2014, ഡിസംബർ 28, ഞായറാഴ്‌ച

ശബരിമലവികസനവും ഭക്തിയും യുക്തിയും

എന്റെയൊരു പ്രിയ സുഹൃത്തിന്റെ ഫേസ്ബുക്കിലെ  'ശബരിമലവികസന' പരാമർശത്തിന് എഴുതിയ മറുപടി ഇത്തിരി വിപുലീകരിച്ചാണ് ഈയൊരു കുറിപ്പെഴുതുന്നത്. ശബരിമലയിൽ വികസനം നടക്കാത്തതിനാലും അവിടെ പ്രാഥമിക സൌകര്യങ്ങൾ അപര്യാപ്തമായതിനാലും അദ്ദേഹം ഖിന്നനും കോപിഷ്ഠനുമാണ്. അദ്ദേഹത്തിന്റെ ഉൽകണ്ഠ, ഒരു തരത്തിൽ വിശ്വാസികളുടെ നിഷ്കളങ്കമായ രോഷപ്രകടനമാവാം.

[ആദ്യമേതന്നെ പറഞ്ഞുകൊള്ളട്ടെ, ഞാനൊരു നാസ്തികനല്ല, എന്നാലും ഇന്ന് ലോകത്ത് കാണുന്ന തരത്തിലുള്ള കേന്ദ്രീകൃത രീതിയിലുള്ള മതങ്ങളും ദൈവാരാധനാക്രമങ്ങളും മറ്റും ശരിയായ രീതിയിലല്ലെന്നും എല്ലാം ഉടച്ചുവാർക്കേണ്ടതാണെന്നും അഭിപ്രായമുണ്ട്. ഈ കുറിപ്പ് ആരുടെയും വിശ്വാസത്തിനെതിരായോ, ആരുടെയെങ്കിലും വിശ്വാസത്തെ തകർക്കാനോ അല്ല. 'ഹിന്ദു'ക്കളെയും 'ഹിന്ദു' ആചാരങ്ങളെയും പറ്റി എന്തും പറയാം എന്ന വിശ്വാസം ഉള്ളതുകൊണ്ടുമല്ല. 'ഹിന്ദു' എന്നറിയപ്പെടുന്ന ജീവിതരീതി പിന്തുടരുന്ന സമൂഹത്തിൽ, അതിലെ ചില കാര്യങ്ങളെപ്പറ്റി സംവാദങ്ങൾ നടത്താനും, സംശയങ്ങൾ / ചോദ്യങ്ങൾ എന്നിവ ഉന്നയിക്കാനും  സ്വാതന്ത്ര്യമുള്ളതു കൊണ്ട് മാത്രം മുതിരുന്നു.  എന്റെ ഉള്ളിൽ നടക്കുന്ന ചെറിയ സംഘർഷത്താൽ ഉളവായ ചെറിയ ചില ചിന്തകൾ സ്വതന്ത്രമായി നിങ്ങളുടെ സ്വതന്ത്രചിന്തകളിലേക്ക് പങ്കുവെക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം. ഈ ചിന്തകളുടെ പങ്കുവെക്കലുകൾ കൊണ്ട് ഇനിയെല്ലാം ശുഭം എന്ന ധാരണയുമില്ല.മുഴുവൻ വായിച്ച് മാത്രം അഭിപ്രായം പറയുക.]

ചിത്രത്തിന് ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു

എന്താണ് ശബരിമലയിൽ നടക്കുന്നത്? ഭക്തിയുടെ പേരിൽ സമൂഹം എന്ത് ചെയ്യുന്നു? സർക്കാർ എന്ത് ചെയ്യുന്നു? ഭക്തന്മാർ എന്ത് ചെയ്യുന്നു? താന്ത്രികസമൂഹം എന്ത് ചെയ്യുന്നു? 

ഭക്തി (ഏതൊരു മതത്തിലും - മനുഷ്യമതത്തിൽ ആർക്കും വിശ്വാസമില്ലല്ലോ) ഒരു നല്ല കാര്യം തന്നെയാണെന്നാണ്. നല്ല രീതിയിൽ ഭക്തി ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ഏകാഗ്രത കിട്ടുന്നതിന് പുറമേ നല്ല മനുഷ്യനുമായിത്തീരാം എന്ന് തന്നെയാണ് എന്റെ വിശ്വാസം. പക്ഷേ ഭക്തികൊണ്ട് ഇന്ന് നടക്കുന്നതെന്താണ്? കച്ചവടവൽക്കരണത്തിന്റെ കാലത്ത് ഭക്തിയും വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഭക്തന്മാർ ഈ വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി പറ്റിക്കപ്പെടാൻ നിന്നുകൊടുക്കുകയും ചെയ്യുന്നു. 'ഭക്തി എന്നത് വെറും 'ഷോ' ആയി മാറിയിരിക്കുന്നു.

ഇന്ന് ഒട്ടു മിക്ക പേരും  വ്രതം എടുക്കുന്നത് തന്നെ എങ്ങനെയെങ്കിലും വ്രതം ഒന്ന് 'മുറിച്ച്' കിട്ടിയാൽ മതി എന്ന ചിന്തയിലാണ്. വ്രതം മുറിക്കുന്നത് തന്നെ കള്ള് കുടിച്ചോ, അല്ലെങ്കിൽ വിഭവ സമൃദ്ധമായ സസ്യേതര ഭക്ഷണങ്ങൾ തിന്നോ ആണ്. ഇതിലെ യുക്തി എനിക്കിന്നും മനസ്സിലായിട്ടില്ല. വ്രതം നോൽക്കുന്നത് ആത്മാവിന്റെയും ശരീരത്തിന്റെയും ശുദ്ധിക്കാണെന്നും അങ്ങനെ വ്രതം നോറ്റ് ലബ്ദ്ധിച്ച ശുദ്ധി, ജീവിതത്തിൽ മൊത്തം നില നിർത്താൻ ശ്രമിക്കണം എന്നൊക്കെയാണ് വ്രതത്തിനെപ്പറ്റി ഞാൻ ഹ്രസ്വമായി അറിഞ്ഞിട്ടുള്ളത്. വ്രതത്തിന്റെ സമയത്ത് മാത്രം ശുദ്ധനായിരിക്കാനും വ്രതം എന്ന ചെറിയ കാലയളവ് കഴിഞ്ഞാൽ പിന്നെ എന്ത് തോന്ന്യാസവുമാകാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വ്രതം നോൽക്കാൻ തുടങ്ങുമ്പോഴുണ്ടാകുമെന്ന് പറയുന്ന സന്തോഷത്തേക്കാൾ സന്തോഷം കൂടുതൽ കാണുന്നത് വ്രതം മുറിക്കുമ്പോഴാണ് (എല്ലാവരും അങ്ങനെയ്യാവണമെന്നില്ല - എന്നാലും ബഹുഭൂരിപക്ഷം). അപ്പോൾ വ്രതം നോൽക്കുന്നത് ആരെക്കാണിക്കാനാണ്? പടച്ചോനെ പറ്റിക്കലല്ലേ ഇതിലൂടെ ചെയ്യുന്നത്? 365 ദിവസങ്ങളുള്ള ഒരു വർഷത്തിൽ വെറും ഒന്നോ പത്തോ നാൽപതോ ദിവസങ്ങളിൽ മാത്രം വ്രതശുദ്ധി മതിയോ? വ്രതം മുറിക്കുവാനുള്ള വ്യഗ്രതയും അതിനുവേണ്ടിയുള്ള ഒരുക്കങ്ങളും കാണുമ്പോഴാണ് ഇങ്ങനെ ചിന്തിച്ചു പോകുന്നത്. സത്യത്തിൽ,  അവനവന്റെ സ്വഭാവത്തിനനുസരിച്ചുള്ള നല്ലൊരു ജീവിതചര്യ പറ്റുമെങ്കിൽ കാലം കഴിയുന്തോറും കൂടുതൽ നല്ലതാക്കി എല്ലാ ദിവസവും ഒരേപോലെ ആചരിക്കുന്നതല്ലേ വെറും ഒരു മാസത്തെ കണ്ണിൽ പൊടിയിടാനുള്ള നല്ല നടപ്പിനേക്കാൾ നല്ലത്? അല്ല, വ്രതം ആചരിച്ചേ അടങ്ങൂ എന്നുള്ളവർ ഒരു വർഷത്തിലെ പകുതിയിൽ കൂടുതലെങ്കിലും ദിവസങ്ങൾ വ്രതം നോറ്റാൽ ജീവിതത്തിന്റെ സിംഹഭാഗമെങ്കിലും നന്നായി ജീവിച്ചു എന്ന ചാരിതാർത്ഥ്യം കിട്ടില്ലേ? കുറച്ച് നല്ല കാര്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്? മറ്റുള്ളവർക്കല്ലല്ലോ, അവനവന് വേണ്ടിയല്ലേ? ആത്മനിയന്ത്രണം കിട്ടാത്തവർ കടിച്ചു പിടിച്ച് പത്ത് ദിവസം വ്രതം നോൽക്കുന്നതിനേക്കാൾ നല്ലത്, ഉള്ളത് ഉള്ളപോലെ കാണിച്ച് വ്രതമെടുക്കാതെ എല്ലാ ദിവസവും ഒരുപോലെ ജീവിക്കുന്നതാണ്. അല്ലെങ്കിൽ വ്രതത്തിന് വ്രതത്തിന്റെ ഗുണമല്ല, മറിച്ച് സ്വഭാവം മറച്ചുപിടിക്കുന്നത് പോലെയുള്ള വികൃത ഗുണമാണ് പ്രകടമാകുക.

