(Picture Courtesy: Google)
വളർന്നുവന്ന ഭാഷാ-സാമൂഹ്യ-സാസ്കാരികവ്യവസ്ഥിതി മൂലം ഇന്നലെ വരെ വിലക്കപ്പെട്ട ഒരു വാക്ക്, ഇനി മുതലെനിക്ക് ദിനേന ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ കേൾക്കുമ്പോൾ ആർക്കെങ്കിലും ഒരുതരം കോൾമയിർ ഉണ്ടാകുന്നുണ്ടോ? അതെ തീർച്ചയായും കോൾമയിരുണ്ടാകണം; അല്ലെങ്കിൽ ഞാൻ ഇത് വായിപ്പിച്ച് ഉണ്ടാക്കിക്കും! ആരെയെങ്കിലും 'മൈരാ...' എന്ന് ഉച്ചത്തിൽ, പകൽ വെളിച്ചത്തിൽ ഒരു സങ്കോചവുമില്ലാതെ വിളിക്കുമ്പോൾ ഭൂരിപക്ഷം മലയാളികൾക്കും ഒരുതരം അറപ്പ് മൂലമുള്ള കോൾമയിർ ഉണ്ടാകാതിരിക്കുമോ?
കോൾമയിർ എന്ന വാക്ക് പാട്ടിലും പാഠപുസ്തകത്തിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും, ആ വാക്കിൽ നിന്ന് 'കോൾ' എടുത്തു മാറ്റിക്കഴിഞ്ഞാൽ അശ്ലീലമാകുന്നതെങ്ങനെയെന്ന് ആലോചിച്ച് ഞാൻ വണ്ടറടിച്ചിട്ടുണ്ട്! പറയുമ്പോൾ എല്ലാം പറയണമല്ലോ - ശബ്ദതാരാവലി പ്രകാരം 'മയിർ' ഉണ്ട് 'മൈര്' ഇല്ല! 'മയിരൻ' ഉണ്ട് 'മൈരൻ' ഇല്ല! പക്ഷേ ഇന്നത്തെക്കാലത്ത് പറഞ്ഞ് പറഞ്ഞും എഴുതിയെഴുതിയും 'മൈരും' 'മൈരനു'മാണ് കൂടുതലായും ഉപയോഗത്തിലുള്ളത്!
'മയിർപ്പടം' എന്നാൽ കമ്പിളിവസ്ത്രം. അങ്ങനെ വരുമ്പോൾ 'മയിർ' എന്നാൽ രോമം എന്ന് മാത്രമേ അർത്ഥമാക്കുന്നുള്ളൂ. 'മയിർവാൾ' എന്ന് പറഞ്ഞാൽ ക്ഷുരകന്റെ കത്തി എന്നാണർത്ഥം. ഇവിടെയും 'മയിർ' എന്നതിന് രോമം എന്ന അർത്ഥം എടുക്കാം. പക്ഷേ 'മയിർപ്പട്ടം' എന്നാകുമ്പോൾ അത് നെറ്റിപ്പട്ടമാകുന്നു! വാക്ക് വെറും 'മയിർ' മാത്രമാകുമ്പോൾ അർത്ഥം വെറും രോമം മാത്രമല്ലാതെ ഗുഹ്യരോമം മാത്രമായി ചുരുങ്ങുന്നു. അത് 'മയിരൻ' ആകുമ്പോൾ ഒന്നിനും കൊള്ളാത്തവനും! 'മയി' എന്ന് മാത്രം പറഞ്ഞാൽ അത് ശ്മശ്രു അഥവാ മുഖരോമം, പെൺകുതിര, പെൺഒട്ടകം, മഷി, ഇരുട്ട്, നോക്കുക എന്നൊക്കെയാണ് വിവിധ സന്ദർഭങ്ങളിൽ അർത്ഥം. 'ആനന്ദമയി' എന്നൊക്കെ കേട്ടിട്ടില്ലേ? ആനന്ദത്തോടെ നോക്കുന്നവൾ എന്നർത്ഥം.
