ശ്രീ
പണ്ട് എന്റെ പഠനകാലത്ത് ഞാൻ കുറച്ചൊക്കെ എഴുതുമായിരുന്നു. പക്ഷെ ഒന്നും ഇതുവരെ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. അവയിൽ നിന്ന് ഒരു ഏട് ഞാൻ ഇവിടെ പ്രസിദ്ധപ്പെടുത്തട്ടെ. ഞാന്‍ പലപ്പോഴായി എഴുതിയ ഒരേ ഗണത്തിലുള്ള എങ്കിലും പല സ്വഭാവങ്ങളിൽപെട്ട മൂന്നു കവിതകള്‍ ഇത്തിരി മാറ്റത്തോടും ഒത്തിരി കൂട്ടിച്ചേർക്കലോടും കൂടി ഒരു ശൃംഖലയില്‍ കോര്‍ത്തിണക്കിയാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ (ഉത്സവക്കാഴ്ചകളെപ്പറ്റി നമുക്ക് വേറെ ഒരു കവിതയില്‍ പ്രതിപാദിക്കാം) ഒരു ദിവസത്തെ സായാഹ്നത്തില്‍ അമ്പലനടയിലെ ആല്‍ത്തറക്കു മേലെ താന്‍ മനസ്സില്‍ സ്നേഹിക്കുന്ന പെണ്ണിനോട് തന്റെ മനസ്സ് തുറക്കുവാന്‍ ഒരു ആണ്‍തരി കാത്തിരിക്കുന്നതാണ് രംഗം. അവന്റെ പ്രണയവിചാരം (അത് എന്റേതാവണം എന്നില്ല! ഒരു കവിക്ക് ആരുടെ ചിന്തയിലും വിചാരത്തിലും കയറിപ്പറ്റാം! :) ) എന്റെ പഠനകാലത്തെ ചിന്തകളിലൂടെ .... നിങ്ങളുടെ കണ്ണുകളെ ക്ഷണിക്കുന്നു. ഈ കവിത എന്റെ ഇന്നത്തെ ചിന്തകളിലൂടെ എന്റെ പ്രിയതമയ്ക്ക് സമർപിക്കുന്നു.
വാഷിംഗ്ടണ്‍ ഡി സി യിൽ എല്ലാ മൂന്നു മാസക്കാലം കൂടുമ്പോൾ ചേരുന്ന ഒരു സാഹിത്യ സംഗീത വേദിയിൽ ഞാൻ ഈ കവിത അവതരിപ്പിച്ചതിന്റെ (12 ഒക്ടോബർ 2013) ഒരു ചലച്ചിത്രരേഖ താഴെ കൊടുക്കുന്നു.
കാത്തിരിപ്പ്:
--------------------
എന്തിതു കഷ്ടമേ എത്രയോ നേരമായ്
പന്തിരഹിതമായ് കാത്തിരിക്കുന്നു ഞാൻ
പന്തം കൊളുത്തുന്നു അറിയാതെയെന്മനം
കുന്തം കൊണ്ടായുവാനന്തിവെട്ടത്തിലും
അമ്പലനടയിലെ ചലദലത്തണലിലായ്
അമ്പലനടയിലെ ചലദലത്തണലിലായ്
കൂടണഞ്ഞീടുന്ന പറവകൾ ചുറ്റിലായ്
ചിലക്കുന്നു കാറുന്നു പുണരുന്നു പാടുന്നു
പുലമ്പുന്നു കളിയാക്കി എന്റെയന്തർഗതം
ഇതു തന്നെയല്ലേ അവൾ വരും നടവഴി
ഇതു തന്നെയല്ലേ അവൾ വരും നടവഴി
തുറക്കുവാനുണ്ടെനിക്കെന്റെ മനോഗതം
ക്ഷേത്രത്തിലെക്കുപോം മിഴികളെ മറയ്ക്കുവാൻ
തത്രപ്പെട്ടു ഞാൻ ആൽത്തറമീതെയായ്
ദിനകരൻ മറയുന്നു വട്ടമായ് അർദ്ധമായ്
