മെഴുകുതിരിയുടെ ആളുന്ന പ്രകാശത്തിൽ
യേശുവിന്റെ തുറന്ന ഹൃദയം കൂടുതൽ ചുവന്നിട്ടുണ്ട്.
അപ്പനും അമ്മയും കണ്ണടച്ച് സ്തോത്രങ്ങളും ആമീനും വിളിച്ചോതുമ്പോൾ
യേശുനാഥന്റെ ചിത്രത്തിന് പിന്നിലൂടെ പതുങ്ങി വന്നൊരു ഗൗളി
കർത്താവിന്റെ തുറന്ന ഹൃദയത്തിന് മുകളിൽ വന്നിരുന്നൊരു പാറ്റയെ
നാക്ക് നീട്ടി വലിച്ചെടുത്ത് വിഴുങ്ങുന്നത് നോക്കി
അത്ഭുതം കൂറുകയായിരുന്നു, ഉണ്ണിയായ മകൻ ജോസഫ്!
കമ്പ്യൂട്ടർ ഗെയിം കളിക്കുന്നിടത്ത് നിന്നാണ്
ഉണ്ണിക്കുട്ടനെ അച്ഛനായ രാമൻകുട്ടി പിടിച്ച് പൂജാമുറിയിലെത്തിച്ചത്.
മുന്നിൽ വാളേന്തി നിൽക്കുന്ന കാളി, മഴുവേറി നിൽക്കുന്ന രാമൻ,
അമ്പും വില്ലുമേന്തി നിൽക്കുന്ന വേറൊരു രാമൻ,
രഥമേറി യുദ്ധക്കളത്തിൽ ചക്രം തിരിക്കുന്ന കൃഷ്ണൻ...
തോക്കുകളും ഡ്രോണുകളും കൊണ്ട് കളിക്കുന്ന ഉണ്ണിക്കുട്ടനെക്കണ്ട്
ചിത്രങ്ങളിലെ ദൈവങ്ങൾ കണ്ണുപൊത്തി!
ദർസിൽ നിന്ന് ചന്ദ്രനെ പിളർന്ന കഥയും
ബുറാഖിന്റെ പുറത്തേറി സ്വർഗ്ഗയാത്ര നടത്തിയ കഥയും
കേട്ടന്തിച്ചിരുന്ന മുഹമ്മദ്

ഒരു ചായക്കടയിലിരിക്കേയാണ്
ഉമ്മയോട് ഒരു ചോദ്യം ചോദിച്ചത്...
'നമ്മൾക്കെപ്പഴാണുമ്മാ ഇത്തരം കഴിവുകൾ നഷ്ടപ്പെട്ട് പോയത്...?'
ബുർഖക്കുള്ളിലൂടെ വായിലേക്ക്

ഉണ്ടക്കായ തിരുകിക്കൊണ്ടിരുന്ന ഉമ്മയുടെ തൊണ്ടയിലേക്ക്
ഉണ്ടക്കായ കയറിപ്പോയത് ഉമ്മ അറിഞ്ഞതേയില്ല!
ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും അഗ്നിപർവ്വതം പൊട്ടിയൊലിച്ചും
സുനാമിത്തിരമാലകൾ ആഞ്ഞടിച്ചും ഉരുൾപൊട്ടിയും
ജനങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്
ദൈവകോപം കാരണമെന്ന് ഗുരു മൊഴി!
ദൈവകോപം കാരണം മഹാമാരികൾ വന്ന്
കൂട്ടത്തോടെ ആളുകൾ ചത്തൊടുങ്ങുന്ന നേരത്ത്
വാക്സിനുകൾ കണ്ടുപിടിച്ച് മനുഷ്യൻ പ്രതിരോധം തീർത്തപ്പോൾ
ദൈവം സൃഷ്ടിച്ച കൊതുകിനെ തുരത്താൻ കൊതുകുതിരിയുണ്ടാക്കിയപ്പോൾ
ദൈവകോപം ഇരട്ടിയാവുമെന്നൊരു ഗുരുവും പറഞ്ഞില്ല!
ഉണ്ണികളില്ലാതെ വിഷമിച്ചിരുന്ന സൂസി
പള്ളിയിലെ ആൾത്താരക്ക് മുന്നിലെ ഇടനാഴിയിലൂടെ
മുട്ടിലിഴഞ്ഞ് പ്രാർത്ഥിക്കുകയായിരുന്നു.
സൺഡേ ക്ലാസിൽ നിന്ന് ഓടിവന്ന ചേച്ചിയുടെ മകൻ
കൈക്കുടന്ന നിറയെ കളിമണ്ണ്

സൂസിയാന്റിയുടെ കൈകളിൽ കൊടുത്തപ്പോൾ
പള്ളീലച്ചന് പോലും എന്തിനെന്ന് മനസ്സിലായില്ല!
അമ്പലത്തിൽ പ്രാർത്ഥിച്ച് കൊണ്ടിരുന്നപ്പോഴാണ്
അമ്പിളിക്ക് തീണ്ടാരിയായെന്ന് അനുഭവപ്പെട്ടത്...
ദൈവസന്നിധിയിൽ തുടർന്ന് നിന്നാൽ ദൈവകോപമുണ്ടാകും...
വേണ്ടപ്പെട്ടവരെ അറിയിച്ചാൽ വിപുലപുണ്യാഹങ്ങൾ നടത്തേണ്ടിവരും...
മിണ്ടാതെ മുങ്ങിയാൽ മാനസികാഘാതമുണ്ടാവും...
അമ്പലത്തിൽ നളിനിക്ക് തലകറക്കമുണ്ടായത് നാട്ടുകാർ തെറ്റിദ്ധരിച്ചു!
ആടുബലി മാമാങ്കദിവസം

മലർത്തിക്കിടത്തിയ ആടിന്റെ കഴുത്തിൽ കത്തിവെച്ച്
അന്ത്രുമാൻ ബിസ്മി ചൊല്ലിക്കൊണ്ടിരിക്കുമ്പോഴാണ്
പെട്ടന്നെവിടെനിന്നോ വെളിപാട് കിട്ടിയ കാര്യവും പറഞ്ഞ്
മകനായ സുലൈമാൻ ആടിനെ പിടിച്ച് മാറ്റി

കത്തിക്കടിയിൽ മലർന്ന് കിടന്നത്.
സുലൈമാന്റെ കഴുത്തിൽ നിന്ന് തല വേർപെടുമ്പോൾ
അവിടെ മുഴങ്ങിക്കേട്ടത് ആടുകളുടെ കൂട്ടക്കരച്ചിലായിരുന്നു!
സ്വന്തം ഭാര്യയുടെ ഗർഭചാരിത്ര്യത്തിൽ നാട്ടുകാർ കുശുകുശുത്തപ്പോൾ
കുഞ്ഞിരാമൻ കോടതിയിൽ വിവാഹമോചനത്തിനന്യായം ഫയൽ ചെയ്തു.
രണ്ടായിരത്തിയൊരുനൂറാമാണ്ടിൽ പുതുക്കപ്പെട്ട ഭരണഘടന
ന്യായാധിപൻ മലർത്തി നോക്കി.
മൂന്ന് വട്ടം അഗ്നിനടത്തത്തിനും പരാജയപ്പെട്ടാൽ
കാട്ടിലേക്കയക്കാനും വിധിച്ചപ്പോൾ
കാലിന്റെ പെരുവിരൽ കൊണ്ട്
പ്രതിക്കൂട്ടിൽ കുഴിച്ച കുഴിയിലൊളിച്ച ജാനുവിനെ
പിന്നീടാരും കണ്ടില്ല!

***