ആദ്യമേ തന്നെ പറയട്ടെ, ഇത് വെറും ഒരു നേരമ്പോക്കായി മാത്രം എടുക്കുക!
2014 സെപ്റ്റംബർ 20 ന് കെ എ ജി ഡബ്ല്യു ഒരുക്കിയ ഓണാഘോഷ പരിപാടിയിലേക്കായി രസകരമായ എന്നാലും വൈവിധ്യമുള്ള ഒരു പരിപാടി അവതരിപ്പിക്കാൻ താല്പര്യമുള്ളതായി നമ്മുടെ സഹൃദയരായ സുഹൃത്തുക്കൾ ഹരി നമ്പ്യാരും ഡോക്ടർ: മധു നമ്പ്യാരും സൂചിപ്പിക്കുകയുണ്ടായി. മറ്റു പല പരിപാടികളുമായി എല്ലാവരും തിരക്കിലായതിനാൽ ഈ ഒരു കാര്യത്തിലേക്ക് ശ്രദ്ധ ചെലുത്തുവാൻ ആർക്കും വേണ്ടവിധം പറ്റിയില്ല.
ഞങ്ങൾ നല്ല ഒഴുക്കുള്ള കലാകാരന്മാരല്ലാത്തതിനാലും, ആയതുകൊണ്ട് പരിശീലനം കൂടാതെ അവതരിപ്പിക്കാൻ തല്പര്യമില്ലാതിരുന്നത് കൊണ്ടും, ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുവാൻ ഞങ്ങൾ (സജു കുമാറും ശ്രീജിത്ത് നമ്പ്യാരും ഞാനും) ആവും വിധം ശ്രമിച്ചെങ്കിലും സൌഹൃദത്തിന്റെ പേരിലും ബന്ധങ്ങളുടെ പേരിലും, അനാവശ്യമായ ബലംപിടുത്തമാണ് ഞങ്ങൾ മാറിനിൽക്കാനുള്ള കാരണമെന്ന് പറയാതിരിക്കാനും അവസാന നിമിഷം, അതിൽ മറ്റു സുഹൃത്തുക്കളോടൊപ്പം ഞങ്ങളും ഭാഗഭാക്കായി.
പരിപാടിയുടെ തലേന്ന് എങ്ങനെയൊക്കെയോ നാം ചെയ്യേണ്ട ഭാഗങ്ങൾ തീരുമാനിക്കുകയും പരിപാടിയുടെ തൊട്ടു മുന്നേ ഇത്തിരി പരിശീലിക്കുകയും ചെയ്താണ് അരങ്ങത്തെത്തിയത്.
ഹരി നമ്പ്യാർ നല്ല ഒരു ഗായകനും, ഗാനരചയിതാവും വാദ്യകലാകാരനുമാണ്. അദ്ദേഹത്തോടൊപ്പം 'അമേരിക്കൻ സ്റ്റാർ സിങ്ങർ' പദവി നേടിയ ഹരി കപ്പ്യൂർ 'ലൈവ്' ആയി 'കനക സിംഹാസനത്തിൽ' എന്ന ഗാനം അവതരിപ്പിക്കുകയും, ആ രംഗം കൊഴുപ്പിക്കാൻ മധു നമ്പ്യാർ രാജാവായും, ഞാൻ മന്ത്രിയായും സജു കുമാറും ശ്രീജിത്ത് നമ്പ്യാരും പരിചാരകരായും ഹർഷലും മാർഷലും രാജാവിന് അകമ്പടിക്കാരായും വേഷമിട്ടു.
അരങ്ങത്ത് പാട്ടുകാരൊഴിച്ച് ബാക്കിയുള്ള ഞങ്ങൾ ചെയ്തതിൽ മുക്കാൽ പങ്കും അരങ്ങിൽ മാത്രം സംഭവിച്ചതും ഒരിക്കലും പരിശീലിച്ചിട്ടില്ലാത്തതും ആയ സംഭവങ്ങളാണ്. ഞങ്ങളോട് ക്ഷമിക്കുക!