എന്റെ അറിവ് പ്രകാരം 41 ദിവസമാണ് മണ്ഡലകാലവ്രതം. മകരവിളക്കിന് പോകുന്നവർ പിന്നെയും ഒരു 20 ദിവസം കൂടി വ്രതം നീട്ടും. നഖം മുറിക്കരുത്, ക്ഷുരകം ചെയ്യരുത്, സ്ത്രീ സാമീപ്യം പാടില്ല (പ്രത്യേകിച്ച് അവരുടെ ആർത്തവ കാലത്ത്. പക്ഷേ ഈ അണുകുടുംബകാലത്ത് ഈ ചട്ടങ്ങളൊക്കെ പ്രാവർത്തികമാണോ?) എന്നിങ്ങനെയുള്ള കർശന ചട്ടങ്ങളാണ്. പക്ഷേ ഇന്ന് എല്ലാം 'ഇൻസ്റ്റന്റ്'  ആണ്. നേരെ പമ്പയിൽ എത്തി അവിടെ നിന്ന് കെട്ടും നിറച്ച് മലകയറി അയ്യപ്പനെ തൊഴുത് മലയിറങ്ങി മാലയഴിച്ച് വീണ്ടും പഴയ പോലെയാകാം. കൂടി വന്നാൽ രണ്ടു ദിവസത്തെ കഷ്ടപാട് മാത്രം. നല്ല 'ബുൾഗാൻ' താടി വച്ച് സുന്ദരക്കുട്ടപ്പനായിത്തന്നെ മല കയറാം. ഞാൻ പറഞ്ഞു വന്നത്, ഈവക ഭക്തിയനുബന്ധനിബന്ധനകളെല്ലാം ഓരോരുത്തരുടെയും താല്പര്യത്തിനും സാഹചര്യത്തിനും അവസരത്തിനും അനുസരിച്ച് മാറ്റിമറിക്കുന്നു. 41 ദിവസം വ്രതമെടുത്ത് പോയാലും 2 ദിവസം വ്രതമെടുത്ത് പോയാലും താടി വടിച്ചോ വടിക്കാതെയോ പോയാലും വ്യത്യാസങ്ങൾ സംഭവിക്കുന്നൊന്നുമില്ല. സ്വാധീനം ഉപയോഗിച്ച് സ്പെഷൽ പാസെടുത്ത് പോയാലും തിരുപ്പതിയിലെപ്പോലെ പണക്കാർക്കുള്ള 'ക്യൂ'വിൽ നിന്നാലും ഭഗവാൻ ആർക്കും 'സ്പെഷലാ'വില്ല. പിന്നെ 'ഭഗവാനേ ഞാൻ വളരെ കഷ്ടപ്പെട്ടിട്ടാണ് വരുന്നത്, അതുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്തു തരണേ' എന്ന ഒരു സ്വയംകൃതചാരിതാർത്ഥ്യം ഉണ്ടാക്കിയെടുക്കാം. എന്നിരുന്നാലും ഇതിലൊക്കെ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനും പറ്റില്ല, ഓരോരുത്തരുടെയും ഇഷ്ടമാണല്ലോ.പക്ഷേ ദൈവത്തിന് ഇതൊന്നും ഒരു പ്രശ്നമല്ലെന്നാണ് എന്റെ പക്ഷം. ഇതിൽനിന്നൊക്കെ എനിക്ക് മനസ്സിലാകുന്നത്‌ ദൈവത്തെ സേവിക്കാൻ ഇങ്ങനെ കഷ്ടപ്പെട്ട് മലമറിച്ച് പോകേണ്ട ആവശ്യമൊന്നും ഇല്ലെന്നുള്ളതാണ്.

ഭക്തിയുടെ പേരിൽ സ്വന്തം വീട്ടിലെ പൂജാമുറി വൃത്തികേടാകുന്നത് പോലും ഭക്തർ അറിയില്ല. പോകുന്ന തീർത്ഥാടനസ്ഥലങ്ങളിൽ നിന്നൊക്കെ ചിത്രങ്ങളും ഭസ്മവും കുങ്കുമവും വാങ്ങുകയും പൂജാമുറി മുഴുവൻ തലങ്ങുംവിലങ്ങും നിൽക്കാൻ പോലും സ്ഥലമില്ലാത്ത വിധത്തിൽ  'ചിത്രസമ്പുഷ്ടമാക്കി' അലങ്കരിക്കുകയും സ്ഥലം കിട്ടിയില്ലെങ്കിൽ ചിത്രങ്ങൾ മറ്റ് ഫോട്ടോചട്ടങ്ങൾക്കുള്ളിൽ തിരുകി വെക്കുകയും തിരുകിയതിന്റെ മേലെ പിന്നെയും തിരുകുകയും (ദൈവത്തിന്റെ പടമായതുകൊണ്ട് കളയാൻ പറ്റില്ലല്ലോ) എല്ലാ ചിത്രങ്ങളെയും ഭസ്മവും കുങ്കുകുമവും തൊടീച്ച് 'സുന്ദരമാക്കി' വെക്കുകയും കാലങ്ങൾ കഴിഞ്ഞ് ഭസ്മവും കുങ്കുമവും പൂപ്പൽ പിടിച്ചാലും കളയാതിരിക്കുകയും ഒക്കെ ചെയ്യുന്നത് ഭക്തി കൂടിയിട്ടോ യുക്തി ഇല്ലാഞ്ഞിട്ടോ? പ്രാർത്ഥിക്കാൻ ചിത്രങ്ങൾ നിർബന്ധമാണെങ്കിൽ ഒരു ചിത്രം പോരേ? മുപ്പത്ത്മുക്കോടി ദൈവഭാവങ്ങളെയും ഒരു മുറിയിൽ വരച്ച് കൊള്ളിക്കാൻ പറ്റുമോ? പ്രാർത്ഥനാമുറി തന്നെ ആവശ്യമാണോ? അദ്വൈതസിദ്ധാന്തം അങ്ങനെയൊക്കെ ചെയ്യാൻ പറയുന്നുണ്ടോ?

നാല്പത്തൊന്ന് ദിവസം വ്രതം നോക്കി സ്വാമിമാരാകുന്ന സ്വാമിമാർക്ക് ശബരിമലയിൽ പ്രാഥമിക സൌകര്യങ്ങളൊന്നും പര്യാപ്തമല്ലെന്ന് അവിടെ പോയിട്ടുള്ള ആർക്കും മനസ്സിലാകും.  എന്നാൽ എന്റെ വീക്ഷണത്തിൽ കുറേ (കുറേ എന്നാൽ ലക്ഷക്കണക്കിന്‌) സ്വാമിമാരും അവർക്ക് വേണ്ട സാധനങ്ങൾ വിൽക്കാൻ പോകുന്ന എല്ലാവിധത്തിലുള്ള കച്ചവടക്കാരും നല്ല നടപ്പ് സമയത്ത് സ്വാമിമാരിൽ നിന്ന് വല്ലതും കിട്ടുമെന്ന് കരുതി വരുന്ന യാചകന്മാരും ശബരിമലയിൽ എല്ലാകൊല്ലവും പോകുന്നതാണ് (ഇങ്ങനെയൊക്കെ പോകുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ വിശ്വാസവും സ്വാതന്ത്ര്യമാണെങ്കിലും) ശബരിമലയിലുള്ള എല്ലാ കുഴപ്പത്തിനും കാരണം എന്നാണ് ഞാൻ പറയുക.  ഈപറഞ്ഞതരത്തിലുള്ള എല്ലാവരും ശാസ്താവിന്റെ പേരിൽ പോയി പോയി ശബരിമല ആകെ വൃത്തികേടായി. സത്യത്തിൽ ഇപ്പോൾ ആ മാലിന്യക്കൂമ്പാരത്തിൽ ശാസ്താവ് വസിക്കുന്നുണ്ടാകുമോ ആവോ? പണ്ട് മൃഗങ്ങളെപേടിച്ച് അയ്യപ്പന്മാർക്ക് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇന്ന് മൃഗങ്ങൾ അയ്യപ്പന്മാർക്ക് മുന്നിൽ തോറ്റു. ആ പ്രശാന്ത സുന്ദര വനം ഭക്തിയുടെ പേരിൽ കൊള്ളയടിക്കപ്പെട്ടു. ഈ അയ്യപ്പന്മാർ അവരവരുടെ ഗ്രാമത്തിലിരുന്ന് അയ്യപ്പനെ ഭജിച്ചാൽ ശബരിമല രക്ഷപ്പെടുകയും ചെയ്യും, ശബരിമലയിൽ നടക്കുന്ന തോന്ന്യാസങ്ങളും കുറയും.

