2015, മാർച്ച് 8, ഞായറാഴ്‌ച

ചേലാകർമ്മവും മറ്റ് തുളയ്ക്കലുകളും

ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റ്: 'ചേലാകർമ്മം ശാസ്ത്രീയമോ? ഈ കാരണം കൊണ്ട് മതം എന്തിന് എതിർക്കപ്പെടണം? ഈ വിഷയത്തിൽ 2105 മാർച്ച് 15ന് തിരൂർ സാംസ്കാരിക സമുച്ചയത്തിൽ യുക്തിവാദി സംഘത്തിന്റെ നേതൃത്ത്വത്തിൽ പ്രമുഖർ സംസാരിക്കുന്നു.



എന്താണ് ചേലാകർമ്മം? പലയാളുകൾക്കും ഈ സംഭവത്തെക്കുറിച്ച് അറിയാമെങ്കിലും 'ചേലാകർമ്മം' എന്ന പേരിൽ കേട്ടിട്ടുണ്ടാവില്ല. ചേലാകർമ്മം എന്തായാലും ചേലയുടുക്കുന്ന ചടങ്ങല്ല. മുസ്ലീം മതവിശ്വാസികൾ ലോകത്താകമാനവും മറ്റു ചില സമുദായക്കാരും ചില ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരും (ചില ഗോത്ര വർഗ്ഗക്കാർ പെണ്‍കുട്ടികളിലും (Female genital mutilationIslam Question and Answer) ചേലാകർമ്മം നടത്തുന്നുണ്ട്), അവർക്കിടയിലുള്ള ആണ്‍പ്രജകളുടെ ജനനേന്ത്രിയത്തിന്റെ ആഗ്രചർമ്മം മുറിച്ചു കളയുന്നതാണ് 'ചേലാകർമ്മം' അഥവാ circumcision. ഈ കർമ്മത്തിന്റെ ശാസ്ത്രീയത എന്തായിരുന്നാലും (കാരണം എന്റെ ശാസ്ത്രത്തിലുള്ള അജ്ഞത തന്നെ) പ്രായോഗികബുദ്ധിയോടെയും, സാമാന്യ ബോധത്തോടെയും ഈ ചടങ്ങിനെ ഒന്ന് നിരീക്ഷിച്ചാൽ, ഇന്നത്തെക്കാലത്ത് ഇതൊരു പാഴ്ച്ചടങ്ങാണെന്ന് പറയേണ്ടി വരും. ഈ പറഞ്ഞതിന്റെ പേരിൽ, ഇനി എന്റെ ചേലാകർമ്മം ആരെങ്കിലും നടത്തിക്കളയുമോ ആവോ. എന്നാലും, ആവുമ്പോലെ 'സംരക്ഷിച്ച്' എന്റെ ചിന്തകൾ പങ്ക് വെക്കാം. ഈ കർമ്മത്തിന്റെ ആവശ്യകതയില്ലായ്മയെ പറ്റിയായിരിക്കും മേൽപറഞ്ഞ ചർച്ചയിൽ അല്ലെങ്കിൽ പ്രസംഗങ്ങളിൽ പ്രമുഖർ അവഗാഹത്തോടെ സംസാരിക്കുക എന്ന് നമുക്ക് ത്യാശിക്കാം. ഈയൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ മലപ്പുറം പോലുള്ള സ്ഥലം തിരഞ്ഞെടുത്തതിന് യുക്തിവാദി സംഘം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

സത്യത്തിൽ ശുചിത്വമാണ് പ്രധാനം. ശുചിത്വം സൂക്ഷിക്കാൻ ജലം ആവശ്യമാണ്‌. ജലം ധാരാളമില്ലാത്ത മരുപ്രദേശങ്ങളിലും മറ്റും ചേലാകർമ്മം നടത്തുന്ന സ്ഥലത്ത് ശുചിത്വം പാലിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും എന്നുള്ളത് നേരാണ്. അതുകൊണ്ട് ആ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ചേലാകർമ്മഭാഗം വരണ്ടതായിരിക്കുവാൻ അഗ്രചർമ്മം മുറിച്ചുകളയും. അങ്ങനെയായിരിക്കാം ഇങ്ങനെയൊരാചാരം തുടങ്ങിയത്. പക്ഷേ ജലമില്ലാത്ത അവസ്ഥയിൽ ആഗ്രചർമ്മ ഭാഗം മാത്രമല്ല, ഗുഹ്യഭാഗവും എന്തിന്, വാ പോലും വൃത്തിയാക്കാൻ പറ്റില്ല. എന്ന് വച്ച് ആ ഭാഗങ്ങൾ നമ്മൾ വ്യത്യാസം വരുത്തുകയോ ഇല്ലാതാക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. ചവയ്ക്കുമ്പോൾ നാക്ക് കടിച്ചുപോകുന്നു എന്ന് വച്ച് നാക്ക് മുറിച്ചു കളയാൻ പറ്റുമോ? ഭക്ഷണം കഴിക്കുമ്പോൾ പല്ലിനിടയിൽ ആഹാരാംശങ്ങൾ കേറുന്നു എന്ന് വച്ച് പല്ല് കൊഴിച്ചു കളയാൻ പറ്റുമോ?

ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ആഗ്രചർമ്മം മുറിക്കേണ്ടി വന്നേക്കാം. അത് ശാസ്ത്രീയം തന്നെയാണ്. അങ്ങനെയുള്ള പ്രത്യേക കാരണങ്ങളൊന്നുമില്ലങ്കിൽ, ശുചിത്വം പാലിക്കാനറിയാമെങ്കിൽ, ഈയൊരു ചടങ്ങ് തീർച്ചയായും അനാവശ്യമാണ്. പക്ഷേ, ഇന്നത് ഒരു മതത്തിന്റെ ചടങ്ങായി മാറിയിരിക്കുന്നു. ഒരു കാരണവുമില്ലാതെ വെറുമൊരു ചടങ്ങിന് വേണ്ടി മാത്രമുള്ള ചടങ്ങായി മാറിയിരിക്കുന്നു. എന്തിനാണ് ഇതൊരു മത ചടങ്ങായി ആചരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അതും പെണ്‍കുട്ടികളിൽ ഈ കർമ്മം നടത്തുന്നതിനെ അനുകൂലിക്കുന്നവർ, അതിന് നിരത്തുന്ന ന്യായങ്ങൾ കേട്ടാൽ, അറിയാതെ തന്നെ അത് കേൾക്കുന്നവരുടെ തൊലി ഉരിഞ്ഞു പോകും. അങ്ങനെയാണെങ്കിൽ, ഈ ചടങ്ങ് നടത്താത്ത ഇതര മതക്കാരും മതമില്ലാതവരും മറ്റും മോശക്കാരാവുമോ? അഗ്രചർമ്മം മുറിക്കാത്തത് കൊണ്ട് അവരുടെ ജനനേന്ത്രിയങ്ങൾ തകരാറിലാകുന്നുണ്ടോ?

പണ്ട്, എന്റെ വീടിന്റെ അയലത്തുള്ള, സുഹൃത്തായ  മമ്മാലിയുടെ  'മുറിമംഗലം' നടത്തിയതോടെയാണ് ഈ സംഭവത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിഞ്ഞത്. ചടങ്ങും കഴിഞ്ഞ് ആദ്യത്തെ മൂന്ന് നാല് ദിവസം അവന് നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. പിന്നെ പതുക്കെ കാലകത്തിവച്ച് നടന്നു. രണ്ടാഴ്ച കഴിഞ്ഞാണ് അവനൊന്ന്, ഞങ്ങൾ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞത്. അന്ന് അവൻ ചേലാകർമ്മചടങ്ങിക്കുറിച്ച് വിവരിച്ച രീതി കേട്ട്, ഞങ്ങളുടെ ചർമ്മവും പോയപോലെയുള്ള തോന്നൽ ഞങ്ങൾക്കുണ്ടാവുകയും നിലവിളിച്ചുപോകുകയും ചെയ്തത് ഇന്നും ഓർക്കുന്നു. ബാന്റുമേളത്തിന്റെ അകമ്പടിയോടെയും ചുറ്റും കൂടി നില്ക്കുന്ന ആളുകളുടെ ആരവങ്ങൾക്കിടയിലും, കത്തിയെടുത്ത് കർമ്മക്കാരൻ ചർമ്മച്ഛേദം ചെയ്യുമ്പോൾ, മമ്മാലിയുടെ അലർച്ചയും നിലവിളിയും, വീടിന്റെ അതിരിൽ നിന്നുകൊണ്ട് ആകാംക്ഷയോടെ ചടങ്ങുകൾ വീക്ഷിച്ചിരുന്ന ഞങ്ങളും കേട്ടില്ല.

