2014, ഡിസംബർ 8, തിങ്കളാഴ്‌ച

തിരയും തീരവും പിന്നെ ഞാനും

കടലും കടൽത്തീരവും നിലാവും നീലിമയും കാറ്റും മഴയും കാടും മലയും, ഒക്കെ നമ്മുടെ മനസ്സിന്റെ വിചാരസർഗ്ഗതന്ത്രികളെ അറിയാതെയെങ്കിലും ഒരുതരം മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാത്രം ശക്തിയുള്ള പ്രകൃതിയുടെ മനോഹരങ്ങളായ നിർമ്മിതികളാണ്. ഈ മനോഹരങ്ങളായ നിർമ്മിതികൾക്കരികിൽ കുറച്ചു നേരമെങ്കിലും ഒറ്റയ്ക്ക് ചിലവിടുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അനിർവ്വചനീയമാണ്.  നമുക്ക് ഒരുമിച്ചു ഒരു കടൽത്തീരത്തേക്ക് പോകാം. നിങ്ങൾ തീരത്തിരിക്കൂ, പക്ഷേ, കടലിൽ ഞാൻ മാത്രമേ ഇറങ്ങൂ. എന്നാലേ, ആ ഏകാന്തതയിൽ എന്റെ സിരകളിലേക്ക് ഇരച്ച് കയറിയ വികാരങ്ങളെക്കുറിച്ച് എനിക്ക് വിസ്തരിക്കാൻ പറ്റൂ...

ഒരു കാമുകി. രണ്ട് കാമുകന്മാർ. പ്രലോഭാനങ്ങളുണ്ടായിട്ടും കാമുകി ഒരാളെ തീർത്തും തള്ളിക്കളയുന്നു...

(എന്റെ വളരെ പരിമിതങ്ങളായ ആലാപനാവതരണരീതികളോട് സദയം ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.)

ശ്രീ

ചുംബനമേ ചുംബനമേ
അനുഭൂതി പകരുന്ന ചുംബനമേ
നുകരുന്നു തീരം അലമാലകളാൽ
നുറുങ്ങുമീ സാഗര ചുംബനങ്ങൾ


നിത്യകാമുകരായ് നിങ്ങളെന്തേ
തത്വത്തിലെങ്കിലും ചേർന്നു കൂടേ
സല്ലാപസുന്ദര ചേഷ്ടകൾ മാത്രമായ്
ഫുല്ലമാം ജീവിതമാടുകയോ

അംബരധാരിയാം നിൻ പ്രിയൻ മുന്നിൽ
ആടകളില്ലാതെ ആടുന്നുവോ
മദിപ്പിക്കുവാനോ സ്വയമാസ്വദിപ്പാനോ
മധു നുകരുംതരമഭിനയങ്ങൾ

നാലു പേർ കാണ്‍കെ, അയ്യോ കഷ്ടം
ചെയ്യുന്നു നീ നിശാപ്രകടനങ്ങൾ
കാണുന്ന നമ്മെ ത്രസിപ്പിക്കുന്നു നീ
വികാരമാം കൊടുമുടികൾ മേലെ

ആഴീലൊളിപ്പിച്ച ചിപ്പികളെ നീ
പൂഴിയാം ഊഴിയിൽ കോർത്തിടുമോ
പൊട്ടിച്ചിതറുന്ന മുത്തുകൾ കൊണ്ടു നീ
ചട്ടത്തിലൊരു ഹാരം തീർത്തിടുമോ

മടിയനാം തീരത്തെ നീറ്റിലിറക്കുവാൻ
ഞൊടിയിടകൊണ്ടു നീ മടങ്ങിടുന്നൂ
നീ പകരുന്നൊരു പാനീയപാനത്താൽ
തീരം മത്തിൽ പതയുന്നുവോ

പൊട്ടിച്ചിരിച്ചിട്ടും അലറിവിളിച്ചിട്ടും
വിളി കേൾക്കാത്തവൻ കാമുകനോ
ജനതതി മേഞ്ഞു ചമഞ്ഞു പുതച്ചിട്ടും
മെയ്യനക്കാത്തവൻ മൈക്കണ്ണനോ