ഇതിനോടോരനുബന്ധം പറഞ്ഞാൽ നിങ്ങളൊന്നുകിൽ ചിരിക്കും അല്ലെങ്കിൽ എനിക്ക് ചിത്തഭ്രമമാണെന്ന് മനസ്സിന്റെ ഒരു മൂലയിലെങ്കിലും പറഞ്ഞു വെക്കും. എന്നാലും ഞാൻ പറയാം. ഇന്ന് അമേരിക്കൻ ഐക്യനാടിന്റെ കിഴക്കൻ ഭൂവിഭാഗത്തിലുള്ള എല്ലാ അയ്യപ്പഭക്തന്മാർക്കും ശബരിമലയിൽ പോകാതെ സ്വാമിസായൂജ്യം അനുഭവിക്കാനുള്ള വകുപ്പ് വാഷിംഗ്ടണ്‍ ഡി സി ക്കടുത്ത് മേരിലാന്റിലെ ലാനാം (Lanham) പട്ടണത്തിലുള്ള ശിവ-വിഷ്ണു അമ്പലനടത്തിപ്പുകാർ ഒരുക്കുന്നുണ്ട്. ഈ വിവരം അമേരിക്കൻ ഐക്യനാട്ടിലെ ആളുകൾക്കറിയാമെങ്കിലും മറ്റുള്ള നാട്ടുകാർ ആദ്യമായിട്ടായിരിക്കും ചിലപ്പോൾ അറിയുന്നത്. ഈ ശിവ-വിഷ്ണു അമ്പലത്തിൽ മണ്ഡലകാലത്ത് ഭക്തരുടെ സൌകര്യാർത്ഥം വാരാന്ത്യങ്ങളിൽ കെട്ടുനിറയും അയ്യപ്പപൂജയും മറ്റ് അഭിഷേകങ്ങളും നടക്കുന്നു (ഇവിടെ അയ്യപ്പന്റെ ഒരു സ്ഥിരം പ്രതിഷ്ഠയുമുണ്ട്). കെട്ട് നിറച്ച് ഇരുമുടിയെടുത്ത് പടി കയറാൻ പതിനെട്ട് പടികളും കാനന യാത്ര ഇഷ്ടപ്പെടുന്നവർക്ക് അടുത്തുള്ള മരങ്ങൾക്കിടയിലൂടെ ഒരു 'സിംബോളിക്കൽ കാനനയാത്ര' നടത്താനുള്ള സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലമായിട്ട്, എല്ലാ കൊല്ലവും ഇവിടെ വളരെ ദൂരത്തു നിന്ന് വരെ അയ്യപ്പന്മാർ വരികയും 'മലകയറ്റം' നടത്തി അയ്യപ്പദർശനം നടത്തുകയും ചെയ്യുന്നുണ്ട്.

ഇതിന്റെയൊക്കെ അർത്ഥം എന്താണ്? എല്ലാ ഭക്തരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പല പല ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ടെങ്കിലും, ശിവ-വിഷ്ണു അമ്പലം നടത്തുന്നത് ശുദ്ധ കച്ചവടമാണെന്ന് പറഞ്ഞാൽ തെറ്റാവുമോ? ശബരിമലയൊഴിച്ച് മറ്റൊരു അയ്യപ്പക്ഷേത്രത്തിലും കെട്ടാത്ത, ശബരിമലയുടെ മാത്രം പ്രത്യേകതതായായ പതിനെട്ട് പടി പണിഞ്ഞ്, ഭക്തരുടെ നിഷ്കളങ്കഭക്തിയെ മുതലെടുത്ത്‌ ഒരു കൊച്ചു ശബരിമല പണിഞ്ഞ് (ഒരു 'ബ്രാഞ്ച്' പോലെ) അമേരിക്കയിലെ ഭക്തരെ അങ്ങോട്ടേക്കാകർഷിക്കുന്നു. നാട്ടിൽപോയി മല ചവിട്ടുന്നതിന്റെ സാമ്പത്തികചിലവുകളുടെ താരതമ്യപഠനം നടത്തി ചിലവ് കുറഞ്ഞ മാർഗ്ഗം സ്വീകരിച്ച് ഭക്തിയുടെ പേരിൽ അമ്പലം നടത്തുന്ന കച്ചവടത്തിന് കൂട്ട് നിന്ന്, ശബരിമല ചവിട്ടിയെന്ന് സ്വയം വിശ്വസിപ്പിച്ച് ഭക്തർ  തൃപ്തിയടയുന്നു. ഇതിലും എന്തെങ്കിലും തെറ്റുണ്ടോ? ഞാനെന്ത് പറയനാനാണ്? പക്ഷേ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ എന്ന ചോദ്യം മാത്രം മനസ്സിൽ നിന്ന് പോകുന്നില്ല. യുക്തിയില്ലെങ്കിലും വിശ്വാസമല്ലേ എല്ലാം? പക്ഷേ ഈ ഒരു 'സെറ്റപ്പി'ൽ, വനനശീകരണവും പരിസര മലിനീകരണവും നടക്കുന്നില്ല. രണ്ടാമതായി, ഈ അമ്പലത്തിൽ എത്ര അയ്യപ്പന്മാർ വരുന്നോ അത്രയും അയ്യപ്പന്മാർ ഉണ്ടാക്കുന്ന മാലിന്യങ്ങളുടെ കുറവ് ശബരിമലയിലുണ്ടാകും എന്നത് തീർച്ചയായും വളരെ നല്ലൊരു കാര്യം തന്നെയാണ്.

സർക്കാരാണെങ്കിൽ ഹിന്ദു ദൈവങ്ങളെ വച്ച് ഖജനാവിൽ നിറയ്ക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. കുത്തഴിഞ്ഞ ദേവസ്വം ബോർഡും അതിന്റെ സാരഥികളും എത്രത്തോളം കയ്യിട്ട് വാരാൻ പറ്റുമോ അത്രത്തോളം വാരുന്നുണ്ട്. ഭക്തർ അതൊക്കെയറിഞ്ഞുകൊണ്ട് തന്നെ ശാസ്താവിന്റെ പേരിൽ ശബരിമലയിൽ പണം ചൊരിഞ്ഞ് നൽകുന്നുണ്ട്. ഈ പണം കൊണ്ട് ഒരു പേരിന് അവിടെ റോഡും ഒരിക്കലും ഉപയോഗ യോഗ്യമല്ലാത്ത കക്കൂസുകളും അവിടെ ഉണ്ടാക്കുന്നുണ്ട്. വികസനത്തിന്റെ പേരിൽ കാട് വേണ്ടുവോളം വെട്ടിത്തെളിക്കുന്നുണ്ട്. ഇതുകൂടാതെ കള്ള് കച്ചവടക്കാരും മറ്റ് ബിസിനസ്സ്കാരും അവിടെയാകമാനം സ്വർണ്ണം പൂശിക്കൊടുക്കുന്നുണ്ട്. ഭഗവാന് എന്തിനാണ് ഇത്രയധികം പണം? ഈ പണം കൊണ്ട് ഏതെങ്കിലും പാവങ്ങൾക്ക് അരക്കിലോ അരിയെങ്കിലും കിട്ടുന്നുണ്ടോ?

അതേസമയം തന്ത്രിമുഖ്യരോ? നമ്മുടെ തന്ത്രി കണ്ഠര് മോഹനർക്ക് ഒരു ഗണേശസ്തുതി പോലും അറിയില്ലെന്ന് പല പത്രങ്ങളിലും (അദ്ദേഹത്തെ പോലീസ് പിടിച്ച സമയത്ത്) വായിച്ചു. ഇന്ന് ഏത് ബ്രാഹ്മണനാണ് പണം മുന്നിൽ കാണാതെ പൂജ ചെയ്യുന്നത്? എല്ലാവരുടെയും നോട്ടം പണത്തിലാവുന്നു. പൂജ ബ്രാഹ്മണന് മാത്രം ചെയ്യാവുന്നതാണെന്ന് വരുത്തിത്തീർത്താൽ ബ്രാഹ്മണർ ചെയ്യുന്ന ഗോഷ്ടികളെന്തും പൂജാമുദ്രകളായിത്തീരുന്നു. ശബ്ദമില്ലാതെ ഉച്ഛരിക്കുന്നതെന്തും മന്ത്രങ്ങളായിത്തീരുന്നു. മടിക്കുത്തിലെ പണത്തിന്റെ കനം നോക്കി അനുഗ്രഹം കൊടുക്കുന്നു.പുരോഹിതർ പറയുന്നതെന്തും ഭക്തർ കണ്ണും പൂട്ടി വിശ്വസിക്കുന്നു.

