ആശയഗാനം എഴുതിയ നീ തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്? നിന്റെ കഴിവിലും നിന്റെ ചിന്താരീതികളിലും ഞങ്ങൾക്ക് ഇപ്പോൾ സംശയം തോന്നുന്നു..."

"പടച്ചോനെ".... ഇനിയെന്താ പറയുക? ഇനി പറഞ്ഞാൽ സംഗതി വഷളാകുമോ?

അതിലിടയ്ക്ക് താരതമ്യേന വാക്ശരങ്ങൾ കുറച്ച് ഉപയോഗിച്ചിരുന്ന നാലാമൻ, ability - കഴിവ്/പ്രാപ്തി, talent - പ്രതിഭ/പ്രാഗൽഭ്യം/നിപുണത എന്ന ആംഗലേയ പദങ്ങളുടെ അർത്ഥവ്യത്യാസങ്ങൾ നിരത്തി. 

ശരിയാണ്. ability ഉള്ളവനേ talent ഉണ്ടാവുകയുള്ളൂ. പക്ഷേ ability ഉള്ള എല്ലാവർക്കും talent ഉണ്ടാവണമെന്നുമില്ല. അങ്ങനെയാണെങ്കിൽ 'മിസ്റ്റർ സന്തോഷ് പണ്ഡിറ്റി'ന് എന്തോ ഒരു ability ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നുകിൽ പൊട്ടനായി അഭിനയിച്ച് ആളുകളെ പൊട്ടന്മാരാക്കാനുള്ള ability, അല്ലെങ്കിൽ അതിബുദ്ധി കാട്ടി പൊട്ടന്മാരെ ആകർഷിക്കാനുള്ള ability. ഇതൊന്നുമല്ലെങ്കിൽ സ്വയം പൊട്ടനായതിന്റെ പരമാവധി വ്യാപ്തി ഉപയോഗിക്കാൻ കഴിയുന്നതിനുള്ള ability. 

എന്തായാലും പണ്ഡിറ്റ്‌ ഇന്നത്തെ നിയമാനുസൃതമായ വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ നിന്നുകൊണ്ട് തന്നെയാണ് പണം സമ്പാദിക്കുന്നത്. അദ്ദേഹം ഒന്നും കട്ടെടുക്കുന്നില്ല. അദ്ദേഹം ഒരിക്കലും ആരുടേയും വാതിൽ തുറന്ന് വന്ന്, 'ദാ... എന്നെ കണ്ടോളൂ, എന്റെ സിനിമ നോക്കിക്കോളൂ' എന്നൊന്നും പറഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹത്തിൻറെ സിനിമയിൽ സഹായിക്കാനും അഭിനയിക്കാനും ആളുകൾ പോകുന്നുണ്ട്, അവർക്ക് പരാതികളില്ലാത്തവണ്ണം, പണ്ഡിറ്റ് അവർക്ക് കൂലിയും കൊടുക്കുന്നുണ്ടാവണം. എല്ലാവരും ഒഴിവാക്കിയാൽ, അദ്ദേഹം തനിയേ പണി നിർത്തിക്കൊള്ളും അല്ലെങ്കിൽ മാറി ചിന്തിച്ചുകൊള്ളും. അപ്പോൾ പണ്ഡിറ്റ്‌  ചെയ്യുന്നത് മോശമാണെന്ന് അഭിപ്രായമുള്ളവർ അദ്ദേഹത്തെ ഒഴിവാക്കി മുന്നേറുക! അല്ലാതെ കണ്ടുകൊണ്ടിരിക്കുകയും ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയുമല്ല വേണ്ടത്. 

എന്തായാലും ഈയൊരു ചർച്ച കൊണ്ട് സുഹൃത്തുക്കളുടെ ഇടയിൽ ഞാൻ പൊട്ടനായത് മിച്ചം! 


