2020, മാർച്ച് 17, ചൊവ്വാഴ്ച

ടീച്ചറും കൊറോണയും

(Picture Courtesy: Google)

നല്ലവണ്ണം കർമ്മം ചെയ്യുന്ന ടീച്ചറെ
വല്ലാതെ പൊക്കീട്ടൊ'രമ്മ'യായ്‌ വീഴ്‌ത്തൊലാ! 

അമൃതാനന്ദമയിയും മെക്കയും പോപ്പും മറ്റ് ദൈവിക / വൈദിക ശുശ്രൂഷകരും അത്യാപത്ത് സമയത്ത്, നിത്യേന ജനങ്ങൾക്ക് ആശ്വാസം കർമ്മങ്ങൾ നിർത്തിയെങ്കിലും സുഖവാസത്തിന് പോയത് പോലെ ഇങ്ങനെ വെറുതെയിരുന്ന് കളയുമെന്ന് കരുതിയില്ല. പ്രാർത്ഥന കൊണ്ട് മാറാരോഗങ്ങൾ മാറ്റുന്ന ദൈവത്തിന്റെ പല മദ്ധ്യവർത്തികൾക്കും ആശുപത്രികളും ചാനലുകളും  ഉണ്ടെങ്കിലും (എന്തിനാണെന്ന് ചോദിക്കരുത്) Social Distancing എന്ന് കേട്ടയുടനെ നിത്യ ശുശ്രൂഷകൾ നിർത്തി relax ചെയ്യുന്നതിന് പകരം, സ്ഥിരം ചെയ്യുന്ന കണ്ണിൽ പൊടിയിടൽ പരിപാടി നടത്താനെങ്കിലും, തങ്ങളുടെ കോടിക്കണക്കിന് ഫണ്ടുകളോ അവരുടെ ആശുപത്രികളോ ഉപയോഗിച്ച് സർക്കാർ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുമെന്ന് ആരൊക്കെയോ സ്വപ്നം കണ്ടു. പക്ഷേ സ്വന്തം നിലനിൽപ്പാണ് എല്ലാത്തിലും വലുതെന്ന മഹദ്‌വാക്യം അന്വർത്ഥമാക്കിക്കൊണ്ട് മാളങ്ങളിലേക്ക് വലിയുകയാണ് സാന്ത്വനക്കാർ ചെയ്തത്.

അവിടെയാണ് ചെന്നിത്തല സാർജി മീഡിയാ മാനിക് എന്ന് വിളിച്ചാക്ഷേപിച്ച് കൊണ്ടിരിക്കുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ശൈലജ ടീച്ചർ വ്യത്യസ്തയാവുന്നത്. എല്ലാ രാഷ്ട്രീയക്കാരും കിട്ടിയ സാധ്യതകളെ നന്നായി ഉപയോഗിക്കുന്നവരാണ്. സ്വയം മറന്ന് ആക്ഷേപിക്കുമ്പോൾ, പരിസരം മറക്കുന്നത് കൊണ്ടാണ് ചെന്നിത്തല സാറ് പഴി കേട്ടത്. പിന്നെ ടീച്ചറെ പൊക്കിപ്പിടിച്ച് നടക്കുന്ന അതേ ആളുകൾ നാളെ വേറെ ആരെങ്കിലും നല്ലത് ചെയ്യുമ്പോൾ രാഷ്ട്രീയം മറന്ന് കൊണ്ട് കട്ട സപ്പോർട്ട് കൊടുക്കുമോ എന്ന്, വെറുതേ മൂത്രമൊഴിക്കിന്ന സമയത്തെങ്കിലും ഒന്നാലോചിച്ചാൽ നന്നായിരിക്കും.

