"നാട് ചുറ്റി നഗരം ചുറ്റി
നടവഴി നാലും ചുറ്റി
ഈ നാടിനെ സുന്ദരമാക്കാൻ
ഇത് വഴി വാ...."
ഗുജറാത്തിലെ തെരുവിലൂടെ പോകാനിരിക്കുന്ന ട്രമ്പണ്ണൻ, തങ്ങളുടെ നാട്ടിലൂടെയും ഒന്ന് കടന്നുപോയിക്കിട്ടാൻ, വഴി മുഴുവൻ തുപ്പിനടക്കുന്ന ഓരോ ഭാരതീയനും (എല്ലാവരുമല്ല, തുപ്പുന്നവർ മാത്രം) മനസ്സിലെങ്കിലും ഒന്നാഗ്രഹിച്ച് പോകും.
നൂറ് കോടിയോ മറ്റോ അല്ലേ, മൂന്നു മണിക്കൂർ മാത്രം ട്രമ്പണ്ണൻ കടന്ന് പോകുന്ന വഴി വൃത്തിയാക്കാനും, കാണാൻ പാടില്ലാത്ത ഭാഗങ്ങൾ മതിലുകെട്ടി മറയ്ക്കാനും ചിലവാക്കുന്നത്?
ഇതിനേക്കാൾ ഭേദം ട്രമ്പണ്ണന്റെ കണ്ണ് തന്നെയങ്ങ് കെട്ടിവെക്കുന്നതായിരുന്നില്ലേ? അല്ലെങ്കിൽ, എല്ലാ നാടുകളിലൂടെയും ഒരര മണിക്കൂറെങ്കിലും നടത്തിച്ച്, ആ നാടുകളും കൂടി വൃത്തിയാക്കിക്കൂടായിരുന്നോ?
നാണം മറയ്ക്കുവാൻ കോണം
ഭേദം നമ്മുടെ കണ്ണുകൾ തന്നെ മറയ്ക്കാം !! 😀
നടവഴി നാലും ചുറ്റി
ഈ നാടിനെ സുന്ദരമാക്കാൻ
ഇത് വഴി വാ...."
ഗുജറാത്തിലെ തെരുവിലൂടെ പോകാനിരിക്കുന്ന ട്രമ്പണ്ണൻ, തങ്ങളുടെ നാട്ടിലൂടെയും ഒന്ന് കടന്നുപോയിക്കിട്ടാൻ, വഴി മുഴുവൻ തുപ്പിനടക്കുന്ന ഓരോ ഭാരതീയനും (എല്ലാവരുമല്ല, തുപ്പുന്നവർ മാത്രം) മനസ്സിലെങ്കിലും ഒന്നാഗ്രഹിച്ച് പോകും.
നൂറ് കോടിയോ മറ്റോ അല്ലേ, മൂന്നു മണിക്കൂർ മാത്രം ട്രമ്പണ്ണൻ കടന്ന് പോകുന്ന വഴി വൃത്തിയാക്കാനും, കാണാൻ പാടില്ലാത്ത ഭാഗങ്ങൾ മതിലുകെട്ടി മറയ്ക്കാനും ചിലവാക്കുന്നത്?
ഇതിനേക്കാൾ ഭേദം ട്രമ്പണ്ണന്റെ കണ്ണ് തന്നെയങ്ങ് കെട്ടിവെക്കുന്നതായിരുന്നില്ലേ? അല്ലെങ്കിൽ, എല്ലാ നാടുകളിലൂടെയും ഒരര മണിക്കൂറെങ്കിലും നടത്തിച്ച്, ആ നാടുകളും കൂടി വൃത്തിയാക്കിക്കൂടായിരുന്നോ?
നാണം മറയ്ക്കുവാൻ കോണം
ഭേദം നമ്മുടെ കണ്ണുകൾ തന്നെ മറയ്ക്കാം !! 😀
അണ്ണൻ നമുക്ക് ഒരു പാരയും വച്ചിട്ടാണ് വരുന്നത്. Developing country status എടുത്തു കളഞ്ഞു. Which means a huge economic loss.
മറുപടിഇല്ലാതാക്കൂAnnan is smart, He will get what he wants :) But problem is India's stand is not clear or not working as desired, because the pleasing stand doesn't work with him.
