മമ കേരളത്തിന്റെ സ്വരമേളം (മലയാളം)
മാതൃത്വമാകുന്നൊരമ്മിഞ്ഞപ്പാലുപോൽ
മധുരമാം തേനൂറും മൊഴിരൂപം (മലയാളം) !
മാതൃഭാഷ നാമെന്നും മൊഴിയണം
മാലോകരോടൊത്ത് മിണ്ടീടണം
മോദം തരുന്നൊരീ മലയാളമില്ലെങ്കിൽ
മനുജനാമീജന്മം പാഴല്ലയോ !
(മലയാളം ആവോളം വാനോളം...)
മലകളുമടവിയും പാടങ്ങളും
മന്ദമായൊഴുകുന്ന പുഴമേളവും
മാരുതൻ തഴുകുന്ന കടലോരവും
മലയാളമണ്ണിന്റെ മേനിയല്ലോ !
മലകളുമടവിയും പാടങ്ങളും
മന്ദമായൊഴുകുന്ന പുഴമേളവും
മാരുതൻ തഴുകുന്ന കടലോരവും
മലയാളമണ്ണിന്റെ മേനിയല്ലോ !
(മലയാളം ആവോളം വാനോളം...)
മീട്ടുക കൂട്ടരേ മലയാള വീണകൾ
മൃദുലമനോഹര ധാരയിലായ്
മതജാതിഭേദങ്ങളില്ലാതെ വാഴുന്ന
മാവേലിരാജ്യത്തെ മാനവർ നാം !
(മലയാളം ആവോളം വാനോളം...)
എന്റെ അനുജനായ ശ്രീജേഷ്, അവന്റെ ഗാംഭീര്യമുള്ള ശബ്ദത്തിൽ (A male voice version) പാടിയ വീഡിയോ ചുവടെ കൊടുക്കുന്നു:
[വളരെ അവിചാരിതമായാണ് ഈ കവിതയുടെ രചനാനിർവ്വഹണം നടന്നത്. വാഷിംഗ്ടൺ ഡിസിയിലെ കേരള കൾച്ചറൽ സൊസൈറ്റി നടത്തുന്ന മലയാളം കളരിയുടെ, സൗത്ത് റൈഡിങ് ബ്രാഞ്ചിലെ അദ്ധ്യാപകനായ ശ്രീ ഷിനോ കുര്യൻ, 2020 നവംബർ ഒന്നിലെ കേരളപ്പിറവിയുടെ ഭാഗമായി, സൗത്ത് റൈഡിങ് കളരി നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ ഭാഗമായി, മലയാളത്തെയും കേരളത്തെയും കുറിച്ച് ഒരു കവിത തേടിപ്പിടിച്ച് കണ്ടെത്തിത്തരാമോ എന്ന ചോദ്യത്തിൽ നിന്നാണ് ഇതിന്റെ തുടക്കം.
ഒരു ദിവസം രാത്രി ഒമ്പത് മണിയോടടുപ്പിച്ച്, ഷിനോ ചോദിച്ച പ്രകാരമുള്ള ഒരു കവിത തേടിയിറങ്ങിയ എനിക്ക്, കാര്യമായൊന്നും തടഞ്ഞില്ല. കണ്ടുകിട്ടിയ കവിതകളാവട്ടെ, ഇതിനകം തന്നെ, ഇവിടത്തെ കളരിക്കുട്ടികൾക്ക് പരിചയമുണ്ടായിരുന്നവയായിരുന്നു താനും.
അപ്പോഴാണ്, എന്റെ സഹധർമ്മിണി, എന്തോ ഒരു കാര്യവും കഴിഞ്ഞ് അടുക്കളയിലേക്ക് പോകുന്ന വഴിക്ക് ഒരു 'കമന്റ്' പാസാക്കിയത്. "നിങ്ങളുദ്ദേശിക്കുന്ന രീതിയിൽ ഒന്നും കിട്ടുന്നില്ലെങ്കിൽ, നിങ്ങൾക്ക് തന്നെ ഒരു പുതിയ കവിതയങ്ങ് എഴുതിക്കൂടേ...?" - എന്റെ മനസ്സിൽ, ആ ചോദ്യം അവിചാരിതമായി പാകിയത്, ഈ കവിതയുടെ വിത്തായിരുന്നു. അരമണിക്കൂറിനകം തന്നെ ആ വിത്ത് പൊട്ടിമുളച്ച്, ഈ രൂപത്തിലായത്, ഈ കവിതയുടെ അന്തഃസ്സത്ത കുറച്ച് കളഞ്ഞോ എന്ന സംശയം ഉളവാക്കിയെങ്കിലും, അധികം ആലോചിക്കാതെ പിറ്റേന്ന് കാലത്ത് തന്നെ, ഷിനോ കുര്യന് അയച്ചു കൊടുത്തു.
