2016, മേയ് 15, ഞായറാഴ്‌ച

കെ സി എസ്സ് സമ്മർഡ്രീംസ് - ഗ്രാമോത്സവം 2016

'കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്റ്റൺ' (കെ സി എസ് എം ഡബ്ല്യൂ) ന്റെ 2016 ലെ 'സമ്മർഡ്രീംസ്' കലാപരിപാടികൾ ഈ കഴിഞ്ഞ മെയ്‌ 14 ന് വിർജീനിയായിലെ ഫാൾസ് ചർച്ച് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 'ഗ്രാമോത്സവം' എന്ന ആശയത്തിലൂന്നിയായിരുന്നു അവിടെ നടന്ന കലാപരിപാടികളെ കോർത്തിണക്കിയത്. നമ്മുടെ നാട്ടിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന ഗ്രാമോൽസവങ്ങളുടെ ഓർമ്മകളെ ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് അതിനെ ഒരു അമേരിക്കൻ അന്തരീക്ഷത്തിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമം. ഒരു 'പുതുമ'യെന്നുള്ള രീതിയിൽ, അരങ്ങും വെള്ളിത്തിരയും സജീവമായി, പരസ്പരം സമ്പർക്കം പുലർത്തുന്ന തരത്തിലാണ് ഇതിന്റെ ഘടന ഒരുക്കിയിരിക്കുന്നത്. സജീവമായ ഒരു അരങ്ങും അതിന്റെ നടത്തിപ്പുകാരായ കമ്മിറ്റിക്കാർ, അതിന്റെ പിന്നിലിരുന്ന് അരങ്ങ് നിയന്ത്രിക്കുന്നതിനിടയിലുണ്ടാകുന്ന ചില സംഭവങ്ങൾ വെള്ളിത്തിരയിലും ഒരുക്കി, അവയെ സമ്മേളിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. പല പല ചലച്ചിത്രഭാഗങ്ങൾക്കിടയിലായി കലാപരിപാടികളും നടത്തപ്പെടും. (ആദ്യമേ പറയട്ടെ, കെ സി എസ്സ് ആദ്യമായി നടത്തിയ ഒരു  LCD Wall പരീക്ഷണം തുടക്കത്തിൽ പ്രവർത്തിക്കാഞ്ഞത് കാരണം ആദ്യത്തെ രണ്ട് ഭാഗങ്ങൾ നമുക്ക് കാണികളെ കാണിക്കാൻ പറ്റിയില്ല. അത് കാരണം ആശയ സമർത്ഥനം നടത്താൻ കഴിയാത്തതിൽ അതിയായി ദുഃഖിക്കുന്നു.)

'സമ്മർഡ്രീംസ് - ഗ്രാമോത്സവം 2016' തിരക്കഥ (ഇവിടെ അമർത്തുക)
[Editing സമയത്ത് ചില സാങ്കേതിക കാരണങ്ങളാൽ, ഒഴുക്കിന് വിഘ്നം വരാതെ ചില ഭാഗങ്ങൾ മുറിച്ച് കളയേണ്ടി വന്നിട്ടുണ്ട്. ]

ഭാഗം ഒന്ന്: (ചുരുക്കം) ഒരുവൻ കമ്മിറ്റിയാപ്പീസിൽ പ്രസിഡന്റിനെ (വാസു) അന്വേഷിച്ച് വരുന്നു. വാസുവിനെ കണ്ടില്ലെങ്കിലും മൈക്ക് കാണുന്നു. ഉടനെ മൈക്കുമെടുത്ത് അവന്റെ ഗാനാഭ്യാസം ആരംഭിക്കുന്നു. പാട്ടിന്റെ ഒടുക്കം കമ്മിറ്റിക്കാർ ഇത് കാണുകയും പാട്ട് നിർത്തിക്കുകയും ചെയ്യുന്നു. പരിപാടി തുടങ്ങാൻ ശ്രമിക്കുന്നു. ആമുഖം വായിക്കുന്നു (ചന്തുവിന്റെ ശബ്ദം). (ഇവിടം വരെ ശബ്ദരേഖ മാത്രം) അതിന് ശേഷം പ്രസിഡന്റും സിക്രട്ടറിയും (അരുൺ) വിനോദ സമിതി തലവനെ അന്വേഷിച്ച് വരുന്നു. (ഈ ഭാഗം മുതൽ രംഗാവതരണം ആയത് കൊണ്ടും എൽസിഡി വാൾ പ്രവർത്തിക്കാത്തത് കൊണ്ടും ഇതിന്റെ ശബ്ദരേഖ മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ)


