(Picture Courtesy: Google)
നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയാണ് കൃസ്തീയകാന്തവികർഷണങ്ങൾ. അതിലെ രണ്ടാം ഭാഗമാണ് ഇവിടെ എഴുതുന്നത്. പരമ്പര എങ്ങനെ എഴുതിത്തുടങ്ങിയെന്നതിന്റെ ആമുഖവും ആദ്യഭാഗവും കാണാൻ താഴത്തെ ലിങ്ക് അമർത്തുക: ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)
ശിരസ്സുകൾ പലതായിരിക്കേ, ചുറ്റുവട്ടം പലതായിരിക്കേ
എൻമതമൊരിക്കലുമപരന്നു ചേരില്ലെ-
ന്നൊരിക്കലെങ്കിലും നിനക്കാതെ നീ
നിന്മതമപരന്നുമേൽ ചാർത്തി ശണ്ഠകലാപങ്ങൾ തീർക്കയോ ?
നിന്മതമപരന്റെ ചുറ്റുവട്ടത്തിലിട്ടു നീ മനനം ചെയ്കിലുണ്ടാം വേർതിരിവിൻവരയിലനേകം വർണ്ണത്തിലായ്
സാഹോദര്യപ്പൂക്കളീ വിശാലമാം ഭൂമിയിൽ !
ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡിന്റെ (HCL) ഉദ്യോഗസ്ഥനായിരിക്കേ, 2004 ൽ, ജോലി സംബന്ധമായി അമേരിക്കയിലെ ഫ്ലോറിഡയുടെ തലസ്ഥാനമായ ടാലാഹാസിയിൽ കാലുകുത്തി. അവിടത്തെ ലേബർ ഡിപ്പാർട്ട്മെന്റായിരുന്നു ഞങ്ങളുടെ ക്ലയന്റ്. വാരാന്ത്യത്തിലെ വിശ്രമത്തിന് ശേഷം, തൊട്ടടുത്ത തിങ്കളാഴ്ച, ആപ്പീസിൽ ജോലിക്ക് റിപ്പോർട്ട് ചെയ്തു. ഞങ്ങൾ ചെയ്യുന്ന പ്രോജക്ടുകൾ കൂടാതെ വേറെയും പല പ്രോജക്ടുകളുടെ ജോലിയും ആ ആപ്പീസിൽ നടക്കുന്നുണ്ട്. ആളുകളെ പരിചയപ്പെട്ട് വരുന്ന കൂട്ടത്തിൽ ഒരു ക്യുബിക്കിളിന് മുകളിൽ വച്ച ഒരു പേര് ശ്രദ്ധയിൽ പെട്ടു - 'ജോസഫ് കൃഷ്ണമൂർത്തി'. പുറത്ത് പറയാൻ പാടില്ലെങ്കിലും, പെട്ടന്ന് എന്റെ അയൽവീട്ടിലുണ്ടായിരുന്ന ജേഴ്‌സിപ്പശുവിനെ ഓർത്തുപോയി. ക്യുബിക്കിളിലേക്ക് പരിചയപ്പെടാൻ കയറി അദ്ദേഹത്തിൻറെ മുഖം കാണ്ടമ്പോൾ പെട്ടന്ന്, മുന്നിൽ ജേഴ്‌സിപ്പശുവോ സിന്ധിപ്പശുവോ ഇരുന്നത് പോലെ ഒരു തോന്നൽ. എന്റെ വെറും തോന്നലാണ്. പണ്ട്, അയലത്തെ ജേഴ്‌സിപ്പശുവിനെ ചൂണ്ടി, 'ഈ ജേഴ്‌സിപ്പശു എന്ന് വച്ചാലെന്താ അച്ഛാ' എന്ന ചോദ്യത്തിന് അച്ഛൻ പറഞ്ഞ് തന്ന കാരണമാണ് വില്ലൻ. ഒരു തരം സങ്കര ഇനമാണ് ഈ ജേഴ്‌സിപ്പശു എന്ന് പറഞ്ഞത് ഈ ജോസഫ് കൃഷ്ണമൂർത്തിയെ കണ്ടപ്പോൾ എനിക്ക് തോന്നിപ്പോയി. ഇങ്ങനെ തോന്നിപ്പോയതിനും, അത് നിങ്ങളോട് പങ്ക് വച്ചതിനും എന്നോട് ക്ഷമിക്കുക. ഒരു പേരിൽ ഒന്നുമില്ല എന്ന് ഇന്നെനിക്ക് നന്നായറിയാം.
പിന്നീട്, ഈ ജോസഫ് കൃഷ്ണമൂർത്തിയെ സമയമെടുത്ത് പരിചയപ്പെട്ടപ്പോൾ കാര്യങ്ങൾ കൂടുതൽ മനസ്സിലായി. അദ്ദേഹം തമിഴ് നാട്ടുകാരനാണ്. കൂടുതലായി പറഞ്ഞാൽ തഞ്ചാവൂർ ബ്രാഹ്മണൻ. കല്യാണം കഴിച്ചത് ക്രിസ്ത്യൻ യുവതിയെയായിരുന്നു. പിന്നീട് എന്തോകാരണത്താൽ അദ്ദേഹം മതം മാറി ക്രിസ്ത്യാനി ആയി, ജോസഫ് എന്ന നാമം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ Last Name ആയിരുന്ന കൃഷ്ണമൂർത്തി എന്ന അദ്ദേഹത്തിന്റെ അച്ഛന്റെ പേര് മാറ്റിയില്ല. അതുകൊണ്ട് വിളക്കിച്ചേർത്ത് വച്ചത് പോലുള്ള ഒരു പേരുമായി അദ്ദേഹം ഇങ്ങനെ ജീവിച്ച് പോരുകയാണ്.