*****

9 അഭിപ്രായങ്ങൾ:

  1. സന്തോഷ്‌ പണ്ഡിറ്റിനെ അഥിതി ആയിവിളിച്ച പരിപാടിയിൽ ഗ്രാൻഡ്‌ മാസ്റ്റർ ജി എസ് പ്രദീപ്‌ പറഞ്ഞു, ദുര്ഗന്ധമാണ് കുറച്ചാൾ ക്കർക്കിഷ്ടം എന്നുവച്ച് ഞാൻ ശരിരത്തിൽ ദുര്ഗന്ധം തേച്ചു നടക്കില്ല എന്ന്. പണ്ഡിറ്റ്‌ സിനിമയിൽ ചെയ്ത ഏതു സംഗതിയിൽ അയാൾ കഴിവുതെളിയിച്ചു ? കഥയിലോ സ്ക്രിപ്ടിലോ മുസിക്കിലോ അല്ലപനതിലോ യെതെങ്ങിലും ഒരുസംഗതി ചൂണ്ടിക്കാട്ടാമോ ആയാളുടെസിനിമയിൽ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രബീഷ്‌, ഞാൻ എഴുതിയത് ഒന്ന് മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ നിങ്ങൾ ഈ ചോദ്യങ്ങൾ ഉന്നയിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ ആവർത്തനവിരസത ഒഴിവാക്കാൻ മേൽപ്പടി എഴുതിയത് വീണ്ടും ആവർത്തിക്കുന്നില്ല.

      സന്തോഷ് പണ്ഡിറ്റ് ഏതെങ്കിലും മേഖലയിൽ കഴിവ് തെളിയിച്ചിട്ടുണ്ട് എവിടെയും പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം, അദ്ദേഹത്തിന്റെ പരിധിയിലുള്ള കഴിവ് (അത് എത്ര കുറഞ്ഞാലും കൂടിയാലും) കൊണ്ട് എന്തൊക്കെയോ ചെയ്യുന്നുണ്ട്, അത് കാണാൻ ആളുകളും ഉണ്ട് എന്നും, അത് നിയമപരമായ മാർഗ്ഗങ്ങളിൽകൂടിയാണെന്നും, അദ്ദേഹം ചെയ്യുന്നത് ഇഷ്ടമില്ലാത്തവർക്ക് അവ താഴയാനുള്ള മാർഗ്ഗങ്ങൾ ഉണ്ടെന്നുമല്ലേ പറഞ്ഞുള്ളൂ. അദ്ദേഹം ഒരു നികൃഷ്ട ജീവിയൊന്നുമല്ലല്ലോ, കളവോ കൊള്ളയോ കൊള്ളിവെപ്പോ ഒന്നും നടത്തുന്നില്ലല്ലോ.

      നമുക്ക് ഇഷ്ടമില്ലാത്ത എത്രയോ കാര്യങ്ങൾ ഇവിടെ നടക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്തവരെ ഒരു കൂട്ടം ആളുകൾ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ജയിപ്പിച്ച് നിയമസഭയിലെത്തിച്ചാൽ നമുക്ക് ഇഷ്ടമല്ലെങ്കിലും ആ ജയിച്ച എം എൽ എ യെ സഹിക്കേണ്ടി വരുന്നില്ലേ? അതുപോലെ സന്തോഷ് പണ്ഡിറ്റിന് പ്രോത്സാഹനം കൊടുക്കുന്ന അല്ലെങ്കിൽ അദ്ദേഹത്തിന് പ്രോത്സാഹനം തോന്നുന്ന തരത്തിൽ പ്രവർത്തിക്കുന്ന ആളുകൾ ഉള്ളിടത്തോളം സന്തോഷ് പണ്ഡിറ്റിനെ നിങ്ങൾക്കും സഹിക്കേണ്ടി വരും. ഒരു തവണ കണ്ട് / കേട്ട് / പരിചയിച്ച് നിങ്ങൾക്ക് ഇഷ്ടമല്ല എന്ന് തോന്നിയവ പിന്നീട് വീണ്ടും ആവർത്തിക്കുന്നത് ഒഴിവാക്കിയാൽ പഴി പറയുന്നത് ഒഴിവാക്കാം. അല്ലെങ്കിൽ കണ്ടിട്ട് മിണ്ടാതിരിക്കുക അല്ലെങ്കിൽ സഹിക്കുക.

      ഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷുമായി താരതമ്യം ചെയ്യുകയല്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വരിക്കവിത - "പൊക്കമില്ലായ്മയാണ് എന്റെ പൊക്കം" എന്നത് കടമെടുത്ത് മാറ്റിപ്പറഞ്ഞാൽ ഇങ്ങനെയിരിക്കും:

    "കഴിവില്ലായ്മയാണ് സന്തോഷ് പണ്ഡിറ്റിന്റെ കഴിവ്" !