ദിനകരൻ മറയുന്നു വട്ടമായ് അർദ്ധമായ്
പനമുകളിൽ പൊങ്ങുന്നു ഭീമനായ് അമ്പിളി
മിന്നിത്തുടങ്ങുന്നു മാനത്ത് പൊട്ടുകൾ
മിഴികൾ തുറക്കുന്നു കൂരകൾ മുന്നിലായ്
വരുമോ വിഭോ! ഇനിയുമിരിക്കണോ
വരുമോ വിഭോ! ഇനിയുമിരിക്കണോ
തരിച്ചുപോം പാദങ്ങളാട്ടിക്കൊണ്ടോർത്തു ഞാൻ
ഇരച്ചു കയറുന്നു തിമിരം ഘോരമായ്
നുരഞ്ഞു പതയുന്നു വികാരം പലവിധം
എങ്കിലും തിരഞ്ഞു ഞാൻ സ്വയം ആശ്വസിക്കുവാൻ
എങ്കിലും തിരഞ്ഞു ഞാൻ സ്വയം ആശ്വസിക്കുവാൻ
അമ്പലോത്സവത്തിനായ് എത്തിടും സഞ്ചയം
ചലനങ്ങളൊക്കെയും നിഴലാട്ടമൊക്കെയും
അവളുടേതകുവാൻ ആഗ്രഹിച്ചൂ
ആഗമനം:
ആഗമനം:
---------------
കിലുക്കം വളകിലുക്കം കിലുക്കം മണികിലുക്കം
കലുങ്കിൽ തട്ടുന്ന തിരമാല പോലെ
പാദസരങ്ങളാൽ കുപ്പിവളകളാൽ
പാതയിലൂടെന്റെ മാനസസുന്ദരി
അന്നനടയിൽ തുളുമ്പുന്നു കവിൾത്തടം
അന്നനടയിൽ തുളുമ്പുന്നു കവിൾത്തടം
പാറിപ്പറക്കുന്നു വസ്ത്രജാലങ്ങളും
വിടരുന്നു കേശം പരക്കുന്നു വായുവിൽ
ഓടത്തിലൂടെ പോം നാരിന്റെ പോക്കുപോൽ
സ്വേദബിന്ദുക്കളിൽ തട്ടുന്ന രശ്മിയാൽ
സ്വേദബിന്ദുക്കളിൽ തട്ടുന്ന രശ്മിയാൽ
വദനം തിളങ്ങുന്നു രത്നസമാനമായ്
കാണുന്നൂ വരകൾ പുരികക്കൊടികളായ്
വണ്ണം കുറഞ്ഞൊരു ചന്ദ്രക്കല പോലെ
എന്തോ തിളങ്ങുന്നഞ്ജനം പോൽമുഖ-
എന്തോ തിളങ്ങുന്നഞ്ജനം പോൽമുഖ-
ത്താഹാ! തിളങ്ങുന്ന കണ്ണുകളാണവ
മുല്ലമൊട്ടുപോൽ തിളങ്ങുന്ന ദന്തങ്ങളോ-
മൽമുഖത്തിലെ ചുണ്ടിന്റെ പിന്നിലായ്
വിടരുന്ന പൂ പോലെ ചുണ്ടുകൾ വിടരുന്നു
വിടരുന്ന പൂ പോലെ ചുണ്ടുകൾ വിടരുന്നു
വണ്ടിനെപോലെന്നധരം നുകരുവാൻ
വർണ്ണനാതീതമായ് സൌഭാഗ്യതാരമായ്
വന്നണഞ്ഞാളെന്റെ സിന്ദൂരമാനസം
സമാഗമം:
സമാഗമം:
----------------
ഒന്നു നിൽക്കണേ ഈ പന്ഥാവിൻ നടുവിൽ നീ
ഒത്തിരിയോതുവാനെനിക്കുണ്ടനവധി !
കണ്ടൂ ഞാൻ നിന്നെ എൻ കണ്ണിണ നിറയെ
കാണുവാനിനിനിന്നകക്കാമ്പു മാത്രം !
എത്രയോ നാളായ് കാത്തിരിക്കുന്നു ഞാൻ
എത്രയോ നാളായ് കാത്തിരിക്കുന്നു ഞാൻ
തത്രപ്പെടുന്നീ നിമിഷമിതേവരെ
വൃഥായലഞ്ഞു ഞാൻ കാണുവാൻ നിന്നെ
വ്യക്തമായറിയുവാനയച്ചൂ സഹചരെ.
