2013, മാർച്ച് 3, ഞായറാഴ്‌ച

കാടൻ ചിന്തയുടെ ചുടലതാളം

ഈ ഒരു കവിതയിൽ‍  എന്റെ ഭൂതകാലത്തിന്റെ ഒരു ഏട്ടിലെ ചില അംശങ്ങളുണ്ട്. ഇപ്പറഞ്ഞ ചിന്തകൾക്ക്  ഇന്നത്തെ എന്റെ വർത്തമാന ചിന്തകളുമായി ഒരു തരത്തിലും സാമ്യമില്ല. സാഹചര്യങ്ങളാണ് ചിന്തകളെ നയിക്കുന്നത്. ചിന്തകൾ അത്യാവശ്യവുമാണ്. ആരുടെ സാഹചര്യങ്ങളും ചിന്തകളെ  കാട് കേറാതിരിക്കാൻ സഹായിക്കട്ടെ.

കവിതയിൽഒരു ആത്മസംഘർഷമാണ്  പ്രതിപാദിച്ചിരിക്കുന്നത്. എല്ലാ സംഘർഷത്തിൽ നിന്നും രക്ഷപ്പെടുവാൻ ആത്മഹത്യയാണ് മാർഗമെന്ന് ആത്മാവ് ദേഹത്തോട് പറയുന്നതും തദ്വാരാ ദേഹത്തിൽ നിന്ന് ആത്മാവ്വിട പറയുന്നതുമായ ഒരു മുഹൂർത്തം സ്വന്തം കണ്മുന്നിൽ കാണുന്നതാണ് ഇവിടെ  കാടൻ ചിന്തയായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു കവിത മാത്രമാണ്. ഇവിടെ ആരോടും പരിഭവിക്കുകയോ ആരെയും പരിഹസിക്കുകയോ ചെയ്യുന്നില്ല.

ഈ കവിത ഞാൻ‍ എന്റെ മാതാപിതാക്കൾ‍ക്ക്‌ സമർപ്പിക്കുന്നു.

കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും  നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം.  തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം.  എല്ലാവരും  ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.




മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ നേരിട്ടു കേൾക്കുക

ശ്രീ

ആളുന്ന തീയിൽ‍ എരിഞ്ഞൊന്നടങ്ങുവാൻ
തയ്യാറാവട്ടെ ദേഹം
പാളുന്ന ജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെ നാളം
അന്ത്യം കുറിക്കട്ടെ പാളം

ചിന്തകൾ‍ കൊണ്ടുമെൻ‍  കർമങ്ങളെക്കൊണ്ടും
എന്തു ഞാൻ നേടിയെന്നോർ‍ക്കാം
പന്താടുന്ന തരത്തിലീ ജീവിതം
അന്തരാളത്തിൽ‍ ചുഴിഞ്ഞൂ
ആത്മാവിനെന്തു പിഴച്ചൂ

ഈ ലോകത്തിന്റെ കോണിൽ‍ ഒരിക്കൽ‍ ഞാൻ‍
ഞാൻ‍ തന്നെ അറിയാതെ വന്നൂ
വളരുന്ന നാളിൽ ഞാൻ‍ തന്നെ അറിയാതെ
ദീനത്തിലായിട്ടമർ‌ന്നൂ
ഗാത്രം കീറി മുറിച്ചൂ

അസ്ഥിതൻ ‍മജ്ജയും കരളിന്റെ നീരും
മലമൂത്രരക്തവും ചികഞ്ഞിട്ടു നോക്കിയും
മരുന്നുകൾ‍ കുത്തിയും തൊലിപ്പുറം കീറിയും
ആർക്കുമേ ഒന്നുമേ തിരിയാതെയായി
എല്ലാം ഒരുതരം മരീചികയായി

ജീവിതാന്തങ്ങളെ കൂട്ടിമുട്ടിക്കുവാൻ
പാടുപെടുന്നോരു താതന്റെ
ജീവിതഭാണ്‍ഡത്തിൻ‍ ഭാരത്തിനപ്പുറം
കൂനിന്മേൽ‍ കുരുവായി ഞാനും
വേവാത്ത ചോറായി ഞാനും

ആഗ്രഹസാഫല്യമെന്തെന്നറിയാതെ
മാളത്തിലായുള്ള ബാല്യം
കൂട്ട് ചേരുന്നിടം കൂട്ടുവാൻ‍ പറ്റാതെ
മൂലക്കിരുത്തിയ ബാല്യം
ശോഷിച്ചു പോയൊരു ബാല്യം