ഇല്ലാതാക്കൂFacebook Comment:
മറുപടിഇല്ലാതാക്കൂShaji Patrath ഇതാർക്കു വേണ്ടിയാ ഈ വദന സുരതം?
Venugopalan Kokkodan Shaji Patrath, ഹഹ.... ഈ കമന്റ് കൊള്ളാലോ... ഭാഷയിലെ ആഭിജാത്യവും കൊള്ളാം... വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാതെ, മറ്റുള്ളവരുടെ അഭിപ്രായങ്ങളോടോ വിമർശനങ്ങളോടോ, സ്വന്തമായി ചെയ്യുന്ന ചില ശീലങ്ങളുടെ നിറങ്ങൾ ചാർത്തുന്നത്, ഉള്ളിൽ കയ്പ് രസം കയറിയത് തുപ്പിക്കളയുന്നതിന് സമാനമാണ്. വേറെന്ത് പറയാൻ !!😡
Facebook Comments:
മറുപടിഇല്ലാതാക്കൂShaji Patrath Venugopalan Kokkodan എനിക്ക് തെറ്റിപ്പോയി എന്ന് തോന്നുന്നു... വേണുവിന്റെ അസ്തിത്വം മനസ്സിലാക്കുന്നതിൽ... പരകായ പ്രവേശം പല രീതിയിൽ നടത്തി പല ബൗദ്ധിക പാരമ്പര്യത്തിന്റെ പേറ്റന്റ് എടുക്കാൻ വ്യഗ്രത കാട്ടുന്നത് കാണുമ്പോൾ ഇത് മായയാണോ മായാ വിലാസമാണോ എന്ന് മനസ്സിലാക്കുന്നതിൽ.. വദന സുരതം എന്ന പ്രയോഗം മനഃപൂർവം ഉപയോഗിച്ചതാണ്. കേട്ടയുടനെ അതൊരാളുടെ ശീലമായി വ്യഖാനിച്ച ആ ഉൽകൃഷ്ട ബുദ്ധിയെ വ്യസനത്തോടെ തത്കാലം അംഗീകരിക്കുന്നു.. താങ്കളുടെ നാരായത്തെ മതേതരത്വം പൂത്തുലയുന്ന നമ്മുടെ കേരളത്തിൽ ഒന്ന് അവതരിപ്പിച്ചോട്ടെ? നാളെ വീട്ടിൽ പോവാൻ തലശ്ശേരിയിലെ സുഡാപ്പികളുടെ മതേതര വിസ താങ്കൾക്ക് വേണ്ടി വരും.. ചേരിയും ചേരി ചേരാനയവും ഇന്നലെ പൊട്ടി മുളച്ചതല്ല.. അത് താങ്കൾക്കും അറിയാം.. വീട്ടിൽ അതിഥികൾ വരുമ്പോൾ പിന്നാമ്പുറത്തൂടെ ചായക്കടി വാങ്ങാൻ ഓടിയ ബാല്യത്തിൽ ഞാനും നീയും ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ്മ.... ഇതും അത് പോലെ കണ്ടാൽ പോരേ?
Venugopalan Kokkodan Shaji Patrath, താങ്കളോട് സംസാരിച്ച് വീണ്ടും പുലഭ്യം കേൾക്കണോ എന്ന ചിന്ത എന്നെ അലട്ടിയത് കൊണ്ട്, തുടർന്ന് താങ്കൾക്ക് മറുപടിയൊന്നും എഴുതേണ്ട എന്ന് മനസ്സിൽ കരുതിയതായിരുന്നു, എന്നാലും നിർത്തുന്നതിന് മുന്നേ കുറച്ച് കാര്യങ്ങൾ....
