pranayam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
pranayam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 ഡിസംബർ 12, ബുധനാഴ്‌ച

ജാതകദോഷം



പ്രണയവല്ലരി  പൂത്തൊരു കാലം
പരിണയഗാനം പാടി നടന്നു
പ്രാണനിലെന്നോ സിരകളിലെന്നോ
പരാഗരേണു തണുത്തു വിറച്ചു.

ചന്ദ്രിക തേടിയലഞ്ഞു നടക്കും
ഇന്ദ്രിയങ്ങളിതൊന്നു പറഞ്ഞു
തന്ത്രികൾ നീട്ടിയ തംബുരു മീട്ടിയ
മന്ത്രകോടിയിതെന്തിനു വേണ്ടി ?

അനുരാഗതീരം സുന്ദരമാക്കിയ
മനസാ കോറിയ ഛായാ ചിത്രം
അനിലാദികളാൽ അലമാലകളാൽ
മൌനമായിട്ടലിയുവതെന്തേ ?

പ്രമദമേ നീ മായുകയാണോ
സമയമേ നീ തീരുകയാണോ
ജീവിതസാഗരസമാന്തരപാതയിൽ
ജാതകദോഷം തീർക്കാനാമോ ?

ഒർമ്മയിലെന്നും നീയൊരു രാഗം
സ്മരണയിലെന്നും രോമാഞ്ചം !
പ്രണയമേ നീ വാഴുക വാനിൽ
പ്രണവമാകെ പ്രാസാദം !!