2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പുത്രവിലാപം

ഈയൊരു കവിത അവിചാരിതമായി പിറവിയെടുത്തതാണ്. ഞങ്ങൾ ചില കൂട്ടുകാർ ഒരു നാടകോത്സവത്തിന് (മനീഷി നാടകോത്സവം - വാഷിങ്ങ്ടൻ ഡി സി)വേണ്ടി ഒരു നാടകത്തിന്റെ പണിപ്പുരയിലായിരുന്നപ്പോൾ നാടകത്തിന്റെ സത്തിനിണങ്ങുന്ന ഒരു കവിത എഴുതാൻ എന്റെ ഒരു സുഹൃത്ത്‌  (പ്രബീഷ് പിള്ള) ആവശ്യപ്പെട്ടപ്പോഴാണ് ഇത് പിറവി എടുത്തത്.

നാടകത്തെപ്പറ്റി കുറച്ചു വാക്ക്: നാടകത്തിന്റെ പേര് 'അമ്മ മനസ്സ്'. ദരിദ്ര ചുറ്റുപാടിൽ ഒരമ്മ കഷ്ടപ്പെട്ട് മകനെ വളർത്തുന്നു. മകൻ പഠിച്ചു വലുതായി നല്ല ഉദ്യോഗസ്ഥനാകുന്നു. പണക്കാരിയെ കല്യാണം കഴിച്ചു പട്ടണത്തിൽ താമസിക്കുന്നു. അമ്മയെ മറക്കുന്നു. അമ്മ മരിച്ചതിനു ശേഷം വീട്ടിൽ വരുന്നു. അമ്മയുടെ മൃതദേഹത്തിനരികിൽ ഒരു ഭിഷഗ്വരന്റെ ഒരു കുറിപ്പ് കാണുന്നു. അതിൽ ഇങ്ങനെ എഴുതി: "പ്രിയപ്പെട്ട ശ്രീമതി, നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം ഞാൻ നിങ്ങളുടെ മുഖത്തിന്റെ ഒരു വശത്തെ തൊലികളും കണ്ണും നിങ്ങളുടെ ഒരുവശം  അന്ധനായ വികൃത രൂപിയായ മകന് വേണ്ടി അടർത്തി എടുത്തു നല്കുകയാണ്. ഈ കാരണം കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ വന്നു പെടുന്ന വികൃത രൂപത്തിന്റെ ഉത്തരവാദിത്തം പൂർണമായും നിങ്ങളുടെ സമ്മതപ്രകാരവും ആവശ്യപ്രകാരവും ആണെന്ന് ബോദ്ധ്യപ്പെടുത്തുന്നു...... "

ഇതിനു ശേഷം മകനുണ്ടാകുന്ന വികാര വേലിയേറ്റമാണ് ഈ കവിത.

എന്റെ പ്രിയ സുഹൃത്ത് ദിനേശ് മേനോൻ ആണ് ഇത് ആലപിച്ചിരിക്കുന്നത്. ഈ കവിത അദ്ദേഹത്തിന്റെ മധുര ശബ്ദത്തിന് സമർപ്പിക്കുന്നു.





മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക

ശ്രീ


ഗർഭത്തിലണ്ഡത്തെയേറിയ നാൾ മുതൽ
കർമത്തിലാശകൾ കാർവർണ്ണമായി
 
പേറ്റുനോവും കഴിഞ്ഞാറ്റുനോറ്റിട്ടമ്മ
മുറ്റത്തെ മുല്ലപോലെങ്ങനെയായി
 
ജനനിതന്നോർമ്മയ്ക്ക് ശാന്തി പകരുവാൻ
കനിവായെൻ  നിനവിൻ കനം കുറയ്ക്കൂ
 
ഇനിയെന്റെ അമ്മയ്ക്ക് ഉമ്മകൾ നൽകുവാൻ
പനിനീരിൻ കണ്ണീരു തൂവുവാനാമോ
 
മാതൃവാത്സല്യം തിരിച്ചറിയാതെ ഞാൻ
അമൃതായി ധനത്തിനെയോമനിച്ചൂ
 
അമ്മതൻ മാനസം നീറുന്ന കാഴ്ച്ചകൾ
ചിമ്മിയെൻ കണ്ണുകൾ തിമിരത്തിലാഴ്ത്തി 
 
മാതൃത്വമാകുന്ന തണലിലീമോനൊരു  
മലർവാടി തീർക്കുവാനാവുമോ ദേവാ
 
എന്റെയീ പൊയ്മുഖം തച്ചുടച്ചിട്ട് നീ
എളിമതൻ  നൽമുഖം നല്കുമോ  ദേവാ
 
എന്റെയീ കണ്ണുകൾ ചൂഴ്ന്നെടുത്തിട്ടു നീ
അകക്കണ്ണ് പകരം  വയ്ക്കുമോ ദേവാ 
 
ദേവാ....... ദേവാ..........
 