ഭാഗം രണ്ട്: (ചുരുക്കം) ആദ്യത്തെ രംഗാവതരണത്തിന്റെ തുടർച്ച. വിനോദ സെക്രട്ടറിയായ പ്രബീഷിനെ (ശബരി എന്നും അറിയപ്പെടും) കണ്ടെത്തുന്നു - നേരിട്ട് കാണുക.


ഭാഗം മൂന്ന്: (ചുരുക്കം) പ്രസിഡന്റിന്റെ ഭാര്യ (വിജേത) യുടെ പരിപാടിയുടെ പാട്ട് മാറിപ്പോകുന്നു. കമ്മിറ്റിക്കാരുമായി തർക്കിക്കുന്നു . അവസാനം ഭർത്താവായ പ്രസിഡന്റിനെ വിളിക്കുന്നു. ഒടുവിൽ ഒരു 'backup' മുഖേന പ്രശ്നം പരിഹരിക്കുന്നു.(എൽസിഡി വാൾ പ്രവർത്തിക്കാത്തത് കൊണ്ട് ഈ ഭാഗത്ത്, അരങ്ങത്ത് നടക്കുന്ന സംഭവം നമുക്ക് ചെയ്യാൻ കഴിഞ്ഞില്ല. ആയത് മൂലം അരങ്ങത്ത് നടക്കുന്ന സംഭവങ്ങളുടെ ശബ്ദരേഖ മാത്രം വെള്ളിത്തിരയുടെ കൂടെ ഉൾക്കൊള്ളിച്ചിരിക്കുന്നു ).


ഭാഗം നാല്: (ചുരുക്കം) കമ്മിറ്റിയാപ്പീസിലേക്ക് മൂന്ന് നൃത്തഗുരുക്കളായ 'ചാന്ത്പൊട്ടുകൾ', അവരുടെ ശിഷ്യന്മാർക്ക് അവസരം അന്വേഷിച്ച് വരുന്നു. 


ഭാഗം അഞ്ച്: (ചുരുക്കം) ഒരു സ്ത്രീ (ജിഷ), അവരുടെ പരിപാടി  നടക്കേണ്ട സമയം അതിക്രമിച്ചിട്ടും പരിപാടി നടക്കാത്തതിനാൽ പ്രകോപിതയായി കമ്മിറ്റിയാപ്പീസിലേക്ക് വരികയും ശണ്ഠ കൂടുകയും ചെയ്യുന്നു.  

ഭാഗം ആറ്: (ചുരുക്കം) ഒരു പ്രായമായ വ്യക്തി പരിപാടിയവതരിപ്പിക്കാൻ ഒരവസരം അന്വേഷിച്ച് വരുന്നു. 


ഭാഗം ഏഴ്: (ചുരുക്കം) ഒരു വ്യക്തിയോ അല്ലെങ്കിൽ ഒന്നിൽക്കൂടുതൽ പേരോ പാട്ട് പാടുന്ന അവസരങ്ങളിൽ (പ്രത്യേകിച്ച് നമ്മുടെ സംഘടനാ പരിപാടികളിൽ) ഒട്ടുമിക്ക അവസരങ്ങളിലും കണ്ടുവന്നിട്ടുള്ള ഒരു മൈക്ക് പ്രശ്നം, അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ. (ഇവിടെ പ്രസിഡന്റ്റ് വന്ന് 'ലൈവ്' ആയി മൈക്ക് ശരിയാണോ എന്ന് അരങ്ങത്ത് പരിശോധിക്കുന്നുണ്ട് - ഈ വീഡിയോയിൽ കാണിച്ചിട്ടില്ല).