എന്തായാലും, നല്ലത് കാണുമ്പോൾ നല്ലതെന്ന് പറയാൻ, ഈ പറഞ്ഞ പല കളികൾക്കിടയിലും, രാഷ്ട്രീയവും മതബോധങ്ങളും മറന്ന്, കാണിക്കുന്ന ആർജ്ജവമാണ് നമുക്ക് വേണ്ടത്. ശൈലജ ടീച്ചർ തീർച്ചയായും അവരുടെ കസേരയിലിരുന്ന് കൊണ്ട് അമൃതാനന്ദമയിയെക്കാളും പോപ്പിനേക്കാളും മറ്റ് സാന്ത്വനക്കാരെക്കാളും, ആപത്ത് കാലത്ത് ആളുകൾക്ക് സാന്ത്വനം നൽകുന്നുണ്ട്. അവരെ ഏല്പിച്ച കർമ്മം നന്നായി അവർ ചെയ്യുന്നുണ്ട്. അവരെ പൊക്കിപ്പൊക്കി നാളെ വേറൊരു 'അമ്മ'യായി മാറ്റാതിരുന്നാൽ മാത്രം മതി. കൊറോണക്കെതിരെയുള്ള കാമ്പെയിൻ, ടീച്ചറെ പൊക്കിപ്രതിഷ്ഠിക്കാനുള്ള കാമ്പെയിനാക്കരുത്. പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കാണുമ്പോൾ അങ്ങനെയും തോന്നുന്നുണ്ട്. ടീച്ചറുടെ കർമ്മം സഫലമായാലേ ഇനി പോട്ടയിലും അമൃതപുരിയിലും വിളക്ക് തെളിയുകയുള്ളൂ... അതുവരേക്കും ദൈവവും ഇടനിലക്കാരും തീർത്തും വിശ്രമിക്കട്ടെ. അവർക്കും വിശ്രമം വേണ്ടേ? അല്ലെങ്കിൽ പൊങ്കാലക്കും ശബരിമലക്കും കുരിശ് മലക്കും വേണ്ടി പ്രവർത്തിക്കാൻ ആശ്വാസകാലത്ത് ഊർജ്ജമുണ്ടാകുമോ? നിലനിൽപ്പിനും സാന്ത്വനത്തിനും ശരിക്കുമെന്താണ് വേണ്ടതെന്ന് കുറച്ചധികം പേർക്ക് കൂടി മനസ്സിലാക്കിക്കൊടുക്കാൻ ടീച്ചർക്കും കൊറോണക്കും സാധിച്ചു. ദൈവജ്ഞർക്ക് സാധിക്കാഞ്ഞതും അതായിരുന്നു !

***

4 അഭിപ്രായങ്ങൾ:

  1. Facebook Comments:
    Bindu Mathew ഒരു വിഡ്‌ഢിയുടെ ജല്പനം എന്നല്ലാതെ എന്തു പറയാൻ .��
    അല്ലാ ...എല്ലാ മതത്തെയും മതാചാര്യന്മാരെയും പുച്ഛിക്കുന്ന താങ്കൾ എന്താ ഈ 'വേണുഗോപാൽ' എന്നപേരും കെട്ടിപ്പിടിച്ചിരിക്കുന്നെ ?? പേരുമാറ്റാൻ മേലാരുന്നോ�� ?
    ഓ കൃഷ്ണൻ ദൈവം അല്ലല്ലോ മാൻഡ്രേക് പോലൊരു സാങ്കല്പിക സൃഷ്ടി ആണല്ലൊ ...
    കൊറോണ spread ആകുന്ന ഈ നേരത്തു അവരു അതുചെയ്തില്ല , ഇത് ചെയ്തില്ലാ എന്നു ഒച്ചയിടാതെ എന്തേലും പരോപകാരം ചെയ്യൂ. അഥവാ ചെയ്തെങ്കിൽ തന്നെ FB യിൽ അതു post ചെയ്യാൻ മാത്രം cheap ആണോ താൻ ?അല്ലല്ലോ .
    അപ്പോ പിന്നെ pope നും താൻ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് നാട്ടുകാരെ അറിയിക്കേണ്ട കാര്യം ഇല്ല ...��
    ...He doesn't need public vote.
    ബാക്കി രണ്ടു കൂട്ടരുടെ കാര്യം എനിക്കറിയില്ല .
    During heavy flood or snow, temples and Churches will have to close and do live online prayers..അപകടങ്ങളിൽ നിന്നും അകലം പാലിക്കുക....this is just a similar situation.��

