(ചുവടെയുള്ള അഭിപ്രായങ്ങൾ എന്റേത് മാത്രമാണ്. ഒരു പൊതുവിഷയത്തിലെ എന്റെ ചിന്തകളുടെ പ്രകടനം മാത്രം. തീർച്ചയായും ഒരു സംവാദമല്ല.)
ഇപ്പോൾ നമ്മുടെ 'സംസ്കാരസമ്പന്നമായ' കേരളത്തിൽ അവസാനമായി അല്ലെങ്കിൽ ഏറ്റവും ഒടുവിലത്തെ വിവാദവിഷയനാടകം ആണല്ലോ 'ചുംബനം'. എങ്ങനെ ചുംബിക്കാം, ആർക്കൊക്കെ ചുംബിക്കാം, എവിടെ വച്ചൊക്കെ ചുംബിക്കാം, എവിടെയൊക്കെ ചുംബിക്കാം.. അങ്ങനെ പോകുന്നു ആചാരക്കാരും സദാചാരക്കാരും തമ്മിലുള്ള വാഗ്വാദങ്ങളുടെ പട്ടിക.
സത്യത്തിൽ ചുംബനത്തിന് ഇത്രയും ശക്തിയുണ്ടെന്നും ഇതൊരു വളരെ വലിയ സംഭവമാണെന്നും മനസ്സിലാവുന്നത് ഇപ്പോഴാണ്. അതിന്റെ വലുപ്പം മനസ്സിലാക്കാതെയാണോ ഇതുവരെ, വേണ്ടപ്പെട്ടവരെയൊക്കെ ചുംബിച്ചതെന്ന് തോന്നിപ്പോകുന്നു. ഇതുവരെ ചുംബനം എന്നത് ഇത്ര ആലോചിച്ച് ചെയ്യേണ്ട ഒരു പ്രവൃത്തിയാണെന്ന് തോന്നിയിരുന്നില്ല.
പരസ്യമായ ചുംബനം ഒരു തെറ്റാണെന്ന് തോന്നുന്നില്ല. അതിലെ തെറ്റും ശരിയും ആര്, എവിടെ, എങ്ങിനെ എപ്പോൾ ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും എന്ന് ഞാൻ കരുതുന്നു. തെരുവിലെ ചുംബനം എന്നൊക്കെ വിളിച്ച് ചുംബനത്തിന്റെ മാധുര്യം കളയരുത്.
ഇപ്പോൾ നമ്മുടെ 'സംസ്കാരസമ്പന്നമായ' കേരളത്തിൽ അവസാനമായി അല്ലെങ്കിൽ ഏറ്റവും ഒടുവിലത്തെ വിവാദവിഷയനാടകം ആണല്ലോ 'ചുംബനം'. എങ്ങനെ ചുംബിക്കാം, ആർക്കൊക്കെ ചുംബിക്കാം, എവിടെ വച്ചൊക്കെ ചുംബിക്കാം, എവിടെയൊക്കെ ചുംബിക്കാം.. അങ്ങനെ പോകുന്നു ആചാരക്കാരും സദാചാരക്കാരും തമ്മിലുള്ള വാഗ്വാദങ്ങളുടെ പട്ടിക.
സത്യത്തിൽ ചുംബനത്തിന് ഇത്രയും ശക്തിയുണ്ടെന്നും ഇതൊരു വളരെ വലിയ സംഭവമാണെന്നും മനസ്സിലാവുന്നത് ഇപ്പോഴാണ്. അതിന്റെ വലുപ്പം മനസ്സിലാക്കാതെയാണോ ഇതുവരെ, വേണ്ടപ്പെട്ടവരെയൊക്കെ ചുംബിച്ചതെന്ന് തോന്നിപ്പോകുന്നു. ഇതുവരെ ചുംബനം എന്നത് ഇത്ര ആലോചിച്ച് ചെയ്യേണ്ട ഒരു പ്രവൃത്തിയാണെന്ന് തോന്നിയിരുന്നില്ല.
പരസ്യമായ ചുംബനം ഒരു തെറ്റാണെന്ന് തോന്നുന്നില്ല. അതിലെ തെറ്റും ശരിയും ആര്, എവിടെ, എങ്ങിനെ എപ്പോൾ ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും എന്ന് ഞാൻ കരുതുന്നു. തെരുവിലെ ചുംബനം എന്നൊക്കെ വിളിച്ച് ചുംബനത്തിന്റെ മാധുര്യം കളയരുത്.
