'കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്റ്റൺ' (കെ സി എസ് എം ഡബ്ല്യൂ) ന്റെ 2016 ലെ 'സമ്മർഡ്രീംസ്' കലാപരിപാടികൾ ഈ കഴിഞ്ഞ മെയ് 14 ന് വിർജീനിയായിലെ ഫാൾസ് ചർച്ച് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 'ഗ്രാമോത്സവം' എന്ന ആശയത്തിലൂന്നിയായിരുന്നു അവിടെ നടന്ന കലാപരിപാടികളെ കോർത്തിണക്കിയത്. നമ്മുടെ നാട്ടിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന ഗ്രാമോൽസവങ്ങളുടെ ഓർമ്മകളെ ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് അതിനെ ഒരു അമേരിക്കൻ അന്തരീക്ഷത്തിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമം. ഒരു 'പുതുമ'യെന്നുള്ള രീതിയിൽ, അരങ്ങും വെള്ളിത്തിരയും സജീവമായി, പരസ്പരം സമ്പർക്കം പുലർത്തുന്ന തരത്തിലാണ് ഇതിന്റെ ഘടന ഒരുക്കിയിരിക്കുന്നത്. സജീവമായ ഒരു അരങ്ങും അതിന്റെ നടത്തിപ്പുകാരായ കമ്മിറ്റിക്കാർ, അതിന്റെ പിന്നിലിരുന്ന് അരങ്ങ് നിയന്ത്രിക്കുന്നതിനിടയിലുണ്ടാകുന്ന ചില സംഭവങ്ങൾ വെള്ളിത്തിരയിലും ഒരുക്കി, അവയെ സമ്മേളിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. പല പല ചലച്ചിത്രഭാഗങ്ങൾക്കിടയിലായി കലാപരിപാടികളും നടത്തപ്പെടും. (ആദ്യമേ പറയട്ടെ, കെ സി എസ്സ് ആദ്യമായി നടത്തിയ ഒരു LCD Wall പരീക്ഷണം തുടക്കത്തിൽ പ്രവർത്തിക്കാഞ്ഞത് കാരണം ആദ്യത്തെ രണ്ട് ഭാഗങ്ങൾ നമുക്ക് കാണികളെ കാണിക്കാൻ പറ്റിയില്ല. അത് കാരണം ആശയ സമർത്ഥനം നടത്താൻ കഴിയാത്തതിൽ അതിയായി ദുഃഖിക്കുന്നു.)
'സമ്മർഡ്രീംസ് - ഗ്രാമോത്സവം 2016' തിരക്കഥ (ഇവിടെ അമർത്തുക)
[Editing സമയത്ത് ചില സാങ്കേതിക കാരണങ്ങളാൽ, ഒഴുക്കിന് വിഘ്നം വരാതെ ചില ഭാഗങ്ങൾ മുറിച്ച് കളയേണ്ടി വന്നിട്ടുണ്ട്. ]
ഭാഗം ഒന്ന്: (ചുരുക്കം) ഒരുവൻ കമ്മിറ്റിയാപ്പീസിൽ പ്രസിഡന്റിനെ (വാസു) അന്വേഷിച്ച് വരുന്നു. വാസുവിനെ കണ്ടില്ലെങ്കിലും മൈക്ക് കാണുന്നു. ഉടനെ മൈക്കുമെടുത്ത് അവന്റെ ഗാനാഭ്യാസം ആരംഭിക്കുന്നു. പാട്ടിന്റെ ഒടുക്കം കമ്മിറ്റിക്കാർ ഇത് കാണുകയും പാട്ട് നിർത്തിക്കുകയും ചെയ്യുന്നു. പരിപാടി തുടങ്ങാൻ ശ്രമിക്കുന്നു. ആമുഖം വായിക്കുന്നു (ചന്തുവിന്റെ ശബ്ദം). (ഇവിടം വരെ ശബ്ദരേഖ മാത്രം) അതിന് ശേഷം പ്രസിഡന്റും സിക്രട്ടറിയും (അരുൺ) വിനോദ സമിതി തലവനെ അന്വേഷിച്ച് വരുന്നു. (ഈ ഭാഗം മുതൽ രംഗാവതരണം ആയത് കൊണ്ടും എൽസിഡി വാൾ പ്രവർത്തിക്കാത്തത് കൊണ്ടും ഇതിന്റെ ശബ്ദരേഖ മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ)
ഭാഗം രണ്ട്: (ചുരുക്കം) ആദ്യത്തെ രംഗാവതരണത്തിന്റെ തുടർച്ച. വിനോദ സെക്രട്ടറിയായ പ്രബീഷിനെ (ശബരി എന്നും അറിയപ്പെടും) കണ്ടെത്തുന്നു - നേരിട്ട് കാണുക.