അദ്ദേഹത്തിനും, മറ്റുള്ള കളരി അദ്ധ്യാപകർക്കും കവിത ഭാഗ്യവശാൽ ഇഷ്ടമായത് കൊണ്ട്, എന്റെ മകളായ ദേവകിയോട് തന്നെ പാടാൻ പറയുകയും, കളരി ദിനത്തിൽ (2020 ഒക്ടോബർ 31), ശ്രീ കാവാലം ശ്രീകുമാറിന്റെ സാന്നിദ്ധ്യത്തിൽ, ദേവകിക്ക്, ഈ കവിത പാടാൻ അവസരം ഉണ്ടാവുകയും ചെയ്തു.
മക്കളായ പാർവ്വതിയും ദേവകിയുമാണ് വീഡിയോ ഉണ്ടാക്കിയത്. സഹധർമ്മിണിയായ ജിഷയാണ് പാട്ടിന് ഈണം നൽകിയത്! ]
ഞാനെഴുതിയ മറ്റ് മലയാളം / കേരളം വാഴ്ത്ത് പാട്ടുകൾ:
***
Facebook Comments:
മറുപടിഇല്ലാതാക്കൂDrSindhu Vijayakumar
മലയാളത്തെ മറക്കാത്ത ,പൂർണ്ണമായ ഉച്ചാരണ ശുദ്ധിയോടെ ,മലയാള ഭാഷ മഹത്വം ഞങ്ങളിൽ എത്തിച്ച venuവിനും familikkum , പ്രത്യേകിച്ച് ആസ്വാദ്യമക്കിയ ദേവകി മോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏
Krishnalekha Manojkumar
Congrats Venoo, Jisha, Parukkutty and Devu mol for your effort, may God bless you all
Uma Surendran
Manninte manamulla kavitha. Venu suuuuper. Iniyum nalla kavithakal pratheekshikkunnu
Kalliani Manikoth
ദേവകീമോ ക്കം ജീഷ ക്കും പാർവതി ക്കും എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ സ്നേഹപൂർവ്വം അറിയിക്കുന്നു.
Anumol Jose
കേരള പിറവി ദിനാശംസകൾ ! Great family team work👏👏👏
Jobin Kuruvilla
കലാകുടുംബം 👏👏
Saju Kumar
Good work Paru with the editing 👍 . Nice tune Jisha . Talented family 👏
Prabish Pillai
നാലുപേർക്കും ഓരോ ട്രോഫി... 🏆🏆🏆🏆ദേവൂന് ഒരെണ്ണം എക്സ്ട്രാ 🏆.
Laks Nair
Venu Chetta....🙏🙏..superrr
Manjusha Gireesh
Super talented family 👏👏
Santhosh George
So proud of you Venugopalan Kokkodan - talents unlimited under one roof!!!
Maya Jithesh
Sriju,Venuetta,Jishechi 👏👏
Ramakrishnan Thekkeveetil
Soooooooper
Narayanan Ckn Odayanchal
അടിപൊളി ആയി 🌹🌹🌹
Vinod Nambiar
വരികളും സംഗീതവും ശ്രീജു വിന്റെ ആലാപനം ഇവ എല്ലാം നന്നായി. ഒപ്പം വേണുവേട്ടന്റെ മോളുടെ ശബ്ദം, നല്ല മലയാളം
Lekha Menon
wow
VR Premarajan
Great 👌
Whatsapp Comments:
മറുപടിഇല്ലാതാക്കൂNavin Thilak
Venujeee...👍👍👍abhinandanangalum aashamsakalum nerunnu🙏🙏🙏🌹🌹🌹
Rashmi Janardanan
വേണു.. സൂപ്പർ 👌👌👌👍👍
Sreeja Dinesh
Abhinandanangal👏👏👏
Manjusha Sriram
It's a beautiful song Venu! And Devu sang it beautifully with Jisha's tune!!! Hopefully all our kalaris can use this song with your permission :)
Kudos to you and your family for this amazing creation 🙏
Syalu
Beautiful!!!