ഞങ്ങളുടെ പ്രൊജക്റ്റിന്റെ തലവനായിരുന്നു, ഒരു ഡാനിയേൽ (ഡാൻ) ജോണ്‍സണ്‍. ഒരു സുമുഖൻ, പ്രായം ഒരു മുപ്പത്തഞ്ചിനടുത്ത് വരും. ഞങ്ങളുടെ പ്രോജക്ടിൽ, അദ്ദേഹവും വേറെ മൂന്നു നാല് പേരും ഒഴിച്ചാൽ ബാക്കിയെല്ലാം ഇന്ത്യാക്കാരായിരുന്നു.
ഇടയ്ക്കിടെ, നമ്മൾ ഇന്ത്യാക്കാരെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ഒറ്റക്കൊറ്റക്ക് വിളിക്കും. തുടക്കത്തിലൊക്കെ പ്രോജക്ട് സംബന്ധമായ കാര്യങ്ങളായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്. കൂട്ടത്തിൽ ചില സുഹൃത്തുക്കളോട് കുടുംബ കാര്യങ്ങളും, ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളുമൊക്കെ ചോദിച്ചറിയാൻ ശ്രമിക്കും.
വന്നുവന്ന് ഇങ്ങനെയുള്ള മീറ്റിങ്ങുകളിൽ ഡാൻ മതപ്രബോധനങ്ങൾ തുടങ്ങിയെന്ന കാര്യം, ഉള്ളിൽ പോയി തിരിച്ച് വന്ന ഓരോരുത്തരും പറയാൻ തുടങ്ങി. ഡാൻ ഇങ്ങനെ പറഞ്ഞു.. ഡാൻ അങ്ങനെ പറഞ്ഞു... ഇയാൾക്കെന്താ... വട്ടായോ... അയാൾക്ക് ഇങ്ങനെയൊക്കെ ചോദിക്കേണ്ട വല്ല കാര്യോമുണ്ടോ.... മതം മാറ്റാനാണോ അതോ പ്രൊജക്റ്റ് തീർക്കാനാണോ നാട്ടീന്ന് നമ്മളെ ഇവിടെ കൊണ്ടുവന്നത്... എന്നൊക്കെയുള്ള ചർച്ചകൾ, ചായ കുടിക്കുന്നതിനിടയിലും വാഷ് റൂമിനുള്ളിലും ഉച്ചഭക്ഷണത്തിനിടയിലും വാരാന്ത്യങ്ങളിലെ കൂടിച്ചേരലുകൾക്കിടയിലും പതിവായി.
അങ്ങനെയിരിക്കേ, ഒരു ദിവസം, ഞങ്ങൾ കുറച്ച് പേർ കഫെറ്റീരിയയിൽ ഉച്ചഭക്ഷണം കഴിക്കാനിരുന്നു. ഞാനും ജയശങ്കറുമൊഴിച്ച്, ബാക്കിയുള്ള ഇന്ത്യാക്കാരെല്ലാം കേരളത്തിന് പുറത്തുള്ളവരാണ്. അതുകൊണ്ട് സാധാരണയായി നാഷണൽ ചാനലാണ് ഞങ്ങൾ സംസാരിക്കാൻ ഉപയോഗിക്കാറുള്ളത്. ഹിന്ദി പറഞ്ഞാൽ വേറെ ഗുണവുമുണ്ട്.. എന്ത് പണ്ടാരം പറഞ്ഞാലും ഇംഗ്ലീഷുകാർക്ക് നമ്മൾ പറയുന്നത് മനസ്സിലാവുകയില്ല! അത് കൊണ്ട് ആ പ്രോട്ടോകോൾ നമ്മൾ തെറ്റിക്കാറുമില്ല.
"അരേ ആജ് കൊയി ഡാൻ കാ ഗിരാക് ബാനാ ക്യാ... " മറാഠിയായ കേദാർ, ഇരിപ്പിടങ്ങൾ അഡ്ജസ്റ്റ് ചെയ്ത് വെക്കുന്നതിനിടയിൽ സംസാരിച്ച് തുടങ്ങി.
"പതാ നഹി... കൽ തോ മേ നെ പകട്തെ പകട്തെ ബച് ഗയ ഥാ.. മുഝേ അന്തർ ബുലായാ ഥാ... മഗർ സഹി വഖ്ത് പർ ഉസ്‌കോ ഏക് ഫോൺ ആഗയാ... നഹി തോ മേരാ വാട് ലഗ് ജാതാ ഥാ... " ഗുജറാത്തിയായ പാരസ് അവന്റെ ലഞ്ച് പെട്ടി തുറന്ന് കൊണ്ട് പറഞ്ഞു.
"ആജ് കൽ പതാ നഹി... അപ്നാ ജിറാഫ് കോ ക്യാ ഹുആ..." വേറൊരു ഗുജ്ജുവായ യമിത്തിനും സംശയങ്ങൾ ബാക്കിയാണ്... ഡാൻ ജോൺസൺ, അധികം തടിയൊന്നുമില്ലാത്ത ആറടിയിലധികം പൊക്കമുള്ള ആളാണ്. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് മനസ്സിലാവാതിരിക്കാൻ ജിറാഫ് എന്നാണ് ഡാൻ എന്ന പേരിന് പകരം ഞങ്ങൾ ഉപയോഗിച്ചിരുന്നത്.
"ലഗ്താ ഹേ കി ഉസ്‌കോ, യെ സബ് കർനെ കെ ലിയേ റോം സെ പൈസാ മിൽതാ ഹോഗാ..." വാട്ടർ ഡിസ്പെൻസറിൽ നിന്ന് വെള്ളം ഗ്ലാസ്സിലെടുത്തു കൊണ്ട് രാജസ്ഥാനിയായ വിശാൽ ആരോടെന്നില്ലാതെ പറഞ്ഞു.
"അരേ അപ്നാ ജയശങ്കർ കഹാം ഗയാ... ആജ് സുബഹ് തോ ദേഖാ ഥാ ഉസ്‌കോ..." ആരിഫ് എന്ന കോയമ്പത്തൂര് കാരൻ, അവന്റെ മൾട്ടി സ്റ്റോറീഡ് ടിഫിൻ കാരിയർ തൂക്കിപ്പിടിച്ച് കൊണ്ട് ധൃതിയിൽ നടന്ന് വന്ന് ഹൈദരാബാദി ഹിന്ദിയിൽ ചോദിച്ചു.