Myra എന്ന പേരിൽ പുരാതനമായ ഒരു ഗ്രീക്ക് പട്ടണമുണ്ട്. ബൈബിളിൽ പരാമർശിക്കപ്പെട്ട ടൈറ്റസ് എന്ന കഥാപാത്രത്തിന്റെ ജന്മസ്ഥലം. ലാറ്റിൻ ഭാഷയിൽ, ഈ വാക്കിന്റെ തുടക്കം 'myrrha' എന്ന, 'myrrh' (a flammable stick with fragrant substance) എന്നർത്ഥമുള്ള വാക്കിൽ നിന്നാണത്രേ. ഗ്രീക്ക് വാക്കായ "myron" എന്ന 'മണമുള്ള ലേപനം' എന്നർത്ഥം വരുന്ന വാക്കിന്റെയും ഉറവിടം 'myrrha' ആണത്രേ! എന്തായാലും നമുക്ക് നമ്മുടെ 'മൈരി'ലേക്ക് തിരിച്ച് വരാം!
ഇന്നത്തെക്കാലത്ത് മലയാളത്തിൽ മൈര് (മയിർ) എന്ന് പറഞ്ഞാൽ വെറും അശ്ലീലം മാത്രമായാണ് കണക്കാക്കുന്നത്. പക്ഷേ തമിഴിൽ അതിന് രോമം എന്നാണ് കൂടുതലായും അർത്ഥം കേട്ടിട്ടുള്ളത്! ഇനി നമ്മൾ കേൾക്കാത്ത, കാണാത്ത മറ്റു വല്ല അർത്ഥങ്ങൾ ഉണ്ടോ എന്നൊന്നും അറിവില്ല. നമ്മൾ മലയാളികൾ ആയത് കൊണ്ട് 'മൈര്' എന്ന വാക്ക് കേൾക്കുന്നത് തന്നെ നമുക്ക് അറപ്പാണ്; പ്രത്യേകിച്ച് സ്ത്രീകൾക്ക് (ഇന്നത്തെ genz യിലെ പെൺകുട്ടികളുടെ കാര്യം എനിക്കറിയില്ല!). അത്രയ്ക്കധികം ഒരുവനോട് ദേഷ്യമോ മറ്റോ വരുമ്പോഴാണ് ഒരാളോട് 'നീ പോടാ മൈരാ...' എന്ന് വേറൊരാൾ ഉപയോഗിക്കുന്നത്. പക്ഷേ ഇന്നത്തെ കാലത്തെ സ്വകാര്യ-സൗഹൃദ സദസ്സുകളിൽ 'മൈരി'ന് മൈരിന്റെ പോലും വില കൽപ്പിക്കാതെ, ഒട്ടുമേ അറപ്പില്ലാതെ നിർലോഭം ഉപയോഗിച്ച് വരുന്നതും കണ്ടിട്ടുണ്ട്! അങ്ങനെ അറപ്പില്ലാതെ ഉപയോഗിച്ചുപയോഗിച്ച് അറപ്പില്ലാതാക്കിയ മറ്റ് രണ്ട് വാക്കുകളാണ് 'fu**' ഉം ഹിന്ദിയിലെ 'ബേൻചൂത്ത്' എന്ന വാക്കും. സ്വന്തം അച്ഛനും മകനും തമ്മിൽ വളരെ തമാശയായി 'ബേൻചൂത്ത്' ഉപയോഗിക്കുന്നത് സ്വന്തം കാതുകൊണ്ട് ആശ്ചര്യത്തോടെ കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുള്ളൊരാളാണ് ഞാൻ! അയ്യോ... പറഞ്ഞ് വന്നത് മൈരിനെക്കുറിച്ചാണ്!