കുട്ടിക്കാലത്ത്, ജിമ്മി ജോർജ്ജ് നമ്മുടെയൊക്കെ രോമാഞ്ചമായിരുന്നു. വോളിബോൾ എന്ന കായികയിനത്തിൽ ഇന്ത്യയെ ലോകത്തിനുമുന്നിൽ ഒരു വലിയ പോരാളിയായി അവതരിപ്പിച്ചത് ജിമ്മിയായിരുന്നു. അദ്ദേഹത്തിൻറെ അപാരമായ സ്മാഷും, അദ്ദേഹത്തിന്റേതുമാത്രമായ ഉയരെ ചാടിയുള്ള സർവീസും അദ്ദേഹത്തെ ലോകത്തിനു പ്രിയപ്പെട്ടവനാക്കി. ജിമ്മിയുടെ അകാലത്തിലുള്ള നഷ്ടത്തിന് ശേഷം നമ്മുടെ ഭാരതം വോളീബാളിൽ വീണ്ടും ഒന്നുമല്ലാതായത് വേറൊരു ദുഃഖം.
2014 മെയ് മാസത്തിൽ, ജിമ്മിയുടെ ആദരാർത്ഥം വാഷിംഗ്റ്റണ്‍ ഡി സിയിൽ സംഘടിപ്പിച്ച വോളീബാൾ മത്സരത്തോടനുബന്ധിച്ച് ഞങ്ങൾ ഒരു സുവനീർ പ്രസിദ്ധീകരിച്ചിരുന്നു. അതിലേക്കുള്ള ഒരു സംഭാവനയായാണ് ഈ പാട്ട് എഴുതിയത്. അദ്ദേഹത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മയ്ക്ക് മുന്നിൽ ഈ പാട്ട് സമർപ്പിക്കുന്നു.
സഹ്യന്റെ താഴ്‍വരയിൽ താരകമുദിച്ചുയർന്നു
പന്തുകളിയിലുലകത്തിൽ പ്രഭ ചൊരിഞ്ഞു
വോളിബോളിൻ കലയിലവൻ ബലിഷ്ഠമാം കരങ്ങളാൽ
മാന്ത്രികമാം തന്ത്രങ്ങളാൽ തിലകമായി... പടയിൽ നായകനായി
ഇങ്ങനെയൊരു
സംഭവം എന്റെ ജീവിതത്തിൽ നടക്കുമെന്ന് ഞാനെന്റെ വിദൂര സ്വപ്നത്തിൽ പോലും
കണ്ടിരുന്നില്ല. ഭാഗ്യത്തിന്റെ ബലത്തിൽ മാത്രം, ഈയൊരു വലിയ ലോകത്ത് എനിക്ക് വേണ്ടി കരുതിയ
ചെറിയ ഒരു പാട്ടാണ് ഇത്. കാരണം എന്നേക്കാൾ കഴിവുള്ള എത്രയോ എഴുത്തുകാരിവിടെ
ഉണ്ടാവുമ്പോൾ എനിക്കുതന്നെ ഈ നറുക്ക് വീഴേണ്ടിയിരുന്നില്ല.
2013ലെകെ. എ. ജി. ഡബ്ല്യൂ വിന്റെ
കേരള ദിനാഘോഷം, നവംബർ രണ്ടിന് മേരിലാന്റിലെബെത്തസ്ഡയിൽ വച്ചായിരുന്നുനടന്നത്. അവിടെ വച്ച്കെ. എ. ജി. ഡബ്ല്യൂവിന്റെ മുൻ
അദ്ധ്യക്ഷനായിരുന്നശ്രീ. രജീവ് ജോസഫ്, എന്നോട്
ഭാവനാപരമായ, വളരെ പുരോഗമനപരമായ ഒരു ആശയം അവതരിപ്പിക്കുയുണ്ടായി. അതെന്തായിരുന്നു എന്ന് വച്ചാൽ കെ. എ. ജി. ഡബ്ല്യൂ വിന് അവരുടെതായഒരു ആശയഗാനം [ഒരുആൻഥം (Anthem) രീതിയിൽ ] ഉണ്ടാക്കുവാനുള്ള
താൽപര്യമായിരുന്നു. എഴുതിക്കിട്ടിയാൽ ശ്രീമാൻ സാജൻ അത് ചിട്ടപ്പെടുത്തുമെന്നും
അറിയിച്ചു. 2013 ലെഓണപ്പരിപാടികൾക്ക്, അതിന്റെ ആശയങ്ങൾ
ചിട്ടപ്പെടുത്തുന്നതിനിടയിൽ കണ്ട പരിചയം മാത്രമേ സാജനുമായി ഉണ്ടായിരുന്നുള്ളൂ.