"ഹാ യാർ... മേ ഭി ദേഖാ ഥാ ഉസ്‌കോ സുബഹ്... അപ്നാ മീറ്റിങ് മേ ഭി അയാ ഥാ വോ..." ഞാനും എനിക്കറിയുന്നത് പറഞ്ഞു.
"ഐസാ നഹി കി... ആജ് ജയാ കാ ടേൺ വാപസ് അയാ... മസാ ആയേഗാ" കേദാറിന് സംശയം.
"ഫിർ തോ ദേഖ്... ബാഹർ ആനേ കി ടൈം പേ ഉസ്‌കാ മൂഹ്.. സബ് ദേഖ് ലോ... ലാസ്റ്റ് ടൈം വോ.. രോതെ രോതെ ആ രഹാ ഥാ.... അന്തർ സെ..." യമിത് കുലുങ്ങിച്ചിരിച്ച് കൊണ്ട് പറഞ്ഞു...
ജയശങ്കർ തൃശ്ശൂര്കാരനാണ്... നല്ല ഒന്നാം തരം ടെക്കി... ജാവയിലൊക്കെ കോഡ് എഴുതുന്നത് കണ്ടാൽ കവിത എഴുത്തുകയാണോ എന്നൊക്കെ നമുക്ക് തോന്നിപ്പോവും. അത്രക്ക് കൃത്യവും വേഗത്തിലുമായിരിക്കും അവന്റെ കോഡിങ്. ആളൊരു മെലിഞ്ഞ് നാര് പോലെയുള്ള പ്രകൃതമാണ്... സാധു... അമേരിക്കയിലെത്തിയിട്ട് രണ്ട് വർഷത്തിനുള്ളിൽ തന്നെ അവന്റെ ഇംഗ്ളീഷ് ആക്സന്റ് ഇംഗ്ളീഷ്കാരുടേതിന് സമമാണ്.. ആ കാര്യത്തിൽ നമുക്ക് അവനോട് ഉള്ളിന്റെയുള്ളിൽ അസൂയയും ഉണ്ടായിരുന്നു. ഫ്രെഡ് എന്ന വേറൊരു മാനേജർ, ജയശങ്കറിനെക്കുറിച്ച് തമാശയായി പറയാറുള്ളത് ഒരിക്കലും മറക്കാൻ പറ്റില്ല. "He can perfectly run between the rain drops during rains, but will not get wet!"
ഇങ്ങനെയൊക്കെ ഊൺ ചർച്ചകൾ പുരോഗമിച്ച് കൊണ്ടിരിക്കേ, ജയശങ്കർ പതുക്കെ തലയും താഴ്ത്തി ഊൺ മുറിക്കുള്ളിലെത്തി. ലഞ്ച് സമയമായത് കൊണ്ടായിരിക്കണം, അവനെ ഉള്ളിൽ നിന്നും പുറത്ത് വിട്ടത്. അവൻ പതുക്കെ ഫ്രിഡ്ജ് തുറന്ന് അവന്റെ ഡബ്ബ പുറത്തെടുത്തു... മൈക്രോവേവ് 'അവൻ' തുറന്ന് ചൂടാക്കാൻ തുടങ്ങി.
"എന്ത് പറ്റി ജയാ..." ഞാൻ മലയാളത്തിൽ ചോദിച്ചു. ഒരു നാട്ടുകാരന് സങ്കടം വരുമ്പോൾ നമുക്ക് ഹിന്ദിയിൽ ചോദിക്കാൻ പറ്റില്ലല്ലോ...
"അരേ വോ ആദ്മി പാഗൽ ഹേ... ക്യാ ക്യാ ബോൽതെ വോ.... ഊ..." അവൻ എല്ലാവർക്കും വേണ്ടി ഹിന്ദിയിൽത്തന്നെ പറഞ്ഞു.
"ഉസ്‌കോ സച്ച് മേ ഇധർ സേ ഭഗാനാ പടേഗാ...." ജയ തുടർന്നു.
"അരേ ക്യാ ഹുആ.. ബോൽനാ..." വിശാലിന് ആകാംക്ഷ...
"അരേ.. വൊഹീ... സെയിം.... ജീസസ്... ക്രോസ്സ്... മേരി... സെയിം കഹാനി..."
"യെ തോ ബഹുത് ഹോ ഗയാ... ഹം കോ യെ അപ്നാ ദേശി മാനേജർ കോ ബോൽനാ ഹി പടേഗാ..." കേദാറിന് ദേഷ്യം വന്നു.
"അപ്നാ മാനേജർ കോ ബോൽകെ ക്യാ ഫായദാ... വോ കുച്ച് ബോലേഗാ നഹി..." യമിതിന് മാനേജറിൽ ഒരു വിശ്വാസോം ഇല്ല.
"വൊഹീ... ബറാബർ ബോലാ... അഗർ ഉസ്‌നേ ബോലാ ഭി... ജിറാഫ് കോ കുച്ച് നഹി ഹോഗാ.... ഉൽടാ അപ്നാ പ്രൊജക്റ്റ് ഹീ ചലാ ജായേഗാ.." പാരസിലെ കൊച്ച് ഗുജ്ജു ബിസിനസ്സ് മാൻ കണക്ക് കൂട്ടി.
"സഹി ബോലാ രെ പാരസ് തൂ.... കുച്ച് ഹോനെ വാലാ നഹി ഹേ... ഹം കോ കുച്ച് കർ നഹി സക്തെ.." ആരിഫ് പാരസിനെ പിന്താങ്ങി.
"അരേ കിതനാ ദിൻ ഹം കോ യെ ബഖ്‌വാസ് സഹൻ കർനാ പടേഗാ... ബഹുത് ഹോ ഗയാ..." ജയക്ക് സഹിക്കുന്നില്ല...