അങ്ങനെയിരിക്കെയാണ് എനിക്കൊരു പുതിയൊരു അയൽപക്കക്കാരനെ ലഭിക്കുന്നത്; ഇറാനികളായിരുന്ന പഴയ വീട്ടുകാർ മാറിപ്പോയപ്പോൾ പുതുതായി ആ വീട് വിലക്ക് വാങ്ങി താമസിക്കാൻ വന്നവരാണ്. ആദ്യത്തെ ദിവസം തന്നെ ഞങ്ങൾ അവരെ പരിചയപ്പെട്ടു; ചെറുപ്പക്കാരാണ്, കുടുംബ ജീവിതത്തിൽ തുടക്കക്കാരാണ്, ഹിന്ദിക്കാരാണ്. പുറത്തുള്ള ഡ്രൈവ് വേയിൽ വച്ചാണ് വർത്തമാനങ്ങളും പരിചയപ്പെടലുകളും നടന്നത്. ആദ്യത്തെ ദിവസം കുടുംബനാഥൻ മാത്രമേ കണ്ടുള്ളൂവെങ്കിലും രണ്ടാമത്തെ ദിവസം അദ്ദേഹത്തിൻറെ ഭാര്യയും അവരുടെ അഞ്ച് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനും പുറത്തേക്ക് വന്നു. അവിടത്തെ താമസത്തിന്റെ തുടക്കം മാത്രമായത് കൊണ്ട്, വീടിന്റെ ഉൾഭാഗം ഒട്ടും ക്രമീകരിക്കാതെ വച്ചതിനാലാണ് പരിചയപ്പെടൽ പുറത്ത് വച്ച് നടക്കുന്നത്. കൂടാതെ വീട്ടിനുള്ളിൽ കയറ്റാൻ പറ്റുന്ന വർഗ്ഗങ്ങളാണെന്ന് പരസ്പരം മനസ്സിലാകുകയും വേണമല്ലോ!
ഞാനും എന്റെ കുടുംബവും ഞങ്ങളുടെ പേരുകൾ പറഞ്ഞ് പരിചയം തുടങ്ങിയപ്പോൾ ഗൃഹനാഥന്റെയും നാഥയുടെയും പേരുകൾ അവർ ഞങ്ങളോടും പങ്കു വച്ചു. ഇനി മക്കളുടെ പേരറിയണം.
"മോളുടെ പേരെന്താ...?"
"മൈരാ... (MyRa)...."
'ക്യാ....' എന്ന് ചോദിക്കാനാണ് ആദ്യം തോന്നിയത്. ഞാനും എന്റെ വാമഭാഗവും പരസ്പരം നോക്കി. കേൾക്കുന്നതിൽ തെറ്റ് പറ്റിയതാണോ? വീണ്ടും ചോദിച്ചു. അപ്പോൾ അവളുടെ അച്ഛനമ്മമാർ അത് ഒന്നുകൂടെ പറഞ്ഞ് ഉറപ്പിച്ചു. 'മൈരാ' എന്ന് തന്നെയാണ് അവളുടെ പേര്! ശരിക്കും പറഞ്ഞാൽ 'മൈരാ' യുമല്ല 'മൈറാ'യുമല്ല. പക്ഷേ 'മൈരാ' പോലെത്തന്നെയാണ് കേൾക്കുന്നത്!
"ഓ മൈരാ... സ്യാദാ ദൂർ മത് ജാ ബേട്ടാ..." മകൾ അവളുടെ കുഞ്ഞ് ബൈസൈക്കിളെടുത്ത് കുറച്ചകലെ പോകുമ്പോൾ അവളുടെ അച്ഛൻ വിളിച്ച് പറഞ്ഞു.