2000 ഡിസമ്പറിൽ ഞാനും ശബരിമലയിൽ പോയിരുന്നു. പോകുന്ന യാത്രയിൽ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയെക്കുറിച്ച് ചർച്ചകൾ ഉണ്ടായി. ആ ജ്യോതി ആളുകൾ കത്തിക്കുന്നതാണെന്നും അതിലൊരു ദിവ്യത്ത്വവും ഇല്ലെന്നും ഞാൻ പറഞ്ഞപ്പോൾ ആരും അംഗീകരിച്ചില്ല, മാത്രമല്ല മാലയിട്ടിട്ട് ഇങ്ങനെയൊന്നും പറയരുതെന്നും പറഞ്ഞു. അങ്ങനെ പേട്ട തുള്ളൽ സമയത്ത് നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു 110 കിലോക്കാരൻ എന്റെ കാലിൽ ചവിട്ടുകയും എന്റെ കാലുളുക്കുകയും ചെയ്തു. നടക്കാൻ പറ്റാത്ത അവസ്ഥ. വിശ്വാസമില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താക്കീതും കിട്ടി. പക്ഷേ ഒരുതരം വാശിയോടെയായിരുന്നു ഞാൻ ഉളുക്കിയ കാലും കൊണ്ട് മല കയറിയത്. കൂട്ടത്തിൽ ആദ്യം മല  കയറിയെത്തിയെങ്കിലും ഭസ്മക്കുളത്തിൽ കുളിക്കുമ്പോൾ കഴുത്തിലെ മാലയും കളഞ്ഞുപോയി. ഈ സംഭവങ്ങളൊക്കെ എന്റെ മകരജ്യോതിഭാഷണവുമായി മറ്റുള്ളവർ ബന്ധപ്പെടുത്തിക്കളഞ്ഞു. അന്ന് സർക്കാരും താഴമണ്‍ തന്ത്രിയും മറ്റും വിശ്വാസികളുടെ വിശ്വാസം തകർക്കുമെന്ന പേര് പറഞ്ഞ് സത്യം പ്രഖ്യാപിക്കാതിരുന്നതിനാൽ ഭക്തസമൂഹം 'ദിവ്യജ്യോതി'യെ വിശ്വസിച്ചു പോന്നു (മകര സംക്രമത്തിന് നടക്കുന്നത് സൂര്യന്റെ മകരരാശിയിലേക്കുള്ള കടക്കലാണെന്നും അതുവഴി ഉത്തരായനത്തിന്റെ തുടക്കമാണെന്നുമുള്ള സംഭവത്തേക്കാളൂപരി പൊന്നമ്പലമേട്ടിലെ തട്ടിപ്പ് ജ്യോതിക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്). ഞാനീക്കാര്യം ഇവിടെ പറഞ്ഞത്, എന്തിനാണ് ഈ കള്ളം പറഞ്ഞ് വിശ്വാസികളെ പറ്റിക്കുന്നത് എന്ന് ചോദിക്കാൻ വേണ്ടി മാത്രമാണ്.

പിന്നെ, നമ്മുടെ നാട്ടുകാർക്ക് സ്വന്തം കാര്യം സിന്ദാബാദ് അല്ലേ? ഒരു കക്കൂസ് മാന്യമായി ആരെങ്കിലും ഉപയോഗിക്കുമോ? അതും പ്രത്യേകിച്ച് ഒരു പൊതു കക്കൂസ് ആകുമ്പോൾ? ആർക്കെങ്കിലും അച്ചടക്കം ഉണ്ടോ? അവനവൻ ചെയ്യുന്ന ഓരോ വൃത്തികേടുകൾക്കും ഇരയാകുന്നത് മറ്റുള്ളവരാണെന്ന വിചാരമുണ്ടോ? പമ്പയിൽ ഇന്ന് മീനുകൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. അതിലില്ലാത്ത ബാക്റ്റീരിയകളില്ല. എന്തും ഏതും പമ്പയിൽ വലിച്ചെറിയാം. ക്യൂവിൽ പിന്നിലായിപ്പോകുമെന്ന ഭയം കൊണ്ട് നില്ക്കുന്ന സ്ഥലത്തിനരികിൽത്തന്നെ അപ്പിയിടാം, മൂത്രമൊഴിക്കാം. ഒന്നും രണ്ടും പേരല്ല ഇതൊക്കെ ചെയ്യുന്നതെന്നോർക്കണം. കാട് നിറയെ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാം. അവിടത്തെ മാലിന്യങ്ങളിൽ ചവിട്ടാതെ നടക്കാൻ പറ്റില്ലെന്നായിരിരിക്കുന്നു. ആ മാലിന്യക്കൂമ്പാരം കണ്ടാൽത്തന്നെ പാപം തീരുമെന്ന അവസ്ഥ. പക്ഷേ വിശ്വാസത്തിന്റെയും ഭക്തിയുടെയും പേരിലാകുമ്പോൾ ഒന്നും സാരമില്ല.

ഭക്തി, വീട്ടിലിരുന്നും അല്ലെങ്കിൽ വീട്ടിനടുത്തുള്ള ഏതെങ്കിലും ചെറിയ അമ്പലത്തിൽ പോയും ആല്ലെങ്കിൽ ഏതെങ്കിലും വിജനമായ പ്രശാന്ത സുന്ദര പ്രദേശത്ത് പോയും ഒക്കെ സ്വസ്ഥമായി ചെയ്യാവുന്ന ഒരു കാര്യമല്ലേ? ഗുരുവായൂരും ശബരിമലയും മാത്രം പോയാലേ ഭക്തിക്ക് ഒരു ഉന്നതഭാവം കൈവരുള്ളോ? എങ്ങനെയെങ്കിലും ആരെത്തട്ടിയും, തഴഞ്ഞും, പ്രമുഖ വ്യക്തികളുടെ 'പാസ്‌' നേടിയും, നടതുറക്കുമ്പോൾ വിഗ്രഹത്തിന്റെ തൊട്ട് മുന്നിൽ നിൽക്കാൻ വയസ്സന്മാരെപ്പോലും തള്ളിയും അയ്യപ്പനെ കണ്ട് സ്വന്തം കാര്യം ഉണർത്തിക്കാനുള്ള വ്യഗ്രതയല്ലേ എല്ലാവർക്കും? അല്ലാതെ ഇത്ര കഷ്ടപ്പെട്ട് പോകുന്നത് നാടിന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കാനൊന്നുമല്ലല്ലോ. ശാസ്താവിന്റെ പേരിൽ കുറേ കച്ചവടക്കാരും തന്ത്രിമാരും രാഷ്ട്രീയക്കാരും പണക്കാരാകുന്നു എന്നല്ലാതെ വേറെ ഭക്തിപരമായോ യുക്തിപരമായോ എന്തെങ്കിലും ഉന്നതി ഉണ്ടാകുന്നുണ്ടോ എന്ന് സംശയമാണ്. ഭക്തിയുടെ പേരിൽ ഒരു വലിയ കാടും അതിന്റെ ചുറ്റുപാടും നശിച്ചു എന്നതും പമ്പയും പരിസരവും വൃത്തിഹീനമായി എന്നതും അതിന്റെ ബാക്കിപത്രം.

കുറച്ച് പേർ മാത്രാണ് പോകുന്നതെങ്കിൽ അവിടെ കുഴപ്പമൊന്നും ഉണ്ടാകില്ല. പക്ഷേ അവിടെ പോയാൽ മാത്രമേ അനുഗ്രഹം കിട്ടൂ, പരിസരം വൃത്തികേടായാലും തരക്കേടില്ല അഭീഷ്ടഫലസിദ്ധി ഉണ്ടാകണം എന്ന ആശയോടെ നിയന്ത്രണാതീതമായി കൂട്ടമായി പോകുന്നതാണ് പ്രശ്നം. അതുകൊണ്ട് അയ്യപ്പനെ കാണാൻ ശബരിമലയിൽ വരെ കഷ്ടപ്പെട്ട് പോയി അവിടെ വൃത്തികേടാക്കുന്നതിലും നല്ലത്, അവിടെയുള്ള സർവ്വ കൊള്ളകൾക്കും, തോന്ന്യാസങ്ങൾക്കും നേരിട്ടോ അല്ലാതെയോ കാരണക്കാരനാകുന്നതിലും നല്ലത് അയ്യപ്പനെ മനസ്സിൽ കൊണ്ടുനടക്കുന്നതാണ്. അങ്ങനെ ചിലവാക്കുന്ന പണം, പ്രകൃതിയുടെ വികൃതി കൊണ്ട് , വിധിയുടെ ബലിമൃഗങ്ങളായ ആളുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്തായാലും ഉചിതമായിരിക്കും. വിശ്വാസത്തെ എതിർക്കുകയായിരുന്നില്ല. ഒരു നിയന്ത്രണവുമില്ലാതെ വരുന്ന ഒരു പറ്റം ആളുകളുടെ കൂട്ടത്തിലിരുന്ന് ഭജിക്കുന്നതിലും നല്ലത് അവനവന്റെ വീട്ടിലിരുന്ന് ഭജിക്കുന്നതാണ്, എന്നോട് ക്ഷമിക്കുക.