    മറുപടിഇല്ലാതാക്കൂ
  3. പണ്ഡിറ്റ്‌ കഴിവില്ലാത്തവനായിരുന്നു എങ്കിൽ സിനിമയിലെ എല്ലാ ഘടകങ്ങളും കൈകാര്യം ചെയ്ത് (അത് അത്ര എളുപ്പമായ കാര്യമല്ല എന്ന് എനിക്ക് തോന്നുന്നു) സിനിമയുടെ രൂപത്തിൽ ഒരു സാധനം പുറത്ത് കൊണ്ടുവരുമായിരുന്നോ ? ഗുണം എന്തായിരുന്നാലും, എല്ലാം ഒറ്റക്കു കൈകാര്യം ചെയ്യുന്നത് തന്നെ (അത് സത്യമാണെങ്കിൽ) ഒരു കഴിവല്ലേ ? പിന്നെ ആരെങ്കിലുമൊക്കെ കാണുന്നത് കൊണ്ടാണല്ലോ വീണ്ടും വീണ്ടും അദ്ദേഹം സിനിമ നിർമ്മിക്കുന്നത്. പണം വെറുതെ കളയാൻ ആരെങ്കിലും മുതിരുമോ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രസാദ്‌ ചേട്ടാ, നിങ്ങൾ പറയുന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. അദ്ദേഹത്തിന്റെ ഉല്പന്നങ്ങളോട്‌ എനിക്കും വല്യ താൽപര്യമൊന്നുമില്ല എങ്കിലും അദ്ദേഹം വിപണിയിൽ നില നിൽക്കുന്നുണ്ട്. അത് അദ്ദേഹത്തിൻറെ കഴിവ് തന്നെയാണ്. അദ്ദേഹത്തെ കാണേണ്ടാത്തവർ കൈയ്യിലുള്ള 'റിമോട്ട്' സന്ദർഭോചിതം പ്രവർത്തിപ്പിച്ചാൽ പോരേ? :)

      ഇല്ലാതാക്കൂ
  4. FB Comments:

    Gemini Premkumar hmmmmm...I am also with arguments of venu

    Venugopalan Kokkodan Prabish, Gemini Thank you for commenting.

    Venugopalan Kokkodan പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷുമായി താരതമ്യം ചെയ്യുകയല്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വരിക്കവിത - "പൊക്കമില്ലായ്മയാണ് എന്റെ പൊക്കം" എന്നത് കടമെടുത്ത് മാറ്റിപ്പറഞ്ഞാൽ ഇങ്ങനെയിരിക്കും:

    "കഴിവില്ലായ്മയാണ് സന്തോഷ് പണ്ഡിറ്റിന്റെ കഴിവ്" !

    Gemini Premkumar true venu

    Prabish Pillai Venugopalan വേണ്ടവർ മാത്രം കണ്ടാൽമതിയെന്നു പണ്ഡിറ്റ്‌ പണ്ടേ പറഞ്ഞതല്ലേ. ഒരു കലാകാരനു സാമൂഹിക പ്രതിപത്തി എന്നൊന്നു വേണ്ടെന്നുണ്ടോ . വേണ്ടവർ മാത്രം കണ്ടാൽമതിയെന്നാണ് പക്ഷമെന്ഗിൽ സെൻസർ എന്നൊരു പരിപാടിയീലോകത്തു വേണ്ടല്ലോ . ഇവിടെ വിഷയം അതല്ല എന്നു പറയുകയാണേൽ പിന്നെ മൗനം വിദ്വാന് ഭൂഷണം .

    Prabish Pillai പണ്ഡിറ്റിനെ സാധൂകരിക്കാൻ കുഞ്ഞുണ്ണി ക്കവിതയും കൂട്ടി . പക്ഷെ തോലിക്കട്ടിയാണയൾക്ക് കൂട്ട് .

