2019, മേയ് 14, ചൊവ്വാഴ്ച

ബാങ്കുകളോട്

(Picture Courtesy: Google) 

[ബാങ്കുകളോടൊരു പ്രതികരണം... എന്റേതായ രീതിയിൽ ചെറിയൊരു പ്രതികരണം! ഇന്ത്യയിലെ ബാങ്കുകളുടെ നിർദ്ദാക്ഷിണ്യമായ സമീപനം മൂലം, തിരുവനന്തപുരത്തിനടുത്ത് ഇന്നലെ (14 മെയ് 2019) ഒരമ്മയും മകളും ആത്മാഹുതി ചെയ്തതറിഞ്ഞ് മനസ്സിന് ഇത്തിരി മുറിവേറ്റപ്പോൾ, അറിയാതെ എഴുതിപ്പോയതാണ് (ഭർതൃപീഡനവും ഈ ആത്മഹത്യകൾക്ക് പിന്നിലുണ്ടെന്ന് പിന്നീട് മനസ്സായിലായെങ്കിലും... എന്നിരുന്നാലും ബാങ്ക് പീഡനങ്ങൾ ഇന്ന് സാധാരണക്കാരുടെയിടയിൽ നിത്യസംഭവങ്ങളാണ്)... മൂർച്ച കുറവാണെന്നറിയാം... എന്നാലും എന്നെക്കൊണ്ടാവുന്നത്രയും മൂർച്ച കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്... ഇനി നിങ്ങൾ പാടിപ്പാടി മൂർച്ച കൂട്ടാൻ പറ്റുമെങ്കിൽ അത്തരത്തിൽ മൂർച്ച കൂട്ടി, അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുക! ബാങ്കുകളുടെ പ്രവർത്തനരീതികൾ മാറിയേ പറ്റൂ...]

ബാങ്കുകളിങ്ങനെ മർത്ത്യമനസ്സിൽ ബങ്കറ് മാന്താമോ ?
വാങ്ക് വിളിക്കും അശരണജീവൻ അഗ്നിയിലാക്കാമോ ?
മോഡികൾ, ചോക്‌സി, മല്ല്യകളിങ്ങനെ കൊമ്പന്മാരെല്ലാം
ജാഡയിലെങ്ങനെ ആഡംബരമായി വമ്പുകൾ കാട്ടുമ്പോൾ !
(ബാങ്കുകളിങ്ങനെ...)

പാവം മാനവൻ കൂരയൊരുക്കാൻ, പശുവിനെ വാങ്ങിക്കാൻ
കൃഷികളിറക്കി വെയിലും കൊണ്ട് നാടിനെ തീറ്റിക്കാൻ
സ്വന്തം വയറിനു പകരം കുഞ്ഞിൻ വയറു നിറച്ചീടാൻ
ഇരന്ന് വാങ്ങും ലോണിന് കൊള്ളപ്പലിശകൾ വാങ്ങാമോ ?
(ബാങ്കുകളിങ്ങനെ...)

നാണം കെട്ടൊരു വർഗ്ഗം നിങ്ങൾ സുഖിയന്മാരല്ലേ ?
ബ്ലേഡിൻ പലിശകൾ നിയമക്കണ്ണിൽ സാന്ത്വനമാക്കീലേ ?
പലിശകളിങ്ങനെ ശമ്പളമാക്കി അലവൻസുകളാക്കീ
അധികാരികളുടെ ചാരും പറ്റി യാത്രകൾ പോയീലേ ?
(ബാങ്കുകളിങ്ങനെ...)

പാവപ്പെട്ടോന്റൊരുനേരത്തെ പലിശ മുടങ്ങീടാൻ
പാത്തിരിക്കും നിങ്ങൾ പിന്നെ ജപ്തിയുമായെത്തും
രാഷ്ട്രീയക്കാർ കച്ചവടക്കാർ മുതുകിൽ കൊമ്പുള്ളോർ
മൊത്തമടിച്ച് വിഴുങ്ങീടിൽ നീയിളവുകൾ ഛർദ്ദിക്കും !
(ബാങ്കുകളിങ്ങനെ...)

നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
ഇനിയും നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
തൂങ്ങി മരിച്ചും തീകൊരുത്തും പ്രതികാരം ചെയ്യും
ആം ആദ്മികളുടെ പ്രതികാരങ്ങൾ ആത്മാഹുതിയാവും !
(തൂങ്ങി മരിച്ചും...)

ഇതുകണ്ടൊരുനാൾ ഊർജ്ജം കൂടി ചാവേറുകളെത്തു-
മ്മുന്നേ നിലക്ക് നിന്നാൽ നിനക്ക് നിൽക്കാം ഭാവിയിലാവോളം !
നിലക്ക് നിന്നാൽ ബാങ്കിന് നിൽക്കാം ഭാവിയിലാവോളം !
(ഇതുകണ്ടൊരുനാൾ...)
(ബാങ്കുകളിങ്ങനെ...)

***

3 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട് ഈ അടുത്ത കാലത്താണ് ഇവർ ഇത്രയും ക്രൂരൻമാരായതു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതികരണത്തിൽ സന്തോഷിക്കുന്നു... ഏത് ഭരണകൂടം വന്നാലും ബാങ്കുകളുടെ നയങ്ങളിൽ ഒരു മാറ്റവും കാണുന്നില്ല... മനുഷ്യത്തം എന്നത് അവരുടെ നിഘണ്ടുവിലില്ല... വായ്പകൾ വാങ്ങുന്നവർ തിരിച്ചുകൊടുക്കാൻ തീർച്ചയായും ബാധ്യസ്ഥനാണെങ്കിലും ചില മാനുഷികസാഹചര്യങ്ങളിൽ ഇത്തരം കാര്യങ്ങൾക്ക് ഭരണകൂടങ്ങൾ ഇടപെടേണ്ടതാണ്... പ്രത്യേകിച്ചും വൻകിടക്കാർ വമ്പൻ വായ്പകൾ മുക്കി സുഖിച്ച് നടക്കുമ്പോൾ...

      ഇല്ലാതാക്കൂ
  2. Whatsapp Comment:
    Jobin Kuruvila: Kashtam 😞 Enthayalum narayathinu moorcha ottum kuravilla Venu!

    Venugopalan: Thank you Jobin....

    മറുപടിഇല്ലാതാക്കൂ