എന്റെ നാട്ടിലെ നല്ല കള്ളുകുടിയന്മാരാൽ പേരു കേട്ട ഒരു കള്ള് ഷാപ്പ് ആണ് "കാളിയിലെ കള്ള് ഷാപ്പ്". പല നാടുകളിൽ നിന്നും ഇവിടെ കള്ള് കുടിക്കാനും അതോടൊപ്പം നല്ല നാടൻ വിഭവങ്ങൾ ആസ്വദിക്കാനും ഇവിടെ ആളുകൾ എത്താറുണ്ട്. നല്ല പച്ചപ്പും വിശാലമായ കായലോരവും ഇവിടം മനോഹരമാക്കുന്നു. ഒരു നല്ല കള്ളു കുടിയനും അല്ലെങ്കിൽ ഒരു കലാസ്വാദകനും ഈ കവിത ആസ്വദിക്കാൻ പറ്റുമെന്ന് കരുതുന്നു.
എന്റെ ഒരു അനുഭവം അവിചാരിതമായി ഒരു കവിതാശകലത്തിന്റെ രൂപത്തിൽ എനിക്ക് എന്നാലാവുംവിധം നല്ലതെന്നു തോന്നിയ ഈണത്തോടെയും താളബോധത്തോടെയും പദസഞ്ചലനത്തോടെയും ഇവിടെ കുറിച്ചു കൊള്ളട്ടെ. നിങ്ങൾ നിങ്ങളാലാവും വിധം നന്നായി പാടുക. ഈ കവിതയിലൂടെ കാളിയിലെ കള്ള് ഷാപ്പിനു കൂടുതൽ പ്രസിദ്ധി ഉണ്ടാവട്ടെ. ഈ കവിത എല്ലാ നല്ല കള്ള് കുടിയന്മാർക്കും സമർപ്പിക്കുന്നു.
[കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം. തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം. എല്ലാവരും ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.]
കാളീലെ കള്ളു ഷാപ്പിനു ഉണ്ടൊരു മണം
അത് തെങ്ങിന്റെ മണം അല്ല കള്ളിന്റെ മണം.
ഹ ഹ ഹായ്
മണം പൂകി അകം പൂകി കേറിയിരുന്നു
മനം തൂകിയിരുന്നൂ.
ഹൊ ഹൊ ഹൊയ്
മണം പൂകി....
മൂലക്കിരുന്നു പാടും മീശക്കാരൻ,
മേശമേൽ കൊട്ടിയാടും വയറന്‍ ചേട്ടൻ
താളത്തിൽ ആടിപ്പാടി ഷാപ്പുകാരൻ,
നീളന്‍ കുപ്പിയിൽ കള്ളുമായി മുന്നിലെത്തി
ഓലക്കൂരക്കീഴേ പടിഞ്ഞിരുന്നൂ,
ഓലമറയ്ക്കുളേള ഞെളിഞ്ഞിരുന്നൂ.
കള്ളിൻ കുടം ഞങ്ങൾ മോന്താനായി,
തൊള്ള തുറന്നു പിടിച്ചുവല്ലോ.
കള്ളിന് കൂട്ടായി ഞണ്ട് കറി പിന്നെ-
ചെമ്മീൻ കറി , പോരാ കോഴിക്കറി
ഹ ഹ ഹായ്...
കപ്പ കടലപ്പുഴുക്കുകളും, തൊട്ടു -
കൂട്ടി രസിക്കുവാൻ അച്ചാര്‍ കൂട്ടം.
ഹൊ ഹൊ ഹൊയ്
കപ്പ...
ചർച്ചകൾ രാഷ്ട്രീയം, സാങ്കേതികം
പെണ്ണ് പിടക്കോഴി ഭാവികളും.