"സച്ചി മേ... ഉസ്‌കോ പ്രൊജക്റ്റ് കെ ബാരെ മേ സ്യാദാ ചിന്താ ഹി നഹി ഹേ... ഉസ്‌കാ പ്രൊജക്റ്റ് കുച്ച് അലഗീ ഹേ..." കേദാറിന് വീണ്ടും ദേഷ്യം...
"അരേ യെ സബ് സുൻ കേ മുഝേ ഭി ഡർ ലഗ് രഹാ ഹേ..." ഇതൊക്കെ കേട്ടിട്ട്, എന്റെ ഊഴം വന്നാൽ എങ്ങനെ മാനേജ്‍ ചെയ്യുമെന്നായി ചിന്ത.
"അരേ കുച്ച് ഫിക്കർ മത് കർ... ജബ് ബുലായേഗാ... അന്തർ ജാ... ജോ മൻ മേ ആയാ.. ബാത് കർ... നഹി തോ സർ ഝുകാകെ ചുപ് ബൈട്ട് ലോ... ഔർ ക്യാ കർ സക്തെ" വിശാൽ എന്നെ ഉപദേശിച്ചു.
അപ്പഴേക്കും ഭക്ഷണമൊക്കെ കഴിഞ്ഞ്, പാത്രങ്ങളൊക്കെ കഴുകി, ഓരോരുത്തരായി അവരവരുടെ പണി ചെയ്യാനായി എഴുന്നേറ്റ് പോയി.
പിറ്റേ ദിവസം. ഞാൻ ശുചിമുറിയിൽ പോയി തിരിച്ച് വരികയായിരുന്നു. ഒരു ക്യുബിക്കിളിന്റെ വളവ് തിരിഞ്ഞ് എന്റെ ക്യുബിക്കിളിലേക്ക് തിരിഞ്ഞതും, ദാ നിൽക്കുന്നു, ഡാൻ മുന്നിൽ. എനിക്ക് ഒരു തവണ കൂടി മൂത്രശങ്കയുണ്ടായി.
"Hello Kokkodan.. how are ya..."
"Doing good Dan... How are you doing?"
"Yeah good.. good... you have 5-10 minutes..? Need to talk few hings..."
"Oh sure...."
"Let's meet in my cabin... come on..."
'ഒന്ന് കൂടി റസ്റ്റ് റൂമിൽ പോയിട്ട് വരാം' എന്ന് പറയണോ എന്ന ശങ്ക മനസ്സിൽ വരുന്നതിന് മുന്നേ തന്നെ ഡാൻ മുന്നിലും ഞാൻ പിന്നിലുമായി, സിംഹരാജന്റെ ഭക്ഷണത്തിനായി നിയോഗിക്കപ്പെട്ട മുയൽ പോകുന്നതു പോലെ, ഡാനിന്റെ 'പാചകശാല'യിൽ ഞാൻ എത്തിയിരുന്നു. കയറുന്നതിന് മുൻപായി, ജയശങ്കർ, അവന്റെ ക്യുബിക്കിളിൽ നിന്ന് എന്നെ ഒന്നെത്തിനോക്കുന്നത് ഞാൻ കണ്ടു. ആദ്യമായിട്ടാണ് ഡാനിന്റെ ഓഫീസിൽ ഞാനൊറ്റക്ക് കയറുന്നത്. കേട്ടതൊക്കെ മനസ്സിലിരിക്കുന്നത് കൊണ്ട്, ആകപ്പാടെ ഒരു വിറയൽ. ഇത്തിരി നേരത്തേക്കെങ്കിലും, എന്റെ എന്തോ നാക്ക് പിഴയുടെ കാരണത്താൽ, എന്നെ പ്രൊജക്ടിൽ നിന്ന് പുറത്താക്കുന്നതും ഞാൻ പെട്ടിയൊക്കെ പാക്ക് ചെയ്ത് തിരിച്ച് മുംബൈയിലോട്ട് പോകുന്നതും ആലോചിച്ച് പോയി.
ആർഭാടപൂർണ്ണമായ അദ്ദേഹത്തിൻറെ കസേരയിൽ ഡാൻ ഇരുന്നു. നമ്മളൊക്കെ അദ്ദേഹത്തിൻറെ മുറിയിൽ പോയാൽ, ഡാൻ ഇരിക്കുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. മുന്നിലിരിക്കുന്നവന് അഭിമുഖമായി ഇരുന്നതിന് ശേഷം, അദ്ദേഹത്തിൻറെ രണ്ട് കാലുകളും ഒന്നിന് മേലെ ഒന്നായി മേശമേലെ ഇരിക്കുന്നവന്റെ മുഖത്തിന് മുന്നിലായി വെക്കും.. എന്നിട്ട് പാദങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ടിരിക്കും.... അദ്ദേഹം സോക്സ് സ്ഥിരം മാറ്റുന്നത് കൊണ്ടായിരിക്കണം നാറ്റം ഉണ്ടാവാറില്ല.
"Please sit down...."
പത്തമ്പത് കൊല്ലങ്ങൾക്ക് മുന്നേയുള്ള ഒരു കാലഘട്ടത്തിൽ, കുടുമ കെട്ടിയ ഏതോ ഒരു ആഡ്ഢ്യ ബ്രാഹ്മണന്റെ മുന്നിൽ തോർത്ത് കൊണ്ട് നാണം മറച്ച് പാളത്തൊപ്പിയിട്ട ഒരു പുലയൻ നിൽക്കുന്ന ഒരു ചിത്രം എന്റെ മനസ്സിൽ ഓടിയെത്തി.
ഞാനിരുന്നു. അദ്ദേഹത്തിൻറെ കാലുകൾ എന്റെ മുഖത്തിന് മുന്നിലായി മേശമേലെ എത്തി.
"How is the project going?... Did you gel here well...already?"
"Yeah yeah everything is fine here.. project is also going well..."
"Let me know if you have any issues..."
"Sure Dan.."
"We have to complete the Case Management module ASAP, though we have 2 months in hand...."
