2020, മാർച്ച് 12, വ്യാഴാഴ്‌ച

കൊറോണയും ചിന്തകളും

(Picture Courtesy: Google)
കൊറോണയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചില ചിന്തകൾ 

On March 4, 2020
യുക്തിചിന്താശേഷി ഇല്ലാതാക്കാനും ചോദ്യം ചെയ്യലുകളില്ലാതാക്കാനും, ചെറുപ്പത്തിൽ ബുദ്ധിയുറക്കുന്നതിന് മുന്നേ അത്യന്തം വ്യഗ്രതയോടെയും അഭിമാനത്തോടെയും കൊടുക്കുന്ന വിശ്വാസവാക്‌സിനോളം ശക്തിയുണ്ടാവുമോ, ഇനി വരാൻ പോകുന്ന കൊറോണ വാക്സിന്?

On March 5, 2020
ആമ്പലോത്സവങ്ങളും പള്ളി ഉറൂസുകളും പള്ളിപ്പെരുന്നാളുകളും പൊങ്കാലകളും കൊറോണയെ തടയുന്നതിന്റെയും പിടിച്ച് കെട്ടുന്നതിന്റെയും ഭാഗമായി ഒഴിവാക്കാൻ പറഞ്ഞാൽ, അത്, വിശ്വാസങ്ങളുടെ മേലുള്ള കടന്ന് കയറ്റവും ആചാരങ്ങളുടെ നേർക്കുള്ള കുതിര കയറ്റവുമാകുമോ ? പകർച്ചവ്യാധികളുണ്ടാവുമ്പോൾ, മനുഷ്യനേക്കാൾ മുന്നേ ഓടിയൊളിക്കുന്ന ദൈവത്തിന്റെയും പുരോഹിതന്മാരുടെയും പിന്നാലെ തന്നെയോടുക... കാരണം സത്യമെന്താണെന്നവർക്കറിയാം !

On March 6, 2020
ജനസംഖ്യയിലെ ജാതിമതസമവാക്യങ്ങൾക്ക് ആനുപാതികമായിട്ടാണോ, ഭരണഘടനയിലെ ജാതിമതസംവരണശതമാനങ്ങൾക്ക് ആനുപാതികമായിട്ടാണോ പകർച്ചവ്യാധികൾ പിടിപെടപ്പെടുന്നത് എന്നന്വേഷിക്കാൻ വേണ്ടി, അമിക്കസ്‌ക്യൂറിയെ നിയമിക്കണമെന്ന്, ഗർവ്വുള്ള ജാതിമത സംഘടനകളും അവരെ താങ്ങുന്ന രാഷ്ട്രീയകക്ഷികളും ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ടോ?

On March 8, 2020
ഇത്തവണത്തെ പൊങ്കാലയായിരിക്കും യഥാർത്ഥത്തിൽ കേരളീയരുടെ നെഞ്ചത്തിടുന്ന ആദ്യത്തെ പൊങ്കാല.

On March 9, 2020
ആക്രാന്തത്തോടെ കണ്ണിൽക്കണ്ട സാനിറ്റൈസറുകളും സോപ്പുകളും വാങ്ങിക്കൂട്ടി കടയിലെ സ്റ്റോക്ക് തീർക്കുന്ന മാന്യദേഹങ്ങൾ ഒന്നോർക്കുക: സ്വന്തം കൈകൾ കഴുകുന്നതോടൊപ്പം മറ്റുള്ളവരുടെ കൈകൾ കൂടി കഴുകപ്പെട്ടാലേ വ്യാധീപടർച്ചകൾ നിയന്ത്രിക്കാൻ പറ്റുള്ളൂ. കഴുകിയ കൈകൾ തന്നെ വീണ്ടും കഴുകി സായൂജ്യമടഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് നല്ല രീതിയിൽ സ്വാർത്ഥനായിക്കൊണ്ട് തന്നെ, അത്യാവശ്യത്തിന് മാത്രമുള്ളതെടുത്ത് ബാക്കി മറ്റുള്ളവർക്കും കൂടി കരുതിവെക്കുക !!