ഇത്തിരി നേരം മോന്തിയപ്പോൾ
ഉള്ളിലെ താളങ്ങൾ മേളമായി
മേളക്കൊഴുപ്പേകാൻ വാദ്യമായി
വാദ്യത്തിൽ താളത്തിൽ ആട്ടമായി
ഓലപ്പുരയ്ക്കുള്ളിൽ വീതി പോരാ,
ഞങ്ങൾ കായൽത്തീരം വന്നണഞ്ഞുവല്ലോ
വെക്കും ചുവടുകൾ തകതിമിതൃമിതയ്
പാടുന്ന പാട്ടുകൾ ഹൊയ്‌യാരെ ഹൊയ്‌യാ
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്...
കാളീലെ...
കായലോരത്തെ തെങ്ങിൻ കീഴിൽ
വഞ്ചിപ്പാട്ടിന്റെ താളങ്ങൾ ഘോഷമായി
മേലെ പറക്കും കുരുവി പോലെ
ഞങ്ങൾ താഴെ പറക്കുന്ന പക്ഷികളായ്
മത്തിന്റെ മോഹ വലയത്തിന്മേൽ
മാരിവില്ലുകൾ ചാമരം തീര്‍ത്തുവച്ചു
മത്തിന്റെ കെട്ടുകൾ പൊട്ടിക്കുവാൻ
മഴക്കാറുകൾ വൃഷ്ടികൾ തീർത്തുവച്ചു
തോർത്തു മുണ്ടുകൾ തലയിൽ ചുറ്റി
കള്ളിൻ കുടത്തിന്‍മേൽ താളം കൊട്ടി
കൊട്ടിക്കലാശത്തിൻ ചാരുതയിൽ
പാട്ടിന്റെ താള സമാപ്തിയായി
മഴ നൃത്തം ചടുലം, ആനന്ദം പ്രകടം
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്....
കാളീലെ...
**********************
ഈ കവിതയുടെ പ്രതിപാദ്യവിഷയത്തെ സംബന്ധിച്ചും വിഷയവിശകലന രീതിയെക്കുറിച്ചും പദവിതരണ രീതിയെക്കുറിച്ചും താളത്തെ കുറിച്ചും ഒക്കെ ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വളച്ചുകെട്ടലുകളില്ലാതെ തീർച്ചയായും ഇവിടെ രേഖപ്പെടുത്തുക.
**************
എന്റെ ഒരു അനുഭവം അവിചാരിതമായി ഒരു കവിതാശകലത്തിന്റെ രൂപത്തിൽ എനിക്ക് എന്നാലാവുംവിധം നല്ലതെന്നു തോന്നിയ ഈണത്തോടെയും താളബോധത്തോടെയും പദസഞ്ചലനത്തോടെയും ഇവിടെ കുറിച്ചു കൊള്ളട്ടെ. നിങ്ങൾ നിങ്ങളാലാവും വിധം നന്നായി പാടുക. ഈ കവിതയിലൂടെ കാളിയിലെ കള്ള് ഷാപ്പിനു കൂടുതൽ പ്രസിദ്ധി ഉണ്ടാവട്ടെ. ഈ കവിത എല്ലാ നല്ല കള്ള് കുടിയന്മാർക്കും സമർപ്പിക്കുന്നു.
[കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം. തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം. എല്ലാവരും ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.]
മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക
കാളീലെ കള്ളു ഷാപ്പിനു ഉണ്ടൊരു മണം
അത് തെങ്ങിന്റെ മണം അല്ല കള്ളിന്റെ മണം.
ഹ ഹ ഹായ്
മണം പൂകി അകം പൂകി കേറിയിരുന്നു
മനം തൂകിയിരുന്നൂ.
ഹൊ ഹൊ ഹൊയ്
മണം പൂകി....