മറുനാടാൻ
മലയാളിയുടെ വീക്ഷണ കോണിലൂടെമലയാളത്തെയും കേരളത്തെയും സംബന്ധിച്ച്
ഹ്രസ്വമായി, ഈണത്തിൽ ഒരു ഗാനം, അതായിരുന്നു
വേണ്ടിയിരുന്നത്.2013 ലെക്രിസ്തുമസ്സ് ആഘോഷത്തിന്
പറ്റില്ലെങ്കിൽ2014 ലെ വേനൽക്കാല
ആഘോഷത്തിനെങ്കിലുംതയ്യാറായാൽ നന്നായിരുന്നു
എന്നറിയിച്ചു. ഞാൻ എന്റേതായ രീതിയിൽ ശ്രമിക്കാമെന്നും, എന്നാലും മറ്റുള്ള
ആരോടെങ്കിലും കൂടെ എഴുതാൻ പറഞ്ഞ്, കൂട്ടത്തിൽ മികച്ചത് എടുക്കുന്നതായിരിക്കില്ലേ
നല്ലത് എന്ന് ഞാനും പറഞ്ഞു.
(രജീവ് ജോസഫ്, സാജൻ, സ്റ്റീഫൻ & ഞാൻ)
ചില
ചടങ്ങുകൾക്ക്ശേഷം രാത്രി വൈകി
വീട്ടിലെത്തി. അർദ്ധരാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. മനസ്സിൽരജീവ്ആവശ്യപ്പെട്ടസംഭവംഉരുണ്ടു കളിച്ചത്കാരണംഎന്തോ ഒരുതരം വല്ലായ്ക.... ആ
കിടത്തത്തിൽ ഒരു അര മണിക്കൂർകൊണ്ട് എന്റെ ഐഫോണിൽകോറിയിട്ടിട്ടാണ് ആദ്യത്തെ ഉദ്യമം തുടങ്ങിയത്. കെ. എ. ജി. ഡബ്ല്യൂവിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശ്രീ. രജീവ്
ജോസഫിന്റെ പ്രേരണപ്രകാരം ഒരു ഗാനം പിറന്നല്ലോ എന്നാ ചിന്ത മാത്രം ആശ്വാസം പകർന്നു.
പാട്ട്
കൊടുത്തിട്ട്ഒന്ന് രണ്ടു മാസം കഴിഞ്ഞിട്ടുംഒരു അനക്കവും
ഉണ്ടായില്ല. അങ്ങനെഒരു ദിവസം സാജൻ എന്നെ വിളിച്ചു പറഞ്ഞു, "ചേട്ടാ, പാട്ടൊക്കെ വളരെ
നന്നായിട്ടുണ്ട്. പല്ലവി ഗംഭീരം, പക്ഷേ അനുപല്ലവിയുടെയും ചരണത്തിന്റെയും ഈണം
നമുക്കൊന്ന് മാറ്റിപ്പിടിക്കണം. എന്നാലേ അതിനു ജീവനുണ്ടാകൂ" എന്നൊക്കെ. ഞാൻ
പറഞ്ഞു,
"സാജാ, ഇത്രയൊക്കെ എഴുതാനേ എനിക്ക്
പറ്റൂ, ഇനി ഇതിനെ മാറ്റി എഴുതുക
എന്നൊക്കെ വച്ചാ..."."ചേട്ടനെക്കൊണ്ടാവും, ഒന്ന് ശ്രമിച്ചു
നോക്ക്..." എന്നൊക്കെ സാജൻ. ഒരു നീരസത്തോടെ, "നോക്കാം" എന്ന് ഞാൻ.
ഞാൻ പാട്ടിനെ ഒന്ന് ഉടച്ച് വാർത്ത് അയച്ചു കൊടുത്തു. സാജന് തൃപ്തി പോരാ.പിന്നെയും ഒന്ന് രണ്ട് തവണ
കൂടി മാറ്റിക്കൊടുത്തു. സാജന്റെയടുത്ത് ഒരു രക്ഷയുമില്ല. ഈ പരിപാടി തന്നെ നിർത്തിയാലോ എന്ന് എനിക്ക് തോന്നിത്തുടങ്ങി.