എന്റെ അഭിപ്രായത്തിൽ മനുഷ്യനും മറ്റു ജീവികളും അവർക്ക് ആവശ്യമില്ലാത്ത ഒരു അവയവങ്ങളുമായും ജനിക്കുന്നില്ല. മനുഷ്യശരീരത്തിലുള്ള മുടിയടക്കമുള്ള എല്ലാ അവയവങ്ങൾക്കും അവയുടേതായ രീതിയിലുള്ള എന്തെങ്കിലും പ്രാധാന്യങ്ങൾ ഉണ്ട്. മുടി മുറിക്കുന്നതും, നഖം മുറിക്കുന്നതും താടി വടിക്കുന്നതുമൊക്കെ മനസ്സിലാക്കാം. പക്ഷേ, ചേലാകർമ്മത്തിന്റെയത്ര ഭീകരതയില്ലെങ്കിലും കാത് തുളക്കുന്നതും മൂക്ക് തുളക്കുന്നതും, പുരികവും മുലക്കണ്ണും നാഭിയും നാക്കും എന്തിനേറെ, ജനനേന്ത്രിയം പോലും തുളച്ച് ആഭരണങ്ങളിട്ട് സൌന്ദര്യം കൂട്ടുന്നതും  മനസ്സിലാക്കാൻ പ്രയാസമുണ്ട്. എന്റെ മക്കളുടെ കാത് കുത്തേണ്ട എന്ന് പറഞ്ഞപ്പോൾ പുരികം ചുളിക്കാൻ കുറേപേരുണ്ടായിരുന്നു. ആഭ്യന്തര കലഹം ഒഴിവാക്കാൻ ഞാൻ കണ്ണടച്ചത് കൊണ്ട് എന്റെ രണ്ടു പെണ്മക്കളുടെയും കാത് തുളഞ്ഞത് ഇന്നും എന്റെ സ്വകാര്യ സങ്കടമായി അവശേഷിക്കുന്നു.

കാത്‌ തുളയ്ക്കൽ ലോകത്താകമാനം അംഗീകരിച്ച കർമ്മമാണ്‌. സ്ത്രീകൾ കാത് കുത്തി ആഭരണങ്ങളിട്ടില്ലെങ്കിൽ അവരുടെ ഒരു അവയവം തന്നെ നഷ്ടപ്പെട്ട ഒരു പ്രതീതിയാണ് മറ്റുള്ളവരിൽ അത് ഉണ്ടാക്കുന്നത്. കാത് മാത്രം തുളച്ചവൾ മൂക്ക് കുത്തിയവളേയും കാതും മൂക്കും തുളച്ചവൾ പുരികം തുളച്ചവരേയും കുറ്റം പറയുന്നതാണ് ഇന്നത്തെ അവസ്ഥ. ഇതിൽ ശരിക്കും ഏതാണ് ശരി? കാത് തുളച്ചാൽ ബുദ്ധി കൂടുമോ? ഏതെങ്കിലും നാഡി അതിപ്രസരത്തോടെ പ്രവർത്തിക്കുമോ? ഇതൊക്കെ ഓരോരുത്തരുടേയും അവകാശമാണെന്ന് പറയാമെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ അക്ഷരപ്പിശകുകൾ ഉണ്ടെന്നതിൽ സംശയമില്ല.

ഇന്നത്തെ കാലത്ത് കാത് തുളക്കുന്നതിൽ ലിംഗ-മതവ്യത്യാസങ്ങൾ കാര്യമായില്ലെങ്കിലും, പെണ്‍കുട്ടികളെ അവരുടെ ബുദ്ധിയുറക്കുന്നതിലും മുന്നേതന്നെ അവരുടെ കാതും മൂക്കും കുത്തി അച്ഛനമ്മമാരുടെ സൌന്ദര്യബോധത്തിനനുസരിച്ച് അവരെ ആഭരണങ്ങളണിയിച്ച്, ചെറുപ്പത്തിൽത്തന്നെ അവരെ ആഭരണപ്രിയക്കളാക്കുകയാണ് ഇന്ന് ചെയ്യുന്നത്. ബുദ്ധിയുറക്കുമ്പഴേക്കും കമ്മലും മൂക്കുത്തിയും ജനിക്കുമ്പഴേ അവർക്കുണ്ടെന്നും അവയൊക്കെ ശരീരത്തിന്റെ ഒരു ഭാഗമാണെന്നുമുള്ള തരത്തിൽ അവരുടെ ബുദ്ധി 'പ്രോഗ്രാം' ചെയ്യപ്പെടുന്നു. ഇതിന് അന്ധമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും പിൻബലവും വിശ്വാസവും മനുഷ്യർ വച്ചു പുലർത്തുന്നു. ആഭരണങ്ങൾ ധരിച്ചില്ലെങ്കിൽ സ്ത്രീ പൂർണ്ണയല്ല എന്ന ഒരു അധമ വിശ്വാസം ലോകം മുഴുവൻ നിലനിൽക്കുന്നുണ്ടെങ്കിലും ഭാരതീയരെപ്പോലെ ആഭരണപ്രിയന്മാർ വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല. ആഭരണനിർമ്മാതാക്കളുടെ തട്ടിപ്പിന് വശംവദരായി  ആഭരണങ്ങൾ അണിയണമെന്ന് നിർബന്ധമാണെങ്കിൽ മാലയും വളയും അണിയുന്നപോലുള്ള അംഗഭംഗം ആവശ്യമില്ലാത്ത തരത്തിൽ കാര്യങ്ങൾ നിവൃത്തിച്ച് കൂടേ?