ജനകന്റെ ഭാണ്‍ഡത്തിൻ‍ കെട്ടു മുറുകുമ്പോൾ‍
പഴിക്കാനായൊരു ജീവൻ
മാനസം ലാളന തേടുന്ന നേരം
തലോടാൻ‍ വന്നില്ലൊരാളും
ഗദ്ഗദം മാത്രമായ് ബാക്കി ‍

വീട്ടിലെ താളങ്ങൾ‍ താളത്തിലാക്കുവാൻ
പാടുപെടുന്നൊരു കാലം
നാട്ടിലെ കാര്യങ്ങൾ‍ കൂടിക്കുമിഞ്ഞോരു
ഗോളമായ് താതന്റെ താളം
കോലമായ് താതന്റെ കായം

സമകാലീന സൗകാര്യാന്തരങ്ങളാൽ
ആൾക്കൂട്ടത്തിൽ‍ തനിച്ചിരുന്നു
വിദ്യകൾ‍ പലതും കൈവശമില്ലാതെ
കൂട്ടരാൽ‍ ഞാനും വലിഞ്ഞിരുന്നു
നീറ്റലാലെന്മനം വീണിരുന്നു

മുട്ടുകൾക്കുള്ളിലും വീട്ടിലെ കർമങ്ങൾ
ചിട്ടയാം മട്ടിൽ‍ കടന്നു പോയീ
എന്നിരുന്നാലും ഇടക്കൊക്കെ അച്ഛന്റെ
സ്നേഹത്തിൻ‍ തീവ്രത ഞാനറിഞ്ഞു
കടമകൾ‍ ത‍ൻ കട്ടി ഞാനറിഞ്ഞു

നിലവറക്കുള്ളിലെ റാന്തൽ വിളക്കു  പോൽ‍
കണ്ടില്ല ഞാനാ മാനസത്തെ
എനിക്കില്ലാത്തതുമതുമാത്രമായി
ആരാലും കാണാത്തകക്കണ്ണ്‍
ഉണ്ടായിരിക്കേണ്ട ദീർഘദൃഷ്ടി

വീട്ടിലെത്തുമ്പോൾ ഭീതി വിളമ്പുന്ന
മൌന വിഷാദിയായ് താതൻ‍
ചിന്തിച്ചു ചിന്തിച്ചു വളരുന്ന നേരം
കൌമാരമെത്തിയെൻ മുന്നിൽ
വല്ലാത്ത ചിന്തകളായി എന്നിൽ‍

അമാന്തം കൂടാതെ കൂസലുമില്ലാതെ
ധിക്കാരിയായി നടന്നു
കൂട്ടരെപ്പോലെ വിക്രിയ കാട്ടുവാൻ‍
ധൃതികാട്ടി ധൂളിയിൽ ഞാൻ‍ നടന്നു
ദോളനം കേൾക്കാതെ ഞാനകന്നു

അന്നത്തിനൊട്ടുമേ ബുദ്ധിമുട്ടില്ല
പിന്നെയും ചിന്തകൾ കാട്ടിലായി
ഇത്തരം ചിന്തകൾ‍ക്കുള്ളിലും നൂണിട്ടു
ദീനം കണ്ണ് മിഴിച്ചു നോക്കി
കാലന്റെ കണ്ണ് തുറിച്ചു നോക്കി

അതെന്റെ താളം, കുടിലിന്റെ താളം
എല്ലാം അവതാളമാക്കി മാറ്റി
ഞാനൊരു വേതാളമായി മാറി
തെക്കേ ചുടലയിൽ‍ താളമായി
മാവിൻ‍ ചുവട്ടിൽ‍ ബഹളമായി

മറുതരക്ഷസ്സുകൾ‍ പിറുപിറുത്തു
കാലൻ‍ കോഴി കരഞ്ഞു
പ്രേതപിശാചുക്കൾ ഓടിയെത്തി
യക്ഷികൾ  ചുടലയിൽ ചടുലമാടി.

ഭസ്മക്കുളത്തിൽ കുളി കഴിഞ്ഞു
വെള്ളപ്പുതപ്പു പുതച്ചു
ചൂട്ടു കളത്തിൽ‍ കളം വരഞ്ഞു
ഞാൻ‍‍ ആ കളത്തിൽ‍ കിടന്നു.