ഒരു അച്ഛൻ
മക്കളെയോ, ഒരു ഭർത്താവ് ഭാര്യയെയോ,
മക്കൾ അച്ചനമ്മമാരെയോ, ഭാര്യ ഭർത്താവിനേയോ ഒന്ന് കവിളിലോ മൂർദ്ധാവിലോ ഒന്ന് പൊതു
സ്ഥലത്ത് വച്ച് ചുംബിച്ചാൽ അത് എങ്ങനെ തെറ്റാകും? അതും പോകട്ടെ കാമുകീകാമുകന്മാർ തന്നെ പരസ്പരം ഒന്ന് കവിളിൽ
ചുംബിച്ചാൽ എന്താണ് തെറ്റ്? കൌമാരക്കാർ
തമ്മിൽ ചുംബിക്കുന്നത് ആർക്കും കണ്ടുകൂടാ എന്ന് തോന്നുന്നു. ഇതാണ് സദാചാരക്കാരുടെ ഹാലിളക്കുന്നത്. കൌമാരക്കാർക്കെന്താ ചുംബിച്ചു കൂടെ? ഇങ്ങനെ മാന്യമായി ചുംബിച്ചാൽ നമ്മുടെ സദാചാരപ്പോലീസും
ഒന്നും ചെയ്യില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവര്ക്കും അമ്മ പെങ്ങന്മാരും
കാമുകിമാരും ഒക്കെ ഉണ്ട് എന്നുള്ളത് തന്നെ. ചുംബനം എന്നത് ഒരു സാമാന്യ വികാരം തന്നെയാണ്. പക്ഷേ ഒരു അലിഖിത പരസ്പര സമ്മതം ആവശ്യവുമാണ്.
ഇതൊക്കെ വായിക്കുന്നവരും എന്നെ അറിയുന്നവരും ചോദിക്കും 'അപ്പൊ പിന്നെ നിന്റെ ഭാര്യയോ, അമ്മയോ, നിന്റെ മക്കളോ ഒക്കെ ആരെയെങ്കിലും കേറിയങ്ങ് ചുംബിച്ചാൽ നിനക്ക് ഒന്നും തോന്നില്ലേ, എന്ന്'. സത്യത്തിൽ ദുഃഖം തോന്നുമെങ്കിലും ഞാൻ സങ്കടപ്പെട്ടിട്ട് എന്താണ് കാര്യം? ഓരോരുത്തരും അവരവരുടെ ഔചിത്യത്തിന് കാര്യങ്ങൾ ചെയ്യട്ടെ. എല്ലാവർക്കും നല്ല ഔചിത്യബോധം ഉണ്ടാകുവാൻ ആഗ്രഹിക്കാനേ നമുക്ക് പറ്റൂ. മക്കൾക്ക് നല്ല കാര്യങ്ങൾ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കൊടുക്കാനും അതിന് അവരെ പ്രാപ്തരാക്കാനും വേണ്ടി എനിക്ക് ശ്രമിക്കാം. അവർക്ക് ഇഷ്ടപ്പെട്ടവരെ, ഒന്ന് അവരുടെ കവിളിൽ ചുംബിച്ചു എന്ന് വച്ച് എന്റെ മനഃസ്സമാധാനം നഷ്ടപ്പെടില്ല. നാളെ ആരെയെങ്കിലും കേറിയങ്ങ് ചുംബിച്ച് കളയുമോ എന്നാലോചിച്ച് ഇപ്പഴേ സങ്കടപ്പെടാനും വയ്യ.
പ്രശ്നം ഇതൊന്നും
അല്ല. ഒരു തരം ഉന്മാദാവസ്ഥയിൽ കെട്ടിപ്പിടിച്ച് വരിഞ്ഞുകെട്ടി പുളഞ്ഞ് മലക്കം
മറിഞ്ഞ് കാണിക്കുന്ന, നാട്ടുകാർക്ക് 'അയ്യേ' എന്ന് പറയാൻ തോന്നുന്ന ചുംബനാഭാസങ്ങളാണ് അനുവദിച്ചുകൂടാത്തത്. സഖാവ് പറഞ്ഞ മാതിരി, കിടപ്പറയിലെ 'സീൻ' തെരുവിലാക്കരുത്. ചുംബനം എന്നത് 'ഫ്രഞ്ച് സ്റ്റൈലി' ൽ ത്തന്നെ വേണമെന്നും പരിസരബോധം നഷ്ടപ്പെടണമെന്നും അതൊരു അഞ്ച് പത്ത് മിനുട്ട് നീണ്ട് കിടക്കുന്നതാവണമെന്നും വാശിയുണ്ടെങ്കിൽ ആരും കാണാതെ ചെയ്യുക. ഇന്നത്തെ യുവതലമുറ ഇതൊക്കെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഈത്തരം ആഭാസങ്ങളെ അടിച്ചൊതുക്കുകതന്നെ വേണം. യുവതലമുറ രാജ്യത്തിന്റെ ഭാവിക്കും
സമൂഹ നന്മക്കും വേണ്ടി പ്രവർത്തിക്കട്ടെ. ഈ വിഷയത്തേക്കാൾ പ്രാധാന്യമുള്ള, ജനനന്മയ്ക്ക് വേണ്ടിയുള്ള എത്രയോ വിഷയങ്ങൾ നമ്മുടെ നാട്ടിൽ വേറെയുണ്ട്.