    Venugopalan Kokkodan Prabish, അപ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ 'സെൻസർ' ചെയ്യാതെയാണ് പുറത്ത് വരുന്നത് എന്നാണോ? അങ്ങനെയാണെങ്കിൽ കേരളത്തിലെ ഒരു സിനിമാ കൊട്ടകയിലും പണ്ഡിറ്റ്‌ സിനിമ കാണിക്കില്ലല്ലോ. പിന്നെ യുട്യൂബ് നിയമങ്ങൾ പാലിച്ചല്ലേ യുട്യൂബിലും ഇടുന്നത്?

    ഒരു കലാകാരന് സാമൂഹിക പ്രതിപത്തി ഉണ്ടാവണം എന്ന് തന്നെ ഞാൻ കരുതുന്നു. പക്ഷേ അങ്ങനെ സാമൂഹിക പ്രതിപത്തി ഇല്ലാത്ത കലാകാരനെ തള്ളിക്കളയൂ.

    നമ്മുടെ ഇടയിൽത്തന്നെയാണ് 'ഡാഡി മമ്മി വീട്ടിൽ ഇല്ലൈ' യും 'കൊലവെറി' യും ഒക്കെ ഇറങ്ങിയത്. 'കഴിവുള്ള' കലാകാരന്മാർ പാടിയത് കൊണ്ടും ഇത്തിരി സംഗീത പ്രാധാന്യം ഉള്ളത് കൊണ്ടും അതിനൊപ്പിച്ച്‌ മക്കൾക്ക് ചുവട് വെക്കാമെന്നുള്ളതുകൊണ്ടും അവയൊക്കെ നല്ല കലാമൂല്യമുള്ള പാട്ടുകളാണെന്ന് പറയാൻ പറ്റുമോ? അങ്ങനെ എത്രയോ സംഭവങ്ങൾ ഉണ്ട്. അതുകൊണ്ട് പണ്ഡിറ്റിന്റെ സിനിമകൾ കണ്ട് ആരെങ്കിലും ആസ്വദിക്കുന്നുണ്ടെങ്കിൽ അവരെ എങ്ങനെ കുറ്റം പറയും? ഒരോരുത്തരും അവരവരുടെ നിലവാരത്തിലല്ലേ ആസ്വാദനം അനുഭവിക്കുകയുള്ളൂ ?

    Prabish Pillai മുകളിൽ പറഞ്ഞ ഡാഡി മമ്മിയിൽ നിന്നൊക്കെ അല്പം വ്യത്യസ്തം അല്ലെ പണ്ഡിട്ടിന്റെ സൃഷ്ടി? അത് അസ്വദിക്കുന്നുണ്ടോ ? അതോ വെറും സഹതാപമാണോ?

    Venugopalan Kokkodan Prabish, കുഞ്ഞുണ്ണിക്കവിതയുമായി താരതമ്യം ചെയ്യുകയല്ല എന്ന് ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ആ 'സാധൂകരണം' നിങ്ങൾക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു!

    പണ്ഡിറ്റിന്റെ ഉൽപന്നങ്ങൾ ഞാൻ ആസ്വദിക്കുന്നുണ്ടോ എന്നുള്ളതിനെക്കുറിച്ച് ബ്ലോഗിന്റെ തുടക്കത്തിലും മറ്റ് അഭിപ്രായങ്ങളിലും പറഞ്ഞിട്ടുണ്ട്. അത് വായിച്ചെങ്കിൽ 'പണ്ഡിറ്റിനെ ആസ്വദിക്കുന്നുണ്ടോ' എന്നുള്ള ചോദ്യം അപ്രസക്തമാണ്. 'ഡാഡി മമ്മി' യും പണ്ഡിറ്റിന്റെ പാട്ടുകളും വ്യത്യാസമുണ്ടെങ്കിലും ആസ്വാദ്യകരമായി തോന്നുന്നത് ഈണത്തിലെ വ്യത്യാസം മാത്രമാണ്. പണ്ഡിറ്റിന്റെ ചില പാട്ടുകൾക്ക് 'ഡാഡി മമ്മി' യേക്കാൾ അർത്ഥവ്യാപ്തി ഉണ്ടെന്നും തോന്നിയിട്ടുണ്ട്. പണ്ഡിറ്റിന്റെ പാട്ടുകൾ ചിലപ്പോൾ പണ്ഡിറ്റിന്റെ പേരില്ലാതെ വേറെ ആരെങ്കിലും ചെയ്‌താൽ ആളുകൾ സ്വീകരിക്കും. 'ലേബൽ' ഒരു പ്രശ്നമാണ്!