ആദ്യത്തെ ഒരമ്പരപ്പ് കഴിഞ്ഞ് ഞങ്ങളും ആ കുട്ടിയുമായി കൂടുതൽ അടുത്തു. അവളുടെ ബൈസൈക്കിളിന്റെ ചക്രങ്ങളിൽ ഞാൻ കാറ്റടിച്ചുകൊടുത്തു. അവളുടെ കൂടെ കളിച്ചു... ഒടുവിൽ അവൾ ഞങ്ങളുടെ ഗാരാജിനുള്ളിൽ കയറി വയർ ഷെൽഫിൽ വച്ചിരുന്ന കനമുള്ള ഗ്ലാസ്സിന്റെ ഒരു സാധനം വലിക്കാൻ തുടങ്ങിയപ്പോൾ ഞാനും വിളിച്ചു പറഞ്ഞു "ഓ മൈരാ... പൈർ മേ ഗിരേഗാ.... സംബാൽകെ...."
അങ്ങനെ വളരെ കൂളായി ഞാനിപ്പോൾ 'മൈരാ...' വിളി ആസ്വദിക്കുകയാണ്! ഇനി അവൾ എന്റെ അയൽവക്കമായിരിക്കുന്നത്രയും കാലം ഞാനിങ്ങനെ കൂളായി വിളിച്ചു കൊണ്ടേയിരിക്കും... 'ഓ... മൈരാ...'! ഈ വിളി കേൾക്കുമ്പോൾ എനിക്കുണ്ടാകുമായിരുന്ന അറപ്പ് മൂലമുള്ള കോൾമയിരുകൾ കുറച്ചുകാലത്തേക്കെങ്കിലും അടങ്ങിയിരിക്കും! ഏതൊരബദ്ധവും ഏതൊരു വാക്കും തുടർച്ചയിക്കഴിഞ്ഞാൽ ഒരു ശീലമായിക്കൊള്ളും! സ്വകാര്യതയിൽ മാത്രമേ അശ്ലീലതയുള്ളൂ!
***
ഫിലിം ഫെസ്റ്റിവലിൽ ഞാൻ ഒരു പടം കണ്ടിരുന്നു -Myrra Breckenridge. Second edition - Myron Breckenridge. ഗ്രീക്ക് വാക്കായിരിക്കാം
മറുപടിഇല്ലാതാക്കൂUnnikrishnan Apk
മറുപടിഇല്ലാതാക്കൂ90 -കളുടെ അവസാനം ഞാൻ ഒരു സ്വകാര്യ കമ്പനിയുടെ കാസറഗേഡ് ജില്ല
Technician ആയി ജോലി ചെയ്യുകയായിരുന്നു. ജോലി സംബന്ധിച്ച് ജില്ലയുടെ ഉൾപ്രദേശങ്ങളിൽ ധാരാളം യാത്രചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം ടൗണിൽ നിന്നും ബസ്സിൽ കയറി എൻമകജെ (എൻഡോ സൾഫാൻ ഏറ്റവും ദുരിതം വിതച്ച ഗ്രാമം ) യ്ക്കടുത്തുള്ള പ്രദേശത്തേക്ക് പോവുകയായിരുന്നു. ബസിൽ സാമാന്യം തിരക്കുണ്ട്. അരമണിക്കൂർ കഴിഞ്ഞു കാണും; പെട്ടെന്ന് ക്ലീനർ ഉറക്കെ വിളിക്കുന്നു - മൈരെ ..മൈരെ
ബസിലെ ഭൂരിഭാഗം ആൾക്കാരും അവിടെ ഇറങ്ങി ; തൊട്ടടുത്ത് ഇരുന്നയാൾ ഉൾപ്പടെ. ഒരു ബസ്സിൽ ഇത്രയധികം മൈ ' ൻമാരോ എന്നത്ഭുതപ്പട്ട് കണ്ണും തുറിച്ച് പുറത്തേക്ക് നോക്കിയപ്പോഴാണ്
മഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിൽ മൂന്ന് ഭാഷകളിലായി - മലയാളം, ഇംഗ്ലീഷ് , കന്നഡ -എഴുതിയ ആ ബോർഡ് കണ്ടത് ;
വില്ലേജ് ഓഫീസ്
മൈരെ
കൂടുതൽ അന്വേഷിച്ചപോഴാണ് ആ ഗ്രാമത്തിൻ്റെ പേര് മൈരെ (മയൂരപ്പാറ ലോപിച്ചത്) എന്നാണെന്നും അവിടത്തെ ജനങ്ങൾ കൂടുതലും കന്നഡ തുളു ഭാഷകളാണ് സംസാരിക്കുന്നത് എന്നും മനസ്സിലായത്. ഏതാവശ്യത്തിനും കർണാടകയുമായി ബന്ധപെടുന്ന അവിടുത്തുകാർക്ക് ആ പേര് ഒരു വിഷയമായിരുന്നില്ലെങ്കിലും പുറമെ നിന്ന് വന്ന് അവിടെ ജോലി ചെയ്യുന്നവർക്ക് ബദ്ധിമുട്ട് തോന്നിയിരിക്കാം. അതായിരിക്കാം പിന്നീട് 2010 ന് ശേഷമാണെന്ന് തോന്നുന്നു കേരള സർക്കാർ ആ ഗ്രാമത്തിൻ്റെ പേര്
'ഷേണി, എന്ന് പുനർനാമകരണം ചെയ്യു കയുണ്ടായി.
Venugopalan Kokkodan
Unnikrishnan Apk, ഈയൊരു കുറിപ്പിട്ടത് കൊണ്ട് എനിക്കും കുറേ പുതിയ അറിവുകൾ കിട്ടി... കാരാർഗോഡുണ്ടായിരുന്ന മൈരിനെ ഷേണി എന്നാക്കിയെന്ന അറിവും ഇതുകൊണ്ട് മാത്രം ഉണ്ടായതാണ്! അശ്ലീലമെന്ന് കരുതുന്ന ഒന്നിനെക്കുറിച്ച് എങ്ങനെ ശ്ലീലമായി, വിജ്ഞാനപരമായി, പരസ്യമായി, ധൈര്യത്തോടെ സംസാരിക്കാം എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി! ഇതുവരെ ഈ എഴുത്ത് കണ്ട് ആരും എന്നെ അസഭ്യം പറഞ്ഞില്ല എന്ന് മാത്രമല്ല, സ്ത്രീകളടക്കം ഈ വാക്കെഴുതിക്കൊണ്ട് അവർ അനുഭവിച്ച നർമ്മങ്ങൾ ഇവിടെ പങ്ക് വെക്കുകയും ചെയ്തു... 😊♥️
Binod Menon
മറുപടിഇല്ലാതാക്കൂഔചിത്യം , അഭിമതം , അവസരോചിതം എന്നീ കുപ്പായങ്ങൾ ഭാഷയ്ക്ക് വേണമെന്ന് കാംക്ഷിയ്ക്കുന്നു . തനതായ മലയാള പ്രയോഗമാണ് തന്ത , തള്ള എന്നുള്ളത് . അതും അധമപ്രയോഗങ്ങളുടെ ദൃഷ്ടാന്തമായി . മനനം ഭാഷയിലൂടെ സംവദിയ്ക്കപ്പെടുമ്പോൾ വിവേകം പ്രതിഫലിയ്ക്കണം . അല്ലെങ്കിൽ എല്ലാം പദങ്ങളും പദാവലികളും മാത്രമാണ് .