    Venugopalan Kokkodan Bindu Mathew, Bindu Mathew, ��പോപ്പിനെയൊഴിച്ച് ബാക്കിയാരുടെയും കാര്യമറിയാത്ത താങ്കൾക്ക് എന്റെ പേര് 'ഭഗവാൻ' കൃഷ്ണന്റേതാണെന്നും അതൊരു ഹിന്ദു നാമമാണെന്നും ആയതിനാൽ ചില എതിരഭിപ്രായങ്ങൾ പറയുമ്പോൾ പേര് മാറ്റുന്നതാണ് അഭികാമ്യം എന്നൊക്കെയുള്ള അറിവ് തന്ന ദൈവത്തിന് സ്തുതി! എന്തായാലും ഒലീവ് മരം ക്രിസ്ത്യാനിക്കും, അരയാൽ മരം ഹിന്ദുവിനും, ഈന്തപ്പന നമുക്ക് മുസ്ലീമിനുമായി ഭാഗിച്ച് കൊടുക്കാം. താങ്കളുടെ പേര് പോലും പൂർണ്ണമായും ക്രിസ്ത്യാനി നാമമാണോ എന്നൊന്നും പക്ഷേ ഞാൻ ചോദിക്കുന്നില്ല. എന്തായാലും വേണുഗോപാലൻ എന്ന പേരിന്റെ അർത്ഥം വിഡ്ഢി എന്നെങ്കിലും കരുതിയല്ലോ... അറിയാത്ത കാര്യങ്ങൾ നിങ്ങളെപ്പോലെ നേരെ കണ്ണും പൂട്ടി ദൈവത്തിന്റെ പിടലിക്ക് ചാർത്തിക്കൊടുക്കാത്ത ഒരു പടുവിഡ്ഢി! കർമ്മം ചെയ്ത് ഒരു പേരിനൊരർത്ഥം ഉണ്ടാക്കാൻ കഴിഞ്ഞല്ലോ.. സന്തോഷം.
    ചില സത്യങ്ങൾ തമാശാരൂപത്തിൽ വിളിച്ച് പറയുമ്പോൾ മറ്റുള്ളവർക്കില്ലാത്ത ഒരു തരം മനം പിരട്ടലും തീയിൽ വീണ് ഉരുളുന്നപോലുള്ള അവസ്ഥയും നിങ്ങൾക്കുണ്ടാവുന്നു എന്നത് നിങ്ങളുടെ മറുപടി ഭാഷയിൽ നിന്ന് വ്യക്തമായും മനസ്സിലാവുന്നുണ്ട്. ചെറുപ്പത്തിൽ കിട്ടിയ വാക്സിനേഷന്റെ അളവിന്റെ കാഠിന്യം എത്രത്തോളമുണ്ടെന്ന് പറയാതെ തന്നെ അറിയാൻ കഴിയുന്നുണ്ട്.
    താങ്കൾ പറഞ്ഞത് പോലെ എന്തെങ്കിലും നന്മകൾ ചെയ്തിട്ട് വിളിച്ച് പറയേണ്ട കാര്യമൊന്നുമില്ല, ഞാൻ ചെയ്തിട്ടുമില്ല. അത് ചെയ്യൂ ഇത് ചെയ്യൂ ഇങ്ങനെയല്ലേ ഈ പ്രളയകാലത്ത് അല്ലെങ്കിൽ മഹാമാരിയുടെ കാലത്ത് ചെയ്യേണ്ടിയിരുന്നത് എന്നൊക്കെ ഈ അപ്പോസ്തലന്മാരെക്കുറിച്ച് പറയേണ്ടിവന്നത് അവരുടെ ചെയ്തികൾ കൊണ്ട് തന്നെയാണ്. ഈ അപ്പോസ്തലന്മാർ, അവർക്ക് ദൈവികമായ അസാമാന്യമായ കഴിവുകളുണ്ടെന്നും, ദൈവത്തിന്റെ തൊട്ടടുത്ത ഇടനിലക്കാരാണെന്നും വിളിച്ച് പറഞ്ഞത് ഞാനല്ല. കൂട്ടപ്രാർത്ഥനയിൽ മഹാമാരികൾ ഇല്ലാതാവുമെന്ന് വിളിച്ച് പറഞ്ഞത് ഞാനല്ല. നിപ്പ പോലുള്ള രോഗം പോലും സ്തുതി ചെയ്ത് കുർബ്ബാന കൂടി മാറ്റി എന്നും മരുന്നിനേക്കാൾ വലിയ രക്ഷകൻ ദൈവമാണെന്നും പറഞ്ഞതും ഞാനല്ല. ശാസ്ത്രത്തിനേക്കാളും വലുതാണ് ദൈവമെന്നും അതിലേക്കുള്ള പാതയെന്നും വിളിച്ച് പറഞ്ഞ് ആളുകളെ വശീകരിച്ചതും ഞാനല്ല. അങ്ങനെയുള്ള ആളുകൾ, ഇന്ന് വന്നത് പോലെയുള്ള മഹാ കഷ്ടതയിൽ നിന്ന് ആളുകളെ രക്ഷിക്കാൻ (എന്തിനധികം, സ്വയരക്ഷക്ക് പോലും) ശാസ്ത്രത്തെയും സർക്കാരിനെയും കൂട്ട് പിടിക്കുന്നത് അവർ ഇതുവരെ പറഞ്ഞതിന് നേർവിപരീതം തന്നെയാണ്.
    Continued in the next one....

