[2024 നവംബർ 1 മുതൽ 3 വരെ LANAയുടെ (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) റീജിയണൽ സമ്മേളനം ന്യൂയോർക്കിലെ എൽമോമോണ്ടിലുള്ള കേരളം സെന്ററിൽ വച്ച് നടന്നു. അതിന്റെ ഭാഗമായി നടത്തപ്പെട്ട പ്രബന്ധാവതരണ സെഷനിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധമായിരുന്നു 'മലയാളം എഴുത്തിന്റെ അമേരിക്കൻ ഭാവി'.]
ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ, സദസ്സ് ഉദ്ദേശിക്കുന്ന ഒരു ഉപന്യാസ അവതരണത്തിന്റെ ഘടന എന്റെ അവതരണത്തിന് ഉണ്ടായിക്കൊള്ളണമെന്നില്ല. എന്റെ ചില അനുമാനങ്ങൾ എന്റേതായ രീതിൽ അവതരിപ്പിക്കുവാൻ ചെറിയൊരു ശ്രമം നടത്തുന്നു എന്നേയുള്ളൂ.
കോളേജിൽ പഠിക്കുന്ന സമയത്ത് കുറച്ചൊക്കെ എഴുതിയിരുന്നെങ്കിലും അമേരിക്കയിൽ വന്നതിന് ശേഷം എഴുതാൻ തുടങ്ങിയപ്പോഴാണ് ഈയൊരു ചിന്ത എന്റെ മനസ്സിൽ ഉണ്ടാവാൻ തുടങ്ങിയത്. ഈ വിഷയത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചിന്തിക്കുന്നത് കൊണ്ട് മാത്രമാണ് ഇതിനെക്കുറിച്ച് എനിക്കുണ്ടായ അനുമാനങ്ങൾ, ഇങ്ങനെയുള്ള ഒരു വേദി കിട്ടിയപ്പോൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കണം എന്ന തോന്നൽ എനിക്കുണ്ടായത്.
എന്റെ അനുമാനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ പാകാൻ കുറച്ച് ശ്രമങ്ങൾ നടത്തിയെങ്കിലും വിക്കിപീഡിയയോ ഗൂഗിളോ കാര്യമായ സ്ഥിതിവിവരക്കണക്കുകളൊന്നും നൽകിയില്ല. അതുകൊണ്ട് എന്റേതായ ചില നിരീക്ഷണങ്ങളിലൂടെയും ചില സമീപനങ്ങളിലൂടെയും ചില അനുമാനങ്ങളിൽ എത്തിച്ചേരുകയായിരുന്നു. ഈ അനുമാനങ്ങൾ വെറും അനുമാനങ്ങൾ മാത്രമാണ്. അത് അങ്ങനെത്തന്നെയെടുക്കണം എന്നാണ് എന്റെ അപേക്ഷ.
ഞാൻ പഠിക്കുന്ന കാലഘട്ടത്തിൽ എന്ന് വച്ചാൽ 90 കളുടെ തുടക്കത്തിൽ, മലയാളം മീഡിയം എന്നതിന് വളരെ പ്രാമുഖ്യം ഉണ്ടായിരുന്നു. കോളേജിൽ എത്തിയപ്പോഴും ക്‌ളാസ്സുകൾ ഇംഗ്ളീഷിൽ ആയിരുന്നെങ്കിലും മലയാളത്തിൽ തന്നെയായിരുന്നു നമ്മുടെ മറ്റുള്ള ഇടപാടുകൾ. മലയാളത്തിലെയും ഇംഗ്ലീഷിലേയും കൃതികൾ വായിക്കാൻ ഞങ്ങൾ താല്പര്യപ്പെട്ടിരുന്നു. മാതാപിതാക്കളും അദ്ധ്യാപകരും ഞങ്ങളെ വിസ്തൃതമായി വായിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. കോളേജിൽ എത്തിയപ്പോഴാണ് ഹിന്ദി സാഹിത്യപുസ്തകങ്ങളും വായിക്കാൻ തുടങ്ങിയത്. ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മലയാളത്തിലായിരുന്നു എന്റെയും എന്റെ കൂട്ടുകാരുടെയും ചിന്തകൾ പോലും. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഉണ്ടായിരുന്നെങ്കിലും അവിടെ പോയിരുന്നവർ പോലും മലയാളം സാഹിത്യവായനയിൽ തല്പരരായിരുന്നു.