2016 ൽ പൊലിഞ്ഞു പോയ മലയാള സാഹിത്യ-ചലച്ചിത്ര ലോകത്തിലെ അതികായർക്ക് ഒരു ശ്രദ്ധാജ്ഞലിയും അതിലൊരാളായ ശ്രീ. ഒ എൻ വി യെക്കുറിച്ച് ഒരു അനുസ്മരണവും.(ഇതിനു ശേഷം ശ്രീ. ഒ എൻ വിയുടെ ഒരു ഗാനം അരങ്ങത്ത് ആലപിക്കുന്നു [ശ്രീമതി ആശാ പോറ്റി & ശ്രീ കുട്ടി മേനോൻ] )


ഭാഗം എട്ട്: (ചുരുക്കം) കമ്മിറ്റിയാപ്പീസിലെ ചില രംഗങ്ങൾ. പ്രസിഡന്റും സെക്രട്ടറിയും നന്ദിപ്രകാശനത്തിന് അരങ്ങത്തേക്ക് വരുന്നു. (ഈ സമയത്ത് വീഡിയോ 'pauce' ചെയ്യുന്നു - judge properly :) ) നന്ദിപ്രകാശനം കഴിഞ്ഞ് അവർ തിരിച്ച് പോകുന്നു. (വീഡിയോ വീണ്ടും 'ON' ആകുന്നു - judge properly :) ). ചില രസകരമായ സംഭവങ്ങൾ...

'finale' യുടെ മുന്നിലായി അവതരിപ്പിച്ച 'finale' ആമുഖം (ശബ്ദരേഖ മാത്രം - ചന്തുവിന്റെ ശബ്ദം)



***

വേനൽക്കിനാവുകൾ 2016 - തിരക്കഥ


2016 ലെ കെ സി എസ് എം ഡബ്ല്യൂ വിന്റെ 'സമ്മർ ഡ്രീംസ്' പരിപാടിയുടെ അവതരണാശയമായിട്ടാണ് ഈയ്യൊരു രംഗാവതരണവിവരണം ഒരുക്കിയിരിക്കുന്നത്. ഒരു 'പുതുമ'യെന്നുള്ള രീതിയിൽ, അരങ്ങും വെള്ളിത്തിരയും സജീവമായി, പരസ്പരം സമ്പർക്കം പുലർത്തുന്ന തരത്തിലാണ് ഇതിന്റെ ഘടന ഒരുക്കിയിരിക്കുന്നത്. സജീവമായ ഒരു അരങ്ങും അതിന്റെ നടത്തിപ്പുകാരായ കമ്മിറ്റിക്കാർ അതിന്റെ പിന്നിലിരുന്ന് അരങ്ങ് നിയന്ത്രിക്കുന്നതിനിടയിലുണ്ടാകുന്ന ചില സംഭവങ്ങൾ വെള്ളിത്തിരയിലും ഒരുക്കി, അവയെ സമ്മേളിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. 

ഒരു കമ്മിറ്റി ആപ്പീസിലേക്കുള്ള സാധനങ്ങൾ: കാലൻ കുട, വാരികകളുടേയൊ മാസികകളുടെയോ കെട്ട്, കൃത്രിമച്ചെടി, ഒരു സാധരണമല്ലാത്ത രീതിയിലും നിറത്തിലും ഉള്ള curtain. മേശ വിരിക്കാൻ നാടൻ കൈലി, mic stand, case of water bottle, ചുമരിൽ തുണികൾ തൂക്കാൻ രണ്ടോ മൂന്നോ കൊളുത്തുകൾ, കസേരകൾ, മേശകൾ, headphones.