(സാജൻ, വിജയ് യേശുദാസ്, ഞാൻ)
ഒടുവിൽ
സാജൻ പറഞ്ഞു,
"ചേട്ടാ
ഞാനൊരു ഈണം തരാം, ശ്രമിച്ചു നോക്കൂ ..".
"ആദ്യം ഈണമിട്ട് ഞാൻ ഇതുവരെ പാട്ടെഴുതിയിട്ടില്ല സാജാ.." "പറ്റും
ചേട്ടാ..." സാജൻ ഒരു ഈണം തന്നു. എനിക്കാണെങ്കിൽ ഈ'ലലലലാല ലാലലാല' മനസ്സിലാകുന്നുമില്ല.
എന്നാലും ഒന്ന് ഇരുന്ന് ശ്രമിച്ചു നോക്കി. ആശയങ്ങൾ ചോരാതെ, വീണ്ടും വിപുലപ്പെടുത്തി, പാട്ട്ഒന്ന് കൂടി
ഉടച്ചുവാർത്തിട്ട് അയച്ചു കൊടുത്തു. സാജനെ സംബന്ധിച്ചടുത്തോളം ഒരു 85-90% മാത്രമേ
ഞാൻ ഈണവുമായി നീതി പുലർത്തിയുള്ളൂ. പക്ഷേ പുതിയ വരികളുടെ താളവും ഭാഷയും
അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒരുദിവസം രജീവിന്റെ
വീട്ടിൽ നമ്മൾ മൂന്നുപേരും കൂടിയിരുന്നാണ് പാട്ടിന് ഒരു അന്ത്യരൂപം കൊടുത്തത്. ഈ
ഒരു പ്രക്രിയയിൽ ഞാനും കുറേ കാര്യങ്ങൾ പഠിച്ചു.
(സാജൻ, ശബ്ദരേഖാസഹായി, നാരായണൻ കുട്ടി, രജീവ് ജോസഫ്, വിജയ് യേശുദാസ്, ഞാൻ എന്നിവർ സ്റ്റുഡിയോയിൽ)
പിന്നെ
സാജന്റെ ശ്രമഫലമായി സ്റ്റീഫൻ ദേവസ്സി ഈ പാട്ടിന് ഘനഗംഭീരമായ പശ്ചാത്തലസംഗീതം
ഒരുക്കുകയും, നാരായണൻ കുട്ടിമേനോന്റെ അക്ഷീണശ്രമഫലമായി വിജയ് യേശുദാസിന്റെ കർണ്ണാനന്ദകരമായ ശബ്ദവും കൂടിയായപ്പോൾ പാട്ട്, എന്റെ പരിധി വിട്ട്
പോകുകയായിരുന്നു. പക്ഷേ ഈ പാട്ട് ഈ തരത്തിൽ എത്തുമെന്ന് ആദ്യമേ നിരീക്ഷിച്ച ഒരാളുണ്ട്.
അത് മറ്റാരുമല്ല, നമ്മുടെ സാജൻ തന്നെ. സ്റ്റീഫൻ ദേവസ്സിയുടെ വാദ്യവൃന്ദസംഘാംഗങ്ങൾ, സജി ജോസ്, ജെൻസണ് ജോസ്, മനോജ് ശ്രീനിലയം, തോമസ് കുര്യൻ എന്നിവരെക്കൂടാതെ ഈയ്യൊരു സൃഷ്ടിയിൽ എനിക്ക് എല്ലാവിധ പിന്തുണയും തന്ന എന്റെ സഹധർമ്മിണി ജിഷ, എന്നെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിച്ച എന്റെ സഹൃദയരായ സുഹൃത്തുക്കൾ, പിന്നെ പാട്ടിനെ ഈയ്യൊരു തലത്തിൽ
എത്തിക്കാൻ ശ്രമിച്ച മറ്റെല്ലാവർക്കും നന്ദി.