    പിന്നെ സഹതാപത്തിന്റെ കാര്യം. പണ്ഡിറ്റിനോട്‌ ഞാൻ എന്തിന് സഹതപിക്കണം? ഇവിടെ ആരെയും ന്യായീകരിക്കുകയല്ല, ചില യാഥാർത്ഥ്യങ്ങൾ പറയാൻ ശ്രമിച്ചു എന്നേ ഉള്ളൂ. ഇഷ്ടമില്ലാത്ത എന്നാലും ആർക്കും ചേതമില്ലാത്ത ചില യാഥാർത്ഥ്യങ്ങൾ കേൾക്കുമ്പോൾ, അതുമൂലം ചില ആളുകൾക്ക് രോഷം അടക്കവയ്യാനാവാത്തത് കാണുമ്പോൾ എനിക്കവരോട് സഹതാപം തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  5. Facebook comments:

    Sethu Nambiar I don't think he's a dump. He has done what he can possibly do. Rather the expectation of people who has spent time on analyzing or enjoying or criticizing his work was a bit high and that probably led to this conversation:)

    Venugopalan Kokkodan Sethu, exactly true !

    Sriju Srinivas Theerchayaayum kazhivulla manushyan anu santhosh pandit....

    Sriju Srinivas And wat i felt interesting is....etra negative comments kittiyalum he knw to take it as positive....

    Varghese Kurian എന്ന് സന്തോഷ്‌ പണ്ഡിറ്റ്‌-നു തന്നിലേക്കു തിരിഞ്ഞുനോക്കി യാഥാർത്ഥ്യ ബോധത്തോടെ സ്വയം വിലയിരുത്താൻ സാധിക്കുമോ അന്ന് കാര്യങ്ങൾ മെച്ചപ്പെടും.

    പിന്നെ കഴിവില്ലായ്മ എന്ന കഴിവ് ഉപയോഗിച്ച് നിയമവിരുദ്ധ മാകാതെ, അയാൾ പണമുണ്ടാക്കുന്നെകിൽ അത് അദേഹ ത്തിനു മാത്രം പ്രയോജനം ചെയ്യുന്ന കാര്യമല്ലേ ? അത് കലാ-സാഹിത്യ മേഘലക്കു അല്ലങ്ങിൽ സമൂഹത്തിനു അങ്ങിനെ പ്രയോജനപ്പെടും ? പക്ഷേ അതിന്റെയും പുറകെ പോലുന്നവർ ഉണ്ടാവും- പക്ഷേ അത്തരം പ്രവണതയെ പ്രോസ്ലാഹിപ്പിക്കനമോ എന്ന് നാം ചിന്ദിക്കണം.. (അദേഹ ത്തിനു അനുബന്ധമായ വിഷയത്തിൽ സാങ്കേതികമായ അറിവ് ഉണ്ടായിരിക്കാം -- പക്ഷെ അത് തർക്കമുള്ള വിഷയമല്ല )

    Venugopalan Kokkodan Sriju, that is right. I think he never react angrily and do things within his limit (scale may be low for us). But still, some people are eager to hear from him

    Venugopalan Kokkodan Varghese, ഇവിടെ വർഗീസ്‌ പറഞ്ഞിട്ടുള്ള കാര്യങ്ങളോട് വിയോജിപ്പൊന്നുമില്ല. അദ്ദേഹം പണമുണ്ടാക്കുന്നത് അദ്ദേഹത്തിന് വേണ്ടിത്തന്നെയായിരിക്കും. എല്ലാവരും അങ്ങനെയാണല്ലോ? പിന്നെ കലാ-സാഹിത്യത്തിന് പ്രയോജനമുണ്ടോ എന്നുള്ള കാര്യം - ഒരു തരത്തിൽ പറഞ്ഞാൽ പ്രയോജനമുണ്ട് എന്ന് ഞാൻ പറയും. ഇത് കേട്ട് നിങ്ങൾ നെറ്റി ചുളിക്കുമെന്നു എനിക്കറിയാം. പക്ഷേ എങ്ങനെ സിനിമ എടുക്കരുത്(നല്ല കഥയായാലും), എങ്ങനെ പാട്ടുകൾ ഉണ്ടാക്കരുത് (നല്ല വരികളായാലും), അങ്ങനെ അങ്ങനെ ചില കാര്യങ്ങൾ പണ്ഡിറ്റിൽ നിന്ന് പഠിക്കാം എന്ന് എനിക്ക് തോന്നുന്നു.