ഈ ആധുനികയുഗത്തിലും മതങ്ങളുടെ പേരിൽ മണ്ടനായ മനുഷ്യൻ ഇനിയെന്നാണാവോ വളരെ ലഘുവായ ഇത്തരം കാര്യങ്ങളുടെ യഥാർത്ഥ പൊരുളുകൾ മനസ്സിലാക്കുക? കണ്ടിച്ചും തുളച്ചും അവൻ വീണ്ടും വീണ്ടും സ്വയം മണ്ടനായിക്കൊണ്ടിരിക്കുന്നു ! ആരെങ്കിലും ഏതോ കാലത്ത് എന്തോ അജ്ഞാത കാരണത്താൽ നടത്തിയ ചില കാര്യങ്ങൾ, അതിൽ പൊരുളില്ലെന്ന് മനസ്സിലായാൽ പോലും അന്ധമായി, അതൊരു നിർബന്ധ ആചാരമായി ആചരിക്കുന്ന മനുഷ്യൻ വളരെ ബുധിമാനാണെന്ന് സ്വയം കരുതിപ്പോരുന്നു ! ഹേ മനുഷ്യാ നീ മാത്രം ശരി !

അള്ളാ... ഗുരുവായൂരപ്പാ... !!

*****

16 അഭിപ്രായങ്ങൾ:

  1. Facebook Comment Part 1:

    Ajayakumar Manikkoth These are now painless in hospitals and nowadays not done by barbers or goldsmiths. During the first five years how many times children have to feel the pain of needle as immunisation? Kaathu kuthathe kammalidan pattilla. Mookku kuthathe mookkuthiyum. Thakka ennu kettittundo. Women likes these decoration. Nammal tie yum ketti nadakkunna pole. Yukthivadi kalepole fanatics ne kandittilla.

    Venugopalan Kokkodan Let people have decorations... but why by disfiguring own body? If that is OK, then nobody should comment piercing any part of the body. But I know that majority of the people think that only ear piercing is OK and all other piercing is not good Who is forcing any one to pierce ear and nose? it is mainly parents... I think we should let the girl kids allow to take decisions to do these kind of piercing by themselves rather than by parents. As it is painless, it can be done any time, once they are able to take decisions. Ultimately it is all nonsense and falling as a prey to the market and society.

    മറുപടിഇല്ലാതാക്കൂ
  2. ശരീരത്തിനാവശ്യമായ ദ്വാരങ്ങള്‍ പ്രകൃതിതന്നെ ചമച്ചിട്ടുണ്ട്. അഡിഷണല്‍ ആയി നാം ദ്വാരം ഇടേണ്ടതില്ല എന്നാണെന്റെ മതം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്ത്, വളരെ ഹ്രസ്വമായും ഭംഗിയായും അർത്ഥവത്തായും അതിശക്തമായും ഉള്ള അഭിപ്രായപ്രകടനം. യാതൊരു യുക്തിയുമില്ലാതെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾക്ക് എവിടെ നിന്നെങ്കിലും നല്ല രീതിയിലുള്ള ചില തിരുത്തലുകൾ ഉണ്ടായേ പറ്റൂ.

      ഇല്ലാതാക്കൂ
  3. Facebook Comment Part 2:

    Ajayakumar Manikkoth Yes after18 years theycan decide By that time their education faith values and lot of things already shaped by a lot of decisions already taken by parents Wish babies were born as 18 years

    Venugopalan Kokkodan Yes I agree with you Ajayakumar etta.

    Ajayakumar Manikkoth I would like to add. Surgeory is piercing. For any surgeory hospital get a document signed by realatives immunising the hospital. Surgeory on childten is not a rare thing. Parents are signing. For piercing. I think
    How many percent of the grownup girl...See More

    Venugopalan Kokkodan Grown up girls are not complaining about their already pierced ears nose because they are kind of brain washed in first place. That is why majority of the boys do not do the same as boys are brain washed against it ! Secondly, by the time their brain is developed, the whole is already there and the society have lot of other influences on them to maintain it !

    മറുപടിഇല്ലാതാക്കൂ
  4. Facebook Comment Part 3:

    Rajinas Tk http://en.m.wikipedia.org/wiki/Circumcision
    Read it bro

    Hisham Mubarak Jabbar maashin ath parayaam.. Moopark aake vaatha prathuvaatham nadathanamennum, Muslims ne ethirkanamennumee ullu... Ith Ella mathathil ullavarum cheyyunna kaaryamaan..