മൂലക്കിരുന്നു പാടും മീശക്കാരൻ,
മേശമേൽ കൊട്ടിയാടും വയറന്‍ ചേട്ടൻ
താളത്തിൽ ആടിപ്പാടി ഷാപ്പുകാരൻ,
നീളന്‍ കുപ്പിയിൽ കള്ളുമായി മുന്നിലെത്തി
ഓലക്കൂരക്കീഴേ പടിഞ്ഞിരുന്നൂ,
ഓലമറയ്ക്കുളേള ഞെളിഞ്ഞിരുന്നൂ.
കള്ളിൻ കുടം ഞങ്ങൾ മോന്താനായി,
തൊള്ള തുറന്നു പിടിച്ചുവല്ലോ.
കള്ളിന് കൂട്ടായി ഞണ്ട് കറി പിന്നെ-
ചെമ്മീൻ കറി , പോരാ കോഴിക്കറി
ഹ ഹ ഹായ്...
കപ്പ കടലപ്പുഴുക്കുകളും, തൊട്ടു -
കൂട്ടി രസിക്കുവാൻ അച്ചാര്‍ കൂട്ടം.
ഹൊ ഹൊ ഹൊയ്
കപ്പ...
ചർച്ചകൾ രാഷ്ട്രീയം, സാങ്കേതികം
പെണ്ണ് പിടക്കോഴി ഭാവികളും.
ഇത്തിരി നേരം മോന്തിയപ്പോൾ
ഉള്ളിലെ താളങ്ങൾ മേളമായി
മേളക്കൊഴുപ്പേകാൻ വാദ്യമായി
വാദ്യത്തിൽ താളത്തിൽ ആട്ടമായി
ഓലപ്പുരയ്ക്കുള്ളിൽ വീതി പോരാ,
ഞങ്ങൾ കായൽത്തീരം വന്നണഞ്ഞുവല്ലോ
വെക്കും ചുവടുകൾ തകതിമിതൃമിതയ്
പാടുന്ന പാട്ടുകൾ ഹൊയ്‌യാരെ ഹൊയ്‌യാ
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്...
കാളീലെ...
കായലോരത്തെ തെങ്ങിൻ കീഴിൽ
വഞ്ചിപ്പാട്ടിന്റെ താളങ്ങൾ ഘോഷമായി
മേലെ പറക്കും കുരുവി പോലെ
ഞങ്ങൾ താഴെ പറക്കുന്ന പക്ഷികളായ്
മത്തിന്റെ മോഹ വലയത്തിന്മേൽ
മാരിവില്ലുകൾ ചാമരം തീര്‍ത്തുവച്ചു
മത്തിന്റെ കെട്ടുകൾ പൊട്ടിക്കുവാൻ
മഴക്കാറുകൾ വൃഷ്ടികൾ തീർത്തുവച്ചു
തോർത്തു മുണ്ടുകൾ തലയിൽ ചുറ്റി
കള്ളിൻ കുടത്തിന്‍മേൽ താളം കൊട്ടി
കൊട്ടിക്കലാശത്തിൻ ചാരുതയിൽ
പാട്ടിന്റെ താള സമാപ്തിയായി
മഴ നൃത്തം ചടുലം, ആനന്ദം പ്രകടം
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്....
കാളീലെ...
**********************
ഈ കവിതയുടെ പ്രതിപാദ്യവിഷയത്തെ സംബന്ധിച്ചും വിഷയവിശകലന രീതിയെക്കുറിച്ചും പദവിതരണ രീതിയെക്കുറിച്ചും താളത്തെ കുറിച്ചും ഒക്കെ ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വളച്ചുകെട്ടലുകളില്ലാതെ തീർച്ചയായും ഇവിടെ രേഖപ്പെടുത്തുക.
**************
sathyasandhamaya varnana......
മറുപടിഇല്ലാതാക്കൂGireesa, truely speaking, there was more reality than the varnana's :) So it was easy to make the shape of the poem.
മറുപടിഇല്ലാതാക്കൂആകെ ഒരു "തകതിമിതൃമിതയ്" മൂഡിൽ കൊണ്ടുവന്നു.. ഷാപ്പി ലെ ഡസ്കിനടിച്ചു കൊണ്ടുള്ള താളം കവിതയെ ഒന്നുകൂടി ഗംഭീരമാക്കി..!