അചഞ്ചലനാകും തീരം പുണരുവാൻ
ചഞ്ചല നർത്തകീ നാണമില്ലേ
നിനക്കെന്നുടെ ഗാത്രം പുണർന്നുകൂടേ
എനിക്കെന്തിന്റെയെങ്കിലും ന്യൂനമുണ്ടോ

നിന്റെ മൃദുലമന്ദാരമടിത്തട്ടിലെ-
ന്നുടെയാനനം കുമ്പിടുമ്പോൾ
നിന്നുടെ ലോലമനോഹരഹസ്തങ്ങളെ-
ൻമനോരാജ്യത്തിൽ പ്രഭ ചൊരിയൂ 

തന്ത്രികൾ മീട്ടിത്തഴമ്പിച്ചയങ്കുല-
മന്ത്രങ്ങളീ കപോലത്തിൽ താളമിടൂ 
മുത്തൊളി മുറ്റിയ മൂക്കിൻ  തുമ്പിനാലെൻ
കവിൾത്തടത്തിൽ നീ കളം വരയ്ക്കൂ 

നിന്നുടെ സീൽക്കാരശബ്ദതരംഗങ്ങളെ-
ന്നന്തരംഗം മയക്കിടുന്നൂ
നിന്റെ കരങ്ങളിൽ കോരിയെടുത്തിട്ട്
നീ എന്നെ ദൂരത്തിൽ കൊണ്ടുപോകൂ

എന്നുടെ ഉള്ളിലെ വിളി കേൾക്കാതെ നീ
വീണ്ടും തീരം പുണർന്നിടുന്നു
എന്നുടെ വദനസചേതന നോക്കാതെ
നീ നിന്റെ പ്രണയം തുടർന്നിടുന്നു

ഇഞ്ചിഞ്ചായ് നീ നുകരുകയാണോ
അചഞ്ചലനാം നിൻ കാമുകനെ
ചുംബിക്കൂ നീ വീണ്ടും വീണ്ടും
ആസ്വദിക്കൂ നീ കാമുകത്വം


*****

8 അഭിപ്രായങ്ങൾ:

  1. നല്ല കവിത. ആലാപനവും ഇഷ്ടമായി.

    ശുഭാശംസകൾ.....


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചതിനും കേട്ടതിനും അഭിപ്രായം പറഞ്ഞതിനും സൌഗന്ധികത്തിന് വളരെ നന്ദി.

      ഇല്ലാതാക്കൂ
  2. Facebook Comment: From Kavithappaadam group

    Kala Nair iniyenkilum ee chumbanathe onnu veruthe vittu koode suhruthey,,,kaaranam veendum commentukal vannal, athu cheyyunnavarkku oru prachodanmaakille,,,


    Venugopalan Kokkodan Kala Nair, കലാ നായർ എന്റെ കവിത കേട്ടുവോ / വായിച്ചുവോ എന്ന കാര്യത്തിൽ എനിക്ക് ഇത്തിരി സംശയം ഉണ്ട്. ഈ കവിത വായിച്ചിട്ട് ആർക്കും ഒരു ചുംബന വികാരം വരുമെന്ന് ഞാൻ കരുതുന്നില്ല. ഒരു സാഹിത്യസൃഷ്ടി എന്ന നിലയിൽ നിരൂപിച്ച് അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു. അത് നല്ലതായാലും മോശമായാലും.

    ഇന്നത്തെ കേരളത്തിന്റെ ഒരു കാലാവസ്ഥ കവിതയ്ക്ക് ആമുഖമായി പറഞ്ഞെങ്കിലും ആ തരത്തിലുള്ള ഒരു ചുംബനമൊന്നും എന്റെ കവിതയിലില്ലല്ലോ. തിരയും തീരവും തമ്മിലുള്ള എന്റെ വെറും ഒരു ഭാവനാപൂർണ്ണമായ ഒരു ചുംബബമല്ലേ അത്?