Venugopalan Kokkodan
Binod Menon, ഉപേയാഗിക്കുന്ന ആളുകളാണ് ഒരു ഭാഷയിലെ പദങ്ങളുടെ ഉപയോഗാർത്ഥം നിശ്ചയിക്കുന്നത്! അവർക്ക് വേണമെങ്കിൽ തവളയെ കൈവളയാക്കാം!😊
Sindhu Nair
മറുപടിഇല്ലാതാക്കൂഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. അദ്ദേഹത്തിന്റെ മകളുടെ പേര് മീര (MIRA). ഒരിക്കൽ ഡോക്ടറിന്റെ ഓഫീസിൽ മകളെയും കൊണ്ട് wait ചെയ്യുമ്പോൾ പുറത്തു വന്നു നേഴ്സ് ചീട്ടു നോക്കി നീട്ടി വിളിച്ചു. .മൈരാ 😝 തിരിച്ചു വന്ന ഉടനെ പുള്ളി കുട്ടിയുടെ പേരിന്റെ spelling തിരുത്തി Meera എന്നാക്കി എന്നത് ചരിത്രം 😝
Venugopalan Kokkodan
Sindhu Nair, അത് ശരിയാ... ഉച്ഛാരണത്തിലും ഇത്തരം പ്രശ്നങ്ങൾ വരാം! പണ്ടാരോ പറഞ്ഞത് പോലെ I can make a ‘fish’ as a ‘ghoti’, per pronunciation sound similarities 😃
Rameshan Eekalasery
മറുപടിഇല്ലാതാക്കൂപണ്ട് കതിരൂർ അനസ് എന്ന ഒരു studio ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ Anas (മലദ്വാരം) ആണ്. ഹിന്ദിയിൽ turant ( പെട്ടെന്ന്) എന്നാണ്.ട്രെയിൻ
Durando Express എന്ന് പേരിലുണ്ട്..
Venugopalan Kokkodan
Rameshan Eekalasery, ശരിയാണ്…. കാതലായ ഒന്നുമില്ലെങ്കിലും, ചില വാക്കുകളുടെ ഉപയോഗക്രമങ്ങൾ കാരണം പൊട്ടിച്ചിരികൾ ഉണ്ടായേക്കാം 😀
Leelabhai Thampuratty
മറുപടിഇല്ലാതാക്കൂഒരു പേരിലെന്തിരിക്കുന്നു. അതു വിളിക്കുമ്പോഴുള്ള സ്വരവും, സന്ദർഭവുമല്ലേ അതിനർത്ഥം കൊടുക്കുന്നത്?
Venugopalan Kokkodan
Leelabhai Thampuratty, തീർച്ചയായും... ഓരോരുത്തരും അവരവരുടെ ഭാഷാദ്ധ്യായനത്തിന്റെ പേരിൽ ബലം പിടിക്കാതിരുന്നാൽ മാത്രം, കൂപമണ്ഡൂകങ്ങളാകാതിരുന്നാൽ മാത്രം മതി! 😊
Gemini Premkumar
മറുപടിഇല്ലാതാക്കൂഎന്റെ മകന്റെ സുഹൃത്തിന്റെ പേര് myran.
എന്റെ അയൽവാസിയുടെ മകളുടെ മകളുടെ പേര് myra... ഞങ്ങളും നീട്ടി വിളിക്കുന്നു.. 🤪
ഒക്കെ പോകട്ടെ തമിഴിൽ തിരുപ്പുകഴ് പാട്ടിൽ നീട്ടി പാടുന്നത്
"തൊന്തി ചരിയ മയിരേ വരിക "
Venugopalan Kokkodan
Gemini Premkumar, ഒരു പ്രത്യേകസമൂഹം കൂട്ടമായി തീർത്തും അസഭ്യമായി കരുതുന്ന ഒരു പദത്തെ ആസ്പദമാക്കി എങ്ങനെ സഭ്യമായ ചിന്തകളുണ്ടാക്കാം, ആ പദത്തെ എങ്ങനെ ധൈര്യമായി പരസ്യമായി കൈകാര്യം ചെയ്യാം എന്നൊക്കെയേ ഉദ്ദേശിച്ചുള്ളൂ... സഭ്യത കൂട്ടാനായി കുറച്ച് അനുബന്ധ പദങ്ങളുടെ അർത്ഥങ്ങൾ വാരിവിതറിയതാണ് 😊