Saju Kumar
Awesome Devu and family👏🏼👏🏼
Shaju Sivabalan
Venu👍
Biju Sreedharan
Venu, good job all around you and family.
മലയാളം ഇല്ലായിരുന്നെങ്കിൽ മനുഷ്യജന്മം പാഴായിപോകുമായിരുന്നു എന്നുള്ളത് മലയാളത്തോടുള്ള ആരാധനമൂത്ത് പ്രാന്ത് പിടിച്ചത് കൊണ്ട് എഴുതിയതാണെന്ന് കരുതി ക്ഷമിച്ചിരിക്കുന്നു😀
Venugopalan Kokkodan
😄😄😂😂
Entammo....
വരികളുടെ വാച്യാർത്ഥം അങ്ങനെയാണെങ്കിലും ആന്തരികമായും സാഹിത്യപരമായും അങ്ങനെയല്ല 😊 മാതൃഭാഷയെ കഴിവതും സ്നേഹിക്കണമെന്ന് ശക്തമായി പറയാനുപയോഗിച്ച ഒരു ഉപായം മാത്രം ... ഇവിടെ അത് മലയാളമായിപ്പോയെന്ന് മാത്രം... ആംഗ്യഭാഷ മാത്രമായാലും ജീവിക്കാൻ മതിയാകും.... എന്നാലും.....
Reethabai
A great tribute to the motherland. 🙏.👌
Umadevi
Venu......nalla varikal ,nalla aalapanam, nalla eenam ellam kondum Manoharam. Oru ONV touch suuuper
Preman Puthiyettil
നന്നായിരിക്കുന്നു 👏👏 ഉമേച്ചി പറഞ്ഞപോലെ ഒരു ONV touch ഉണ്ട്.
അച്ഛനും മകൾക്കും ആശംസകൾ 💐🌹
Remya
Supper👍👍
Sindhu Balachandran
എല്ലാവർക്കും 👏🏻👏🏻👏🏻👏🏻👏🏻😘😘😘😘😘
Ragini Menon
Manoharamaya varikalum eenavum
PRC Menon
Congratulations Venu & family keep it up 🙏🙏🙏
Sreeja Dinesh
Congradulations Venu🙏🙏🙏👏👏👏👌👌👌
Malayalam marakkatha suhrithinu onnu koodi abhinandanangal
Iniyum thudaruuu👍
Sajitha
നന്നായിട്ടുണ്ട്.......
Vinayachandran
Good Venu
Sathya Menon
Wonderful singing, lyrics, tune, scenery, video. All the best 🙏🏻👍👏👏
Rekha Menon
Very beautiful!!🙏👏
Ranjana Menon
Venu, Beautiful lyrics,
beautiful rendition by Devukutty , Jisha and Paru 👍
Rajani Vijayan
Very nice 👍👍
Rajeesh Malayath
👌🏻👌🏻nice
Anu Thampi
Beautiful family production!!!
വരികളും ഈണവും ആലാപനവും ദൃശ്യാവിഷ്കാരവും എല്ലാം അസ്സലായി.
Couldn’t ask for a better treat on Kerala piravi day!!!
Abhilasha Nair
Lovely lyrics and music..... super talented family !!!
Sudhir Menon
Too good venu sir
Sreejith Nair
👏👏 wow.. Beautiful.. 👌👌
Sushma Praveen
Excellent 👏👏👏👍👍👍
Karthika Shaji
Awesome
Sindhu Nair
Manoharam👌👌
Very good. It's such a blessed family that you have.
മറുപടിഇല്ലാതാക്കൂവരികളും സംഗീതവും ,ആലാപനവും എല്ലാം നന്നായിട്ടുണ്ട് ..💐
മറുപടിഇല്ലാതാക്കൂ