ഭാഗം മൂന്ന്: (ചുരുക്കം) പ്രസിഡന്റിന്റെ ഭാര്യ (വിജേത) യുടെ പരിപാടിയുടെ പാട്ട് മാറിപ്പോകുന്നു. കമ്മിറ്റിക്കാരുമായി തർക്കിക്കുന്നു . അവസാനം ഭർത്താവായ പ്രസിഡന്റിനെ വിളിക്കുന്നു. ഒടുവിൽ ഒരു 'backup' മുഖേന പ്രശ്നം പരിഹരിക്കുന്നു.(എൽസിഡി വാൾ പ്രവർത്തിക്കാത്തത് കൊണ്ട് ഈ ഭാഗത്ത്, അരങ്ങത്ത് നടക്കുന്ന സംഭവം നമുക്ക് ചെയ്യാൻ കഴിഞ്ഞില്ല. ആയത് മൂലം അരങ്ങത്ത് നടക്കുന്ന സംഭവങ്ങളുടെ ശബ്ദരേഖ മാത്രം വെള്ളിത്തിരയുടെ കൂടെ ഉൾക്കൊള്ളിച്ചിരിക്കുന്നു ).
ഭാഗം നാല്: (ചുരുക്കം) കമ്മിറ്റിയാപ്പീസിലേക്ക് മൂന്ന് നൃത്തഗുരുക്കളായ 'ചാന്ത്പൊട്ടുകൾ', അവരുടെ ശിഷ്യന്മാർക്ക് അവസരം അന്വേഷിച്ച് വരുന്നു.
ഭാഗം അഞ്ച്: (ചുരുക്കം) ഒരു സ്ത്രീ (ജിഷ), അവരുടെ പരിപാടി നടക്കേണ്ട സമയം അതിക്രമിച്ചിട്ടും പരിപാടി നടക്കാത്തതിനാൽ പ്രകോപിതയായി കമ്മിറ്റിയാപ്പീസിലേക്ക് വരികയും ശണ്ഠ കൂടുകയും ചെയ്യുന്നു.
ഭാഗം ആറ്: (ചുരുക്കം) ഒരു പ്രായമായ വ്യക്തി പരിപാടിയവതരിപ്പിക്കാൻ ഒരവസരം അന്വേഷിച്ച് വരുന്നു.
ഭാഗം ഏഴ്: (ചുരുക്കം) ഒരു വ്യക്തിയോ അല്ലെങ്കിൽ ഒന്നിൽക്കൂടുതൽ പേരോ പാട്ട് പാടുന്ന അവസരങ്ങളിൽ (പ്രത്യേകിച്ച് നമ്മുടെ സംഘടനാ പരിപാടികളിൽ) ഒട്ടുമിക്ക അവസരങ്ങളിലും കണ്ടുവന്നിട്ടുള്ള ഒരു മൈക്ക് പ്രശ്നം, അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ. (ഇവിടെ പ്രസിഡന്റ്റ് വന്ന് 'ലൈവ്' ആയി മൈക്ക് ശരിയാണോ എന്ന് അരങ്ങത്ത് പരിശോധിക്കുന്നുണ്ട് - ഈ വീഡിയോയിൽ കാണിച്ചിട്ടില്ല).