മലയാളം മീഡിയത്തിലായിരുന്നത് കൊണ്ട്, കോളജിൽ പോയപ്പോൾ തുടക്ക കാലത്ത് ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടായെങ്കിലും, പിന്നീട് കാര്യങ്ങൾ നമ്മുടെ വഴിക്ക് വന്നു. ഇംഗ്ലീഷ് പറയാൻ അറിഞ്ഞിരുന്നില്ലെങ്കിലും അത് പഠനത്തിനോ വായനക്കോ വിഘാതമായിരുന്നില്ല. അങ്ങനെ മലയാളത്തിൽ ചിന്തിച്ച് തന്നെയാണ് ഞാൻ അമേരിക്കയിൽ എത്തപ്പെട്ടത്. മനസ്സിലെ ഭാഷ മലയാളമായത് കൊണ്ടാണ് മലയാളത്തിൽ തന്നെ എഴുതുന്നത്. ഇംഗ്ളീഷിൽ എഴുതാൻ താല്പര്യമുണ്ടെങ്കിലും മലയാളത്തിലുണ്ടാകുന്ന സർഗ്ഗവിചാരം ആംഗലേയത്തിൽ ഉണ്ടാവാത്തത് കൊണ്ട് ആ ആഗ്രഹം നടക്കുന്നതേയില്ല. അത് എന്റെ മാത്രം കാര്യമാണ്. അങ്ങനെയല്ലാത്ത ആളുകളും ഉണ്ട്. അവർക്ക് മലയാളത്തിലും ഇംഗ്ളീഷിലും ഒരുപോലെ എഴുതാൻ സാധിക്കുന്നുണ്ട്.
പക്ഷേ കാലം പോകപ്പോകെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ മാറി വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യവും കൂടുതൽ സ്വീകാര്യതയും ഉണ്ടായി വന്നു. സർക്കാർ പള്ളിക്കൂടങ്ങളിലടക്കം 90 കൾക്ക് ശേഷം ആദ്യമായി പള്ളിക്കൂടത്തിൽ പോകുന്നവർ മുതൽ ഈ പ്രവണത ഉച്ഛസ്ഥായിലാവാൻ തുടങ്ങി. എന്ന് വച്ചാൽ ഇന്ന് ഏകദേശം 40 വസ്സുള്ളവർ തൊട്ട് താഴോട്ട് പ്രായമുള്ളവരിൽ ഭൂരിഭാഗവും ഇംഗ്ളീഷ് മീഡിയത്തിന് മുൻതൂക്കം കൊടുത്തിട്ടുള്ളവരാണ്.
ഞാൻ നാട്ടിലുള്ള എന്റെ കസിൻസിൻറെ അടുത്തും, എന്റെ സുഹൃത്തുക്കളുടെ അടുത്തും, അവരുടെയൊക്കെ മക്കളുടെ അടുത്തുമൊക്കെ ഈ കാര്യത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സംസാരിച്ചിട്ടുള്ളവരിൽ അമ്പതിൽ 45 പേരും വായനാശീലം ഇല്ലാത്തവരാണ്. വായിക്കുന്നവരിൽ ഭൂരിഭാഗവും വായിക്കുന്നത് ഇംഗ്ലീഷ് സാഹിത്യമാണ്, കാരണം അവരൊക്കെ ഇംഗ്ളീഷ് മീഡിയത്തിൽ പഠിച്ചവരാണ്. എന്നിരുന്നാലും മലയാളം എഴുത്തുകൾ ഇന്നത്തെ സാഹചര്യത്തിൽ നാട്ടിൽ വളരുന്നുണ്ടെന്നാണ് എന്റെ അനുമാനം. മലയാളം ഐച്ഛികമായി എടുക്കുന്നവരിലൂടെയാണ് മലയാളം വായനയും എഴുത്തും നാട്ടിൽ ഇന്നും നിലനിൽക്കുന്നത്. മലയാളം എഴുത്തുകൾക്ക് ആനുപാതികമായി വായനക്കാർ കൂടുന്നുണ്ടോ എന്ന് സംശയമാണ്. അപൂർവ്വം മലയാള കൃതികൾ മാത്രമാണ് ഒരു ട്രെൻഡ് സെറ്ററോ ബ്ലോക്ക് ബസ്റ്ററോ ആവുന്നത്.