"Yeah... sure Dan... we are on it... and going well on a good pace...."
"Good..."
ഇദ്ദേഹം പ്രൊജക്റ്റ് ന്റെ കാര്യങ്ങളാണല്ലോ ചോദിക്കുന്നത് എന്നത് എനിക്കാശ്വാസമായി.. ഇവിടെ നിന്ന് ഡാനിനെപ്പറ്റി കേട്ട കഥകളും ജയശങ്കർ ഇന്നലെ വിവരിച്ചതുമൊക്കെ കള്ളമായിരുന്നോ എന്ന് ഞാൻ സംശയിച്ചു. അപ്പഴേക്കും ഉടനെത്തി അടുത്ത ചോദ്യം...
"Are you a believer...?"
ശരിയാണ് ജയ പറഞ്ഞതും ഞാൻ കേട്ടതുമൊക്കെ ശരിയാണ്.. സംശയം മാറിക്കിട്ടി. മടിച്ച് മടിച്ച് പതുക്കെ ഞാനും ഉത്തരങ്ങൾ നൽകാൻ തുടങ്ങി.
"What kind of belief Dan....?"
"I mean... do you believe in God....?"
"I used to.... but now a days it's in a declining mode.... "
"You mean you are an atheist...?"
"Not fully.. though.... but yeah.. in the atheism path...."
"That means you are confused.... interesting...."
"No confusions... but I do have lot of questions.... and those are not yet answered...."
"That is because you are a Hindu.... that's why you are confused.... lot of Gods...."
"No.. we were never taught religion at home....or by someone else... "
"That's a big problem... as a human being, we have to have a worship path to attain heaven..."
"I do not believe in heaven or hell, Dan.... I believe in present... not in fantasy stories..."
"Yeah the Indian scriptures and philosophies are like that.... but not bible... it's all truth... real.. no fantasies..."
ഈ സംഭവം നടക്കുന്ന സമയത്തൊക്കെ, ഞാൻ മുൻപ് പറഞ്ഞത് പോലെ, മനസ്സിൽ ദൈവത്തിന്റെ അസ്തിത്ത്വത്തെക്കുറിച്ച് ഉണ്ടായിരുന്ന സംഘർഷങ്ങൾ തീർന്നിരുന്നില്ല... ഒരു ഉറച്ച തീരുമാനത്തിലും എത്തിയിരുന്നില്ല.... അതുകൊണ്ട് കുറെയേറെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുണ്ടായിരുന്നിട്ടും ശീലിച്ചതൊക്കെ ചടങ്ങ് പോലെ നിർവ്വഹിച്ച് വരുന്ന കാലമാണ്. ദിവസവും രാവിലെ കുളിക്കും.. പ്രാർത്ഥിക്കും, വിളക്ക് കത്തിക്കും... അങ്ങനെയൊക്കെ പോകുന്ന കാലം. ഇന്നത്തെ പോലെ ഈ ദൈവങ്ങളിലും വ്യവസ്ഥാപിത മതങ്ങളിലും ഒരർത്ഥവുമില്ല എന്നും മനുഷ്യത്തമായിരിക്കണം മനുഷ്യന്റെ മതമെന്നുമുള്ള നിലപാടിലേക്കുള്ള യാത്രയിലായിരുന്നെങ്കിലും കൂടുതലും adjustment കളായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കൂടുതൽ നിലനിൽക്കുന്നത് കൊണ്ട് എന്റെ യുക്തിക്ക് നിരക്കാത്തതിനെ ഞാൻ താങ്ങി നിൽക്കാറുണ്ടായിരുന്നില്ല, അന്നും. അതുകൊണ്ട്, എന്റെ മേൽ ചാർത്തിത്തന്ന മതമായ ഹിന്ദുമതത്തിനെക്കുറിച്ച് ആരെങ്കിലും ഇകഴ്ത്തിപ്പറഞ്ഞാൽ എനിക്ക് ഒന്നും തോന്നിയിരുന്നില്ല. പക്ഷെ മത പ്രബോധനം എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അങ്ങനെയുണ്ടാകുമ്പോൾ ചില നേരങ്ങളിൽ പ്രഷർ കൂടും.
"No.. am not a hard core Hindu... not that religious..." ഒരു സംവാദത്തിന് മുതിർന്നാൽ എവിടെ എത്തുമെന്നറിയാത്തത് കൊണ്ടും ജോലിപ്പേടിയുള്ളതുകൊണ്ടും ഞാൻ ഒന്ന് താണു നിന്നു.
"Yeah that is because you are confused... Hinduism is like that.... it creates confusions...."
"No... I do not think any religion is fool proof...."
"No you are wrong... see I'm a Christian.... I do not have any confusions... Christianity is based on Bible... and it's fool proof..."
മനസ്സിലെന്തൊക്കെയോ പറയാൻ തോന്നി.... പക്ഷേ എല്ലാം തൊണ്ടയിൽത്തന്നെ കുരുങ്ങിക്കിടന്നു... ഒന്നും പുറത്തേക്ക് വന്നില്ല... ഒരു argument ന് പോകാൻ എനിക്ക് താല്പര്യമില്ല. ജോലിയിൽ തുടരുന്നതിലാണ് കാര്യം. പ്രഷർ കൂട്ടിയിട്ട് കാര്യമില്ല. കൺട്രോൾ ചെയ്ത് സംസാരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.
"Why do you believe in Hinduism? "
ഇയാൾ എന്നെ ഒരു പക്കാ ഹിന്ദു ആക്കി മുന്നിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്.
"Why are you branding me as Hindu?" ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു. സംസാരിക്കാനുള്ള സങ്കോചമൊക്കെ അപ്പഴേക്കും കുറേ കുറഞ്ഞിരുന്നു.
"Because you are a Hindu... right?"
"My parents are believers... and am not a believer like them..."
"Yeah... because they are Hindus... so you are a Hindu... there is no structure in Hinduism.. all false stories..."