നാടിനെയും
ഉറ്റവരെയും ദൂരെയാക്കിമറുനാട്ടിൽ വന്നുപെട്ട, കേരളത്തെയും മലയാളത്തെയും
സ്നേഹിക്കുന്ന നമ്മൾ മലയാളികൾക്ക്, മലയാളവും അതിന്റെ പൈതൃകവുംഎന്നെന്നും നിലനില്ക്കണേ
എന്ന് ആഗ്രഹിക്കുന്നതരത്തിലുള്ള ഒരു ഗീതമാണ് ഞാൻ ഉദ്ദേശിച്ചത്. അതു തന്നെയാണല്ലോഇവിടത്തെ ഓരോമലയാളി സംഘടനകളുടെയും
പ്രാഥമികോദ്ദേശ്യവും.ഒരു ആൻഥം (Anthem) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും
ഒരു പ്രാർത്ഥനാഗീതമോ സങ്കീർത്തനമോ പുകഴ്ത്തലോ ഒക്കെത്തന്നെയാണല്ലോ.
കേരളത്തെയും
മലയാളത്തെയും കുറിച്ച് കേൾക്കുമ്പോൾആരുടെ മനസ്സിലും പെട്ടെന്ന് തോന്നാവുന്നചില പദങ്ങളും, സ്ഥലനാമങ്ങളും, ഉത്സവങ്ങളും, കലകളും പുഷ്പങ്ങളുംഇതിൽ ഉൾപ്പെടുത്താൻ
ശ്രമിച്ചിട്ടുണ്ട്. അതുപോലെ, കേരളത്തിന്റെ ദേശീയ പുഷ്പവും, ദേശീയ മൃഗവും, ദേശീയ പക്ഷിയും ഇതിൽ
ഉൾക്കൊണ്ടിട്ടുണ്ട്. ഈ പറഞ്ഞ സംഭവങ്ങൾ ചേർത്തുവച്ചുകൊണ്ട്, അതിൽകുറച്ചു കാല്പനികതയും ആഗ്രഹങ്ങളും വികാരങ്ങളും
കൂടി ചേർത്തിട്ടാണ് ഈ ഗാനം മുഴുമിക്കാൻ ശ്രമിച്ചിട്ടുള്ളത്.
(സ്റ്റീഫൻ, മനോജ് ശ്രീനിലയം എന്നിവരോടൊപ്പം)
എന്റെ
അറിവിൽ, കഴിഞ്ഞ നാല് കൊല്ലമായി, രജീവ് ജോസഫ് എന്ന മനുഷ്യന്റെദീർഘദൃഷ്ടിയിൽ
വിരിഞ്ഞ, കെ എ ജി ഡബ്ല്യൂവിന്ഒരു
ആശയഗാനം എന്ന ഉൽക്കടമായ ആഗ്രഹം ഇല്ലായിരുന്നുവെങ്കിൽ ഈ ഒരു പാട്ട്
ഉണ്ടാകുമായിരുന്നില്ല. അതും മറ്റു മുൻപരിചയങ്ങൾ ഇല്ലാതിരുന്നിട്ട് കൂടി അദ്ദേഹം
എന്നോട് ഈയ്യൊരു പാട്ട് എഴുതാൻ ആവശ്യപ്പെട്ടത് ഇന്നും എനിക്കൊരു അത്ഭുതമാണ്. എന്നോട് പാട്ടെഴുതാൻ ആവശ്യപ്പെട്ട് ഒരു കൊല്ലത്തിനുള്ളിൽത്തന്നെ ആ പാട്ട് അതിന്റെ എല്ലാ ഭംഗിയോടും കൂടെ 2014 ലെ ഓണാഘോഷത്തിന്റെ കൂടെ സ്റ്റീഫൻ ദേവസ്സിയുടെ സാന്നിദ്ധ്യത്തിൽ പുറത്തിറക്കാൻ പറ്റിയതിൽ സർവ്വശക്തന് നന്ദി. ഈ പാട്ട് കെ. എ. ജി. ഡബ്ല്യൂ വിൽ മാത്രമായി ഒതുക്കാതെ, എല്ലാ മലയാളികൾക്കുമായി, പ്രത്യേകിച്ച് എല്ലാ പ്രവാസി മലയാളികൾക്കുമായി സമർപ്പിക്കുന്നു.