ഇനി തിരിച്ച് അമേരിക്കയിലേക്ക് വരാം. പണ്ടൊക്കെ അമേരിക്കയിലേക്ക് വരുന്നവരിൽ മലയാളം മീഡിയം പഠിച്ചവരും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരും ഉണ്ടായിരുന്നു. ഇന്ന് അതിന്റെ അവസ്ഥ മാറിയിട്ടുണ്ടെന്നതാണ് എന്റെ കാഴ്ചപ്പാട്. പണ്ട് ഫാമിലി മൈഗ്രേഷൻ വഴിയായിരുന്നു കൂടുതൽ പേരും അമേരിക്കയിൽ എത്തിച്ചേർന്നിരുന്നത്. അവരിൽ മിക്കവരും മലയാളം മീഡിയത്തിൽ പഠിച്ച്, എവിടെ ജീവിച്ചാലും മലയാളത്തിൽ സംസാരിച്ച്, വളർന്നവരാണ്. പക്ഷേ, ഇന്ന് അമേരിക്കയിൽ എത്തിച്ചേരുന്നവർ കൂടുതലായിട്ടും സാങ്കേതിക വിദ്യാഭ്യാസമോ നേഴ്‌സിങ് വിദ്യാഭ്യാസമോ നേടിയവരാണ്. അതിൽ കൂടുതലും ഇംഗ്ലീഷ് മീഡിയത്തിലൂടെ വിദ്യാഭ്യാസം നേടിയവരുമാണ്. അത്തരത്തിൽ അമേരിക്കയിൽ വരുന്നവർ, മലയാളം സംസാരിക്കുമെങ്കിലും, മലയാളഭാഷാവായനയോടും എഴുത്തിനോടും താല്പര്യമില്ലാത്തവരാണ് ബഹുഭൂരിപക്ഷവും.
ഞാനിവിടെ വരുന്നത് 2000 ത്തിന്റെ തുടക്കത്തിലാണ്. മുപ്പത് വയസ്സിന്റെ തുടക്കത്തിലായിരുന്നു അത്. 2010 ന് ശേഷമാണ് ഞാൻ ഒരിടവേളക്ക് ശേഷം വീണ്ടും എഴുതിത്തുടങ്ങിയത്. അതിന് ശേഷമാണ് സമാന മനസ്കരായ കുറച്ച് മലയാള സാഹിത്യ കുതുകികളുടെ ഒരു ലോക്കൽ കൂട്ടായ്മയിൽ അംഗമായതും അമേരിക്കയിലെ മറ്റ് മലയാളം എഴുത്തുകൾ ശ്രദ്ധിച്ച് തുടങ്ങിയതും.
ഞാൻ എന്റെ ബ്ലോഗിലൂടെ എഴുത്ത് തുടങ്ങുമ്പോൾ എനിക്ക് ഏകദേശം 40 വയസ്സ് പ്രായം ഉണ്ട്. ഇപ്പോൾ 52 കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ലോക്കൽ സാഹിത്യകൂട്ടായ്മയിൽ കുറച്ച് ചെറുപ്പക്കാരെ ചേർക്കാൻ ശ്രമം നടത്തിയെങ്കിലും അത്തരം ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു ഉണ്ടായത്. ആ പരാജയത്തിന്റെ കാരണം അന്വേഷിച്ച് നടത്തിയ ചില അന്വേഷണങ്ങളാണ് ഞാൻ നേരത്തെ പറഞ്ഞ ചില നിഗമനങ്ങളിലേക്ക് എത്തിച്ചേരാൻ സഹായിച്ചത്.