നാം എല്ലാവരും
മാറേണ്ടിയിരിക്കുന്നു. ചുംബനം തീരെ തെറ്റാണെന്ന് പറയുന്നതും, മാന്യമായി ഒരു സാമാന്യ വികാരത്തോടെ
ചുംബിക്കുന്നത് (അത് ഒരു പൊതു സ്ഥലത്ത് വച്ചാണെങ്കിലും) അനുവദിക്കില്ലെന്ന്
പറയുന്നതും തെറ്റാണ്. അതുപോലെ, വികാരം കൂടി
എന്തോ കീഴടക്കണം എന്ന വികാരത്തോടെ, മറ്റുള്ളവന്
വൈകൃതമായിത്തോന്നുന്ന തരത്തിൽ ചുംബിക്കുന്നതും, സമരാഭാസത്തിനിറങ്ങുന്നതും തെറ്റാണ്. സമരം മോശമാണെന്നല്ല. ആവശ്യത്തിന് സമരം നല്ല രീതിയിൽ ചെയ്യണം.
എന്തായാലും ഈ
നടന്ന നാടകങ്ങൾ മനുഷ്യരുടെ കണ്ണ് തുറപ്പിക്കാനും കാര്യങ്ങൾ ഒന്ന് പുനർവിചിന്തനം
ചെയ്യാനും ഉപകരിച്ചു എന്നുള്ളത് നാടകത്തിന്റെ ഒരു നല്ല വശം. പക്ഷേ ഇതൊക്കെ നല്ല രീതിയിൽ മനസ്സിലാക്കുമോ? നാടകം എപ്പഴെങ്കിലും അവസാനിക്കുമോ?
വിവേകപൂര്‍വം നടന്നാല്‍ മതി. എല്ലാവരും
മറുപടിഇല്ലാതാക്കൂവളരെ ശരിയാണ് അജിത്. വിവേകവും ഔചിത്യബോധവും കൂടെയുണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല. ചുംബനം എന്ന സംഭവം ഇന്നോ ഇന്നലെയോ പൊട്ടിമുളച്ച് ഉണ്ടായതല്ല. വേണ്ടത്, വേണ്ടപോലെ, വേണ്ടരീതിയിൽ, വേണ്ടസമയത്ത് ചെയ്‌താൽ എല്ലാം ശുഭാമായിരിക്കും. അച്ഛനമ്മമാർ ജോലിക്കാരായ, അണുകുടുംബ വ്യസ്ഥിതിയിലുള്ള ഇന്നത്തെ തലമുറയ്ക്ക് ഇത്തിരി വളർത്തുദോഷം കൂടുതലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നല്ല വായനാശീലം കുറഞ്ഞു വന്നിട്ട്, ഇന്നത്തെ വിവര സാങ്കേതികവിദ്യയെ വികലമായിട്ടാണ് യുവതലമുറ ഉപയോഗിക്കുന്നത് എന്നും തോന്നിപ്പോകുന്നു. നല്ല തലമുറ വാർത്തെടുക്കാൻ ആർക്കും സമയമില്ലാത്ത ഒരവസ്ഥ ! പണത്തിന് മാത്രം മുൻതൂക്കം കൊടുക്കുന്ന ഒരു സമൂഹത്തിൽ ഇതൊക്കെ സ്വാഭാവികം !!
ഇല്ലാതാക്കൂhttp://mljagadees.wordpress.com/2014/12/16/kiss-protest-is-political/ എന്നാല്‍ ....
മറുപടിഇല്ലാതാക്കൂനിങ്ങൾ വളരെ വിശദമായിത്തന്നെ എഴുതിയിരിക്കുന്നു. ഇനി വേറൊന്നും എനിക്ക് പരയാനില്ലതന്നെ.എനിക്ക് എഴുതിയതിനോട് സമ്പൂർണ്ണ യോജിപ്പ് തന്നെയാണ്. എന്റെ താൾ സന്ദർശിക്കാൻ ഇടയായതിനും തദ്വാരാ താങ്കളെ പരിചയപ്പെടാൻ കഴിഞ്ഞതിലും വളരെ സന്തോഷം.
ഇല്ലാതാക്കൂ