അരങ്ങിലും വെള്ളിത്തിരയിലും വരുന്ന കഥാപാത്രങ്ങൾ ചിത്രീകരണവേളയിലും പരിപാടി നടക്കുന്ന ദിവസവും ഒരേതരം വസ്ത്രധാരണാരീതി അവലംബിക്കേണ്ടിയിരിക്കുന്നു.

വേഷം: ഒന്നാം ഭാഗത്തിൽ മുണ്ടും ജുബ്ബയും തോർത്തും. രണ്ടാം ഭാഗത്തിൽ മുണ്ടും ജുബ്ബയും തോർത്തും; പക്ഷേ തല മുടിയൊക്കെ weird ആയി  സജ്ജീകരിച്ചിരിക്കുന്നു. മൂന്നാം ഭാഗത്തിൽ മുണ്ടും ബനിയനും തലയിൽ തോർത്തും. നാലാം ഭാഗത്തിൽ മുണ്ടും ബനിയനും. അഞ്ചാം ഭാഗത്തിൽ boxer nicker & banyan.

ആവശ്യമുള്ള അഭിനേതാക്കൾ: കെ സി എസ് പ്രസിഡന്റ്, കെ സി എസ് സിക്രട്ടറി, കെ സി എസ് വിനോദ സിക്രട്ടറി, മൂന്ന് കമ്മിറ്റിക്കാർ. രണ്ട് സ്ത്രീകൾ (അരങ്ങിൽ നൃത്തപരിപാടികൾ അവതരിപ്പിക്കുന്നവർ. അതിലൊന്ന് കെ സി എസ് പ്രസിഡന്റിന്റെ ഭാര്യ തന്നെയാവണം.), മൂന്ന് ആണുങ്ങൾ (ചാന്ത്പൊട്ട് രീതിയിൽ), ഒരു പ്രായം ചെന്നയാൾ, ഒരു സംഘാടകൻ (ഹ്രസ്വ നേരത്തേക്ക്), രണ്ട് സ്ത്രീകൾ (അരങ്ങിൽ ഹ്രസ്വനേരത്തേക്ക്), മൂന്ന് ആൺകുട്ടികൾ(അരങ്ങിൽ  banner കാണിക്കാൻ)

വസന്ത്, പ്രബീഷ് , അരുൺ എന്നീ ഭാരവാഹികൾക്കും ജിഷ, വിജേത എന്നിവർക്കും പുറമേ നിശ്ചയിക്കപ്പെട്ട അഭിനേതാക്കൾ:
ഒന്നാമൻ:ജിനേഷ്, രണ്ടാമൻ: സുരേഷ്, മൂന്നാമൻ: സുജിത് , കിളവൻ: ബോസ് വർഗ്ഗീസ്, ചാന്ത്പൊട്ട്  1: പ്രേം നായർ , ചാന്ത്പൊട്ട് 2: രതീഷ്‌, ചാന്ത്പൊട്ട് 3: പ്രവീൺ
ആദ്യത്തെ ഭാഗത്ത് ശബ്ദം നൽകുന്നവർ: ചന്തു, സാജു കുമാർ, വേണുഗോപാലൻ കോക്കോടൻ, 'മുത്തേ പൊന്നേ' പാടുന്നയാൾ: ഗോപകുമാർ
സൊള്ളുന്ന സ്ത്രീകൾ: TBD