ദാഹിച്ചുപോയീ ഞാൻ നിൻ സൗരഭത്തിൽ
ദാഹിച്ചുപോയീ ഞാൻ നിൻ സൗരഭത്തിൽ
മോഹിച്ചുപോംതരാം നാട്യഭാവങ്ങളാൽ
ആകാരാമോ ഹാ ! വശ്യം എന്തിനേറെ,
ആഗ്രഹിക്കാതിരിക്കുവാനാവുമോ !
ചന്തത്തിലൊട്ടുമേ കാര്യമില്ലെങ്കിലും
നിന്റെ ലോലമാം ചിന്താമാലരുകൾ
എന്റെ ചിന്തകളാകുന്ന വണ്ടുകൾ
കണ്ടൂ കലോത്സവ വേദികളിൽ
എന്നെ നായകസ്ഥാനത്ത് നിർത്തിയോ
നിന്റെ കിനാക്കളാം അഭ്രത്തിൻ പാളികൾ
കിട്ടിയോ തിരുകിയ കടലാസുചീളുകൾ
പേനകൾക്കുള്ളിലും കുടതന്‍ മടക്കിലും
മുടിയിൽ തിരുകുവാൻ തരട്ടെ എന്നാശിച്ചു
അമ്പലക്കുളത്തിലെ ആമ്പൽ പൂവുകൾ
കരിവിളക്കിലെ കരി എടുത്തിട്ടു ഞാൻ
ആശിച്ചു നിന്നുടെ പുരികം മിനുക്കുവാൻ
ചിന്തിച്ചു നോക്കീ ഞാനെന്റെ ജീവിതം
നീയില്ലാതെയായിട്ടെങ്ങനെയായിടും
അന്തവുമില്ലാ അതിനൊരു ചന്തവുമില്ലാ
എന്തുമേ ചൊല്ലണമെന്നൊരു തിട്ടവും
മാനസസരസ്സിന്റെ ഓരത്തിലെത്തുന്നു
യുഗ്മഗാനത്തിലെ ശീലുകൾ കേട്ടു ഞാൻ
ചിരിക്കൂ നീ നിന്റെ മനമൊന്നു തുറക്കൂ
ചരിക്കാം നമുക്കീ പന്ഥാവിലിരട്ടയായ്
കേൾക്കുന്നുണ്ടോ സഖേ എൻ ഖണ്ഡകാവ്യം
ചന്തത്തിലൊട്ടുമേ കാര്യമില്ലെങ്കിലും
നിന്റെ ലോലമാം ചിന്താമാലരുകൾ
എന്റെ ചിന്തകളാകുന്ന വണ്ടുകൾ
കണ്ടൂ കലോത്സവ വേദികളിൽ
എന്നെ നായകസ്ഥാനത്ത് നിർത്തിയോ
നിന്റെ കിനാക്കളാം അഭ്രത്തിൻ പാളികൾ
കിട്ടിയോ തിരുകിയ കടലാസുചീളുകൾ
പേനകൾക്കുള്ളിലും കുടതന്‍ മടക്കിലും
മുടിയിൽ തിരുകുവാൻ തരട്ടെ എന്നാശിച്ചു
അമ്പലക്കുളത്തിലെ ആമ്പൽ പൂവുകൾ
കരിവിളക്കിലെ കരി എടുത്തിട്ടു ഞാൻ
ആശിച്ചു നിന്നുടെ പുരികം മിനുക്കുവാൻ
ചിന്തിച്ചു നോക്കീ ഞാനെന്റെ ജീവിതം
നീയില്ലാതെയായിട്ടെങ്ങനെയായിടും
അന്തവുമില്ലാ അതിനൊരു ചന്തവുമില്ലാ
എന്തുമേ ചൊല്ലണമെന്നൊരു തിട്ടവും
മാനസസരസ്സിന്റെ ഓരത്തിലെത്തുന്നു
യുഗ്മഗാനത്തിലെ ശീലുകൾ കേട്ടു ഞാൻ
ചിരിക്കൂ നീ നിന്റെ മനമൊന്നു തുറക്കൂ
ചരിക്കാം നമുക്കീ പന്ഥാവിലിരട്ടയായ്
കേൾക്കുന്നുണ്ടോ സഖേ എൻ ഖണ്ഡകാവ്യം
ഉൾക്കാമ്പിലുദിക്കുന്നൊരു പ്രേമകാവ്യം
എത്രയോ കാലമായ് ഉദ്യമിക്കുന്നു ഞാ-
നെത്തുവാൻ കൊതിപൂണ്ട് നിൻ ചാരെയണയുവാൻ