On March 10, 2020
എവിടെയോ എന്തോ ശരിക്കും പ്രശ്നമുണ്ട്. ആശയറ്റ് കിടക്കുന്ന സമയത്ത് ആശ്വാസം നൽകുമെന്ന കാട്ടായം വിശ്വസിച്ചാണ്, വിശ്വാസികൾ ദൈവങ്ങളെയും ദൈവങ്ങളുടെ പ്രവാചകരെയും പ്രവാചകരുണ്ടാക്കിയ ചര്യകളെയും വിഭിന്നചര്യകളുൾക്കൊള്ളുന്ന മതങ്ങളെയും വിശ്വസിക്കാൻ തുടങ്ങിയത്. പക്ഷേ, പ്രളയം വരുമ്പോഴും മഹാമാരികൾ വരുമ്പോഴും, ജനനന്മക്കെന്നോണം, വശം കെട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്ധമായി വിശ്വസിച്ച ജനങ്ങൾക്ക് മുന്നിൽ, അമ്പലങ്ങളടച്ചും സത്സംഗങ്ങൾ നിർത്തിയും കുർബ്ബാനകൾ നിർത്തിയും ജുമകൾ നിർത്തിയും പള്ളിപ്പരിപാടികൾ നിർത്തിയും അത്യധികം ആശ്വാസമേകുന്ന കൂട്ടപ്രാർത്ഥനകൾ ഒഴിവാക്കിയും മതമേലദ്ധ്യക്ഷർ നടത്തുന്നത് ശുദ്ധ വഞ്ചനയാണ്. കൂട്ടപ്രാർത്ഥനയാൽ ഇല്ലാത്ത ഹൃദയം പോലുമുണ്ടാക്കുന്ന ടെക്നിക്കുകളറിയുന്ന സിദ്ധന്മാരുള്ള ഈ നാട്ടിൽ ഇങ്ങനെ ഓടിയൊളിക്കുന്നത് പോഴത്തരമാണ്. ആശ്വാസവും സന്തോഷങ്ങളുമുള്ള സമയത്ത് അത്യാഗ്രഹങ്ങൾ സഫലീകരിക്കാൻ മാത്രമാണോ ദൈവങ്ങളും പ്രവാചകരും ആൾദൈവങ്ങളും?
സയൻസിന്റെ സഹായത്താൽ മനുഷ്യജന്മങ്ങൾ എങ്ങനെയെങ്കിലും നിലനിർത്തിക്കിട്ടിയാൽ, വീണ്ടും പ്രാർത്ഥനകൾ തുടങ്ങാനായിരിക്കും പരിപാടി. മനുഷ്യൻ ഉണ്ടെങ്കിലല്ലേ ദൈവങ്ങളും മതങ്ങളും പ്രാർത്ഥനാലയങ്ങളും ദേവാലയങ്ങളും പ്രവാചകരും ആൾദൈവങ്ങളുമൊക്കെ ഉണ്ടാവുള്ളൂ അല്ലേ? അണികളില്ലെങ്കിൽ നേതാവെങ്ങനെയുണ്ടാകും??ഭക്തരില്ലെങ്കിൽ ദൈവവും !!

***

3 അഭിപ്രായങ്ങൾ:

  1. Facebook Comments:
    For Pongala related on March 8:
    Anaz Cm ജനാധിപത്യ ഇറ്റലി ചൈനയെ ഫോല്ലോ ചെയ്യാമെങ്കിൽ, കൊച്ചു കേരളവും ജാതി/മേധ ഭേദമില്ലാദേ ആൾകൂട്ട പ്രാർത്ഥനകൾ ഒഴിവാക്കണം, എല്ലാ മേധ മേലധ്യക്ഷൻ മാരും അതിനു തയ്യാറാകണം. കൊറിയയിൽ ആൾക്കൂട്ട പ്രാർത്ഥന ആണ് ഇത്രയും അവിടെ മോശം ആക്കിയത്. പത്തനംതിട്ടക്കാരൻ ഇടവകയിൽ പോയെന്നാണ്‌ കേളിക്കുന്നത്, എന്താവും എന്ന് കണ്ടറിയാൻ പത്തു ദിവസം വേണ്ടിവരും.
    Venugopalan Kokkodan Anaz, പൊങ്കാല എന്ന വാക്കിന്റെ അർത്ഥം തന്നെ കാര്യമറിഞ്ഞോ അറിയാതെയോ ബഹളം വെക്കുന്നതായി മാറിയ ഇക്കാലത്ത്, പൊങ്കാല കൊണ്ട് പൊങ്കാല കളിക്കുകയാണ് വിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടമാളുകൾ ! ജീവനുണ്ടെങ്കിലേ വിശ്വാസവുമുള്ളൂ എന്ന് മനസ്സിലാക്കാത്ത വിദ്യാസമ്പന്നരായ പൊങ്കാലക്കിളികൾ !!

    Saju Kumar Need to do some online streaming like this for pongaala too .
    Venugopalan Kokkodan Saju, അതെയതെ, തീർച്ചയായും... ഇന്നത്തെയീ പ്രത്യേക സാഹചര്യത്തിൽ, പൊങ്കാലയിട്ടേ ഒക്കൂവെന്നുണ്ടെങ്കിൽ, നാട്ടുകാരുടെ നെഞ്ചത്തിടുന്നതിന്‌ പകരം, ഇതുപോലെ വല്ല live streaming പരിപാടി നടത്തുന്നതായിരിക്കും! വിശ്വസിക്കുന്നവർക്ക് എങ്ങനെയും വിശ്വസിക്കാം... മാർഗ്ഗമല്ലല്ലോ പ്രധാനം, സാക്ഷാത്കാരമല്ലേ ��

    Jiju Nair Rashtreeyakkarum kulsitha thalparyakkaarum dinavum janangalude Mel pongala idumbol....ithonnum illa
    Venugopalan Kokkodan Jiju, ഭ്രാന്തുകളെക്കുറിച്ച് പറയുമ്പോൾ മുന്തിയ ഇനം ഭ്രാന്തിനെക്കുറിച്ച് തന്നെ പറയുന്നതല്ലേ ഭംഗി �� മതജാതിഭ്രാന്തുകളുടെ രണ്ടിഞ്ച് താഴെയാണ് പോലും ഇന്നത്തെ രാഷ്ട്രീയഭ്രാന്തിന്റെ സ്ഥാനം. പക്ഷേ, മതജാതിവിശ്വാസങ്ങൾ കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ഭ്രാന്തിന്‌ ഇത്തിരി കടുപ്പം കൂടും... അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ ��

    Krishnakumar S Menon It is faith vs fear!

    Comments on March 9 post:

    Jiju Nair Yes kashtam thanne...njaan verum 30 bottle maathrame vaangichullu...baakki ulla 20 bottle edukkandennu vichaarichu...
    Venugopalan Kokkodan Jiju, You are so generous ��
    Jiju Nair Annaan kunjinum thannalaayathu ��
    Vigil Bose Jiju Nair njan oru 50 ennam eduthu..bakki oru pathennam ee post kandethu kondu vaangichilla..
    Jiju Nair Vigil midukkan ! Always give and care

    Shaju Pb Njan ithu share cheyyunnu ��

    Gemini Premkumar Very true

    മറുപടിഇല്ലാതാക്കൂ
  2. Comments on March 10:

    Murali Manoharan It isn’t hard to understand. When there is a disaster, businesses in town shut down; when there is peace they thrive. That is how all profit making businesses work. Religion is no different.
    Venugopalan Kokkodan Murali, perfectly said �� Animals can get trained, but can’t get brainwashed. But humans can get trained and brainwashed together!!