പൊന്നമ്മയെ നീയിനി  തിരിച്ചു തരൂ
എന്റെ പൊന്നമ്മയെ തിരിച്ചു തരൂ


********
 

18 അഭിപ്രായങ്ങൾ:

  1. വളരെ മനോഹരരചനയും ആലാപനവും

    മറുപടിഇല്ലാതാക്കൂ
  2. ഒത്തിരി നേടി നീയെത്തിയെന്നാകിലും
    വന്നൊരാ വഴി നീ മറന്നു.!!



    നല്ല കവിത.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളർന്നു വന്ന വഴി മറക്കുന്നവൻ ആരായാലും അംഗീകാരം അർഹിക്കുന്നില്ല. വായിച്ചു വെറുതെ പോകുന്നതിനു പകരം സമയം എടുത്തു അഭിപ്രായം രേഖപ്പെടുത്തിയതിൽ വളരെ സന്തോഷം

      ഇല്ലാതാക്കൂ
  3. എന്റെയീ പൊയ്മുഖം തച്ചുടച്ചിട്ട്‌ നീ
    എളിമതൻ നൽമുഖം നല്കുമോ ദേവാ ...

    really excellent.. keep writing...

    മറുപടിഇല്ലാതാക്കൂ
  4. Very good Venu. Perfect for the situation in that drama and Dinesh's voice to that - sone-pe-suhaaga. Keep writring. Best wishes.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Prasad chetta, I've just put only few steps in-front of your mile stones! Comments from persons like you are really boosting!

      ഇല്ലാതാക്കൂ
  5. Dhanathinte pinnaleyodi ammamare marakkunna adhunika puthranmarude yadhartha vilapam thanne. thudarnnum ezhurhuka.asamsakal

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2013, നവംബർ 18 3:24 AM

    Join http://www.facebook.com/ramanamam03

    മറുപടിഇല്ലാതാക്കൂ
  7. മറുപടികൾ
    1. സമയം കണ്ടെത്തി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരയധികം നന്ദി.

      ഇല്ലാതാക്കൂ
  8. നല്ല കവിത.

    Sir, we r publishing a Samskarika Masika (Malayalam) with your consent shall we publish പുത്രവിലാപം in our masika. our e-mail : mambazhammasika@gmail.com

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജയ്, സമയമെടുത്ത് വായിച്ചതിലും, ഈ കവിത നിങ്ങളുടെ മാസികയിൽ കൊടുക്കുവാൻ താല്പര്യപ്പെട്ടതിലും വളരെയധികം സന്തോഷം തോന്നുന്നു. ഇന്നത്തെ ഈ കപട ലോകത്ത് വളരെ മാന്യമായി എന്നോട് സമ്മതം ചോദിച്ചതിന് നന്ദി.

      കവിത എഴുതിയ ആൾ എന്ന നിലയിൽ എന്റെ കവിത നാല് പേർ കൂടുതൽ വായിക്കുന്നത് തീർച്ചയായും എനിക്ക് കൂടുതൽ സന്തോഷം തരുന്ന കാര്യമാണ്. ആയതു കൊണ്ട് നിങ്ങൾക്ക് ഈ കവിത നിങ്ങളുടെ മാസികയിൽ ചേർക്കാനുള്ള സമ്മതം സസന്തോഷം തന്നിരിക്കുന്നു.

      നിങ്ങളുടെ മാസികയ്ക്ക് ശുഭാശംസകൾ.

      ഇല്ലാതാക്കൂ
  9. Facebook Comments: Part 1
    -------------------------------------------
    Baiju Achari: വേണു, അങ്ങ് സാർഗാത്മക രംഗത്ത് ദാർശനിക ദീപ്തി പരത്തുന്ന ഒരു തികഞ്ഞ കലാകാരൻ തന്നെ. വളരെ നല്ലത്‌.
    May 11 at 7:59am · Unlike · 2

    Venugopalan Kokkodan: Baiju, വളരെ സന്തോഷം. കുറിച്ച അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു
    May 11 at 8:11am · Like

    Venugopalan Kokkodan: Without Prabish Pillai, this song would not have taken birth. He only suugested me to write a song on this subject. Without Dinesh Menon, this song would not have become sweeter. If Manoj Sreenilayam did not suggest me to Vjay Parmesn, I would not be part of the 'Amna Manassu' itself. Thanks to all of them..
    May 11 at 8:22am · Like

    Prabish Pillai: വേണു, താങ്കളുടെ സര്‍ഗ വാസന മാത്രമാണ് ഈകവിതയ്ക്ക് പിന്നില്‍. സംഭാവിക്കേണ്ടതു സംഭവിക്കും... .
    May 11 at 9:24am · Unlike · 1

    Manjusha Sreeram-Manalel: Venu, Really amazed at this beautiful kavitha..!
    Kudos to you, and the team who behind your inspiration..!
    May 11 at 10:38pm · Unlike · 2

    Venugopalan Kokkodan Thank you Manjusha . Some creations are just accidents. When there are people around to inspire, yes that does matter to everyone for more creativity!
    May 12 at 7:46am · Edited · Like · 1

    Anil Nair: Very good Venugopalan,
    May 12 at 8:28am · Unlike · 1

    Venugopalan Kokkodan: Thank you Anil bhai
    May 12 at 1:28pm · Like · 1

    മറുപടിഇല്ലാതാക്കൂ