    പിന്നെ ചുംബനത്തിൽ എന്തെങ്കിലും അപാകതയുണ്ടെന്ന് ഞാൻ കരുതുന്നില്ല. അത് ആര്, എപ്പോൾ, എവിടെ വച്ച്, ആരോട് ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും അത് മറ്റുള്ളവരിൽ എന്ത് താല്പര്യം ജനിപ്പിക്കും എന്നുള്ളത്. പരസ്പര സമ്മതത്തോടെയുള്ള ചുംബനം ഒരു പാതകവുമല്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  3. Kala Nair kavitha njan vaayichilla suhruthey, kaaranam heading chummbanam ennu kandappol vayikkan thonniyilla, eeyidayaayi pranavum, chumbanvum nammude FByil nirnju nilkkukayanu, ethaayaalum kavitha vaychathinnusesham commnet cheyyaam,pl, thirayude chumbanathinnayi ennum kaathu nilkunna oru nithya kaamukiyaanallo theeram,,,


    Venugopalan Kokkodan Kala Nair,വളരെ സന്തോഷം. ഓരോ കവിക്കും ഒരോ ഭാവനയല്ലേ? പണ്ട് ഒരു കവി ഇങ്ങനെ പറഞ്ഞു എന്ന് വച്ചു വേറൊരു കവി അതേപോലെ പറയണം എന്നില്ലല്ലോ. അങ്ങനെയാണെങ്കിൽ ഒരു സംഭവത്തിനെക്കുറിച്ച് ഒരു കവിതയല്ലേ ഉണ്ടാകൂ. എന്റെ കവിതയിൽ നിങ്ങൾ പറഞ്ഞതിൽ നിന്നും കാമുകീ കാമുകന്മാർ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയിരിക്കുന്നു


    Kala Nair appol thangal feminisamthe onnu virattiya maatundallo, athupole thanne,ithra natellillathathanna sir theeramenna kaamukan,,,,ithnodu yogikkan kurachu prayaasam


    Venugopalan Kokkodan Kala Nair, വായിച്ചതിന് വളരെ നന്ദി. അഭിപ്രായം പറഞ്ഞതിനും.

    ഇവിടെ ഒരു ഫെമിനിസവും കിമിനിസവും ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. തിരയാണ് എനിക്ക് ഇവിടെ കാമുകി. ഇവിടെ രണ്ട് കാമുകന്മാരുണ്ട്. ഒന്ന് തീർച്ചയായും തീരം തന്നെ. കവിയാണ്‌ രണ്ടാമത്തെ കാമുകൻ. കവിയാണ്‌ തിരയോട് പറയുന്നത്, തീരത്തെ വിട്ട് കവിയുടെ കൂടെ പോരാൻ.തിരയുടെ കൂടെ അഗാധതയിലേക്ക് പോകാൻ കവി ആഗ്രഹിക്കുകയാണ്. അതിന്, തീരത്തിനെ വിട്ട് പോരാൻ കവി തിരയോട് ചില തൊടുന്യായങ്ങൾ (അതു കൊണ്ടാണ് തീരത്തെ നട്ടെല്ലില്ലാത്ത കാമുകനായി നിങ്ങൾക്ക് തോന്നിയത്) നിരത്തുകയാണ്. മറ്റുള്ള അർത്ഥങ്ങൾ ഒക്കെ നിരർത്ഥകങ്ങളാണ്. ഇത്, ഒന്ന് ഇരുത്തി വായിച്ചാൽ മനസ്സിലാകുമെന്ന് തോന്നുന്നു.

    തീർച്ചയായും നിങ്ങളുടെ യുക്തിക്കനുസരിച്ച് നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാം.