    سالم موتيدت വേണൂ.. ചേലാ കാർമ്മം കൊണ്ട്‌ ഗുണമൊ ദോശമൊ എന്ന് ഒരു ഡോക്ടറോട്‌ ചോദിച്ച്‌ നോക്കു!!!! വർഗ്ഗിയതകൊണ്ട്‌ പറയുകയല്ലാ, മറിച്ച്‌ സുഹൃത്തിനു അത്‌ ദോശമാണൊ എന്നറിയാം

    Abdul Basheer മുറിക്കുന്നവർ മുറിക്കട്ടെ കുത്തുന്നവർ കുത്തുട്ടെ.

    രണ്ടായാലും ഞാനും നീയും അവരുടെ ചെലവ് നടത്തേണ്ടതില്ല.

    പിന്നെ എന്തിനാ.......
    നമുക്കൊക്കെ വേറെ എന്തെല്ലാം കാര്യങ്ങൾ കിടക്കുന്നു.

    Venugopalan Kokkodan @hishaam mubarak, മുസ്ലീമുകളെ മാത്രം തിരഞ്ഞ് പിടിച്ച് എതിർക്കേണ്ട ആവശ്യമൊന്നും എനിക്കില്ല. മതങ്ങളുടെ പേരിലുള്ള കൂട്ടായ്മയെ എതിർക്കുന്ന ഒരാളാണ് ഞാൻ. എന്റെ മറ്റു ലേഖനങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അങ്ങനെ പറയുമായിരുന്നില്ല എന്ന് തോന്നുന്നു. ചേലാ കർമ്മം മാത്രമല്ലേ മുസ്ളീമുകളായി ചെയ്യുന്നുള്ളൂ... കാത് കുത്തും മൂക്ക് കുത്തും അന്യ മതസ്ഥരും ചെയ്യുന്നുണ്ടല്ലോ.. അവരാരും പ്രകോപിതരായതും കണ്ടില്ല. യുക്തിയില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞെന്ന് മാത്രം. നല്ല രീതിയിലുള്ള വിമർശനങ്ങൾ ഇത്തിരി സമയം കൂടുതലെടുത്താലും സ്വാഗതം ചെയ്യപ്പെടുമെന്ന ചിന്തയേ എനിക്ക് ഉള്ളൂ.പോരായ്മകൾ ഏത് മതത്തിലായാലും പോരായ്മകൾ തന്നെയാണ്. മതത്തിന്റെ മതിൽക്കെട്ടുകൾ പൊട്ടിച്ച് മനുഷ്യനായി ചിന്തിച്ചാൽ പ്രകോപിതനാവുന്നത് ഒഴിവാക്കാം.

    ഞങ്ങൾ തലമുറകളായി ചേലാകർമ്മം നടത്താത്തവരാണ്. എന്നിട്ടും എന്റെ കുടുംബത്തിൽ എല്ലാവരും 100 ഉം 107 ഉം വയസ്സ് വരെയൊക്കെ ആരോഗ്യത്തോടെ ജീവിച്ചിട്ടുണ്ട്. ഇന്നും 90 നു മുകളിലുള്ള 15 ഓളം പേർ എന്റെ അടുത്ത കുടുംബത്തിലുണ്ട്. അവർക്കൊന്നും ചേലാ കർമ്മം ചെയ്യാത്തത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടുള്ളതായി അറിവില്ല. ഇത് വരെ ചെയാത്ത എനിക്കും കുഴപ്പമൊന്നും ഇല്ല.

    Rajinas Tk, ചില ആവശ്യം ആവശ്യമുള്ള സന്ദർഭങ്ങളിൽ വൈദ്യശാസ്ത്രം ചേലാകർമ്മം അംഗീകരിക്കുന്നുണ്ടെന്നു എനിക്കും അറിയാം. പക്ഷെ മനുഷ്യകുലത്തിന് മുഴുവനായി ഇതൊരു അത്യാവശ്യമാണെങ്കിൽ എന്തുകൊണ്ട് വാക്സിനേഷൻ നല്കുന്ന പോലെയോ മറ്റോ ഒരു നിർബന്ധ ചടങ്ങായി ഒരു രാജ്യവും ഒരു സർക്കാരും അംഗീകരിക്കുന്നില്ല? പെണ്ണുങ്ങൾക്ക് എന്ത് നന്മയുടെ പേരിലാണ് ഇതൊക്കെ ചെയ്യുന്നത്? പിന്നെ മതങ്ങളുടെ വേരൂന്നിയ നിർബന്ധം, അത് ആവശ്യമില്ലെങ്കിലും ഒഴിവാക്കാൻ പറ്റാത്ത ചടങ്ങായി മാറ്റുന്നു. പിന്നെ അതിനു ശാസ്ത്രത്തിന്റെ പിൻബലം തേടുന്നു. അത് വിശ്വസിക്കാൻ ആളുകളുണ്ടാകുന്നു.. പേടി മൂലം അനുസരിക്കുന്നു.