Saju Kumar
മറുപടിഇല്ലാതാക്കൂഒരു പക്ഷേ , ജിവിത്തതിലെ റ്റെൻഷെൻ തീർക്കാനുള്ളാ വഴി ആയിരിക്കും ആ കുട്ടിയെ പേരെടുത്ത് വിളിക്കുംപ്പോൾ ഉണ്ടാകുകാ😆
Venugopalan Kokkodan
Saju Kumar, വേറെ ഏതെങ്കിലും ടെൻഷൻ ആ കുഞ്ഞ് മുഖത്ത് നോക്കി വളരെ കോൺഷ്യസ് ആയി ഈ വാക്ക് വിളിക്കാൻ പറ്റുമെന്നൊന്നും തോന്നുന്നില്ല 😊 പക്ഷേ എല്ലായ്പോഴും ഒരു കാര്യം എന്നെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കും... പദങ്ങളും പദാവലികളും അതിന്റെ അർത്ഥങ്ങളും ഒരിക്കലും ഒരു constant അല്ല എന്ന കാര്യം 😀
Shibukumar Nattuvetty
മറുപടിഇല്ലാതാക്കൂVenugopalan Kokkodan, wonderful write-up, Venu, really enjoyed it.. I have very similar experiences regarding the ‘ബേംചൂത്’ and 'മാചൂത്’ usage from north Indian friends.. I always cringe when I hear it (then and now) because I can't help thinking about the real meaning whenever I hear it. They use is as casually as the usage of 'f%#*' by Americans 😀 really enjoyed your piece 👍👍
Venugopalan Kokkodan
Shibukumar Nattuvetty, exactly… I had the same feeling earlier… But later understood that you can increase or decrease the effectiveness of a word by it’s constant usage by using it in different situations! 😊
Dilip Nambiar
മറുപടിഇല്ലാതാക്കൂവേണു , അതു പൊളിച്ചു 😂😂
പിന്നെ ഇവിടെ കേരളത്തിൽ നേതാക്കളൊക്കെ സ്റ്റേജിൽ കയറിയിരുന്നു സഹപ്രവർത്തകരെ മൈക്കിൽ വിളിക്കുന്ന പേരാണിത്.. അതു കൊണ്ട് നീ ആ കുഞ്ഞിനെ ധൈര്യത്തിൽ അവളുടെ പേര് വിളിച്ചോ 😂😂
Venugopalan Kokkodan
Dilipettan, അതെ... രാഷ്ട്രീയക്കാർക്ക് പണ്ടേ ഉളുപ്പില്ലാത്തത് കൊണ്ട്, അവരീ വാക്കിന്റെ അനുരണനസാധ്യതകളെ കണ്ടമാനം കുറച്ച് കളഞ്ഞിട്ടുണ്ട്... അവരിൽനിന്നൊക്ക കിട്ടിയ ശക്തിയായിരിക്കാം എന്നെക്കൊണ്ട് ഇത് പരസ്യമായി എഴുതിച്ചത്…😬 ആ കുഞ്ഞിനെ അങ്ങനെയല്ലാതെ എനിക്ക് വിളിക്കാൻ പറ്റില്ലല്ലോ... ഈ കഥ എനിക്ക് ആ കുഞ്ഞിന്റെ മാതാപിതാക്കളോട് പറയാനും പറ്റില്ലല്ലോ 😀
Dilip Nambiar
Venugopalan Kokkodan എന്റെ ഒരു അറബ് സഹപ്രവർത്തകൻ ഉണ്ടായിരുന്നു പണ്ട്. അയാളുടെ ഫസ്റ്റ് നെയിം Elie എന്നായിരുന്നു.. ഞാൻ ഒരിക്കൽ തമാശ രൂപേണ നമ്മുടെ ഭാഷയിൽ അതിന്റെ അർഥം അവനു പറഞ്ഞു കൊടുത്തു.