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം ശ്രീജേഷ്, സത്യം പറഞ്ഞാൽ ഞാൻ മനസ്സില്‍ ഉദ്ദേശിച്ചതിന്റെ ഇരുപതു ശതമാനം പോലും ശബ്ദത്തിലാക്കാൻ എനിക്കായിട്ടില്ല. ഒരു താളം മാത്രം കൊടുക്കാൻ പറ്റി. അത്ര മാത്രം. :)
ഇല്ലാതാക്കൂNjan nannayi aswadhichu...hyeee..nalla thengin kallu kudicha oru feel...nice work..bro...
മറുപടിഇല്ലാതാക്കൂVenu...deepuvanuu..oops..
ഇല്ലാതാക്കൂ:) Thank you Deepu. Ellam Oru neram pokkalle :)
ഇല്ലാതാക്കൂVenu...No words..Loved it..
മറുപടിഇല്ലാതാക്കൂDeepthy
Thank you Deepthi :) Vishayam Kallukudi aayathu kondu I was bit skeptical :)
ഇല്ലാതാക്കൂOutstanding poem & cholliya style athilum superb !!!!!!!!!!!!!!!!1
മറുപടിഇല്ലാതാക്കൂThank you Shiji :) If I get some good person with good voice I'll prefer them to sing my poems. As long as nobody in custody :)
ഇല്ലാതാക്കൂVenu, Aduthathu scochine patti avatte...
മറുപടിഇല്ലാതാക്കൂസ്ക്കോച്ചും നമ്മുടെ നാടാൻ ഭാഷയിൽ ഒരു തരം കള്ള് തന്നെയല്ലേ? നാടൻ കള്ളിനെ കുറിച്ച് എഴുതുന്ന പോലത്തെ ഒരു സാഹചര്യം സ്കോച്ച് തരില്ല എന്നും കരുതുന്നു. സാഹചര്യവും സന്ദർഭവും അതിന്നൊപ്പം എന്റെ തൂലികയും വന്നാൽ ഒന്ന് ശ്രമിച്ചു നോക്കാം.
ഇല്ലാതാക്കൂകടമനിട്ട കവിതയുടെ മണവും സ്വാദും വീണ്ടും അനുഭവിച്ച അനുഭൂതി ....കാളീ കാളിമയ്ർന്നോലെ..ഉണരൂ വേഗം നീ പെണ്ണെ .......മനസ്സിലോടിയെതുന്നു ... രണ്ടിലും കാളീ വന്നതുകൊണ്ടുമാത്രമല്ല ..അക്ഷര പ്രാസവും താളബോധവും നന്നായിരിക്കുന്നു .
മറുപടിഇല്ലാതാക്കൂമേലെ പറക്കും കുരുവി പോലെ
ഞങ്ങൾ താഴെ പറക്കുന്ന പക്ഷികളായ്......അനുഭവങ്ങളുടെ നേര്സക്ഷ്യം .
WELL DONE MY DEAR
Mathew Ninan I agree with you...but everything should be in moderate..... enjoy your drink ... but not make nuisance to your family and public. One question 4 u: what is your favorite/brand drink? Mathew Ninan,Tampa, Florida,USA
മറുപടിഇല്ലാതാക്കൂVenugopalan Kokkodan Mathew Ninan, ഞാൻ നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു.
പിന്നെ എന്റെ പ്രത്യേകമായി ഇഷ്ടപ്പെട്ട ബ്രാന്റിനെപ്പറ്റി നമുക്ക് സ്വകാര്യസംവേദനം നടത്താം.
Mathew Ninan No problem..... when and where ?? just kidding.. Take care
You tube Comment:
മറുപടിഇല്ലാതാക്കൂPREM G
Good feel, Othiri namme vitttuipoya frinds koodiavate e kavitha...............
