അമ്പത് തുളുമ്പുമീ നമ്പറിൽ
‘ഹമ്പട വമ്പാ’ എന്നോതുന്നു നൻപന്മാർ!
കമ്പും പിടിച്ച് തമ്പിലാവാതിരിപ്പാൻ
കമ്പിളിക്കുള്ളിലായ് കൂമ്പാതിരിപ്പാൻ
തൂമ്പാ പിടിച്ചും തുമ്പി പിടിച്ചും
പമ്പരം കറക്കിയും മാമ്പഴം തിന്നും
ഞരമ്പിലെ നൊമ്പരം അറിയാതിരിക്കാൻ
വെമ്പുന്ന പിൻപനായി ചിന്തിച്ചിരിപ്പു ഞാൻ !
‘ഹമ്പട വമ്പാ’ എന്നോതുന്നു നൻപന്മാർ!
കമ്പും പിടിച്ച് തമ്പിലാവാതിരിപ്പാൻ
കമ്പിളിക്കുള്ളിലായ് കൂമ്പാതിരിപ്പാൻ
തൂമ്പാ പിടിച്ചും തുമ്പി പിടിച്ചും
പമ്പരം കറക്കിയും മാമ്പഴം തിന്നും
ഞരമ്പിലെ നൊമ്പരം അറിയാതിരിക്കാൻ
വെമ്പുന്ന പിൻപനായി ചിന്തിച്ചിരിപ്പു ഞാൻ !
***
അമ്പതാം പിറന്നാളിന്, എന്തോ ഭയങ്കര സംഭവം പോലെ കുറെയധികം അനുമോദന പ്രവാഹങ്ങൾ ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ താഴെ കാണുന്ന തരത്തിലൊരു അനുമോദനവും വന്നു:
"അമ്പത് വെറുമൊരു നമ്പറാണെന്നറിയുന്ന
അമ്പത് പടി ചവിട്ടിയ അമ്പതുകാരനായനമ്പാവുന്ന സുഹൃത്തിന് അമ്പതിനായിരം
അമ്പതാം പിറന്നാൾ ആശംസകൾ"
മേല്പറഞ്ഞതിന് മറുപടിയായി, നിമിഷങ്ങൾ കൊണ്ട് തോന്നിയ കുറിപ്പാണ് ഈയൊരു കുഞ്ഞ് കവിത പോലൊരു സംഭവം 'മ്പ' കൊണ്ട് ഉണ്ടായിട്ടുള്ളത്!
അതിന് പിന്നെയും മറുപടി വന്നു:
Prasad Nair:മുമ്പരാകാൻ വെമ്പുന്നവരുടെ ലോകത്തിൽ
പിമ്പനായിരുന്നു തുമ്പിയെ പിടിക്കുന്ന അമ്പതുകാരാ,
മുമ്പിലേക്ക് വന്ന് അമ്പതിലും മുമ്പൻ താനെന്ന്
ഇമ്പമോടെ ചൊല്ലുകിൽ പിമ്പർക്ക് മുമ്പിൽ വരാൻ പ്രേരണയായിടും !
പിമ്പനായിരുന്നു തുമ്പിയെ പിടിക്കുന്ന അമ്പതുകാരാ,
മുമ്പിലേക്ക് വന്ന് അമ്പതിലും മുമ്പൻ താനെന്ന്
ഇമ്പമോടെ ചൊല്ലുകിൽ പിമ്പർക്ക് മുമ്പിൽ വരാൻ പ്രേരണയായിടും !
ഈ മ്പ കവിത ഫേസ്‌ബുക്കിലിട്ടപ്പോൾ, പിന്നെയും കിട്ടി, കുറേ മ്പ കമന്റുകൾ:
Vinayachandran:
നമ്പരുത് നമ്മളീ നമ്പറുകൾ
വെമ്പണം വമ്പനാം യാത്രകൾക്കായ്
വെറും നമ്പറുകൾ മാത്രമീ പ്രായമെല്ലാം
Jobin Kuruvila:
ആനയും അമ്പാരിയുമെവിടെ? നൊമ്പരം മാറ്റിടും കരിമ്പിൻ ജ്യൂസെവിടെ?
ജന്മദിനാശംസകൾ വേണു ഭായ് പിമ്പനല്ല, മുമ്പനാണ്!
AlexJacob :
"വമ്പനെന്തിനു കൊമ്പെടാ,
ഇടനെഞ്ചിലിത്തിരി കാമ്പുണ്ടേൽ!
കണ്ടു കണ്ടു കിടുങ്ങി നില്ക്കും,
കൊമ്പനാനയിതമ്പമ്പോ!"
അമ്പതിൻ്റെ ആശംസകൾ! ഇനിയുമൊരമ്പതു കൂടി സമൃദ്ധിയോടെ തുളുമ്പട്ടെ!
Chadayan Mohanan:
അമ്പമ്പോ....... അർദ്ധ സെഞ്ച്വറി........ വമ്പാ.... നീ ഒരു കൊമ്പനാ...... അമ്പതിൽ വമ്പൻ നീ താൻ
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