കുറിപ്പ്: അരങ്ങും വെള്ളിത്തിരയും കൂട്ടിയിണക്കിയുള്ള അവതരണത്തിന്റെ സാദ്ധ്യത ആദ്യം ആരാഞ്ഞതിന്റെ പിതൃത്വം വസന്ത് നമ്പ്യാർക്ക് അവകാശപ്പെട്ടതാണ്. 'മേക്കിട്ട് കേറാൻ കുതിര' എന്ന ആശയം മുന്നോട്ട് വച്ചത് പ്രബീഷ് പിള്ളയാണ്. ചാന്ത്‌ പൊട്ടുകളുടെയും  പൊട്ടന്റേയും കൂടാതെ ഭാഗം ഒന്നിന്റെ തുടക്കത്തിലെ പശ്ചാത്തലസംഭാഷണങ്ങളുടേയും  ആശയം ആദ്യം വിരിഞ്ഞത് ഇതിന്റെ സംവിധാന ചുമതല വഹിക്കുന്ന സാജുകുമാറിന്റെ ഭാവനയിലാണ്. കൂടാതെ സംഭാഷണങ്ങളടങ്ങിയ അവതരാണാശയവിവരണത്തെ, തിരക്കഥാരൂപത്തിലാക്കാൻ നാലഞ്ച് രാത്രികൾ കൂടെയിരുന്ന് സഹായിച്ചതും സാജുകുമാറാണ്. ഇതിന്റെ നിർമ്മാണത്തിൽ വസന്ത്, അരുൺ, പ്രബീഷ് എന്നിവർ പ്രബലമായ പങ്ക് വഹിച്ചിട്ടുണ്ട്. സുരേഷ് നായരുടെ ചടുലമായ ക്യാമറയും രാകേഷ് സഹദേവന്റെ ഭംഗിയായ Editing ഉം പ്രത്യേകിച്ച് എടുത്തുപറയേണ്ടതാണ്. Editing സമയത്ത് ചില സാങ്കേതിക കാരണങ്ങളാൽ, ഒഴുക്കിന് വിഘ്നം വരാതെ ചില ഭാഗങ്ങൾ മുറിച്ച് കളയേണ്ടി വന്നിട്ടുണ്ട്. 

ഭാഗം 1

Stage (Stage Dark, Just voice)

(അരങ്ങ് ഒരുവിധം ഇരുട്ടിയിരിക്കുന്നു. ആരൊക്കെയോ സംസാരിക്കുന്നു.) അവരിൽ. അവരിൽ ഒരാൾ 'മുത്തേ പൊന്നേ... പിണങ്ങല്ലേ' പാടുന്നൂ'
ആദ്യത്തെയാൾ: (തൃശ്ശൂർ ഭാഷ) ഇങ്ങനെ പോയാ... ഈ പരിപാടിയെന്നാ തുടങ്ങ്വാ...
രണ്ടാമത്തെയാൾകണ്ടില്ലേ... ഒരൊറ്റയൊരു മനുഷ്യൻ ഹാളിലില്ല...
ആദ്യത്തെയാൾ: 
(ഒരു ഇന്നസെന്റ് സ്റ്റൈൽ) അതെയതെ.. എന്തിനാ വന്നേന്ന് തന്നെ അവർക്കറിയില്ല.... പിള്ളേരാണെങ്കിൽ... അവകാശികളില്ലാതെ ഓടിനടക്കുന്നു.. പുറത്ത് കത്തിവെക്കുന്ന കുറേ മഹാന്മാർ... കുറെയെണ്ണം പുകക്കാൻ പോയിരിക്കുന്നു... എന്തൂട്ടായിത്... പരിപാടി തുടങ്ങണ്ടേ....
രണ്ടാമത്തെയാൾ:  എന്നാപ്പിന്നെ... നമുക്ക് മറ്റേ... മറ്റേ... തൃശ്ശൂരെ... അത്... അതങ്ങ് പൊട്ടിച്ചാലോ...?
ആദ്യത്തെയാൾ: ആ ആങ്ങനെ തന്നെ ആയിക്കോട്ടെ... കൊളുത്തെടാ... പൊട്ടിക്ക്... പൊട്ടിക്ക്....
(സ്ക്രീനിൽ തൃശ്ശൂർ പൂരം പോലെ പടക്കങ്ങൾ പൊട്ടുന്നു... ശേഷം...)
രണ്ടാമത്തെയാൾ: സംഭവം കലക്കീട്ടോ.... അതങ്ങ് ഏറ്റില്ലേ.... ദേ നോക്കിയേ എല്ലാരും ഉള്ളിലെത്തി.... 
ആദ്യത്തെയാൾ: എന്നാ നമുക്കങ്ങട്ട് ആരംഭിക്കാം... അല്ലേ...
രണ്ടാമത്തെയാൾ: അല്ലാണ്ട് പിന്നെ.......