സേവനത്തിന് മുൻഗണനയുള്ള മേഖലകളിൽ പണം ഇച്ഛിച്ച് ചെയ്യുന്ന ഒരു  പ്രവൃത്തിക്കും നല്ല ഫലം ഉണ്ടാകില്ല (പണം ജീവിക്കാൻ ആവശ്യമാണെങ്കിലും). അങ്ങനെയുള്ള കർമ്മങ്ങൾ ചെയ്തത് കൊണ്ട്, ഒരു പേരിന് ചെയ്തു എന്ന സ്വയമാശ്വാസമാല്ലതെ വേറൊന്നും കിട്ടുകയില്ല എന്ന് ഭക്തിയുടെ കാഠിന്യത്തിൽ ഭക്തർ മറന്നുപോകുന്നു.

വികസനം ആവശ്യം തന്നെയാണ്. വിമാനത്താവളവും അതിവേഗപാതകളും എല്ലാം വേണം. പക്ഷേ ഭഗവാന്റെ പേരിൽ സത്യത്തിൽ ഒരു വികസനം ആവശ്യമില്ല. എവിടെ നിന്നും പ്രാർത്ഥിക്കാം. സ്വന്തം ഉള്ളിലുള്ള ഭഗവാനെ കാണാതെ, അജ്ഞാനതിമിരബാധയാൽ ഭഗവാനെ തേടി അലയേണ്ട കാര്യമൊന്നുമില്ല. ഭക്തിയോടൊപ്പം യുക്തിയും വിഭക്തിയും ഉയർന്നു നിൽക്കട്ടെ. ഭക്തർക്കും കുറച്ച് യുക്തി ഉണ്ടാകട്ടെ. ശബരിമലയേക്കാൾ ഭക്തരുടെ ഉള്ളം വികസിക്കട്ടെ.

വാൽക്കഷണം: ഇന്നലെ ഫേസ്ബുക്കിൽ ഒരു 'പോസ്റ്റ്' കണ്ടു. നമ്മുടെ കേരളത്തിലെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല സർവ്വസന്നാഹപരിവാരങ്ങളുമൊത്ത് കറുപ്പ് മുണ്ട് മടക്കിക്കുത്തി  ഷൂസൊക്കെയിട്ട് നടത്തുന്ന ശബരിമലയാത്ര. അതിന്റെ അടിക്കുറിപ്പായിരുന്നു രസകരം: "ഇങ്ങനെ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ശാസ്താവിനെ കാണാൻ നടക്കുന്നതിന് പകരം ദേവസ്വം സർക്കാരിന്റെ സ്വന്തം ബോർഡ് മേധാവിയെ അറിയിച്ചിരുന്നെങ്കിൽ ശാസ്താവിന്റെ വിഗ്രഹം ചെന്നിത്തലയുടെ ഓഫീസിലേക്ക് അയച്ച് തൊഴാനുള്ള സൗകര്യം ഒരുക്കുമായിരുന്നല്ലോ" - ജനത്തിന് ശാസ്താവിനെ കാണുന്നതിനേക്കാൾ കടുപ്പമായിരിക്കുമല്ലോ ഇന്നത്തെക്കാലത്ത് ജനത്താൽ നിയമിതനായ ജനങ്ങളുടെ പൈസയാൽ ജീവിക്കുന്ന മന്ത്രിമാരെക്കാണാൻ !!

*****

10 അഭിപ്രായങ്ങൾ:

  1. Facebook comments:

    Saju Kumar Heard of malayatoorpalli Venugopalan Kokkodan ?

    Venugopalan Kokkodan സന്തോഷം Saju Kumar. ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ കുറേക്കാലമായി എന്റെ മനസ്സിലുണ്ടെങ്കിലും എഴുതാനുണ്ടായ സാഹചര്യം ഞാൻ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഈ പറഞ്ഞതൊന്നും ശബരിമലയ്ക്കെതിരായോ ഭക്തർക്കെതിരായോ അമ്പലങ്ങളിൽ പോകുന്നതിനെതിരായോ അല്ല.യുക്തിരഹിതമായ ചില അഭ്യാസങ്ങളെ ചൂണ്ടിക്കാണിക്കാനാണെന്നു മാത്രം. മലയാറ്റൂർ പള്ളിയിലും മറ്റും നടക്കുന്നത് ഇതേ സംഭവങ്ങൾ തന്നെയാണ്. വിഭിന്നരൂപത്തിലാണെന്ന വ്യത്യാസമേയുള്ളൂ. എല്ലാ മതക്കാരിലും ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നുണ്ട്. പക്ഷേ എനിക്ക് ഭാര്യയും കുഞ്ഞുങ്ങളും ഉള്ളത് കൊണ്ട് അവരെപ്പറ്റി പറയാൻ ധൈര്യമില്ല ആവുന്നപോലെ 'ഹിന്ദുമതത്തിലെ പരിവർത്തനച്ചടങ്ങ്' എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

    Saju Kumar Venu being superstitious and being blind belief in religion or political party are , manusha sahajam . That's my point here writing or debate on these topic are never ending . Venugopalan Kokkodan

    Venugopalan Kokkodan Saju, ശരിയാണ്. മറ്റുള്ളവരുടെ കണ്ണിൽ ഞാൻ പറഞ്ഞത് ശരിയല്ലായിരിക്കാം. 'വിശ്വാസമല്ലേ എല്ലാം' എന്ന് പറഞ്ഞിരുന്നാൽ നമുക്ക് ഒരിക്കലും ഒന്നിനെപ്പറ്റിയും അഭിപ്രായം പറയാൻ പറ്റില്ലല്ലോ. എന്റെ ബുദ്ധിക്കനുസരിച്ചുള്ള യുക്തിക്കനുസരിച്ച് ചില കാര്യങ്ങൾ, ചിലയാളുകൾ ചിന്തിച്ചിരിക്കാൻ ഇടയില്ലാത്ത ചില വശങ്ങൾ വിശകലനം ചെയ്യാൻ / വിശദീകരിക്കാൻ ഒരു ശ്രമം നടത്തിയെന്നേയുള്ളൂ.

    Dilip Nambiar Venu as I mentioned in my earlier post I have clear answers for the queries you raised, but as you said since I have a family depending on me, not ready to disclose that in this platform.. Hope we can have a face to face chat

    Venugopalan Kokkodan Dilip ഏട്ടാ, നമുക്ക് തീർച്ചയായും ചർച്ച ചെയ്യാം. പിന്നെ ജോസഫ് മാഷിന്റെ കൈ വെട്ടിയ പോലെ എല്ലാം വിളിച്ച് പറഞ്ഞ് ഞാൻ എന്റെ തന്നെ കുഴി തോണ്ടണോ ? എന്ന് വച്ച് മിണ്ടാതിരിക്കും എന്നൊന്നും അർത്ഥമില്ല, ഭംഗ്യന്തരേണ പറഞ്ഞൂന്നേയുള്ളൂ. എഴുതുവാൻ ചില സന്ദർഭങ്ങളും ആവശ്യമാണല്ലോ. ഇപ്പോക്കിട്ടിയ സന്ദർഭം ശബരിമലയായിരുന്നൂന്ന് മാത്രം (അതും നിങ്ങൾ മൂലം). എല്ല്ലാത്തിനെക്കുറിച്ചും എഴുതുവാൻ എന്നെയെന്റെ വിവരസമ്പത്തും അനുവദിക്കണമല്ലോ. പിന്നെ, എന്റെ സ്വന്തം മുറ്റത്തെപ്പറ്റിത്തന്നെ ആദ്യം പറയുന്നതല്ലേ നല്ലത് ? സ്വയം നന്നാക്കാൻ ശ്രമിക്കുക എന്നത് ഭാരതീയസംസ്കാരത്തിൽ മാത്രം നടക്കുന്ന കാര്യമല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. Some Facebook Personnel Messages, Names changed to X, Y and Z

    Mr X: Venu,Can you please write about Malayatoor and Hajj pilgrimage and post it in all forums?