    മറുപടിഇല്ലാതാക്കൂ







  2. Facebook Comments:

    Venugopalan Kokkodan Bindu Mathew, Continuation of the previous one.
    ഈ പറയുന്ന ഇന്റർനെറ്റ് ഇല്ലായിരുന്നെങ്കിൽ നിങ്ങളീ പറയുന്ന ഓൺലൈൻ പ്രാർത്ഥന പോലും നടക്കുമോ? ഇന്റർനെറ്റ് ഇല്ലാത്ത അവസ്ഥയിൽ ദൈവം പോലും ഒറ്റപ്പെട്ട് പോകില്ലേ? ഇങ്ങനെ പറയുന്ന ആളുകൾ, തീർച്ചയായും സധൈര്യം മുന്നോട്ട് വന്ന് സർക്കാർ നടപടികളിലും ശാസ്ത്രനിർദ്ദേശങ്ങളിലും ഒരു കാര്യവുമില്ലെന്ന് പറയുകയും, ചുരുങ്ങിയത് വിശ്വാസികളെയെങ്കിലും നിങ്ങൾ പറയുന്ന ദൈവത്തിന്റെ മുന്നിലെത്തിച്ച് കൂട്ടപ്രാർത്ഥന നടത്തി, സ്ത്രോത്രം ചെയ്ത്, സ്തുതി പാടി, അസുഖം മാറ്റി കാണിച്ച് കൊടുക്കുകയായിരുന്നു വേണ്ടത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ നിങ്ങൾ പറയുന്ന പോലെ FB യിൽ post ചെയ്യാതെ തന്നെ publicity കിട്ടിയേനെ, നിങ്ങളും നിങ്ങളുടെ വിശ്വാസവുമാണ് ശരി എന്ന് കരുതാൻ പ്രാപ്തമായേനേ. അല്ലാതെ, പോപ്പിന് പോലും അമൃതാനന്ദമയി അമ്മക്ക് പോലും രക്ഷയില്ലെന്ന് മനസ്സിലാക്കി ഗുഹയിൽ കയറി ഒളിക്കുകയായിരുന്നില്ല വേണ്ടത്. അത് ധൈര്യക്കുറവാണ്, അല്ലെങ്കിൽ അവർ പറയുന്ന കാര്യങ്ങളിൽ അവർക്ക് പോലും വിശ്വാസം ഇല്ല എന്നുള്ളതിന്റെ തെളിവാണ്. അതാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. ലോട്ടറി അടിക്കാനല്ല ദൈവം വേണ്ടത്.
    ഇങ്ങനെയുള്ള അവസരങ്ങളിൽ പള്ളികളും പള്ളിക്കൂടങ്ങളും അടച്ച് പൂട്ടുന്നതാണ് നല്ലതെന്ന് പറയാൻ പോപ്പിനെപ്പോലെയോ അമൃതാനന്ദമയിയെപ്പോലെയോ ഉള്ള ദിവ്യദൃഷ്ടികളുടെ ഒരാവശ്യവും ഇല്ല. ഈ ദിവ്യ ശക്തികളൊന്നും ഇല്ലാത്ത ശാസ്ത്രവും സർക്കാരും പറയുന്നത് മാത്രം മനസ്സിലാക്കാൻ സാധാരണക്കാർക്കാവും. അത് പച്ചക്ക് വിളിച്ച് പറഞ്ഞതിന്, നിങ്ങളെപ്പോലെ തിളച്ച് മറിയേണ്ട കാര്യമൊന്നുമില്ല ! പേര് എന്നത് വെറും പേരാണ് !!
    ഇനി നിങ്ങളെങ്ങാനും ഈന്തപ്പനയെപ്പറ്റിയോ അരയാലിനെപ്പറ്റിയോ മിണ്ടരുത് !😄