    abdul basheer, നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ എഴുതിയത് കൊണ്ടോ വിമർശിച്ചത് കൊണ്ടോ ചേലാകർമ്മമോ കാത് കുത്തോ നിന്ന്പോകില്ലെന്ന് എനിക്കറിയാം. എന്നിരുന്നാലും ചില ചിന്തകളെ ഉദ്ദീപിപ്പിക്കാൻ ഒരു ശ്രമം. ബലം പിടിക്കാതെ ചിന്തിക്കുന്നവന് രണ്ടു വശങ്ങളും ചിന്തിക്കാൻ ഒരവസരം. കണ്ണും പൂട്ടി കാര്യങ്ങൾ ചെയ്യാതെ ചോദ്യം ചെയ്യപ്പെടേണ്ടവ മനസ്സിലെങ്കിലും ചോദ്യം ചെയ്യാനൊരാവസരം. അത്രയേ ഉദ്ദേശിച്ചുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  5. ചേലാ കര്മം വിശ്വാസത്തിന്റെ ഒരു ഭാഗം ആണ്, അത് കൊണ്ടാണ് വിശ്വാസികൾ അത് അനുഷ്ടിച്ചു പോരുന്നത്. പൊതുവെ ചെലകരമം ചെയ്യുന്നവര അബ്രഹമിക് വിശ്വാസം ഉള്ളവര ആണ്, നമ്മൾ വിശ്വാസികൾ ഈതൊരു കര്മം ചെയ്യുമ്പോഴും വിശ്വാസത്തിന്റെ ബലത്തിൽ ആണ് നാം ചെയ്യുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിങ്ങൾ പറയുന്നത് തീർച്ചയായും മനസ്സിലാക്കാം. എന്നിരുന്നാലും.....

      യുക്തിപൂർവ്വമോ അബദ്ധജടിലമല്ലാത്തതോ നിരുപദ്രവകരമോ അനാർഭാടമോ ആയ വിശ്വാസങ്ങളും ആചാരങ്ങളും സഹിക്കാം. അലാത്തവ കാലങ്ങൾ മാറ്റേണ്ടതാണ്. അങ്ങനെ പല ആചാരങ്ങളും വിശ്വാസങ്ങളും കാലവും ഉപരിപ്ലവ ചിന്തകളും മാറ്റിയിട്ടുണ്ട്. തെറ്റാണെന്നറിഞ്ഞാലും അനാവശ്യമാണെന്ന് മനസ്സിലായാലും പേടി മൂലവും അന്ധവിശ്വാസം മൂലവും ആർഭാടം കാണിക്കാനും അവ തുടരുന്നതല്ലേ തെറ്റ് ? തിരുത്തലുകൾ മാനവ സമൂഹത്തിന് ആവശ്യമാണ്‌.

      ഇല്ലാതാക്കൂ
    2. താങ്കൾ പറയുന്നത് ശരിയാണ്, അനാചാരങ്ങൾ സമൂഹം മാറും, അത് അഎതു മധത്തിൽ ആയാലും. ഇസ്ലാമിന്റെ സ്ഥപകാൻ ആയ പ്രവാചകന പറഞ്ഞിട്ടുള്ളത് രണ്ടു കാര്യം ആണ്,ഖുർആൻ ഫോളോ ചെയ്യുക, പ്രവാചകനെ പിന്തുടരുക. ഇവിടെ ചെലകര്മം പ്രവാചകന്റെ ചര്യയിൽ പെട്ടതാണ്, അത് കൊണ്ടാണ്ട് അത് അനുഷ്ടിച്ചു പോരുന്നത്. ചെയ്യാത്ത ആളുകളും ഒണ്ടു. മതം അനുശ്വസിച്കുന്ന എല്ലാ കാര്യങ്ങളും പൊതുവെ എല്ലാവരും ചെയ്യണമെന്നില്ല , ഉ ദ: മദ്യപാനം ധാരാളം ആളുകള മധ്യഭിച്കുന്നുന്ടു. തന്കലുദ് ബ്ലോഗുകള ഞാൻ വായിക്കാറുണ്ട്, വളരെ നല്ല അഭിപ്രായം ആണ് ഉള്ളത്.