[ആമുഖം: അത്യന്തം ആകാംക്ഷാപൂർവ്വം ഇവിടെ സന്നിഹിതരായിരിക്കുന്ന സദസ്യരേ, കലാകാരന്മാരെ, കലാകാരികളേ.... നിങ്ങളുടെ ആകാംക്ഷകൾക്ക് വിരാമം കുറിച്ചുകൊണ്ട്, അന്ത്യം കുറിച്ചുകൊണ്ട്... കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്റ്റണിന്റെ നേതൃത്വത്തിൽ മേരിലേന്റ് ഗ്രാമത്തിന്റെയും വിർജീനിയ ഗ്രാമത്തിന്റെയും കൂട്ടായ്മയോടെ നടത്തപ്പെടുന്ന വേനൽക്കിനാവുകൾ അഥവാ summer dreams program ഇതാ ആരംഭിക്കുകയായി... മുദ്രാലംകൃതദ്രുതതാളങ്ങളും നൃത്തതാളജതികളും സ്വരലയരാഗമേളങ്ങളും സമ്മേളിക്കുന്ന ഈ വർണ്ണാഭമായ അരങ്ങിലേക്ക് നിങ്ങളുടെ ആസ്വാദനേന്ദ്രിയങ്ങളെ സാദരം ക്ഷണിച്ചുകൊള്ളുന്നു.... എല്ലാ കുടുംബാംഗങ്ങളോടും ഒരഭ്യർത്ഥന: ഓരോരുത്തരും അവരവരുടെയോ അവരുടെ കുഞ്ഞുങ്ങളുടെയോ പരിപാടികൾ കഴിഞ്ഞയുടനെ ദയവ് ചെയ്ത് പോയിക്കളയരുത്. പരസ്പരം പിന്തുണച്ചുകൊണ്ട് പരിപാടിയുടെ അവസാനം വരെ നിൽക്കണമെന്ന് എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.]


ആദ്യത്തെയാൾ: (ആമുഖം തുടങ്ങുന്നു. ഒരു നാടൻ സിനിമാ announcement ശൈലിയിൽ...) അത്യന്തം ആകാംക്ഷാപൂർവ്വം....  ('നൃത്തതാളജതികളും...' എന്ന ഭാഗത്തെത്തുമ്പോൾ അത് വികൃതമായി പറയുന്നു.)
ആദ്യത്തെയാൾ: ഹൂൂ... ഈ സംഭവക്കെ ആരാ എഴുതിക്കൂട്ടിയത്? ന്റമ്മോ...
രണ്ടാമത്തെയാൾ: അത് വേരെയാരാ... നമ്മടെ മലയാളം ആശാൻ.. വേണു ആശാൻ.
ആദ്യത്തെയാൾ:  ആര്... കോക്കോടനോ.... പുള്ളിക്ക് അഹങ്കാരം ഇത്തിരി കൂടുതലാ... എന്നെക്കൊണ്ടൊന്ന്വിത് പറയാൻ പറ്റില്ല്യ.. ഇത് പറയുന്നവന്റെ സ്വർണ്ണപ്പല്ലൊക്കെ തെറിച്ച് പോക്വല്ലെടേയ്"
രണ്ടാമത്തെയാൾ: എന്നാ ആ ചന്തൂനെ വിളി...
ആദ്യത്തെയാൾ: ശ്ശെ... ശ്ശെ വൃത്തികേട് പറയുന്നോ......
രണ്ടാമത്തെയാൾ:  എടാ.. ചന്തു... ന്തു... അതിലെന്താ കുഴപ്പം?
ആദ്യത്തെയാൾ: അങ്ങനെയൊരു മനുഷ്യൻ നമ്മുടെ കൂട്ടത്തിലുണ്ടോ.... തച്ചോളി ചന്തു....? നമ്മുടെ ചതിയൻ ചന്തു...?"
രണ്ടാമത്തെയാൾ:  തമാശ കള മാഷെ... announce ചെയ്യ്‌
ആദ്യത്തെയാൾ:  (ഒരു വിളംബരരീതിയിൽ) നമ്മുടെ ചന്തു.. സ്വന്തം ചന്തു.. ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് back stage ൽ എത്തിച്ചേരുക....  വളരെ അത്യാവശ്യമാണ്.... 
ആദ്യത്തെയാൾ: (ആദ്യത്തെ സംഭാഷണം മുഴുമിപ്പിക്കുന്നതിനു മുന്നേ)
ഓ.. ചന്തു എത്തിയല്ലോ... ഇനി കോക്കോടനല്ല ഏത് കൊലകൊമ്പനെഴുതിയാലും വഴങ്ങിക്കോളും...
ചന്തു: എന്താ എന്താ വേണ്ടേ... (ആമുഖം ആവർത്തിക്കുന്നു .)