ശെടാ... ഇയാൾ വിടുന്നില്ല.... ഞാൻ പക്കാ ഹിന്ദു തന്നെയാണെന്ന് ഇങ്ങേര് സ്ഥാപിക്കുകയാണല്ലോ... എനിക്ക്, ഞാൻ ഹിന്ദു അല്ല മനുഷ്യനാണ് എന്ന് പറഞ്ഞ് നിൽക്കാൻ കൂടുതൽ സംസാരിക്കേണ്ടി വരും... അതിലും നല്ലത് കുറച്ച് നേരം ഹിന്ദു ആയി തഞ്ചിത്തഞ്ചി ഇവിടെ ഇരിക്കുന്നതാണോ നല്ലത് എന്ന് വെറുതെ ഞാൻ ആലോചിച്ചു... ഇനി അഥവാ atheist ആണെന്ന് പറഞ്ഞിരുന്നെങ്കിൽ വേറെ ചോദ്യങ്ങൾ ചോദിക്കുമായിരിക്കാം... മനസ്സ് പറഞ്ഞു. ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
"Can you tell me at least one good thing you find in Hinduism...?"
എന്താ പറയേണ്ടത് എന്നെനിക്കൊരു പിടിയുമില്ല... പകരം ഞാനൊരു ചോദ്യം അങ്ങോട്ട് ചോദിച്ചു.
"But why do you hate Hinduism...?"
"As a Hindu, you are confused... that itself is an example why I hate..."
ഡാൻ ഇങ്ങനെ എന്റെ കൺഫ്യൂഷനിൽ കയറിപ്പിടിക്കും എന്ന് നേരത്തെ വല്ല സൂചനയുമുണ്ടായിരുന്നെങ്കിൽ നേരെ ചൊവ്വേ ഞാനൊരു atheist ആണെന്ന് പറഞ്ഞാൽ മതിയായിരുന്നു. അങ്ങനെ പറയാതിരുന്ന നിമിഷത്തെ ഞാൻ ശപിച്ചു. ഞാൻ, ഒന്നും പറയാതെ അദ്ദേഹത്തിൻറെ മുഖത്ത് നോക്കി മന്ദസ്മിതം ഉതിർത്തുകൊണ്ടിരുന്നു.
"Anyways... is there any good thing you find in your culture...?"
"Yeah.. there are few..."
"What are those..."
"Adwaitham, Vasudaiva Kutumbakam, Athithi Devo Bhava, Aham Brahma, Prajnaanam Brahma, Lokaah Samasthaah Sukhinoh Bahavantu.... etc.. etc.." ചില സംഭവങ്ങൾ ഞാനും തട്ടി വിട്ടു.
"What does those mean....?" ഡാൻ കണ്ണുകൾ രണ്ടും ഇറുക്കിപ്പിടിച്ച് പുരികം ചുളിച്ച് ചോദിച്ചു...
"This is the issue Dan.... you know only about few things.. there are lot of other things, which might be right or wrong... but you may not know... and you are just talking for yourself..."
അവിടെ, ഞാനൊന്ന് സ്വയമറിയാതെ നീളത്തിൽ പറഞ്ഞുപോയി. അദ്ദേഹം കുറച്ച് നിമിഷങ്ങൾ എന്നെ നോക്കിയിരുന്നു...
"Ok Dan.. can I go.. have some work...." ഇതിനൊക്കെ വിരാമമിട്ട് പുറത്ത് കടക്കാൻ ഞാൻ എഴുന്നേൽക്കാനൊരു ശ്രമം നടത്തി...
"Sit down.. sit down... this is interesting....." ഡാൻ എന്നെ തടഞ്ഞു.... എന്റെ കാര്യം പോക്ക് തന്നെ... ഞാൻ മനസ്സിൽ പറഞ്ഞു..
"Tell me.. what those terms means...."
അതിന്റെയൊക്കെ അർത്ഥം എനിക്കറിയാവുന്നത് പോലെ പറഞ്ഞു കൊടുത്തു.
"Hmm I agree.. those phrases seems to be meaningful... but these might be again.... placed among nonsense's to make them to be believed..."
ഇത് തന്നെയാണല്ലോ എനിക്കങ്ങോട്ടും പറയാനുള്ളതെന്നോർത്ത് മനസ്സിൽ ചിരി വന്നു. ഇയാള് എന്നെ വിടുന്നില്ലല്ലോ.... എന്നോർത്ത് എനിക്ക് സങ്കടവും കരച്ചിലും വന്നു....
"I think all spiritual books all like that... including Bible... written by human... but credited to the God for the believing purpose..." സ്വയം പിടി വിടുന്നുണ്ടോ എന്നെനിക്ക് തന്നെ സംശയമായിത്തുടങ്ങി.
"No no... You cant say like that about Bible... you are saying like that... because you do not have a proper set up. You know, we follow a proper way to achieve heaven. We believe in Christ. He was real... We have only one God. How many Gods you have?.... You worship cows, monkeys, other animals.... Your culture doesn't have any proper base..."
അദ്ദേഹം കൂടുതൽ കെട്ടുകൾ അഴിച്ച് വിടാൻ തുടങ്ങി. ഉല്പത്തിയെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചും കുരിശുയുദ്ധത്തെക്കുറിച്ചുമൊക്കെ ഒരു പ്രസംഗം നടത്തിയാൽ കൊള്ളാമെന്നെനിക്കുണ്ട്... ഞാൻ സ്വയം, എന്നോട് തന്നെ, ഒന്നുകൂടി അടങ്ങിയിരിക്കാൻ നിർദ്ദേശിച്ചു. ഈ പറഞ്ഞതിനൊന്നും ഞാൻ ഉത്തരം പറഞ്ഞില്ല. അമേരിക്കയിൽ വന്നിട്ട് 6 മാസം ആയിട്ടില്ല. വല്ല ബുദ്ധിമോശവും കാണിച്ച്, അടുത്ത മാസം അമേരിക്കയിലേക്ക് വരാൻ കാത്ത് നിൽക്കുന്ന ഭാര്യയുടെ യാത്ര തടസ്സപ്പെടാൻ പാടില്ല.