    Vishala kazhchappadakumpol yellathine pattiyum kazhchappadundakanamallo.

    Naaraayam: Mr X, I can only write what I feel to write. You can accept it or reject it. My thoughts and views are different from you. I only know one thing that what I wrote is correct even though I did not write abot Mecca or Malayatoor. And I clearly wrote in the preface, how and what triggered that writing. You are just boiling up because I showed some nonsense in what you belive and I did not say about the nonsenses in what others believe. That us just childish.
    If I had said about those nonsenses would you have been happy and your feelings would have settled? If I said about others as well, will the problems within go away? I just wrote to the topic per the header and talked about my own premise not others.

    And by adding Mr. Y here, what was your intention? Just to get support or drag him into the discussion?

    Mr X: Dear Venu, As you wrote, three won't be any change in that matter with the blog you wrote. And may points in your writing is right too. Its also the fact that I have different views on may of those and few disagreements too. I don't wish to have an open discussion in the web with you on that. And when you posted the same post in our Nair community site, where there are people of different beliefs, I thought of asking this question. But I don't personally want you to get into all those troubles. Just as a person whom I know very close, I raised this personally.

    Then the last question on adding Mr Y, I have seen he posted some comments on your post and we three used to have some common chat in past. I thought let him be part of this discussion and share his views , if he wish. I don't feel, I need support to talk to Venu, right?

    I just conveyed because its Venu who is doing this. Otherwise , I don't mind this at all. Pinne Venu paranja pole njanum yee shabarimalayude Branchinl poya alalle, so this subject connect me in some way. Vidhikalayum lokathu arengilum vende.

    I will be surprised if any one in NSGW share liking or disliking in this matter.

    I don't quite enjoy this writing discussion, Stopping it.

    മറുപടിഇല്ലാതാക്കൂ
  3. Some Facebook Personnel Messages, Names changed to X, Y and Z: continued...

    MR. Y: The movie PK , Ghar vaapsi issue raised by non Hindus are giving non Hindus to ridicule and disgrace Hindu . Why are we discussing the issue within our family in public giving others to laugh at . Will you discuss your family problem in a public forum Venu ? That's exactly what is happening by writing this blog .

    Naaraayam: then vivekananda, narayana guru etc were wrong (Pls do not think that am comparing myself eith them). They fought in public to correct the system. I did write anything which is unknown. Its a public matter only not a family matter, but yeah within the public about a sect.

    Within Hindus always there were corrective influences. Correcting is better than carrying the dirt always.

    Let nsgw guys react, i'll just unfollow the group. Or will they cut my throat?

    Mr:X : Venu, I said no one express anything. No action or reaction

    Naaraayam: i'll remove the post from NSGW & kagw. Let them be happy. Lets not change any better.

    And one more thing. Eighteen steps are a significant thing only to Sabarimala. Though there are lot of other ayyappa temples, none of those temples mimiced those 18 steps any where other than in DC.

    If healthy, i can talk for long on these subject if there is tolerance.

    Also I did not find the word 'samachithatha' anywhere i used in my pandit topic.

    Mr X: samachithatha ? what about it? Manasilayilla. We can have a heated discussion on new year eve with a defined time limit.
    if all agree only.

    Venu, Do you mean the 18 steps built in SSVT is wrong?

    Mr Y: There you are Venu Vivekanda and guru did not just spoke and gave other non Hindus to take advantage of thier statement but they went to correct them by working . Are you going to work to correct it Venu ? If so I take my word back , but writing blog like this , as I said before will give non Hindus chance to increase their count and you unknowingly become their chattukam .

    Naaraayam : I did not say wrong. But I said that normally ayyappa temples other than sabarimala will not construct 18 steps as those steps are very specific and sacred only to sabaimala. Some where ,hope it is in thathwamsi, i read so.

    Sorry Mr Yi, you dont take your word back. I already said that I'm nowhere a comparison to those figures.

    Those figures also started by speeches only. And their birth got a job to do.

    But is pointing ill is an issue? Even if you dont work? I can only say one thing. I try to implement what all i said in my own life.

    Dont say its better to have issues and saying about issues are wrong!

    And whatever I talked is an open thing and all knows. My point was just to have a thought and correct if possible. By that none of the pride of hindus will lose. What you will lose us the false pride.
    And by saying that 'I'll become as a stirrer in others hand' you are just showing you inner fear that others might see our false color.

    Lets make ourself correct before talking the ill about others.

    മറുപടിഇല്ലാതാക്കൂ
  4. Some Facebook Personnel Messages, Names changed to X, Y and Z: continued...

    Mr Y: I'm stopping it here you will never understand my point. One thing is for sure when your next generation live in a society of minority they will not enjoy the freedom of current minority.

    One more thing , you are totally mistaken , I don't go around talking ill of other religion just like other non Hindus do , but won't keep quite either when some non Hindu says ill about Hindus . No non Hindus will and will ever see the good side of Hindus but would love to use the ill side of Hindus and your blog will help them a lot .

    There are lot of blogs like these , but none did help to make a change but helped anti Hindus in their conversion mission .

    Naaraayam: "You'll never understand what I say", "you are totally mistaken"

    Good statements.

    It was nothing to help others and it was to help ourself only. Did I say hiduusm is bad? Did I say going to temple or making temple is bad?

    I specifically said about the devine freedom which we avail by our iwn living culture here. Correcting our culture should not be by converting but just by correcting only.

    Not like proclaiming 'Divya jyothi' all the time. Those kind if nonsense will create more questions only.

    Truth is little bitter always. If people know our true essense of living culture, none of those people wont be offended by this. I still say false pride make us cry loder.
    നിങ്ങളൊക്കെ ഇതുവരെ നടത്തിയ എല്ലാ പ്രഖ്യാപനങ്ങളിലും ഞാൻ പറഞ്ഞ കാര്യങ്ങളിൽ കുറച്ചെങ്കിലും കാതലുണ്ടെന്ന് വ്യംഗ്യമായിട്ടെങ്കിലും പറയുന്നു. പക്ഷേ രോഷം അതിന്റെ കൂട്ടത്തിൽ മറ്റുള്ളവരുടെ കൂടെ കുറ്റം പറയാത്തതാണ്. അങ്ങനെയാണെങ്കിൽ സമാസമം കുറ്റം ആയി ഒരു പ്രശ്നവുമില്ല. അല്ലെങ്കിൽ മറ്റുള്ളവർ എന്നെ ചട്ടുകമാക്കി ഹിന്ദുയിസം തകർത്ത് കളയുമോ? ഇത്ര ഉറപ്പില്ലാത്തവരാണോ ഹിന്ദുക്കൾ? അതിന്നർത്ഥം അവർക്ക് അവരെത്തന്നെ അറിയില്ല എന്നല്ലേ?

    നിങ്ങളുടെ മുഖത്ത് ചെളി പറ്റിയിട്ടുണ്ടെന്ന് പറഞ്ഞാൽ ചെളി മാറ്റുകയാണോ ചെയ്യുക അതോ ചെളി മറച്ച് പിടിക്കാൻ താടി വളർത്തുകയാണോ ചെയ്യുക? എന്നിട്ട് ചെളിയും പൊത്തിപ്പിടിച്ച് കൊണ്ട് ചെളിയുണ്ടെന്നു പറഞ്ഞവനെ ചീത്ത വിളിക്കുകയാണോ ചെയ്യുക? നമ്മളുടെ അഭിമാനം നമ്മൾ തന്നെയാണ് ആദ്യം അറിയേണ്ടത്. അല്ലാതെ നമ്മൾ മുഴുവനായും ശരിയാണെന്ന് നമ്മൾ വിശ്വസിക്കുന്നതിന് പകരം അങ്ങനെയാണെന്ന് മറ്റുള്ളവരെക്കൊണ്ട് അവര് പോലും അറിയാതെ പറയിപ്പിക്കുകയാണ് വേണ്ടത്. സ്വാർത്ഥതാല്പര്യത്തിന് വേണ്ടി മറ്റുള്ളവർ പറയുന്നതെന്തും കണ്ണടച്ച് വിശ്വസിക്കുന്നതിന് പകരം കുറച്ച് യുക്തിയുപയോഗിച്ച് പ്രവർത്തിച്ചാൽ കൂടുതൽ നന്നാവും.

    Mr.X: yeppozhum yukthi yupayogikkunnavarano yukthivadikal?

    Naaraayam: That am not sure. But 'Yukthi' is something to be practiced within 'Aham'

    Mr Z: Venugopal , I read your article about sabarimala . In Hindu culture there lot of ways to search spirituality. But advitham is most prominent and accepted by most of them. To reach that level everybody needs to go through stages . sabarimala is one tool for that .

    Before writing please self test where are you on following sates

    Knowledge > analyze / thinking > practice and test own life > preaching ( convey to other people )

    Naaraayam : Thank you Mr Z.