Venugopalan Kokkodan
Thank you Prem Ji. Yea all these were very nice moments in our life. Looking back to those days are really nostalgic and really missing it now.
Facebook comment: kavithappaadam
മറുപടിഇല്ലാതാക്കൂKala Nair Mr,Venugopaal kallu kudikkum undo maanythayum, nallathum, cheethayum ellaam, kallukudichaal oru maanytha, illenkil veroru manytha... manassilayilla, pinne ardha rathry soorynudchaal ee pkal maanyanmaar aarennariyaan kazhiyum ennanu sathym....
Venugopalan Kokkodan Kala Nair, മാന്യമായിട്ടും അല്ലാതെയും കള്ള് കുടിക്കാം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഈ ലോകത്ത് ഭൂരിപക്ഷം ആളുകളും (പ്രത്യേകിച്ച് ആണ്‍ പ്രജകൾ) കള്ള് കുടിക്കുന്നവരാണ്. 'അമിതമായാൽ അമൃതും വിഷം' എന്നതിൽ ഞാൻ വിശ്വസിക്കുന്നു. അതുപോലെ 'നിയന്ത്രണവിധേയമായി കള്ളും കുടിക്കാം' എന്നും വിശ്വസിക്കുന്നു. കള്ള് കുടിക്കുന്നവർ എല്ലാവരും മാന്യന്മാരല്ലെങ്കിൽ ഈ ലോകത്ത് മാന്യന്മാരേ ഉണ്ടാകില്ല. ഒരു ലോകനേതാവും മാന്യനല്ല., ഭൂരിപക്ഷം എഴുത്തുകാരും മാന്യരാവില്ല. എവിടെ കുടിക്കണം, എങ്ങനെ കുടിക്കണം, എത്ര കുടിക്കണം, ആരുടെ കൂടെ കുടിക്കണം, ആരുടെ കൂടെ കുടിക്കരുത് എന്നിവയെപ്പറ്റി കുറച്ചു അവഭോധം ഉണ്ടെങ്കിൽ കുറച്ച് കള്ള് കുടിച്ചത് കൊണ്ട് ലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ല. കള്ളുകുടിച്ച് വൃത്തികേട് കാണിക്കാതിരുന്നാൽ മതി. സ്വന്തം സ്വത്വത്തെ മറക്കാതിരുന്ന്നാൽ മതി. പകൽമാന്യത നടിക്കുന്നവരുണ്ടാകാം.
പിന്നെ, ഞാൻ അങ്ങനെ ഒരു 'കേപ്ഷൻ' കൊടുത്തത്, കള്ളുകുടി പ്രോൽസാഹിപ്പിക്കാനൊന്നുമല്ല. ഒരു അനുഭവം കവിതയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചു എന്നേയുള്ളൂ
Facebook Comment:
മറുപടിഇല്ലാതാക്കൂReeja Rejith: കള്ള് പാട്ട് . കേട്ടു. കള്ളുകുടിച്ച് പാടുന്നതാണോ കള്ള് പാട്ട് ... നന്നായിട്ടുണ്ട്. ഒരു ഹാസ്യ കവിത'.
വെള്ളയപ്പത്തിന് ഉപയോഗിക്കാറുണ്ട് പിന്നെ കഴിഞ്ഞ വർഷം ആലപ്പുഴയിൽ പോയപ്പോൾ ഭക്ഷണം കഴിക്കാൻ കള്ള് ഷാപ്പിൽ കയറിയിരുന്നു. ഇത്രയുമാണ് എനിക്ക് കള്ളുമായുള്ള ബന്ധം.
Naaraayam: Thank you ! പാടുമ്പോൾ കുടിച്ചിട്ടില്ല... കുടിച്ചപ്പോൾ പാടിയത് നാറാണത്ത് ഭ്രാന്തനായിരുന്നു
സൂപ്പർ
മറുപടിഇല്ലാതാക്കൂ