താങ്കൾ, മനഃപൂർവ്വമാണ് മേല്പറഞ്ഞ പ്രയോഗം നടത്തിയെന്ന് പറഞ്ഞതിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല. ഓരോരുത്തരും അവരവരുടെ നിലവാരത്തിൽ സംസാരിക്കുന്നു, അത്രമാത്രം. പക്ഷേ എന്തിനാണ് ആ ഒരു പ്രയോഗം എന്നെനിക്കിതുവരെയും മനസ്സിലായിട്ടില്ല, കാരണം ഞാൻ രാഷ്ട്രീയം പറഞ്ഞിട്ടില്ല, പ്രകോപിപ്പിച്ചിട്ടില്ല. എല്ലാവരും പൊതുജനമദ്ധ്യത്തിൽ നേരിയതായിട്ടെങ്കിലും മൂടുപടം ഇടുന്നവരാണെന്ന് തന്നെയാണ് എന്റെ ധാരണ. എന്നിരുന്നാലും, വളരുന്ന മക്കളൊക്കെയുള്ള കുടുംബസ്ഥനായ താങ്കൾ, ബാല്യവും കൗമാരവും കഴിഞ്ഞ് യൗവ്വനത്തിന്റെ വാർദ്ധക്യാവസ്ഥയിലെത്തിയിട്ടും, ഒരു public forum (സ്വകാര്യമായിരുന്നെങ്കിൽ പിന്നെയും കൊള്ളാം) ത്തിൽ വന്ന് അകാരണമായി ഇങ്ങനെ പ്രതികരിച്ചത് തീർച്ചയായും നിലവാരത്തകർച്ച തന്നെയാണ്. താങ്കൾ അത്രയും ബോധത്തോടെ വൃത്തികേട് പറയുമ്പോൾ, സർവ്വോപരി താങ്കളെന്റെ സഹപാഠി കൂടിയായിരിക്കുമ്പോൾ, ഞാനിത്രയെങ്കിലും സങ്കടത്തോടെയെങ്കിലും പറയണ്ടേ?
എന്റെ post, എന്തോ ആയിരുന്നെങ്കിലും താങ്കളുടെ comment മറ്റെന്തോ ആയിരുന്നു. "അരിയെത്രാപ്ളേ, എന്നതിന്, പാരഞ്ഞാഴി" എന്ന പോലെ. എന്റെ പ്രതിപാദ്യ വിഷയത്തിന് മറുപടിയായി വേറൊരാളുടെ കുറിപ്പ് താങ്കൾ post ചെയ്തതും കണ്ടു. നാളെ എന്റെ സ്വന്തം നാട്ടിലിറങ്ങാൻ SDPI യുടെ വിസാ വേണ്ടിവരുമെന്ന് താങ്കൾ പറയുമ്പോൾ, എന്റെ പേടി SDPI യുടേത് മാത്രമായിട്ട് മതിയാകുമോ എന്നതാണ്. പരസ്പരം മത്സരിച്ച്, RSS ഉം SDPI യും മറ്റുപലരും പലതരം വിസകളുണ്ടാക്കാനുള്ള പുറപ്പാടിലാണല്ലോ... ഓരോരുത്തർ ചെയ്യുന്ന തോന്ന്യാസങ്ങൾക്ക് പകരത്തിന് പകരം കളിച്ച്, സ്വതന്ത്രമായി ജീവിച്ചിരുന്ന ആളുകളെപ്പോലും ഇപ്പോൾ അവരുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ അനുവദിക്കാത്ത അവസ്ഥ!
ഞാൻ പരകായ പ്രവേശം ചെയ്യുകയോ, മതേതരത്വം വിളമ്പുകയോ ചെയ്യുന്നില്ല, എന്റെ സാധാരണ ബുദ്ധിയിൽ എന്റെ യുക്തിക്കനുസരിച്ച് തോന്നുന്ന കാര്യങ്ങൾ എന്റെ ഭാഷയിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം. എനിക്ക് പ്രഖ്യാപിത മതങ്ങളിലോ, ദൈവങ്ങളിലോ ഒന്നും വിശ്വാസമില്ലാത്തത് കൊണ്ട്, മതേതരത്തം കളിക്കേണ്ട ആവശ്യവുമില്ല. ആരെയും പുകഴ്ത്തുകയും ബോദ്ധ്യപ്പെടുത്തുകയും വേണ്ട.
എല്ലാ കാര്യങ്ങളും കണ്ണടയിട്ട് കാണുന്നവർക്ക് മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കണമെന്നില്ല. നേതാവ് പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി, മറ്റുള്ളവർക്ക് അത് അതേപടി ഉച്ഛിഷ്ടമായി forward ചെയ്യുന്ന ആളുകൾ മനനം ചെയ്യുന്നത് വെറും മഥനം മാത്രമാണ്. Continued.....