തിരിഞ്ഞു നോക്കീ അവൾ പൊഴിച്ചു നിന്നൂ
പരിപൂർണ്ണചന്ദ്രന്റെ ആയിരം രശ്മികൾ
സ്തബ്ധനായ് നിന്നു ഞാൻ സംഘർഷ ഭീതിയിൽ
എല്ലാം അലിഞ്ഞിട്ടില്ലാതെ ആവുമോ
പക്ഷെ മൊഴിഞ്ഞവൾ മണിമുത്തുകൾ പോലെ
നിഷ്കളങ്കയായ് സുസ്മേരവദനയായ്
നീ അയച്ചൊരു വണ്ടുകളൊക്കെയും
തുരന്നിട്ടു കയറീ എന്‍ മാനസത്തിൽ
നീ ഇറുത്തോരാ ആമ്പലിൻ മലരുകൾ
തിരിഞ്ഞു നോക്കീ അവൾ പൊഴിച്ചു നിന്നൂ
പരിപൂർണ്ണചന്ദ്രന്റെ ആയിരം രശ്മികൾ
സ്തബ്ധനായ് നിന്നു ഞാൻ സംഘർഷ ഭീതിയിൽ
എല്ലാം അലിഞ്ഞിട്ടില്ലാതെ ആവുമോ
പക്ഷെ മൊഴിഞ്ഞവൾ മണിമുത്തുകൾ പോലെ
നിഷ്കളങ്കയായ് സുസ്മേരവദനയായ്
നീ അയച്ചൊരു വണ്ടുകളൊക്കെയും
തുരന്നിട്ടു കയറീ എന്‍ മാനസത്തിൽ
നീ ഇറുത്തോരാ ആമ്പലിൻ മലരുകൾ
തിരുകിത്തരൂ ഈ കൂന്തൽക്കനങ്ങളിൽ
വിരലിൻ തുമ്പിലെ കരിവിളക്കിന്‍കരി
കൊണ്ടു വരയ്ക്കൂ പുരികക്കൊടികളെ
മാനസസരസ്സിന്റെ തീരത്തിരിക്കുവാൻ
മനസ്സിന്റെ ജാലകം മലർക്കെ തുറന്നു ഞാൻ
ഇനിയെൻ കിനാക്കളിൽ നായകസ്ഥാനത്തു
നിന്റെയീ വദനം മാത്രമേ കാണൂ
ആപാദചൂടം കോരിത്തരിച്ചുപോയ്
ആമോദം അശ്രുബിന്ദുക്കളിൽ കുതിർന്നുപോയ്
ആലിംഗനത്തിൽ മറന്നുപോയ് പരിസരത്താ-
കമാനം നിറഞ്ഞുപോയ് കാണികൾ
സമാപനം:
----------------
പൊഴിച്ചൂ പ്രകൃതി സന്തോഷാശ്രു പോലവേ
പൊഴിഞ്ഞൂ ജലകണം തുള്ളിപോൽ മന്ദമായ്
തഴുകീ മാരുതൻ മന്ദമായ് തലോടി
തുഴഞ്ഞൂ പക്ഷികൾ ആകാശവീഥിയിൽ
മർമരം പൊഴിച്ചൂ വൃക്ഷജാലങ്ങളും
മൂകരായ് നിന്നുപോയ് ജീവജാലങ്ങളും
ആഗ്രഹിച്ചുപോയ് ലോകൈകജീവിതം
ആവർത്തീച്ചീടുവാൻ നിമിഷങ്ങളീവിധം
ആപാദചൂടം കോരിത്തരിച്ചുപോയ്
ആമോദം അശ്രുബിന്ദുക്കളിൽ കുതിർന്നുപോയ്
ആലിംഗനത്തിൽ മറന്നുപോയ് പരിസരത്താ-
കമാനം നിറഞ്ഞുപോയ് കാണികൾ
സമാപനം:
----------------
പൊഴിച്ചൂ പ്രകൃതി സന്തോഷാശ്രു പോലവേ
പൊഴിഞ്ഞൂ ജലകണം തുള്ളിപോൽ മന്ദമായ്
തഴുകീ മാരുതൻ മന്ദമായ് തലോടി
തുഴഞ്ഞൂ പക്ഷികൾ ആകാശവീഥിയിൽ
മർമരം പൊഴിച്ചൂ വൃക്ഷജാലങ്ങളും
മൂകരായ് നിന്നുപോയ് ജീവജാലങ്ങളും
ആഗ്രഹിച്ചുപോയ് ലോകൈകജീവിതം
ആവർത്തീച്ചീടുവാൻ നിമിഷങ്ങളീവിധം
ഹാ! പ്രപഞ്ചമേ ഭാസുരം! ഭാസുരം !
