2021, ജൂൺ 12, ശനിയാഴ്‌ച

പടച്ചോന്റെ ദേശം


(ചില മൊബൈലുകളിൽ, വീഡിയോ സ്വാഭാവികമായും തുറക്കുന്നില്ല.)

കോമളം മനോഹരം സഹ്യസാനു സുന്ദരം
കോവളാദി തീരമാല മാലയിട്ട ഭൂതലം
തനിമയുള്ള മൊഴികൾ തീർത്ത ഭാഷയാൽ വിലാസിതം
തേൻവരിക്ക പോലെ നാക്കിലൂറിടുന്ന കൈരളി.

മലയാളഭാഷ ചൊല്ലിടുന്ന സഞ്ചയങ്ങൾ പാരിലായ്
പടർന്ന് പന്തലിച്ച് വിജയപരിമളം പരത്തുവോർ
മലയാളികൾതൻ മാനസത്തിൻ മന്ദഹാസകാരണം
പ്രോജ്ജ്വലം പ്രശോഭിതം പ്രശാന്തസ്വർഗ്ഗ കേരളം.

പറയിപെറ്റ പന്ത്രണ്ട് ഗോത്രമഹിമ പാടുവോർ
പരിശ്രമങ്ങൾ ജീവനത്തിൻ ഭാഗമാക്കി മാറ്റിയോർ
പരോപകാരമെന്ന നീതി നാട്ടുനീതിയെന്നപോൽ
പടച്ചവന്റെ ദേശമെന്ന കീർത്തികേട്ട കേരളം.

ശ്രേഷ്ഠമായ പൈതൃകങ്ങൾ പിന്തുടർന്ന് വന്ന നാം
സ്പഷ്ടമായ ദുർനടപ്പ് കൂട്ടമായ് തകർത്ത നാം
ഇഷ്ടമോടെ മർത്യരൊക്കെ ഏകരെന്നുറച്ചിടാം
പുഷ്ടിയോടെ മുഷ്ടി പൊക്കി കേരളീയനായിടാം.


2014 ൽ 'മലയാളമേയെൻ സ്വരരാഗമേ' എന്ന പാട്ട് കേരളത്തിനും മലയാളത്തിനും 'കേരള അസോസിയേഷൻ ഫോർ ഗ്രേറ്റർ വാഷിംഗ്ടൺ' എന്ന സംഘടനയിലൂടെ സമർപ്പിച്ചശേഷം, 2020 ലാണ് 'മലയാണ്മ' എന്നൊരു പാട്ട് വീണ്ടും കേരളത്തിനും മലയാളികൾക്കുമായി സമർപ്പിക്കാനായത്. ഭാഗ്യവശാൽ ഈ വർഷം, വീണ്ടുമൊരു പാട്ട് 'പടച്ചോന്റെ ദേശം' എന്ന പേരിൽ, മലയാളത്തിനും കേരളത്തിനും വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതിൽ, ഞാനും കുടുംബവും തീർച്ചയായും സന്തോഷിക്കുന്നു. 2021 ജനുവരിയിൽത്തന്നെ എഴുതിയതായിരുന്നെങ്കിലും, കേരളപ്പിറവിക്ക്‌ പുറത്തിറക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ ഭാര്യ ജിഷയാണ്, മകൾ ദേവകിയെ ഈ പാട്ട് എങ്ങനെ പാടണമെന്ന് പഠിപ്പിച്ചത്. മൂത്തമകൾ പാർവ്വതിയും ദേവകിയുമാണ് വീഡിയോ ഒരുക്കിയതും അത് എഡിറ്റ് ചെയ്തതും. എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ!

ഇതിന് മുന്നേ എഴുതിയ കേരള / മലയാളം വാഴ്ത്ത് പാട്ടുകൾ കേൾക്കാൻ, താഴെയുള്ള വരികളിൽ അമർത്തുക:

12 അഭിപ്രായങ്ങൾ:

  1. വേണു, വരികളും ആലാപനവും വളരെ നന്നായി. പിന്നെ അതിന്റെ ദൃശ്യവിഷ്കരണവും മെച്ചപ്പെട്ടത് തന്നെ. നിങ്ങൾ നാലു പേർക്കും എന്റെ അഭിനന്ദനങ്ങൾ 🙏. ഞാൻ കുറേപേർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ സന്തോഷം എളേച്ഛാ... പാട്ട് ഇഷ്ടപ്പെട്ടതിലും, കൂടുതൽ പേരെ ഇത് വായിക്കാനും കേൾപ്പിക്കാനും ഇടയാക്കിയതിലും വലിയ സന്തോഷം. Its a true inspiration !

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. ഇത്തരം അഭിപ്രായങ്ങൾ തീർച്ചയായും സന്തോഷവാനാക്കുന്നു :)

      ഇല്ലാതാക്കൂ
  3. വളരെ മനോഹരമായ വരികളും, സംഗീതവും ദേവകി മോളുടെ ആലാപനവും. അഭിനന്ദനങ്ങൾ🙏

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പാട്ട് കേട്ട് അഭിപ്രായം പറഞ്ഞതിന് വല്യ സന്തോഷം ദൃശ്യാ... Devki is so happy :)

      ഇല്ലാതാക്കൂ
  4. ദൃശ്യം മനോഹരം ആലാപനം അതിമനോഹരം ദേവു ❤️

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പാട്ട് കേട്ട് ഇഷ്ടപ്പെട്ടതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി :)

      ഇല്ലാതാക്കൂ
  5. Beautiful , great performance, you are very lucky father, Venu congratulations mole, Love you more,

    മറുപടിഇല്ലാതാക്കൂ