    I did not do any litmus test for any if those states.

    I'm not against Sabarimala/ upasam at all. I'm also living in the same soceity. Was trying to show the way were not doing something correct.

    Can you tell me what was wring there? Then we can talk.

    മറുപടിഇല്ലാതാക്കൂ
  5. Facebook comment:

    Manjula Das Nedungadi Chintikkenda Karyam

    Naaraayam Yea, I just only meant to apply a decent thought on this. Nothing against temples, praying and culture. Just wanted to show the degradation of real values and having false pride!

    മറുപടിഇല്ലാതാക്കൂ
  6. Facebook Comment, group: Ezhuthaan marannath

    Sabarinath Viswa Krishna Sabarimala vikasikandathil bhaktharude manasu vikasikandathinulla panku valare valuthanu..PUNYAM PUNKAVANAM Padhathiyundenkilum..pala bhaktharum athinodu sahakarikunila..PAMBAnadhiyude karyathilum iththanneyanum..bhakthar swantham avashyangal nirvahikunathinuvendi mattonum shredikarila..bhaktharude manasu vikasichu kazinjal sabarimalayum vikasikum

    Venugopalan Kokkodan Thank you for reading Sabarinath. You are right. Let the devotees get enlightened first, then let temple fecilities.

    മറുപടിഇല്ലാതാക്കൂ
  7. പ്രിയ നാരായണന്‍, താങ്കളുടെ പോസ്റ്റ് യാദൃശ്ചികമായി വായിച്ചു.നന്നായിട്ടുണ്ട്.ഇത് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഒരു പാക്കനാര്‍ കഥയാണ്, ഇതാണാ കഥ,പാക്കനാര്‍ പണിയെടുതുകൊണ്ടിരിക്കുന്ന പ്രദേശത്തുകൂടി കുറേ ബ്രാഹ്മണര്‍ വന്നു.എവിടേക്കാണെന്ന് പാക്കനാര്‍ ചോദിച്ചപ്പോള്‍ കാശിയ്ക്ക് പോകുകയാണെന്നും പാക്കനാര്‍ വരുന്നോ എന്നും മറുപടി.താന്‍ വന്നാല്‍ ഇവിടുത്തെ പണിമുടങ്ങുമെന്ന് പാക്കനാര്‍. തനിക്കുപകരം തന്റെ വടി ഒന്ന് ഗംഗയില്‍ മുക്കികൊണ്ടുവരാമോ എന്നും ഭവ്യതയോടെ പാക്കനാര്‍ ചോദിച്ചു.ദൂരയാത്രയ്ക്ക് ഒരു വടി നല്ലതാണല്ലോ എന്ന് കരുതി വടി വാങ്ങി ബ്രാഹ്മണര്‍.ഗംഗയിലേ മുക്കാവൂ എന്ന് പാക്കനാര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.ബ്രാഹ്മണര്‍ കാശിയിലെത്തി ഗംഗാസ്നാനവും കഴിഞ്ഞ് തൊഴുതു മടങ്ങാന്‍ നേരം പാക്കനാരുടെ വടി ഗംഗയില്‍ മുക്കി.കഷ്ടം, ആ വടി ഗംഗയിലേയ്ക്ക് താണുതാണു പോയി.ബ്രാഹ്മണര്‍ തിരിച്ചെത്തിയപ്പോഴും വഴിവക്കില്‍ പണിയെടുക്കുന്നുണ്ട് പാക്കനാര്‍.വടിയെവിടെ എന്ന് ചോദിച്ചപ്പോള്‍ ഗംഗയില്‍ നഷ്ടപ്പെട്ടെന്ന് ബ്രാഹ്മണര്‍ പറഞ്ഞു.പോയത് ഗംഗയിലാണെങ്കില്‍ ഇപ്പോള്‍ തിരിച്ചുവരണമെന്ന് പാക്കനാര്‍ സമീപത്തുള്ള കുളത്തിന്റെ കരയില്‍ ചെന്ന് പറഞ്ഞതും ആ വടി കുളത്തില്‍ നിന്ന് പൊങ്ങിവരികയും ചെയ്തു.ഗുണപാഠം: യഥാര്‍ത്ഥഭക്തിയുള്ളവന്ന് അമ്പലവും വിഗ്രഹവും പ്രതിഷ്ഠയും പതിനെട്ടാം‌പടിയും പമ്പയും ഒന്നും വേണ്ട എല്ലാം അവനൊന്ന് തന്നെ.എന്നാല്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ സംഭവിക്കുന്നത് കമ്പോളത്തിന്റെ അധിനിവേശമാണ്.മകരവിളക്ക്, നാല്‍‌പത്തൊന്ന് എന്നൊക്കെ നുണപ്രചരണം നടത്തി സര്‍ക്കാര്‍ അയ്യപ്പനെ മാര്‍ക്കറ്റ് ചെയ്യുന്നു, ചട്ടി കലം കറുത്ത മുണ്ട്,തോര്‍ത്ത് എന്തിന് ഇരുമുടികെട്ടാനുള്ള ചരടുവരെ വിറ്റ് ബുദ്ധിമാന്മാരായ കച്ചവടക്കാര്‍ കാശുണ്ടാക്കുന്നു, വഴിനീളെ വ്യാജ(?) കട്ടങ്കാപ്പിയും തലേന്ന് വരെ ബിരിയാണിഹട്ടുമായിരുന്ന ചായക്കടകള്‍ അയ്യപ്പന്റെ ഫോട്ടോ വച്ച് സ്വാമിശരണം വെജിറ്റേറിയന്‍ ഹോട്ടലാക്കി ഒരു മാതിരി കേരളീയരൊക്കെ കാശുണ്ടാക്കുന്നു.(ശബരിമല സീസണ്‍ കഴിയുമ്പോള്‍ വീട്ടാമെന്ന് പറഞ്ഞ് കടം വാങ്ങുന്നവരുമുണ്ടത്രെ നാട്ടില്‍..) അപ്പോള്‍ ശ്രീ നാരയണന്‍, ശബരിമല അയ്യപ്പനേയും നടകയറുന്ന അയ്യപ്പന്മാരേയും കമ്പോളശക്തികളുടെ ആധിപത്യത്തിലഅണ്.ഇവിടുന്നൊരു വിടുതല്‍ എളുപ്പമല്ല. എന്തായാലും താങ്കളുടെ പോസ്റ്റിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമസ്കാരം, ശ്രീ മോഹനൻ ശ്രീധരൻ. വായിച്ചതിനും വളരെ ഭംഗിയായി അഭിപ്രായം അറിയിച്ചതിനും നന്ദി. ഞാൻ നാരായണനല്ല. 'നാരായം' ആണ്. ഒരു തൂലികാ നാമം പോലെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു പേര്. എന്റെ യഥാർത്ഥ പേര് വേണുഗോപാലൻ കോക്കോടൻ എന്നാണ്.

      ഐതിഹ്യമാലയിൽ വിവരിച്ചിട്ടുള്ള 'പറയി പെറ്റു പന്തിരുകുലത്തി'ലെ ഒരാളായ പാക്കനാരുടെ മേൽവിവരിച്ച കഥ ഞാനും കുട്ടിക്കാലത്ത് വായിച്ചിട്ടുണ്ട്. ജാതിമത വ്യവസ്ഥകളിൽ ഒരു കാര്യവുമില്ലെന്നുള്ളതിന് ഇതിലും കൂടുതൽ ലളിതമായ ഉദാഹരണങ്ങൾ വിരളമായിരിക്കും. കഥയായാലും കാര്യമായാലും, ആ സംഭവത്തിലെ പൊരുൾ അതിബൃഹത്താണ്, പക്ഷേ വിശ്വാസം കൊണ്ട് അന്ധത ബാധിച്ചവർക്ക്‌ ഈ ലാളിത്യം മനസ്സിലാക്കാൻ പ്രയാസമാവും !

      യുക്തിയോടും വിഭക്തി(അറിവ്)യോടും കൂടിയുള്ള ഭക്തി വളരെ നല്ലതാണ്. മിഥ്യയാണെങ്കിലും, ദൈവം എന്ന ആശയം നല്ലതാണ്. ആചാരങ്ങൾ, കാലികമായ പരിണാമാങ്ങൾക്ക് വിധേയമാകാനുള്ളതാണ്, ബലം പിടിച്ചിരിക്കാനുള്ളതല്ല. ചിന്താശക്തി അടിയറവ് വച്ചുകൊണ്ടുള്ള വിധേയത്വം അപകടകരമാണ്.

      അന്ധരായ വിശ്വാസികളെ ഉണ്ടാക്കുകയെന്നത്, അവരെക്കൊണ്ട് കൈ നനയാതെ, സുഖലോലുപമായ ജീവിതോപാധിയുണ്ടാക്കാൻ വേണ്ടിയുള്ള ഒരുപറ്റം അതിബുദ്ധിയുള്ളവരുടെ ആവശ്യമാണ്‌. ഇത് മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഭൂരിപക്ഷത്തിനില്ലെന്നത് അതിബുദ്ധിക്കാരുടെ വിജയം തന്നെയാണ് !

      ഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. Whatsapp Comment:

    Saju Kumar: ഒരു വിശ്വാസം അത്‌ അരുടെയും ആയികൊള്ളട്ടെ , സമുഹത്തിനൊ ഭൂമിക്കൊ ദൊഷം ചെയ്യുന്നൊന്ന് അല്ലെങ്ങിൽ അതിൽ ഒരു തെറ്റും ഇല്ല . ഒരു എലിയിൽ പുഴൂ ഉണ്ടെന്ന് കരുതി ആരും ചെടി പിഴുതു എറിയാറില്ല . സർക്കാറും ദെവസ്വം തിൻറ്റെ ഭക്തിയുടെ പെരിൽ ഉള്ള്‌ ചൂഷണവും , പിന്നെ ഭക്ത്തി ഷോ കാണികുന്ന ചിലർ ഉണ്ടെന്ന് കരുതി ഭക്തിയെ ഭക്തിയായി കാണുന്നവരുടെ വിശവാസത്തെ ഉന്മൂലനം ചെയ്യാൻ ശ്രെമിക്കുന്നത്‌ തെറ്റ്‌ തന്നെ ആണു.
    Venugopalan Kokkodan: ആരെയും ഇകഴ്ത്തിയതല്ല..
    ഭയഭക്തി ബഹുമാനങ്ങൾ എല്ലായ്‌പോഴും നല്ലത് തന്നെ.
    സുപ്രീം കോടതിയും സർക്കാരുകളും ഒരു വർഗ്ഗത്തിനെ മാത്രം ഉന്നം വെക്കുന്നു എന്നുള്ള പ്രതീതിയും ശരി തന്നെ.
    ഞാനൊരു നിരീശ്വരവാദിയായതുകൊണ്ടോ.. മറ്റുള്ളവന്റെ മേലെ ഒന്ന് കാർക്കിച്ച് തുപ്പാമെന്ന് വിചാരിച്ചോ പറയുന്നതല്ല:

    ശബരിമലയിൽ കയറാൻ ഞങ്ങളില്ലെന്ന് പറയുന്ന ഋതുമതികളായ സ്ത്രീകൾ തന്നെ അങ്ങനെ പറയുന്നത്, ശബിരിമലയിൽ കയറാൻ അവർക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, ആചാരം മുറിയുന്നത് കൊണ്ടും ഭക്തി മാത്രമായതും കൊണ്ടല്ല, പക്ഷെ ദൈവകോപം ഭയന്നാണ്, പേടിച്ചിട്ടാണ്. ശബരിമല കാട്ടിലാണ്, ഭയങ്കര കഷ്ടപ്പാടാണ് അവിടെയെത്താൻ, ആനയുണ്ട്, പുലിയുണ്ട് എന്നൊന്നും വിചാരിച്ചിട്ടല്ല. അവരെ ചെറുപ്പം മുതൽ ആർത്തവത്തിന്റെ പേരും പറഞ്ഞ് പേടിപ്പിച്ച് മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നത് കൊണ്ടാണ്. എന്റെ പെൺമക്കൾക്ക് ആ ഒരു പേടി ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്, കാരണം ഇന്നും അവർ ആർത്തവസമയത്തും വിളക്ക് വെക്കുന്നുണ്ട്. എന്റെ ബ്ലോഗിലെഴുതിരിക്കുന്ന എന്റെ സ്വന്തം വീട്ടിലെ അനുഭവത്തിൽ നിന്ന്, അവിടെയുണ്ടായ ഭയഭക്തിപുരസ്സരമായ ആചാരത്തിൽ നിന്ന് ഞങ്ങൾ മാറിയെങ്കിൽ, വിശ്വാസികളായ എന്റെ അമ്മയും ഞങ്ങളുടെ വീട്ടിലേക്ക് കയറിവന്ന മരുമക്കളും മാറിയെങ്കിൽ, ശബരിമലയിലും ഒരിക്കൽ ഋതുമതി കയറും.

    അമ്പലത്തിൽ സ്ത്രീകൾ കയറേണ്ട എന്ന് പറയുന്നതിനേക്കാൾ ഭീകരമാണ്, ആർത്തവം അശുദ്ധിയായത് കാരണമാണ് വിലക്ക് എന്ന് പറയുന്നത്. മാളികപ്പുറത്തമ്മ സ്ഥിരമായി തൊട്ടടുത്തിരിക്കേ, വരുന്ന യുവതികൾ കാരണം നൈഷ്ഠികബ്രഹ്മചര്യം അയ്യപ്പന് നഷ്ടപ്പെടും എന്ന് പറയുന്നതിൽ കഴമ്പ് തോന്നുന്നില്ലെങ്കിലും അയ്യപ്പന് അങ്ങനെ സംഭവിക്കാം എന്ന് പറഞ്ഞ് ശബരിമലയിലെ മാത്രം പ്രത്യേകതയായി, പ്രത്യേക നിയമമായി സ്ത്രീകളെ ഒഴിവാക്കാം, പക്ഷെ അതിൽ നിന്ന് ആർത്തവം / ഋതുമതി എന്ന കാരണങ്ങൾ എടുത്ത് കളയണം. നീ പോലും നാളെ ശബരിമലക്ക് പോകുകയാണെങ്കിൽ, താടി വടിക്കാതെ, നഖം വെട്ടാതെ, നിന്റെ ഋതുമതിയായ ഭാര്യയുടെ കൂടെ താമസിക്കാതെ, നീ മാത്രം കുളിച്ച് പാചക ചെയ്ത് കഴിച്ച്, വെറും തറയിൽ ഉറങ്ങി, സ്വയം 'സ്വാമി'യായി, സർവ്വസംഗപരിത്യാഗിയായി അയ്യപ്പന് സമാനനായി പോകാൻ പറ്റില്ലെന്ന് എനിക്കുറപ്പുണ്ട്. ആചാരങ്ങൾ അങ്ങനെയാണ്, സൗകര്യത്തിനനുസരിച്ച് ആളുകൾ മാറ്റും ! ആചാരങ്ങളെ മുറുകെപ്പിടിക്കുന്നവർ, എല്ലാത്തിനെയും ഒരേപോലെ മുറുകെപ്പിടിക്കണം.

    പണ്ട് സതി അനുഷ്ടിച്ചിരുന്ന സ്ത്രീകളും അവർ അത് സ്വയം സന്നദ്ധരായി ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രചാരം, അഥവാ ആചാരം. പക്ഷേ സതിക്കെതിരെ മനോവിചാരമുള്ള സ്ത്രീകൾക്ക് പ്രതികരിക്കാൻ അവകാശം ഇല്ലായിരുന്നു. അതുകൊണ്ട് എല്ലാവരും ചിതയിൽ 'ചാടുക'യായിരുന്നു. ബ്ലൗസിടാൻ അധികാരമില്ലാതിരുന്ന സ്ത്രീകൾ, എല്ലാവരും പ്രതിഷേധിച്ചിരുന്നില്ല, കാരണം അവർക്കും പേടി ആയിരുന്നു. ബ്ലൗസിടുന്നതിനെതിരെ പ്രതിഷേധിച്ച ഫെമിനിച്ചി ഒരേയൊരാൾ മാത്രമായിരുന്നു. എന്നിട്ടും ആ നിയമങ്ങളൊക്കെ മാറിയില്ലേ...

    വേണ്ടാത്തവർ പോകണ്ട, വേണ്ടവർ പോകട്ടെ... ചിലയാളുകൾ ഭക്തി കൊണ്ട് പോകും, ചിലയാളുകൾ കൗതുകം കൊണ്ട് പോകും.. അത് നമ്മൾ തിരക്കേണ്ട കാര്യം ഇല്ല. തിരക്കും കാടും ആനയും പുലിയും മൂലമുള്ള പേടികൾ, കാട് വെട്ടിത്തെളിയുമ്പോൾ ആലുവ മണൽപുരം പോലെ ആകുന്നതിനാൽ ഒഴിവായിപ്പോയേക്കും :) ...

    തീർച്ചയായും ശബരിമലയുടെ കൂടെ സ്ത്രീകളുടെ മുസ്‌ലീം പള്ളി പ്രവേശനവും ക്രിസ്ത്യൻ സഭകളിലെ കന്യാസ്ത്രീ പീഡനങ്ങളും ഒക്കെ ബഹുമാനപ്പെട്ട സുപ്രീം കോടതി ശരിയാക്കിത്തന്നാൽ കൂടുതൽ യുക്തിപരമാകുമായിരുന്നു...

    മറുപടിഇല്ലാതാക്കൂ