ജീവന്റെ ആത്മാവ് തുടുതുടുത്തു
പരമാത്മാവ് ചിരിച്ചു
ദേഹം ദേഹിയെ നോക്കി നിന്നു
ചുടലയിൽ‍ നാളം പടർ‍ന്നു

ദേഹി ദേഹത്തെ വലം പിരിഞ്ഞു
പരിരംഭണത്തിൽ‍ അമർന്നു
ദേഹി തൻ‍ കണ്ണു നിറഞ്ഞു
ദേഹത്തിനോടായ് പറഞ്ഞു

ആളുന്ന തീയിൽ‍ എരിഞ്ഞൊന്നടങ്ങുവാൻ
തയ്യാറാവട്ടെ ദേഹം
പാളുന്ന ജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെ നാളം

                                                               ****************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
                                                                ***************

19 അഭിപ്രായങ്ങൾ:

  1. Thank you Gireesan, You are officially creditted as the first commenter of my any article :)

    മറുപടിഇല്ലാതാക്കൂ
  2. Super lines.....

    I have a doubt. "Dehi than Kannu Niranju, Dehathinoday Paranju.... What did Dehi Said? the last 4 lines? or you missed those lines? or...may be i should read it few more times to get the real meaning of the last two stanzas.

    voice is super... Waiting for the next one.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thank you Hari, a good doubt. :)

      Actually 'dehi' is only saying to 'deham' to get ready to burn in the flaming fire to escape from the disturbed life! The poem starts and ends with those lines. Hope you got it :) I started the poem that way to explain why dehi is saying this.

      ഇല്ലാതാക്കൂ
  3. Hari, a good doubt. :)

    Actually 'dehi' is only saying to 'deham' to get ready to burn in the flaming fire to escape from the disturbed life! The poem starts and ends with those lines. Hope you got it :) I started the poem that way to explain why dehi is saying this.

    മറുപടിഇല്ലാതാക്കൂ
  4. Venu..adipoli...nalla chindakal...koodthal kelkkan aagrahikkunnu...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thank you Deepu. Ningalokke vaaayichu nalla abhipraayam parayumbol nalla santhosham thonnunnu :) who knows, how long it'll go :)

      ഇല്ലാതാക്കൂ
  5. വേണു ഏട്ടാ .... സംഗതി തകർത്തു !!...മാവിൻ‍ ചുവട്ടിൽ‍ ബഹളമായി തൊട്ടു എവിടെയോ മാറിപോയോ എന്നു ഒരു സംശയം ... ആധുനിക കവിതകളിൽ നിന്നും വേറിട്ട് നില്ക്കുന്നു ..പഴയകാല കവിതകളുടെ ഒരു ചേർത്ത് പാടുന്നപോലെ ... വൃത്തം വച്ച് കവിത എഴുതുന്ന ആ പഴകാലം !!! മഞ്ജരി വൃത്തവും ,സ്ലഥ കാകളി വൃത്തവുമൊക്കെ ഒരു ചെറിയ ആശയത്തി നകത്ത് കൊള്ളിച്ചാൽ... !!! എഴുതുക ... ഇന്നത്തെ കാലത്ത് നമുക്ക് അന്ന്യം നിന്നുപോകുന്നതാണ് ഒന്ന് മനസ്സുനിറഞ്ഞു തുണ്ടുകടലാസ്സിൽ രണ്ടു മനസ്സില്തോന്നുന്ന കാര്യം എഴുതുക എന്നുള്ളത്‌ ........ വിവിധ തലത്തിലുള്ള ആശയ സംവാദത്തിനു ഭാഷയ്ക്ക് പ്രാധാന്യം കൊടുത്ത് നമുക്ക് തകർക്കാം .. "കർത്താവു ഫേസ് ബുക്കിനു സ്തുതി '

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിന്റേതു ഒരു വേറിട്ട്‌ നില്ക്കുന്ന ഒരു അഭിപ്രായമായി തോന്നുന്നു.

      കവിതയും കഥയും തമ്മിൽ പല വ്യത്യാസങ്ങളുണ്ട്. കവിതയിൽ ആസ്വദകനു അവന്റെ മനോതലത്തിൽ വിഹരിക്കാൻ കുറെ അവസരങ്ങൾ കഥയേക്കാൾ കൂടുതൽ കിട്ടുന്നു. മാവിൻ ചുവട്ടിൽ ബഹളമായി" എന്നതിനെക്കൊണ്ട് ഞാൻ അർത്ഥമാക്കിയത് ശവദാഹത്തിനുള്ള ഒരുക്കമാണ്. പച്ച മാവ് മുറിച്ചിട്ടാണല്ലോ പണ്ടുകാലത്ത് ശവദാഹം നടത്തുക. അതിനു ശേഷം ഉള്ളതൊക്കെ ശ്മശാനത്തിലെ ചില വർണ്ണനകളാണ്. ഒന്നും വിട്ടു പോയതായി തോന്നുന്നില്ല. അധികം ആയാൽ അമൃതും വിഷമല്ലേ.