      ഇല്ലാതാക്കൂ
    3. അനെസ് ഇബ്രാഹിം, താങ്കളെപ്പോലെ ചിന്തിക്കാനും അഭിപ്രായം തുറന്ന് പറയാനും കഴിയുന്നവരുടെ ഒരു ലോകം ഉണ്ടായാൽ എത്ര നന്നായേനെ എന്ന് തോന്നിപ്പോകുന്നു. നമ്മളിൽ പലരും ജന്മം കൊണ്ട് ചില മതങ്ങളിൽ പെട്ട് പോയവരാണ്. മറ്റൊരു ജീവജാലങ്ങൾക്കും കാണാത്ത പ്രതിഭാസം. അറിയാത്ത പലതിനേയും അറിയില്ല എന്ന് പറയുന്നതിന് പകരം 'ദൈവത്തിന്റെ കളി'യാണെന്ന് വിശ്വസിക്കാൻ ശ്രമിക്കുന്നവർ, നാം മനുഷ്യർ. എല്ലാ മതങ്ങളിലും അനാചാരങ്ങൾ ഉണ്ട്. സതി പോലുള്ള, ഒരു കാലത്ത് വളരെ ആവശ്യമെന്ന് പറഞ്ഞിരുന്ന ആചാരങ്ങൾ നിർത്തലാക്കപ്പെട്ടിട്ടുണ്ട്. അത് പോലെ ഇനിയും കുറേ ബാക്കി കിടക്കുന്നു. ബലം പിടിക്കാതെ ചിന്തിച്ചാൽ കാര്യകാരണ സഹിതം നല്ലൊരു ഉത്തരത്തിലെത്താം. അല്ലെങ്കിൽ പണ്ടാരോ പറഞ്ഞ പോലെ, 'ഇന്നലെ ചെയ്തുപോയ അബദ്ധങ്ങൾ, ഇന്നത്തെ ആചാരം, നാളത്തെ ഗതികേട്' എന്ന രീതിയിൽ തന്നെ തുടരും. നേരത്തെ ഒരാളോട് പറഞ്ഞ പോലെ, മതങ്ങളുടെ വേലിക്കെട്ട് പൊട്ടിച്ച് വെറും മനുഷ്യനായി ചിന്തിച്ചാൽ, ഇന്ന് നില നില്ക്കുന്ന പലതും അനാവശ്യങ്ങളാണെന്ന് കാണാം.

      എന്റെ എഴുത്തുകൾ വായിക്കുന്നുണ്ടെന്നും ഇഷ്ടപ്പെടുന്നുണ്ടെന്നും അറിഞ്ഞതിൽ വളരെ സന്തോഷം.

      ഇല്ലാതാക്കൂ
  6. ചിലപ്പോള ചേലാകര്മം കൊണ്ട് ശരിരികമായി നല്ലതോ മോശമോ ഭാവിക്കാം , വിശ്വാസപരമായി നമ്മൾകു കല്പിക്കപെട്ടത് കൊണ്ട് നമ്മൾ ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2015, മാർച്ച് 13 6:16 AM

    ഒരാളും ഒരു ഉക്തിവാദിയുടെയും ലിംഗാഗ്രം മുറിക്കാൻ നിര്ബന്ധിക്കുന്നില്ല.പിന്നെ അതൊരു മതാനുഷ്ട്ടാനമായി നടക്കുനെങ്കിൽ നടനോട്ടെ മുറിക്കുന്നത് അവന്റെയല്ലേ വേദനിക്കുന്നത് അവനല്ലേ .നമുക്ക് എന്ത് ചേദം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടമാണെങ്കിൽ സമൂഹവുമായി ഒരു ബാദ്ധ്യതയുമില്ലായെങ്കിൽ ഒരച്ഛന് മകനെയോ, ഒരദ്ധ്യാപകന് വിദ്ധ്യാർത്ഥിയേയോ, ഒരു നേതാവിന് അനുയായിയേയോ ഒന്നും അവരുടെ ചെയ്തികളെക്കുറിച്ച് ശാസിക്കാനോ ഉപദേശിക്കാനോ പറ്റുമോ? മനുഷ്യൻ ഒരു സമൂഹ ജീവിയല്ലേ? അതുകൊണ്ടല്ലേ സ്ത്രീധനം, ധൂർത്ത്, മയക്കു മരുന്ന് ഉപയോഗം എന്നിവയെക്കുറിച്ച് ആളുകൾ ബോധവാൻമാരാകുന്നതിന് ഓരോരുത്തരും ജാഗരൂകരാകുന്നത് ? ഉപദേശിക്കുന്നത്? മയക്കു മരുന്ന് ഉപയോഗിക്കുന്നവനെ, അതിന് അടിമയായവനെ അത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്ന് വച്ച് വിട്ടുകളയുന്നതാണ് നല്ലതെങ്കിൽ പിന്നെ ഞാനെന്തു പറയാൻ? ചില കർമ്മങ്ങളുടെ യുക്തിരാഹിത്യത്തെക്കുറിച്ച് മാത്രമാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. ചിന്തിപ്പിക്കാൻ വേണ്ടി മാത്രം. ഈ പറഞ്ഞത് കൊണ്ട് നാളെ എല്ലാം യുക്തിപൂർവ്വം ആകുമെന്ന ധാരണയും എനിക്കില്ല.