    പിന്നെ ഇവിടെ ഈ സംഭവം എഴുതിത്തുടക്കം കുറിച്ചയാൾ എന്ന നിലയിൽ, ഞാനൊരിക്കലും സന്തോഷ് പണ്ഡിറ്റിന്റെ ഉൽപന്നങ്ങൾ പ്രോൽസാഹിപ്പിക്കണമെന്നോ, അദ്ദേഹം കലാ - സാഹിത്യത്തിന് വളരെയധികം സംഭാവനകൾ നല്കിയ ആളാണെന്നോ, അദ്ദേഹം ഏതെങ്കിലും മേഖലയിൽ കഴിവ് തെളിയിച്ച ആളാണെന്നോ, ഞാൻ അദ്ദേഹത്തിൻറെ ആരാധകനാണെന്നോ, എനിക്ക് അദ്ദേഹത്തോട് സഹതാപം ഉണ്ടെന്നോ എന്നൊന്നും പറഞ്ഞിട്ടില്ല. ആകെ സമർത്ഥിക്കാൻ ശ്രമിച്ചിട്ടുള്ളത്, അദ്ദേഹത്തിന് എന്തൊക്കെയോ (മറ്റുള്ള സാമാന്യ ജനത്തിന് ചെയ്യാൻ കഴിയാത്ത) ചെയ്യാൻ കഴിയുന്നുണ്ടെന്നും, അത് നിരീക്ഷിക്കാൻ കുറേ പേർ ഉണ്ടെന്നുള്ളതുമാണ്. അങ്ങനെ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നത്‌, മറ്റ് സാമാന്യ ജനങ്ങൾക്ക് ഇല്ലാത്ത എന്തോ ഒരു കഴിവ് അദ്ദേഹത്തിന് ഉള്ളതുകൊണ്ട് തന്നെയാണെന്നും അത് നമ്മുടെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ നിന്ന് കൊണ്ട് തന്നെയാണെന്നും സ്ഥാപിക്കാനാണ്. പണ്ഡിറ്റിനോളമോ പണ്ഡിറ്റിനേക്കാളും മോശമായോ ഉല്പന്നങ്ങളിറക്കുന്ന മറ്റുള്ളയാർക്കും കിട്ടാത്ത ഒരു 'ജനപ്രീതി' പണ്ഡിറ്റിന് കിട്ടുന്നതും ആ കാരണം കൊണ്ടാകാം. ആ കഴിവിന് ഞാൻ വെറുതെ ഓമനിച്ച് ഇട്ട പേരാണ് 'കഴിവില്ലായ്മയാണ് പണ്ഡിറ്റിന്റെ കഴിവ്' എന്നുള്ളത്. കളവോ കൊള്ളയോ പോലുള്ളതൊന്നും ചെയ്യാതെയാണ് അദ്ദേഹത്തെ നാലാളുകൾ അറിയുന്നത്. എന്നുവച്ചാൽ ചീത്തക്കാര്യങ്ങൾ ഒന്നും ചെയ്യാതെ തന്നെ. ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് നമ്മെ പോലുള്ളവർക്ക് തോന്നുന്ന നിലവാരമില്ലായ്മ മാത്രമേ ഉള്ളൂ. അത് ഒരുതരത്തിൽ പ്രസിദ്ധി തന്നെയാണ്, കുപ്രസിദ്ധിയല്ല. ഇതിലപ്പുറം ഇനിയെങ്ങനെ വിശദീകരിക്കണം?

    Saju Kumar When I saw his first movie trailer and people sharing that like a joke I told them you are giving him un due publicity. and it turned out true now.But as long as man's sadist attitude of making fun of people exists . We will see more more Santhosh Pandit's making money

    Venugopalan Kokkodan Saju, thats what exactly happened. People started giving him unwanted vslue and he became popular. And he is using it more and more by fooling the prople who doesnt know how to react. When people are behaving with sensibility, things will change.

    മറുപടിഇല്ലാതാക്കൂ