    മറുപടിഇല്ലാതാക്കൂ
  4. Kala Nair sorry ,Mr,Venugopaal,njan kavitha vayichu ishapettu, ente manassil thonniya abiprayam paranju venne ullu, ore smayam randupere snehikkunna kaamuki, theeram,thanneyalle thiranjedukku, kaviyaakunna kaamukan, premikkukayalla ivide cheyunnathu, thirayude agaadha garthathilekku uurnnirngi thanne thanne thirakku samarppikkan thaayaaraaknnundenkilum suhruthey, kamukiyaa tira, thannodoppam eppozhum undaavanmenna aagrhikkunna theeeratheyalle aagrhikkuka, ithu enikku thonniyathannu, thangale vishamipichathil,,,sorry....sorry


    Venugopalan Kokkodan Kala Nair, സന്തോഷം. ഇവിടെ ഒരു സോറി പറയേണ്ട ഒരു ആവശ്യവുമില്ല. കാരണം ഞാൻ വിമർശനങ്ങളെ വളരെ പുരോഗമനപരമായിത്തന്നെ കാണുന്നു. നിങ്ങളുടെ മംഗ്ലീഷ് ഞാൻ ശരിയായ രീതിയിൽ മനസ്സിലാക്കി എന്ന് കരുതുന്നു.

    ഇവിടെ കവി കാമുകനാണെങ്കിലും ഒരു ഏകദിശാ കാമുകനാണ്. തിരയ്ക്ക് അത് അറിയില്ല. എന്നാലും തിരയോട് ചില ന്യായങ്ങൾ പറഞ്ഞ് തീരത്തിനെ വിട്ട് കവിയെ അംഗീകരിക്കാൻ പറയുകയാണ്‌. കവിക്ക്‌ ഇവിടെ എന്തിന്റെ കുറവാണെന്ന് പോലും ചോദിക്കുന്നു. എന്തൊക്കെ പറഞ്ഞിട്ടും തിര അവസാനം തീരത്തെത്തന്നെയാണ് അംഗീകരിക്കുന്നത്. കവിയെ അംഗീകരിക്കുന്നില്ല. അവസാനം ആ അഭംഗുരമായ തീരത്തിന്റെയും തിരയുടെയും സത്യമായ കാമുകത്വം കവി അംഗീകരിക്കുകയാണ്. അവർക്ക് എല്ലാ ആശംസകളും അർപ്പിക്കുകയും ചെയ്യുന്നു. എന്ന് വച്ചാൽ കവി അവന്റെ ആഗ്രഹം വിട്ടുകളയുന്നു. ആഗ്രഹം തോന്നിയപ്പോ അത് തുറന്ന് പറയുകയും കാര്യം മനസ്സിലായപ്പോ, ശ്രമം വിഫലമയപ്പോ പിൻവലിയുകയും ചെയ്യുന്നു. ഇതിവൃത്തം അത്രയേ ഉള്ളൂ ഇതിൽ കൂടുതൽ ഒരു വിശദീകരണം എനിക്കും അസാദ്ധ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  5. Facebook Comment:

    Sudeep Edat Pnr Welcom to group. Anubhava theevratha nallapole feel cheyunnu keep writing

    Venugopalan Kokkodan Thank you for adding me to the group. Writing after a 20 yr gap. Yes and F B makes the fragrance to spread!

    മറുപടിഇല്ലാതാക്കൂ
  6. തിരിച്ചറിയാതെ ഒടുങ്ങുന്നവൻ നല്ല അനുഭവം.....

    Venugopalan Kokkodan thank you തിരിച്ചറിയാതെ ഒടുങ്ങുന്നവൻ!

    മറുപടിഇല്ലാതാക്കൂ
  7. Facebook Comments: Facebook Friends

    Liju Mathew Ante mashe 2 Alla ipolate avalmare 20 annthe vare swekarikum

    Venugopalan Kokkodan ശരിയായിരിക്കാം... ഞാൻ പറഞ്ഞത് എന്റെ കവിതയുടെ പശ്ചാത്തലം മാത്രമാണ് Liju Mathew

    മറുപടിഇല്ലാതാക്കൂ