    M S Samji yukthivaadhathinum prasakthi illa
    Venugopalan Kokkodan M S Samji, യുക്തിവാദമാണെന്നൊന്നും പറയുന്നില്ല, പക്ഷേ ഇങ്ങനയൊക്കെ കാണുമ്പോൾ ന്യായമായും ചോദിച്ചൂടെ? സംശയിച്ചൂടെ? ഉത്തരങ്ങളുണ്ടോ? ��

    Bindu Mathew I was confused too and had the same questions...but later realized that no religion will ask u to stand in the middle of the road when a bus comes...but use your common sense and prudence. Religious leaders also had to obey the order of the government ...well, if one has the courage and faith they can continue the same old ways...provided u shouldnt be a trouble for others.
    Venugopalan Kokkodan Bindu Mathew, I understand the government rules and restrictions and they are getting defined. Surely everybody have to follow it. That’s the common law for human beings.
    In that case, if that government rule is the best rule for the betterment and appeasement of a human being, what is the necessity of imaginary divine laws, which is not at all helpful when the human being is in a big trouble and seeking for solutions? If those devine laws will work only when a human being is stable, then why we need some laws which have of no use? Even staunch believers are leaving divine laws when they are in trouble!!
    People (generally - not about you or any individual specifically) who have embedded divine chip installed in their brains in childhood, can’t understand few, even if they have a spark of doubt ��

    Saju Kumar Venugopalan Kokkodan ��

    മറുപടിഇല്ലാതാക്കൂ
  3. Comment on March 10 post:

    Bindu Mathew Venugopalan Kokkodan ...I guess if we can understand God and His powers with our limited knowledge and brain, then God is not a super power anymore..but someone who is limited to human brain.
    No one is not there yet ...to define God...so confusions and doubts will come...quite natural
    Can u tell all about a single tree or an animal...? Or do u remember what u did last year on this day? No...then how can we understand God and his plans...if religion is helping u to lead a righteous life. Follow it . If not stay away. Thats it.
    Some are born to criticize, that doesn't mean they are intelligent....ignorance can be a factor too...( not about you. In general��)
    Venugopalan Kokkodan Bindu Mathew, �� See we are talking about the so called God, because, someone in the past mentioned about it without any evidence or existence. It’s totally imaginary like Mandrake the Magician! Otherwise who would have discussed about him now? no one.... If there is a God as savior, why there are natural calamities to disturb and destroy it’s own creations and its utmost devotees? Then Satan comes in the picture... story making up is going on and endless... As there are lot of things unexplainable, soft hearted people easily accept those theories until it’s proven scientifically ��
    Okay, let’s give the credit for all known and unknowns. But that doesn’t mean people can’t ask questions or doubts. Don’t take it as criticism. When a question or doubt arise, and if there is no at least a reasonable answer, then only criticism comes for false reasonings.
    I’m not worried, if I forgot what I did same day last year OR why plants are different and why animals are attacking each other and directly placing the God to fill the vacuum!
    I’m not born to criticize everything and everyone ��But trying to learn... new things from discussions. Discussions are not to win or loose, but learn. Still seeking lot of answers. But will question for sure when someone comes with an answer like Mandrake ��Let’s learn from errors, but not from superstition ��

    Bindu Mathew Venugopalan Kokkodan that's why I said...dont try to measure God with our small intellect ��...I have answer for all your questions...but there is no point in talking to spanish people in malayalam...or vice versa...
    Venugopalan Kokkodan Bindu Mathew, It’s ultimately a tooth fairy logic or Santa logic by which people used to mesmerize kids. And once one had undergone the belief vaccination, in the early childhood, then there is no escape for the whole life from the savior/ satan stories! When stories have divine butter, it’s easy to swallow without touching the throat and closing eyes! So, much intellect not needed to understand the theory ��
    I know your answers already though I speak in Spanish. I might have read 5 different religious holy books, but yes, the vaccination was not done by anyone! And that’s a big problem ��

    Jayapalan C തീർത്തും ശരി

    Nelson Jose സ്വന്തം ജീവിതവും സ്വന്തം ജന്മവും സ്വന്തമാണെന്ന് കാരണമാക്കിയ കൊറോണ .

    മറുപടിഇല്ലാതാക്കൂ