      ആവുന്ന പോലെ വൃത്തവും സമാസവും ഒക്കെ ഒപ്പിച്ചു പോകാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങളൊക്കെ എന്റെ കവിത ആസ്വദിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു.

      ഇല്ലാതാക്കൂ
  6. പരിപാടി എന്തായാലും ഗംഭീരം തന്നെ. മുന്നേ തന്നെ ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കി കൊണ്ടിരിക്കുമ്പോൾ മറ്റെന്തോ തിരക്കുൽ പെട്ട് പോയി ... ഇന്ന് കവി തന്നെ പാടിയത് കേട്ടപ്പോൾ കുറച്ചു കൂടി നന്നായതായി തോന്നി.. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ പ്രായത്തിന്റെ പക്വത ഇല്ലായ്മകൾ കൊണ്ട് ചയ്തു കൂട്ടുന്ന കാര്യങ്ങൾ കുറെ വരച്ചു കാട്ടിയിട്ടുണ്ട്. പക്വത വന്ന കാലത്ത് നിലവറയിൽ എരിയുന്ന താതന്റെ സ്നേഹം തിരിച്ചറിയുന്നു എന്നതും നന്നായിട്ടുണ്ട്. ദേഹം പിരിയേണ്ട താണെന്ന് ദേഹി അവസാനം തിരിച്ചറിയുന്നു .. സത്യം പറഞ്ഞാൽ പല ആളുകളിലും സംഭവിച്ചിട്ടുള്ളതും സംഭവിച്ചു കൊണ്ടിരിക്കുന്നത് മയിട്ടുള്ള ഒരു കാര്യം .. പ്രാസം ഒപ്പിച്ചു കുറിച്ചിട്ടു .. വളരെ നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കേൾക്കാൻ കൊതിച്ച ചില അഭിപ്രായങ്ങൾ അതും കേൾക്കാൻ കൊതിച്ച വ്യക്തികളിൽ നിന്ന് കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ തോന്നുന്നു.

      എഴുതുന്നതൊക്കെ പല സമയങ്ങളിലായി സംഭവിക്കുന്നതാണ്. എത്ര കാലത്തോളം ഇതൊക്കെ നിലനില്ക്കുമെന്നു അറിയില്ല. എന്നിരുന്നാലും ചില പിൻബലങ്ങൾ തീർച്ചയായും ഒരു ശക്തിയായി തോന്നുന്നു. കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒക്കെ നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ്. കേൾവിക്കാർക്ക് തീർച്ചയായും അവരുടെ കഴിവിനും ഇഷ്ടത്തിനും അനുസരിച്ച് ചൊല്ലാമല്ലോ. ഞാൻ എഴുതുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന താളവും രീതിയും ഒന്ന് അറിയിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ ഒന്ന് ക്രോഡീകരിച്ചെടുക്കുവാൻ ഇത്തിരി സമയം എടുത്തു :)

      ഇല്ലാതാക്കൂ
  7. venuetta, valare manoharamayirikkunnu. Aathmakatha ithra bhanghiyulla oru kavitha aayi ezhuthaan kazhiyum ennu njan orikkalum vichaarichila. Ethrayo kaalathinu shesham aanu ithra nalla oru kavitha kelkkuvan kazhiyunnathu. And this make me realize once again, ethra vishamanghal niranjathayirnnenkilum aa cheruppa kaalam ethra nallathayirunnu ennu. Keep writing when ever u get time, never stop.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതിഭാ, വളരെ സന്തോഷം. ഇതൊന്നും എഴുതണം എന്ന് ആലോചിച്ചു വച്ച് എഴുതിയതല്ല. ഏകദേശം ഒരു ഇരുപതു കൊല്ലങ്ങൾക്ക് ശേഷം മനസ്സിൽ എന്തോ എന്നറിയില്ല എഴുതുവാൻ വേണ്ടി ഒരു തള്ളൽ. ഇത് എത്ര കാലം പോകും എന്ന് തീരെ അറിയില്ല.