    മറുപടിഇല്ലാതാക്കൂ
  3. Facebook Comments:
    Bindu Mathew Sailaja teacher is focusing on the safety of the human body. Religious leaders are focusing on that of the soul/spirit.
    Both are needed, but without the spirit, body is useless.
    **You are a spirit, lives in a body(mortal) which has a mind.**
    നിരീശ്വരവാദിക്കു വല്ലതും മനസ്സിലായോ ??എവടന്ന് ....🤣🤣 പിന്നെ technology ഒക്കെ ദൈവദാനം എന്നു പറഞ്ഞാൽ മനസ്സിലാകുന്നതെങ്ങനെ ...
    വലിച്ചുവാരി reply ചെയ്താൽ വായിക്കാൻ time ഇല്ലാട്ടോ 🤭🤭... so bye

    Venugopalan Kokkodan Bindu Mathew, ഏയ്, അങ്ങനെയങ്ങ് പോവ്വാതെ... എനിക്ക് നല്ലോണം സമയമുണ്ട്. ഞാൻ നീട്ടിയെഴുതുകയും നിങ്ങള് മുഴുവനായും വായിക്കുകയും വേണം. സമയക്കുറവ് പറയല്ലേ... താങ്കൾ കുറച്ച് കൂടി വിയർക്കാനുണ്ട്...
    സ്പിരിറ്റ് ഉണ്ടാവുന്നതും വീഞ്ഞിന്റെ രൂപത്തിൽ ഇത്തിരി അകത്താക്കുന്നതും കൊള്ളാം, നല്ലതാണ്. തൽക്കാലം ആത്മാവിനെ നമുക്ക് വെറുതെ വിടാം. തൽക്കാലം ജീവനുള്ള ഒരു ശരീരമായി സംസാരിക്കാം. മരിച്ചിട്ട് പറന്നു പോകുന്ന ആത്മാവിനെ പിടിക്കാൻ ഞാനിപ്പോൾ നിൽക്കുന്നില്ല. ഞാൻ നിരീശ്വരവാദിയാണെന്നോ Atheist ആണെന്നോ ഒന്നും പറയുന്നില്ല. പക്ഷേ ആശയവാദിയായാണ്, കണ്ണടയിടാതെ സ്വതന്ത്രമായി ചിന്തിക്കാനും ശ്രമിക്കുന്നു. കൂടുതലറിയാൻ ശ്രമിക്കുന്നു. ചിലതിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നു.
    കോപ്പർനിക്കസ്സിനെയും ടോളമിയെയും ഗലീലിയോയെയും ചോദ്യം ചെയ്ത് കൊല്ലാക്കൊലകൾ നടത്തിയ ആളുകളാണ് ഇന്ന് ടെക്നോളജി ദൈവം തന്നതാണെന്നും പറഞ്ഞ് ന്യായീകരിക്കുന്നത്. നിവൃത്തിയില്ലാതായപ്പോൾ, എല്ലാം പണ്ടേ പുസ്തകത്തിലുണ്ടെന്ന് പറഞ്ഞ് പുതിയ തലമുറയെ പറ്റിക്കാൻ പുതിയ രീതി ഹ ഹ... കൽക്കണ്ടം മുകളിൽ വച്ച് കാളകൂടം തീറ്റിക്കുന്ന പരിപാടി ! ശാസ്ത്രം ജയിക്കുന്നത് വരെയേ ദൈവത്തിന് പിടിച്ച് നിൽക്കാൻ പറ്റൂ... പണ്ടത്തെ ദൈവത്തിന്റെ പലകളികളും ഇന്ന് മനുഷ്യന്റെ കളിപ്പാവകളാണ്... എന്നിട്ടും ചോദ്യങ്ങളൊന്നും ചോദിക്കാതെ ഗലീലിയോ പോലുള്ള ശാസ്ത്രകാരന്മാർ തന്ന എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് വീണ്ടും കണ്ണടച്ച് ഇരുട്ടാക്കല്ലേ? ഉല്പത്തി സിദ്ധാന്തം പഠിച്ച് സൗരയൂഥത്തിനെ വിശദീകരിക്കരുത് !☺️

    മറുപടിഇല്ലാതാക്കൂ
  4. Anaz Cm When plague, smallpox, flu killed millions of people around the world no one was to help there except scientists .

    Venugopalan Kokkodan Anaz Cm, ഹല്ല പിന്നെ... എന്നാലും അങ്ങനൊന്നും പറഞ്ഞ് സത്യം വിളിച്ച് പറഞ്ഞേക്കല്ലേ... മുകളിലൊരാൾ എന്നെക്കൊന്ന് കൊലവിളിക്കുകയാ..😁

    മറുപടിഇല്ലാതാക്കൂ