ഇന്ന് അമേരിക്കയിൽ ഉള്ള നാല്പത് വയസ്സ് മുതൽ താഴെയുള്ള മലയാളികളിൽ ആരെങ്കിലും മലയാളത്തിൽ എഴുതുന്നുണ്ടെങ്കിൽ അത് വളരെ വളരെ വിരളമായിരിക്കും. മുപ്പത്തഞ്ചോ മുപ്പതോ വയസ്സോ അതിന് താഴെയോ ഉള്ളവരെ എടുത്താൽ തീരെയില്ല എന്ന് തന്നെ പറയാൻ സാധിക്കും. മലയാളം എഴുത്ത് തന്നെ നടക്കുന്നത് ഫസ്റ്റ് ജനറേഷൻ മലയാളികളിൽ മാത്രമാണ്. ഇവിടെ ജനിച്ച് ഇവിടെത്തന്നെ ജീവിക്കുന്ന മലയാളികളുടെ അടുത്ത തലമുറ മലയാളത്തിൽ എഴുതുമെന്ന് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. ഇന്ന് എനിക്ക് പരിചയമുള്ള അമേരിക്കയിലെ മലയാളം എഴുത്തുകാരും വായനക്കാരും ആയ എല്ലാവരും 45 വയസ്സിന് മുകളിൽ ഉള്ളവരും അമേരിക്കയിലെ ഫസ്റ്റ് ജനറേഷനുമാണ്. അമേരിക്കയിലെ ഇന്നത്തെ മലയാളം എഴുത്തുകാരുടെ ഒരു ആവറേജ് വയസ്സെടുത്താൽ അത് തീർച്ചയായും 65 ഓ അല്ലെങ്കിൽ അതിന് മുകളിലോ ആയിരിക്കും എന്നെനിക്ക് ഉറപ്പാണ്.
ഇന്നത്തെ ദിവസം മുതൽ നാട്ടിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന ഫസ്റ്റ് ജനറേഷൻ മലയാളികളിലാരെങ്കിലും മലയാളത്തിൽ എഴുതും എന്ന് കരുതാൻ വയ്യ. അഥവാ ആരെങ്കിലും എഴുതുമെങ്കിൽ അത് തീർത്തും വളരെ തുച്ഛമായ ആളുകൾ മാത്രമായിരിക്കും. എന്ന് വച്ചാൽ എന്റെയൊരു കണക്ക് കൂട്ടൽ പ്രകാരം, ഇന്ന് അമേരിക്കയിൽ അമ്പതോ അതിന് മുകളിലോ പ്രായമുള്ളവരുടെ കാലം കഴിഞ്ഞാൽ ഇവിടെ മലയാളത്തിൽ എഴുതുന്നവരുടെ എണ്ണം തീർത്തും കുറവായിരിക്കും. അവിടെ നിന്നും പത്തോ ഇരുപതോ വർഷങ്ങൾ കൂടി കഴിഞ്ഞാൽ, മലയാളം എഴുത്ത് എന്നത് അമേരിക്കയിൽ തീർത്തും ഇല്ലാതാകുന്ന അവസ്ഥയായിരിക്കും.
അമേരിക്കയിലെ മലയാളം എഴുത്തിന്റെ ഭാവി എന്ന വിഷയത്തിന്റെ ഉപസംഹാരം എന്ന രീതിയിൽ പറഞ്ഞാൽ, ഏകദേശം അടുത്ത അമ്പത് വർഷങ്ങൾ കൂടി കഴഞ്ഞാൽ മലയാളം എഴുത്തിന് അമേരിക്കയിൽ സാധ്യത വളരെ വളരെ കുറവാണ്. ഉണ്ടെങ്കിൽ തന്നെ അത് വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും. മലയാളത്തിൽ പ്രത്യേക താല്പര്യമുള്ള ആദ്യ തലമുറ അമേരിക്കയിൽ എത്തുന്നത് എപ്പോൾ നിൽക്കുന്നുവോ അന്ന് അമേരിക്കയിലെ മലയാളം എഴുത്ത് നിലയ്ക്കുന്നതിന്റെ തുടക്കമാവും.

***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