      ഓരോ എഴുത്തിന്റെ പിന്നിലും എന്തെങ്കിലും ഒരു അനുഭവമോ ചിന്തയോ കാണും. എന്റെ ഈ കവിത നിങ്ങളൊക്കെ വളരെ ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ വളരെ സന്തോഷം. നീ പറയുമ്പോലെ കുട്ടിക്കാലം, അതൊരു കാലം തന്നെ ആണ്, ഇനി ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ കാലം. ഒരു കാലത്തെയും നമ്മൾ ആകാലത്ത്‌ ഇരിക്കുമ്പോൾ ഇഷ്ടപ്പെടില്ലല്ലോ. നമ്മളുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നതും ആ മനോഹരമായ നാടും നാട്ടറിവുമാണ്.

      ഇല്ലാതാക്കൂ
  8. Adipoli venu.super.... kok..kodan chinthaude chudelathalam

    മറുപടിഇല്ലാതാക്കൂ
  9. Facebook Comments: Part 1
    ------------------------------------------
    Prasanth Ammal Kaideri: വേണു ഏട്ടാ .... സംഗതി തകർത്തു !!...മാവിൻ‍ ചുവട്ടിൽ‍ ബഹളമായി തൊട്ടു എവിടെയോ മാറിപോയോ എന്നു ഒരു സംശയം ... ആധുനിക കവിതകളിൽ നിന്നും വേറിട്ട് നില്ക്കുന്നു ..പഴയകാല കവിതകളുടെ ഒരു ചേർത്ത് പാടുന്നപോലെ ... വൃത്തം വച്ച് കവിത എഴുതുന്ന ആ പഴകാലം !!! മഞ്ജരി വൃത്തവും ,സ്ലഥ കാകളി വൃത്തവുമൊക്കെ ഒരു ചെറിയ ആശയത്തി നകത്ത് കൊള്ളിച്ചാൽ... !!! എഴുതുക ... ഇന്നത്തെ കാലത്ത് നമുക്ക് അന്ന്യം നിന്നുപോകുന്നതാണ് ഒന്ന് മനസ്സുനിറഞ്ഞു തുണ്ടുകടലാസ്സിൽ രണ്ടു മനസ്സില്തോന്നുന്ന കാര്യം എഴുതുക എന്നുള്ളത്‌ ........ വിവിധ തലത്തിലുള്ള ആശയ സംവാദത്തിനു ഭാഷയ്ക്ക് പ്രാധാന്യം കൊടുത്ത് നമുക്ക് തകർക്കാം .. "കർത്താവു ഫേസ് ബുക്കിനു സ്തുതി '

    മറുപടിഇല്ലാതാക്കൂ
  10. Facebook Comments: part 2
    ----------------------------------------
    Deepthy Mathews: Very glad that u published it... All the best.. Do add mow

    Venugopalan Kokkodan: Deepthy Mathews ദീപ്തി, ആദ്യമായിട്ടുള്ള അഭിപ്രായത്തിനു നന്ദി. ഈ കവിതയുടെ ആശയം പഴയതാണെങ്കിലും കവിത വളരെ വളരെ പുതിയതാണ്. കഴിഞ്ഞ രണ്ടു ആഴ്ചകളില്‍ ആണ് ആ ചിന്തകള്‍ക്ക് കവിതയുടെ ആകൃതി കൊടുത്തത്. സാഹിത്യപരമായി എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ കുറിക്കാന്‍ മറക്കരുത്.

    Radhika Aneesh: its really heart touching venuetta...so proud of you!!!!all the best...

    Venugopalan Kokkodan: Thank you Radhika, there is a comment column in the blog as well that would be a more meaningfull comment for the poem.

    Venugopalan Kokkodan: Inspirations always make sense everywhere reagardless of anything.

    Gireesh Mk: manassilayilla!!!

    Venugopalan Kokkodan: Gireesh, it seems Radhika understood it may she could help u. It would b difficult for me to make u understand as its a simple malayaalam

    Gireesh Mk: i knw al d past so v especially dedicate dis for vellyachan.....

    Vijesh Nair: Heart touching Venuetta..

    Venugopalan Kokkodan: Thank you Vijesh, I'm humbled.

    Shiji Mathew: Extremely good ......

    Shiji Mathew: Venu Uncle,

    Shiji Mathew: Please translate your wonderful poem's in english

    Venugopalan Kokkodan: Shiji, if I had a good literature knowledge in English, I would have translated my own poems. I appeal any of my English medium friends who understand Malayalam better, to traslate my poems

    Muralidharan Mangalat Kokkodan innanu naan ningalude kavita poornamaayum vaayichathu .ulladakkam andargadgadam.kollaaam,prnayam ...maanasaandaram,aaahhhhaaaa..ellaam maanushikavum amaanushikavumaaya endo onninde kaaranathaal.karmam saakshiyaai sodaratvena thudaruuuu jeevitham khedikkaadiniyulla naalukal.........