ഹന്ത ! മോഹനം ജീവിതം കോമളം !
പതിച്ചൂ മനങ്ങൾ പരസ്പരം, കാണാതെ
പതിഞ്ഞൂ ഇണകൾ ഹാരമായ് ചേർന്നുപോയ്
സാക്ഷീ മനോഹരീ പ്രകൃതീ വിഭൂഷിതേ
സാദരം നമിക്കുന്നെന്നാമോദമാനസം !
*************************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
**********************
സാക്ഷീ മനോഹരീ പ്രകൃതീ വിഭൂഷിതേ
സാദരം നമിക്കുന്നെന്നാമോദമാനസം !
*************************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
**********************
ഇത് കൊള്ളാമല്ലോ
മറുപടിഇല്ലാതാക്കൂനാരായത്തില് ആദ്യമായാണ് ഞാനെത്തുന്നതെന്ന് തോന്നുന്നു
അജിത്, പ്രതികരണം അറിയിച്ചതിൽ വളരെ സന്തോഷം. അതെ ഞങ്ങൾ സംവദിക്കുന്നത് ആദ്യമായാണ്. വായിച്ചും ശ്രവിച്ചും ഒന്നും മിണ്ടാതെ പോകുന്നവിരിൽ നിന്ന് നിങ്ങൾ വേറിട്ട് നില്ക്കുന്നു.
ഇല്ലാതാക്കൂഞാൻ ഈ വളരെ അടുത്താണ് ബ്ലോഗ് പരിപാടി തുടങ്ങിയത്. നിങ്ങളൊക്കെ വായിക്കാൻ ഉള്ളതിൽ വളരെ സന്തോഷം. കവിതകൾ വായിക്കാനുള്ള ക്ഷമയും, വായിച്ചു മനസ്സിലാക്കാനുള്ള കഴിവും ഇന്നത്തെ തലമുറയ്ക്ക് കുറവാണെന്ന ഒരു ബോധമാണ് എനിക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഞാൻ ചില കവിതകൾക്ക് എന്നാലാവുന്ന രൂപത്തിൽ ശബ്ദം നല്കിയിട്ടുള്ളത്. :)
എല്ലാ കവിതകളിലും ആവുന്ന രീതിയിൽ വൃത്തവും സമാസവും ഒക്കെ ഒപ്പിച്ചുകൊണ്ടുപോകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ "കാടൻ ചിന്തയുടെ ചുടലതാളം", "ഒരു കള്ളുകുടിയുടെ ഓർമയ്ക്ക്" എന്നീ കവിതകൾ ശ്രവിച്ചും വായിച്ചും അഭിപ്രായം അറിയിക്കൂ.
Facebook Comments: Part 1
മറുപടിഇല്ലാതാക്കൂ------------------------------------------
Antony Kanappilly: wow..ഈ IT- കാരനിലും ഒരു കവി ഹൃദയം ഉണ്ട് ഒരു കലാകാരനുണ്ട്, കലക്കി. Keep going
Prabish Pillai: Venu, angane poornamayum thirichariyan vaykiyallo pinne njaan kayil oru shabdhatharavali karthathathil khedavum .
Venuvile narayathinu yella aashamsakalum yee koottu karanilninnum...
Venugopalan Kokkodan: Antony Kanappilly This is just a spring which comes ON n OFF. Now mind is in a position to write an no idea how long it'll go. A lot of factors matters the Spring to flow constantly
Venugopalan Kokkodan: Prabish Pillai Ippazhenkilum thiricharinjillenkil pinne kanji kittilla ennu manassilaaakiyathu kondu paranju poyatha I thought you were good in malayaalam without the 'Shabdathaaraavali' I might need somebody who is better in english to translate. Pls post your comments in the blog as well
Really superb!!!!
മറുപടിഇല്ലാതാക്കൂThank you Parukutty
ഇല്ലാതാക്കൂ