********************************പാട്ട് വന്ന വഴികൾ ****************************
മൂന്നാമത്തെ ഉദ്യമം:
മലയാളമേയെൻസ്വരരാഗമേ
മാമലനാടിന്റെലയതാളമേ
മറുനാടൻമലയാളിയാകുമീമനിതന്
മനതാരിൽമകരന്ദമാവേണമേ (2)
കോൾമയിർകൊള്ളട്ടെകോമളമാമെന്റെ
കുലജന്മതാവഴി
സ്മൃതികളുമായ്
കേരവുംപൂരവുംഓണവുംചമയിച്ച
കേദാരകേരളകർണ്ണികാരം (2)
കളരിപ്പയറ്റുംകഥകളിയുംകൂടെ
കോവളതീരവുംജലകേളിയും
കരിയുടെചന്തവുംവേഴാമ്പലുംകോർത്ത
കൈരവപൈതൃകപാരിജാതം (2)
ജീവിതവിജയപന്ഥാവിലെ
ജീവനായ്
ജനനിയായ്
അമരേന്ദുപൌർണമിയായ്
ജാതിമതദേശഭേദങ്ങളില്ലാതെ
ജനതതിവാഴ്ത്തട്ടെജന്മാന്തരം (2)
രണ്ടാമത്തെ ഉദ്യമം:
മലയാളമേയെൻസ്വരരാഗമേ
മാമലനാടിന്റെലയതാളമേ
മറുനാടൻമലയാളിയാകുമീമനിതന്
മനതാരിൽമകരന്ദമാവേണമേ
കേരവുംതിരുവോണവർണ്ണവുംചമയിച്ച
കേരളമാകുന്നകേദാരമേ
കോൾമയിർകൊള്ളട്ടെകോമളമാമെന്റെ
കുലജന്മതാവഴിയോർത്തിടുമ്പോൾ
ജാതിമതദേശഭേദങ്ങളില്ലാതെ
ജന്മാന്തരങ്ങളിൽവാഴേണമേ
ജീവിതവിജയത്തിൽജീവവായുവായ്
ജനനിതൻസ്ഥാനത്തിരിക്കേണമേ
പാരിജാതംപരികർണ്ണികാരംപോലെ
പൈതൃകപുഷ്പമായ്വിരിയേണമേ
പാമരപണ്ഡിതനാട്യങ്ങളില്ലാത്ത
പൂരപ്രകാശമായ്തെളിയേണമേ
കളരിപ്പയറ്റുംകഥകളിയുംകൂടെ
കോവളതീരവുംജലകേളിയും
കരിയുടെചന്തവുംവേഴാമ്പലുംതീർത്ത
കൈരവഹാരമായ്തീരേണമേ
ആദ്യത്തെ ഉദ്യമം:
മലയാളമേമലയാളമേ
മാമലനാടിന്റെലയതാളമേ
മറുനാടൻമലയാളിയാകുമീമനിതന്
മനതാരിൽമകരന്ദമാവേണമേ
കല്പവൃക്ഷമാംകേരത്തിൻനാടാകും
കേരളമാകുന്നകേദാരമേ
കോൾമയിർകൊള്ളട്ടെകോമളമാമെന്റെ
കുലജന്മതാവഴിയോർത്തിടുമ്പോൾ
ജാതിമതദേശഭേദങ്ങളില്ലാതെ
ജന്മാന്തരങ്ങളിൽവാഴേണമേ
ജീവിതവിജയത്തിൽജീവവായുവായ്
ജനനിതൻസ്ഥാനത്തിരിക്കേണമേ
പാരിജാതത്തിന്റെപരിമളംവീശുന്ന
പൈതൃകപുഷ്പമായ്വിരിയേണമേ
പാമരപണ്ഡിതനാട്യങ്ങളില്ലാതെ
പൂമാലയായെന്നിൽവീഴേണമേ
പാട്ടിലൂടെ ഞാൻ ഉദ്ദേശിച്ച ആശയത്തിന്റെ വളരെ ഹ്രസ്വമായ വിവരണം ചുവടെ:
എന്റെ പ്രിയപ്പട്ട മലയാളമേ, എന്റെ സ്വരവും രാഗവുമായ മലയാളമേ, നീ, മലകളും പുഴകളും നിറഞ്ഞു കിടക്കുന്ന നമ്മുടെ നാടായ കേരളത്തിന്റെ ലയവും താളവുമാണ്. മറുനാട്ടിൽ വന്നുകിടക്കുന്ന മലയാളിയായ എനിക്ക് നീ എന്നെന്നും എന്റെ മനസ്സിൽ മധുരമൂറുന്ന നറുതേനായി മാറേണമേ. ഞാൻ നിന്നെ ഒരിക്കലും മറക്കാതിരിക്കണേ.