    മറുപടിഇല്ലാതാക്കൂ
  11. Facebook Comments:
    Sheeja Vijayan: Kavitha vayikkunnathinekkal kelkkananu sugham. Nalla sound. Kavithayude bhavam ulkkondu kondu cholliyirikkunnu.
    Naaraayam: 😄vere nivrithi illaathath kondaanu paadiyath.... aadyatthe chila kavithakalkke sabdarekhayulloo... pinneedonninum sabdarekha illa... enikk paadaanulla kazhivilla.... I wanted someone else to sing it :)

    Reeja Rejith: സൂപ്പർ. കവിത പോലെ നിന്റെ വായനയും നന്നായിട്ടുണ്ട്. എപ്പോഴും കവി തന്നെ കവിത വായിക്കുന്നതാണ് നല്ലത് അനുഭവിച്ച വികാരത്തെ സ്വന്തം വാക്കുകളിലൂടെ സ്വന്തം ശബ്ദത്തിലുടെ പുറത്തേക്ക് വരുമ്പോൾ തീവ്രത കൂടും. അതുകൊണ്ടാണ് കടമ്മനിട്ട കവിതകൾ ചുള്ളിക്കാടിന്റെ കവിതകൾ മധുസൂദനൻ നായരുടെ കവിതകൾ മലയാളിക്ക്‌ കൂടുതൽ ഇഷ്ടമാകുന്നത്.
    നിന്റെ കവിത കേൾക്കുമ്പോൾ എന്റെ മനസിലൂടെ ചുള്ളിക്കാടിന്റെ താതവാക്യം എന്ന കവിത കടന്നു പോയി
    ഇതിനൊരു മറു കവിതയായി അതിനെ കാണാം
    നീ ആ കവിത വായിച്ചില്ലെങ്കിൽ ഇന്ന് തന്നെ ഒന്നു വായിക്കണം.
    ആത്മകഥാംശമുള്ള ഒരു കവിത
    സ്വന്തം മരണത്തെ കൺമുന്നിൽ പകർത്തുമ്പോൾ
    ദേഹി ദേഹത്തിൽ നിന്ന് അണയുമ്പോൾ
    അനുഭവിക്കുന്ന പ്രത്യേകം മാനസികാവസ്ഥ എന്താണ് ?

    അനുഭവിക്കുന്ന കാലത്ത് തന്നെ എഴുതുമ്പോൾ വികാരത്തള്ളിച്ച മനസിലുണ്ടാകാം പക്ഷെ ഒരു പാട് കാലം കഴിഞ്ഞ്
    നല്ല ചുറ്റുപാടിലെത്തിയതിന് ശേഷം ഓർത്ത് എഴുതുന്നതല്ലേ ഇത്.
    നിലവറക്കുള്ളിലെ റാന്തൽ വിളക്ക് എന്ന പ്രയോഗം
    അതാണെനിക്കേറ്റവും ഇഷ്ടപ്പെട്ടത്. നിനക്ക് കുട്ടിക്കാലത്ത് എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ?
    Naaraayam: ദേഹി ദേഹത്തെ പിരിയുമ്പോൾ എല്ലാം മറക്കുന്ന ഒരാവസ്ഥയുണ്ടാകുമല്ലോ... ശാന്തി... അതുകൊണ്ട് ശ്മശാനം ശാന്തി കവാടമാകുന്നു.

    കാലങ്ങൾ കഴിഞ്ഞാണ് എഴുതിയതെങ്കിലും, കഴിഞ്ഞ കാലത്തേക്ക് എന്റെ മനസ്സിനെ ഒറ്റക്കിരിക്കുമ്പോൾ വലിച്ചിട്ടാൽ ഇന്നും എനിക്ക് അതേ കാലത്തുണ്ടായിരുന്ന വികാരവിക്ഷുബ്ധത ഉണ്ടാകാറുണ്ട്.

    അസുഖങ്ങൾ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു... അതൊക്കെ വലിയ നീണ്ട കഥയാണ്... എങ്ങനെ തുടങ്ങണം എന്നൊക്കെയുള്ള ഒരു രൂപം പൂർണ്ണമാവാത്തത് കൊണ്ടാണ് എഴുതാത്തത്.

    മറുപടിഇല്ലാതാക്കൂ