അതു പോലെ സുബൈർ എന്ന വാക്കിന്റെ അറബി അർത്ഥവും വളരെ മോശമാണ്... 😀
Venugopalan Kokkodan
Dilip Nambiar, സത്യത്തിൽ ഇങ്ങനെ ഭാഷാന്തരങ്ങളായതും പക്ഷേ അർത്ഥത്തിൽ വിഭിന്നങ്ങളുമായ പദങ്ങളെക്കുറിച്ചുള്ള തമാശകൾ ഏറെയുണ്ട്...😃
M Koroth
മറുപടിഇല്ലാതാക്കൂസത്യത്തിൽ പല വാക്കുകൾക്കും ചില നാടിന്റെ അതിർത്തികൾവരയെ അതിന്റെ ആ നാട്ടിലെ അർത്ഥം പേറാനുള്ള ഭാഗ്യമോ ധൗർഭാഗ്യമോ ഉള്ളൂ. അതുകഴിഞ്ഞാൽ സ്വതന്ത്രരും മാന്യരുമാണ്, ചിലപ്പോളൊക്കെ കുലീനരുമാണ് 😃😃
Venugopalan Kokkodan
M Koroth, അതെയതെ... പണ്ട് ഇറാനിൽ ഉണ്ടായിരുന്നപ്പോൾ ഹിന്ദിയിലെ ഒരു നല്ല വാക്കിന്റെ പേരിൽ ഒരു കടയിൽ നിന്ന് അടി കൊള്ളാതെ രക്ഷപ്പെട്ട കഥ ഇന്നും മറന്നിട്ടില്ല😀 ഹിന്ദിയിലെ അതിര് കഴിഞ്ഞ് ഫാർസിയിലെത്തുമ്പോഴേക്കും ആ വാക്കൊരു പച്ചത്തെറിയായി മാറുകയായിരുന്നു! 😬
Saji Kunjukrishnan
മറുപടിഇല്ലാതാക്കൂNothing is good or bad in this universe thinking makes it so !? 🥰കാർക്കോടക ഇത്രേ ഡീറ്റൈൽ ആയി ഒരു മൈരെനും മൈരിനെ കുറിച്ച് വിശധികരിച്ചിട്ടില്ല ?! ബെലെ ബേഷ് 😂🥰
Venugopalan Kokkodan
Saji Kunjukrishnan, എനിക്ക് താങ്കളുടെ അവസാനത്തെ വാക്യം ശരിക്കങ്ങ് ഇഷ്ടപ്പെട്ടു 😀😀
Haridas Shreeraga
മറുപടിഇല്ലാതാക്കൂമേല്മുടി സഭ്യം.
കീഴ്മുടിയാണ് കവിവിവക്ഷയെന്നാലസഭ്യം!
😁
Venugopalan Kokkodan
Haridas Shreeraga, മേല്മീശയുത്തമം കീഴ്മീശ മദ്ധ്യമം
മേൽവായു മദ്ധ്യമം കീഴ്വായുവധമം
കീഴിലുള്ളതെല്ലാമുത്തമമല്ലെന്നാകിൽ
കീഴ്മുടിയധമമോ അസഭ്യമോയായിടാം! 🤭
Krishnakumar S Menon
മറുപടിഇല്ലാതാക്കൂGood one! Do you know how a North Indian reacts to the name ‘Randi’?
Venugopalan Kokkodan
Krishnakumar S Menon, I know I know 😀 I still remember an incident long back in Mumbai office where we few people including northy ladies sitting in our meeting room… two of Telugu guys were also in and they are not at all that familiar with Hindi… meanwhile another lady colleague who were also a Telugu, entered in the meeting room… and these Telugu guys warmly welcomed her by chanting ’aa randi Sunitha…. Aa randi Sunitha… we were waiting for you…’
We could see the expression of those Hindi ladies sitting inside with a confused surprise 😃 Also one of those ladies got bit angry and shouted at those Telugu guys saying few things which made them also surprised and confused 😃