കേരളത്തിലെ എന്റെ മഹാന്മാരായ പൂർവ്വികരേ, നിങ്ങളുടെയും നിങ്ങളുടെ മഹത്തായ കർമ്മങ്ങളുടെയും ഓർമ്മകൾ, എന്നിലെന്നും രോമാഞ്ചം കൊള്ളിക്കുന്ന അമൃതമാണ്. ആ ഓർമ്മകൾ സരസമാണ്, അവ എന്റെ സുകൃതമാണ്. ഓണാഘോഷങ്ങളും പൂരാഘോഷവും, സമ്പൽസമൃദ്ധമായ കേരവൃക്ഷവും ഒക്കെക്കൂടെ നീ സൽഗുണസമ്പന്നതയോടുകൂടിയ മനോഹാരിത ചമയുന്നു. ആ മനോഹാരിത താമരപ്പൂവ് പോലെ ആകർഷകമാണ്, അത് മധുരമൂറുന്നാതാണ്. നിന്നിൽ തെയ്യക്കോലങ്ങൾ, മയിലിന്റെ പീലിവിടർത്തിയുള്ള നടനം പോലെ വളരെ മനോഹരമായി നൃത്തം ചെയ്യുന്നു. ചന്തം വെച്ചു നടക്കുന്ന ഗജവീരന്മാർ വേഴാമ്പലുമായിച്ചേർന്ന് ആമ്പൽപ്പൂവിന്റെ മനോഹരമായ മാല നിന്നിൽ ചാർത്തുന്നു. ജീവന്റെ നിലനിൽപ്പിന്നാധാരമായ തേജസ്സുറ്റ സൂര്യോദയം പോലെ, ജീവന്റെ അമൃതായി നീ നിന്റെ പ്രകാശം എല്ലായിടത്തും പരത്തുക, എന്റെ ആത്മാവായി ജീവശ്വാസമായി വാനിൽ, വായുവിൽ എന്നുമെന്നും ജീീവിക്കുക.
മനോഹരിയായ നിളാനദിയിൽ കഥകളിയുടെയും, കളരിയുടെയും, കൂത്തിന്റെയും മറ്റു പല കലകളുടെയും സ്വർഗ്ഗങ്ങൾ തീർക്കപ്പെടുന്നു (കേരളകലാമണ്ഡലം നിളാതീരത്താണല്ലോ). ആ മനോഹരങ്ങളായ അനുഷ്ഠാനകലകളിൽ നിന്ന് ദിവ്യങ്ങളായ സൂക്തങ്ങൾ ഉയരുന്നു. മനോഹരമായ കോവളതീരവും കണ്ണിന് കുളിരേകുന്ന ഗവിയുടെ കാഴ്ച്ചകളും ജലകേളികളുമൊക്കെയായി നിന്റെ ഗ്രാമങ്ങൾ വളരെ മോഹനമായിരിക്കുന്നു. നിന്നിൽ എല്ലാ നാനാജാതിമതസ്ഥരും ഒരു വ്യത്യാസങ്ങളുമില്ലാതെ, വളരെ ഇണങ്ങി, ഇടപഴകിക്കഴിയുന്നു. ജീവിതോന്നതവഴിയിൽ എന്റെ സ്വന്തം അമ്മയായി നീയും നിന്റെ ഓർമ്മകളും എല്ലായ്പോഴും എന്റെ കൂടെ ഉണ്ടാവുക.
അവരവരുടെ ജന്മാന്തരങ്ങളിൽ ജനങ്ങൾ നിന്നെ എന്നും എല്ലായ്പ്പോഴും വാഴ്ത്തട്ടെ.