      ഇല്ലാതാക്കൂ
    2. Chelakarmam cheythadkond innevare oru dhoshavum vannathayi ariyilla pine thangal paranjathupole vellamillattha sahachariyangalil shudhiyayi sukshikkukayum avam engil athu nallathallee?

      ഇല്ലാതാക്കൂ
    3. ലത്തീഫ് ഭായ്, വായിച്ചതിനും പ്രതികരണം അറിയിച്ചതിനും നന്ദി. ജാതിമത ചിന്തകൾക്ക് ഉപരിയായി മാനുഷിക ചിന്തകൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഞാൻ കരുതുന്നു. കണ്ണും പൂട്ടി കാര്യങ്ങൾ വിശ്വസിക്കുന്നതിന് പകരം സംശയങ്ങൾ സധൈര്യം ചോദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ മത ചിന്തകൾ ഓരോ മനുഷ്യന്റെയും ചിന്തകൾക്ക് കടിഞ്ഞാണിടുന്നു. ദൈവഭയത്തിന്റെ മറവിൽ പല പല യുക്തിരഹിതമായ കാര്യങ്ങളും ബലപ്രയോഗത്താൽ നടത്തപ്പെടുന്നു, കൊണ്ടാടപ്പെടുന്നു.

      ഇന്ന് ഈജിപ്തിലും മറ്റ് പല ആഫ്രിക്കൻ രാജ്യങ്ങളിലും മതത്തിന്റെ പേരിൽ ബലമായി നടക്കുന്ന ചേലാകർമ്മം ഒരു ചർച്ചാവിഷയം തന്നെയാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികളിൽ. നടക്കുന്ന ചേലാകർമ്മങ്ങളാകട്ടെ വൃത്തിരഹിതമായ ചുറ്റുപാടുകളിലും. അത് മൂലം രോഗങ്ങളുണ്ടാകുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

      ഞാൻ നേരത്തെ പറഞ്ഞതുപോലെ അപൂർവ്വം അത്യാവശ്യമായ സന്ദർഭങ്ങളിൽ മാത്രം ചേലാകർമ്മം നടത്തിയാൽ പോരേ? അത് എല്ലാ മനുഷ്യരിലും അത്യാവശ്യമാണോ? അർബുദത്തിന്റെ ചികിത്സ അർബുദം ഇല്ലാത്തവരും ചെയ്യേണ്ടതുണ്ടോ? അതിന് ഒരു മതത്തിന്റെ നിറം ചാർത്തേണ്ടതുണ്ടോ? പക്ഷഭേദമില്ലാതെ, ബലം പിടിക്കാതെ ഒന്നിരുത്തിച്ചിന്തിച്ചാൽ ഇതിലൊന്നും ഒരർത്ഥവുമില്ലെന്ന് കാണാം.

      ഇല്ലാതാക്കൂ
  8. എനിക്ക് ഈ ചേലാകർമത്തോട് വ്യക്തിപരമായി യോജിപ്പില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാലിഹ്, വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

      ഇന്നത്തെ ലോകത്തിൽ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക്, ആ വ്യക്തിക്ക് പോലും യാതൊരു പ്രതിബദ്ധതയും പുലർത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്. എല്ലാവരും, അനുഭവങ്ങളാലും കാഴ്ചകളാലും പഠിതങ്ങളായും നേടുന്ന അവരുടെ അഭിപ്രായങ്ങൾ, ഒന്നുകിൽ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ, അല്ലെങ്കിൽ ഏതെങ്കിലും മതങ്ങൾക്കോ അടിയറ വച്ച് ജീവിക്കേണ്ടിവരികയാണ്. ഭയം കാരണം മിക്കവരും അവരവർക്ക് ഒരു തരത്തിലുള്ള കോട്ടവും തട്ടാതെ അവരവരുടെ ചുറ്റുപാടിലുള്ള 'സംരക്ഷിത മേഖലകളി'ൽ പതുങ്ങി ഇരിക്കുകയാണ്. നേതാക്കന്മാരും പുരോഹിതവർഗ്ഗവും പറയുന്ന എന്തും തലയിലേറ്റാൻ വിധിക്കപ്പെട്ടവർ. പ്രതികരിച്ചാൽ തലയറുക്കപ്പെടാൻ വിധിക്കപ്പെട്ടവർ !

      ഇല്ലാതാക്കൂ