"You know, your God Krishna, have thousands of wives. how can a guy like that can be a God? ..... You people have many casts... But... once you believe in Christ, you have only one God and all believers under him are the same." അദ്ദേഹം ഒരു ഗ്യാപ്പില്ലാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നോടിങ്ങനെ പ്രസംഗിച്ചിട്ട് ഇദ്ദേഹത്തിന് എന്താണ് കാര്യം.. ഒരു പിടിയും ഇല്ല...
ഒരേ ബൈബിൾ വായിച്ചിട്ടും ഒരേ ക്രിസ്തുവിന്റെ പാത പിന്തുടർന്നിട്ടും നൂറ് കണക്കിന് ക്രിസ്തീയ വിഭാഗങ്ങളെങ്ങനെ ഉണ്ടായി എന്നൊക്കെ ചോദിക്കാൻ തോന്നി. എന്നിട്ടും പ്രകോപിതനാകാതിരിക്കാൻ ഞാൻ വീണ്ടും ശ്രമിച്ചു... എന്റെ ജോലി... ഞാൻ വെറുതെ ചിരിച്ചതായി ഭാവിച്ചു. പോകാനായി വീണ്ടും എഴുന്നേൽക്കാനൊരുങ്ങി.
"Hey.. sit down... sit down... let's talk... I'm not done.. I'm just telling... few things... You can think later... Did you ever think... how Kunthi can deliver a baby just by the help of a mantra being a virgin? How Kauravas can born in urns? How can you worship Rama as a God who threw his wife?"
ഞാൻ പിന്നെയും, പുഞ്ചിരി തൂക്കിക്കൊണ്ട്, പുറത്തേക്കും ഡാനിന്റെ മുഖത്തേക്കും മാറിമാറി നോക്കി.
"You know, Jesus is only one way and that is the truth. That is real. "
രാമായണവും മഹാഭാരതവും വായിച്ചോ എന്നറിയില്ലെങ്കിലും കൃഷ്ണനെയും ഹനുമാനെയും രാമനെയും കുന്തിയെയും കുറിച്ച് അദ്ദേഹം കേട്ടിരിക്കുന്നു. കൗരവന്മാരും പാണ്ഡവന്മാരും ജനിച്ചതിലെ അശാസ്ത്രീയത അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. സീതയെ കാട്ടിലേക്കയച്ച രാമന്റെ നീതിബോധത്തെക്കുറിച്ചും അദ്ദേഹം ഖിന്നനാണ്. എന്തായാലും മറ്റൊരു സംസ്കാരത്തിലെ കുറച്ചെങ്കിലും കാര്യങ്ങൾ അദ്ദേഹത്തിനറിയാമെന്നതിൽ എനിക്കും അഭിമാനം തോന്നി !
രാമായണവും മഹാഭാരതവും മറ്റും എന്നെ സംബന്ധിച്ചടുത്തോളം മഹത്തായ കഥകൾ മാത്രമാണെന്ന് അദ്ദേഹമുണ്ടോ അറിയുന്നു? പക്ഷേ ഇത്രയും കേട്ടപ്പോഴേക്കും എനിക്കും എന്തൊക്കെയോ പറയണമെന്നൊരു തോന്നൽ. രാമനെയും കൃഷ്ണനെയും ഇതിഹാസങ്ങളെയും നിന്ദിച്ചത് കൊണ്ടൊന്നുമല്ല. അതിലെനിക്കൊട്ട് പരിഭവവുമില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. പക്ഷേ ഞാൻ മാത്രം ശരി, ബാക്കിയുള്ളവരൊക്കെ പൊട്ടന്മാർ എന്ന ധാരണ ഒന്ന് തിരുത്തിക്കൊടുക്കാൻ എന്റെ ബോധം എന്നോട് തിരക്ക് കൂട്ടി. ജോലിയെക്കുറിച്ചുള്ള യാഥാർത്ഥ്യബോധമൊന്നും ആ സമയത്തെന്നെ തടഞ്ഞില്ല. ഏതൊരു മനുഷ്യനും ചില പരിമിതികളുണ്ടാവുമല്ലോ. സ്വയം മറന്നുപോകുന്ന ചില അവസ്ഥകൾ.
"Can I say something? All these time you were saying."
"Yes, please..."
"Hope you won't get offended..." ഒരു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതാണ്.
"Hey... no never..."
ആ സമയത്ത്, എന്തോ, ചുറ്റുപാടുകളെക്കുറിച്ച് വലിയ ചിന്തകളൊന്നുമുണ്ടായിരുന്നില്ല.... ഒരടുക്കും ചിട്ടയുമില്ലാതെ, ഞാൻ പറഞ്ഞ് തുടങ്ങി.
"Dan... Per me, God, heaven, hell, etc are just myths. Myself and yourself are born as human beings. Not as Hindu or Christian. A good protocol is always good for a better living. But that protocol should not create multiple zones like religion. Religious leaders are brainwashing the people and controlling them. It seems you are also doing the same...."
ഡാൻ പുരികം പൊക്കി കണ്ണിറുക്കി എന്നെ ചൂഴ്ന്ന് നോക്കുന്നത് എനിക്ക് കാണാം... എന്നിട്ടും ഞാൻ നിർത്തിയില്ല...
"In Hinduism, there may be single God or multiple Gods.. Krishna may have one or more than one wives... Rama might have left his wife in jungle for nothing... I do not care... as those are just wonderful imaginative stories for me.. so it doesn't hurt me emotionally... at all.. There may be people, who might want to defend those stories... but I do not...."
ഡാൻ എന്തോ പറയാൻ വേണ്ടി തുനിഞ്ഞു... പക്ഷേ അദ്ദേഹത്തിനൊരിട നൽകാതെ ഞാൻ വീണ്ടും തുടർന്നു....