Facebook Comments:
മറുപടിഇല്ലാതാക്കൂമേല്പറഞ്ഞ പ്രതിപാദ്യവിഷയത്തിൽ, ഞാൻ, മതമോ, രാഷ്ട്രീയമോ, ആശയങ്ങളോ പരാമർശിച്ചിട്ടില്ല. ആക്ഷേപഹാസ്യത്തിലൂടെ വളരെച്ചെറിയ ഒരു കാര്യം പറഞ്ഞതാണ്. ഏത് കക്ഷിയുടെ ഭരണത്തിലും, ഭരണാധികാരികൾ പണ്ട് മുതലേ ചെയ്യുന്ന ഒരു കാര്യം, പുറം ലോകത്തിന്, ഇല്ലാത്ത മോടി കാണിക്കുക എന്നത്. ഇവിടെ ഭരണാധികാരി മോഡി ആയിപ്പോയി എന്നതാണ് നിങ്ങളെ സംബന്ധിച്ചടുത്തോളം പ്രകോപനപരം. എന്നെ സംബന്ധിച്ചടുത്തോളം വിഷയങ്ങളാണ് മുഖ്യം. നാളെ തരൂർ ഇതേകാര്യം ചെയ്താലും ഇങ്ങനെത്തന്നെ പറയും.
പിന്നെ താങ്കൾ വേറൊരു copy paste കുറിപ്പിൽ പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങൾ എന്ന് വെക്കുക. പക്ഷേ അതിന്റെ മറുവശങ്ങൾ (എന്റെ post ന് മറുപടിയായിട്ട് തന്നെ കുറച്ച് വീഡിയോകൾ മറ്റുള്ളവർ ചേർത്തിട്ടുണ്ട്, കൂടാതെ മറ്റു പല report കളും പലസ്ഥലത്തും ഉണ്ട്.), താങ്കൾ കണ്ണടയിട്ടത് കൊണ്ട് കാണുന്നില്ല. വളരെ സൗഹൃദപരമായും രസകരമായും എടുക്കേണ്ട ഈ കാര്യങ്ങൾ താങ്കളെ പെട്ടന്ന് പ്രകോപിതനാക്കുന്നത് താങ്കൾ പ്രക്ഷാളനം ചെയ്യപ്പെട്ടത് കൊണ്ടാണ്. സത്യങ്ങൾ ചിലപ്പോൾ രണ്ട് വാദങ്ങളുടെയും നടുവിലെവിടെയെങ്കിലുമാവാം. എന്നിരുന്നാലും ദാരിദ്ര്യത്തിനിടയിലും, അനാവശ്യച്ചിലവുകളും അനാവശ്യ മോടിപിടിപ്പിക്കലും സാധാരണക്കാരെ അടിച്ചോടിക്കലും ട്രമ്പ് വരുന്നത് പ്രമാണിച്ച് കുറച്ചെങ്കിലും അവിടെ നടക്കുന്നുണ്ട് എന്നത് സത്യമാണ്, താങ്കൾ ഒരു പക്ഷം പിടിച്ച് സംസാരിക്കുന്നത് കൊണ്ടും, ആ പക്ഷത്താൽ മാത്രം വലയം ചെയ്യപ്പെട്ടത് കൊണ്ടും താങ്കൾക്ക് അവരൊരു കണ്ണട വച്ച് തന്നത് കൊണ്ടുമായിരിക്കാം, താങ്കൾ മറ്റുള്ളതൊന്നും കാണാതെ പക്ഷം പിടിക്കുന്നതും പ്രകോപിതനാവുന്നതും. അങ്ങനെയല്ല എങ്കിൽ എന്നോട് ക്ഷമിക്കുക. ആക്ഷേപഹാസ്യങ്ങളെ അതിന്റേതായ അർത്ഥത്തിൽ മാത്രം കാണുക. മൃദുവായ പ്രതികരണങ്ങളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത വച്ച് പുലർത്താതിരിക്കുക. താങ്കളെന്നോട് പ്രതികരിച്ചത് പോലുള്ള പ്രതികരണങ്ങൾ, താങ്കളുടെ മക്കളെങ്കിലും കാണാതിരിക്കാൻ ശ്രമിക്കുക.