2016 ൽ പൊലിഞ്ഞു പോയ മലയാള സാഹിത്യ-ചലച്ചിത്ര ലോകത്തിലെ അതികായർക്ക് ഒരു ശ്രദ്ധാജ്ഞലിയും അതിലൊരാളായ ശ്രീ. ഒ എൻ വി യെക്കുറിച്ച് ഒരു അനുസ്മരണവും.(ഇതിനു ശേഷം ശ്രീ. ഒ എൻ വിയുടെ ഒരു ഗാനം അരങ്ങത്ത് ആലപിക്കുന്നു [ശ്രീമതി ആശാ പോറ്റി & ശ്രീ കുട്ടി മേനോൻ] )
ഭാഗം എട്ട്: (ചുരുക്കം) കമ്മിറ്റിയാപ്പീസിലെ ചില രംഗങ്ങൾ. പ്രസിഡന്റും സെക്രട്ടറിയും നന്ദിപ്രകാശനത്തിന് അരങ്ങത്തേക്ക് വരുന്നു. (ഈ സമയത്ത് വീഡിയോ 'pauce' ചെയ്യുന്നു - judge properly :) ) നന്ദിപ്രകാശനം കഴിഞ്ഞ് അവർ തിരിച്ച് പോകുന്നു. (വീഡിയോ വീണ്ടും 'ON' ആകുന്നു - judge properly :) ). ചില രസകരമായ സംഭവങ്ങൾ...
'finale' യുടെ മുന്നിലായി അവതരിപ്പിച്ച 'finale' ആമുഖം (ശബ്ദരേഖ മാത്രം - ചന്തുവിന്റെ ശബ്ദം)
'സമ്മർഡ്രീംസ് - ഗ്രാമോത്സവം 2016' തിരക്കഥ (ഇവിടെ അമർത്തുക)
[Editing സമയത്ത് ചില സാങ്കേതിക കാരണങ്ങളാൽ, ഒഴുക്കിന് വിഘ്നം വരാതെ ചില ഭാഗങ്ങൾ മുറിച്ച് കളയേണ്ടി വന്നിട്ടുണ്ട്. ]
ഭാഗം ഒന്ന്: (ചുരുക്കം) ഒരുവൻ കമ്മിറ്റിയാപ്പീസിൽ പ്രസിഡന്റിനെ (വാസു) അന്വേഷിച്ച് വരുന്നു. വാസുവിനെ കണ്ടില്ലെങ്കിലും മൈക്ക് കാണുന്നു. ഉടനെ മൈക്കുമെടുത്ത് അവന്റെ ഗാനാഭ്യാസം ആരംഭിക്കുന്നു. പാട്ടിന്റെ ഒടുക്കം കമ്മിറ്റിക്കാർ ഇത് കാണുകയും പാട്ട് നിർത്തിക്കുകയും ചെയ്യുന്നു. പരിപാടി തുടങ്ങാൻ ശ്രമിക്കുന്നു. ആമുഖം വായിക്കുന്നു (ചന്തുവിന്റെ ശബ്ദം). (ഇവിടം വരെ ശബ്ദരേഖ മാത്രം) അതിന് ശേഷം പ്രസിഡന്റും സിക്രട്ടറിയും (അരുൺ) വിനോദ സമിതി തലവനെ അന്വേഷിച്ച് വരുന്നു. (ഈ ഭാഗം മുതൽ രംഗാവതരണം ആയത് കൊണ്ടും എൽസിഡി വാൾ പ്രവർത്തിക്കാത്തത് കൊണ്ടും ഇതിന്റെ ശബ്ദരേഖ മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ)
ഭാഗം രണ്ട്: (ചുരുക്കം) ആദ്യത്തെ രംഗാവതരണത്തിന്റെ തുടർച്ച. വിനോദ സെക്രട്ടറിയായ പ്രബീഷിനെ (ശബരി എന്നും അറിയപ്പെടും) കണ്ടെത്തുന്നു - നേരിട്ട് കാണുക.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