"I do enjoy freedom, None of the religion is stopping my thinking. I'm able to think beyond the so called holy books. According to me, once you are religious, then you cannot be secular. Humanity should be the religion for us. Every religion is covering up plenty of nonsense's, showing, few shiny laws above them. Religious belief should be very private and personnel."
"Let me ask just one thing Dan... you are questioning Pandavas births by a mantra to a virgin... right? If that is the case, how can you defend your great savior Jesus's birth to a virgin? Isn't that Mary was a virgin according to Bible at the time of Jesus's birth? Do you believe that?..... According to that fact, I can say, entire Christianity is based on a big nonsense bubble !"
അല്ല പിന്നെ. ഞാൻ പറഞ്ഞ് നിർത്തി. ഏത് ചേരയും പത്മവ്യൂഹത്തിനകത്ത് പെട്ടാൽ കടിച്ച് പോകും. ഞാൻ എന്നെത്തന്നെ അറിയാതെയൊന്ന് തൊട്ട് നോക്കി. ഞാൻ തന്നെയാണോ ഇത്രയും, ഒരു ശ്വാസത്തിലെന്നപോലെ പറഞ്ഞത്? ഇത്രയും നീളത്തിൽ ഞാനൊരു വാക് പ്രയോഗം നടത്തുന്നത് ആദ്യമായിട്ടാണ്, ഇനി നടത്താനും സാദ്ധ്യതയില്ല... അതും ഇംഗ്ളീഷിൽ... അതും ഇങ്ങനെയൊരു സാഹചര്യത്തിൽ... ഇതെങ്ങനെ സാധിച്ചു എന്നാലോചിച്ച് എനിക്ക് തന്നെ അത്ഭുതം തോന്നി. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെട്ടു. ഒരു തരം കിതപ്പും തരിപ്പും എനിക്കുണ്ടായി. സാധാരണരീതിയിൽ ഒരു വാഗ്വാദത്തിൽ ഏർപ്പെട്ടാൽ, എന്റെ ചെവികൾ, കൂടുതലായിട്ടുള്ള രക്തയോട്ടം കാരണം ചുമന്ന് തുടുക്കും. പക്ഷേ ഇവിടെ എനിക്ക്, എന്റെ ചെവികളിൽ, രക്തസമ്മർദ്ദം കാരണം പെരുമ്പറ കൊട്ടുന്നത് പോലുള്ള വരിഞ്ഞ് മുറുകൽ അനുഭവപ്പെട്ടു. പൊടുന്നനെ എനിക്ക്, സ്ഥലകാല ബോധമുണ്ടായി.
ഡാൻ എന്നെത്തന്നെ, കോഴി കുറുക്കനെ കണ്ടത് പോലെ തുറിച്ച് നോക്കുകയാണ്. അദ്ദേഹത്തിന്റെ മുഖവും ചുവന്നു തുടുത്തിരുന്നു. പിന്നെ കുറച്ച് നേരത്തേക്ക് അദ്ദേഹം തല താഴ്ത്തിയിരുന്നു. ആ സമയത്തും അദ്ദേഹത്തിൻറെ കാലുകൾ മേശപ്പുറത്ത് തന്നെയായിരുന്നു. അപ്പഴേക്കും കസേരയിൽ നിന്ന് ഞാൻ പതുക്കെ എഴുന്നേറ്റു.
"OK Mr.Kokkodan... Well.. let's stop this here. It's already... almost an hour now...We will talk later...."
"Alright Dan... Thank you...."
ഞാൻ പതുക്കെ മുറിയിൽ നിന്നും എന്റെ സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങി. ഇനി എന്റെ ജോലിയുടെ കാര്യം തഥൈവ. ഒരു കാപ്പി കുടിക്കാൻ തോന്നി. നേരെ കഫെറ്റീരിയയിലേക്ക് നടന്നു... ആരോടെങ്കിലും എന്തെങ്കിലും ഇതിനെക്കുറിച്ച് പറയാൻ എനിക്ക് പേടി തോന്നി... ഞാൻ പുറത്തിറങ്ങുന്നത് കണ്ട് ജയശങ്കറും എന്റെ പിന്നാലെ കൂടി... കാപ്പി കുടിക്കുമ്പോഴും ഞാൻ ജയശങ്കറിനോട് ഒന്നും സംസാരിച്ചില്ല... ഒരുതരം മരവിപ്പായിരുന്നു കുറച്ച് നേരത്തേക്ക്.
അതിന് ശേഷം ഓരോ ദിവസവും ഞാൻ ഓഫീസിൽ ചെന്നത്, എന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള പരിപാടികൾ വല്ലതും നടക്കുന്നുണ്ടോ എന്ന ശങ്ക മനസ്സിൽ വച്ചുകൊണ്ടായിരുന്നു. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. എങ്കിലും ആ ദിവസത്തിനു ശേഷം, ഡാൻ എന്നോട് അധികം സംസാരിക്കാറുണ്ടായിരുന്നില്ല. ഇങ്ങനെയൊരു തെണ്ടി അവിടെക്കയറിക്കിച്ചെന്ന് പ്രസംഗിച്ച് കളയുമെന്ന് അദ്ദേഹം നിരീച്ച് കാണില്ല !!

***
Whatsapp Comment:
മറുപടിഇല്ലാതാക്കൂJayasankar: ഞാൻ വായിച്ചു. തകർത്തു വേണു 😃👍👌
അല്ലെങ്കിലും ഈ ക്രിസ്ടിയാനി പരിഷകൾ ഇങ്ങനെയാ, എല്ലാറ്റിനെയും ഒതുക്കി ഭരിക്കണം അവർക്കു.
മറുപടിഇല്ലാതാക്കൂDear Tomichan, ഇത് ഒരിക്കലും ക്രിസ്ത്യാനികളെ മാത്രം ഉദ്ദേശിച്ച്, അവരെ മാത്രം വിമർശിക്കാൻ എഴുതിയതല്ല. ചില കാര്യങ്ങൾ പറയാൻ, അവരൊരു ഉപകാരണമായെന്ന് മാത്രം. :)
ഇല്ലാതാക്കൂ