Facebook Comment:
മറുപടിഇല്ലാതാക്കൂShaji Patrath I think this could be the real cause of ur findings.. അഹമ്മദാബാദിൽ റോഡ് സൈഡിൽ മതിൽപണിയുന്നു .. ശരിയാണ് ..പക്ഷെ സുഡാപ്പികളും അന്തം കമ്മികളും പ്രചരിപ്പിക്കുന്നത് പോലെ ഡൊണാൾഡ് ട്രംപ് വരുമ്പോൾ കാണാതിരിക്കാൻ എന്ന വാദം തെറ്റ് .......മതിൽ പണി തുടങ്ങിയിട്ട് കുറെ മാസങ്ങളായി .....കഴിഞ്ഞ ബഡ്ജറ്റിൽ തുക കൊള്ളിച്ചിരുന്നു .....കാരണം റോഡിന്റെ ഒരു വശത്ത് ചേരി നിവാസികളുണ്ട് ,,അവർക്കു കോഴിയും പശുവും ആടും പട്ടിയുമൊക്കെയുണ്ട് ....റോഡ് ഹൈവേ ആയതിനാൽ ഈ മൃഗങ്ങളെല്ലാം റോഡിൽ ഇറങ്ങും .......കുട്ടികളും റോഡ് ക്രോസ്സ് ചെയ്യാറുണ്ട് ..തന്മൂലം അപകടങ്ങൾ വർധിക്കുന്നു ..അതുകൊണ്ടാണ് അവിടെ മതിൽ പണിയാൻ സർക്കാർ നിർദേശിച്ചത് ........ബഡ്ജറ്റിൽ ആ പ്രൊജക്റ്റ് കൊള്ളിച്ചത് 2019 ഫെബ്രുവരിയിൽ ......ട്രംപ് ഇന്ത്യ സന്ദർശനം ഫിക്സ് ചെയ്തത് കഴിഞ്ഞ നവംബറിൽ ......... ഇനി അവരുടെ വാദം ശരിവെക്കുകയാണെങ്കിൽ തന്നെ അവിടത്തെ മുഖ്യൻ ഒരു നല്ല കാര്യം അല്ലെ ചെയ്യുന്നത് ..മതിൽ മൂലം ചേരിനിവാസികൾക്കു ഒരു സുരക്ഷയല്ലെ ഒരുങ്ങുന്നത് ..ആ മതിൽ വര്‍ഷങ്ങളോളം നില്കും ...അല്ലാതെ കേരളം മുഖ്യൻ ചെയ്തതുപോലെ 50 കോടി മുടക്കി വനിതാ മതിലും മനുഷ്യ ചങ്ങലയും ഉണ്ടാക്കി കാശു തുലച്ചു കളഞ്ഞില്ലല്ലോ .........പണിത പാലങ്ങൾ എല്ലാം ഇടിഞ്ഞു വീഴുന്നു ....റോഡ് ഇല്ലാതെ വേമ്പനാട്ടു കായലിൽ പാലം പണിയുന്നു ...ഇങ്ങനത്തെ വിഡ്ഢിത്തം കേരളത്തിൽ അല്ലെ നടക്കുന്നത് ....പ്രബുദ്ധരായ മലയാളികൾ ..പക്ഷെ പ്രബുദ്ധത വാക്കിൽ മാത്രം ! ഗുജറാത് : കാര്‍ഷിക വ്യാവസായിക രംഗങ്ങളില്‍ സ്വയംപര്യാപ്തമായ സംസ്ഥാനം , ഗാന്ധിജിയെയും, സര്‍ദാര്‍ പട്ടേലിനേയും , അമ്പാനിയേയും ,എന്തിനധികം ലോകാരാധ്യനായ പ്രധാനമന്ത്രി മോഡിജിയേയും രാഷ്ട്രീയ ചാണക്യന്‍ അമിത്ഷായേയുമൊക്കെ സംഭാവന ചെയ്ത ആദ്യത്തെ കോണ്‍ഗ്രസ്സ് മുക്ത സംസ്ഥാനം . നന്ദിയുണ്ട് കമ്മി കോങ്ങി സുഡുക്കളേ ഒരു ഗുജറാത്തിപോലും ഗുജറാത്തിനു പുറത്ത് കൂലിവേല തേടിപ്പോകാത്ത ഗുജറാത്തിനെ കുറിച്ച് ലോകത്തിന് കൂടുതല്‍ അറിവുകള്‍ നല്‍കിയതിന്!
Facebook Comment:
മറുപടിഇല്ലാതാക്കൂJayapalan C പരമ സത്യം
Prabha Karaye Karaye അതിഥികൾ വരുമ്പോൾ നമ്മുടെ ഇല്ലായ്മകൾ.അവരുടെ മുന്നിൽ വിളമ്പാ Mr. വേണുഗോപാൽ