രണ്ടാമത്തെയാൾ: ഇതാ ഈ ആമുഖം ഒന്ന് പറയണം... 
ചന്തു: ഹ്മ്...ഉം.. നോക്കട്ടെ... ഓകെ... ഹ്മ്...ഉം... (ചന്തു ആമുഖം ആവർത്തിക്കുന്നു)
വസന്ത്: (ആമുഖം കഴിഞ്ഞയുടനെ) പ്രബീഷേ.... പ്രബീഷേ... ഇവനിതേടപ്പോയി?... ഡാ പ്രബീഷേ.....
അരുൺ: ശബരീ... ശബരീ...
[അരങ്ങിലെ വെളിച്ചം തെളിയുന്നു. ഒരു വശത്ത്‌ നിന്ന് വസന്ത് പ്രാന്ത് പിടിച്ചത് പോലെ (സ്വന്തം തലമുടിയൊക്കെ പിടിച്ച് വലിച്ച് ഒരു തരം സംഘർഷഭാവത്തിൽ) വരുന്നു. ]
വസന്ത്: പ്രബീഷേ... ഈ പ്രോഗ്രാം തൊടങ്ങണ്ട സമയത്ത്... ശെടാ.. ന്തൊര് കഷ്ടായിത്... (ഈ സമയത്ത് അരുൺ മറുവശത്ത് നിന്ന് അരങ്ങത്തേക്ക് കടന്ന് വരുന്നു)
അരുൺ: എവിടേം കാണുന്നില്ലല്ലോ.. വസന്തേ.... മൂത്രൊഴിക്കാൻ പോഉന്നൂന്നും പറഞ്ഞ് പോയതാ...
വസന്ത്: ഓനെന്താ ആ അതിലങ്ങൊലിച്ചു പോയോ? ഇനീം പ്രോഗ്രാം തൊടങ്ങീട്ടിറ്റില്ലെങ്കില് നാട്ടുകാര്ടെ മുട്ടയേറ് എന്റെ മൊട്ടയിലായിരിക്കും....
അരുൺ: (സ്വഗതം. ഒരുതരം ഹാസ്യഭാവത്തിൽ എവിടെയെന്നില്ലാതെ നോക്കി) അല്ലെങ്കിലും ഒന്ന് രണ്ട് മുട്ടയേറിന്റെ കുറവ് നിനക്കുണ്ട്.
വസന്ത്: നീയെന്താ പറഞ്ഞത്?
അരുൺ: ആ മുട്ടയേറ് കാണാനൊരു ഭംഗ്യൂണ്ടാവില്ലാന്ന് പറഞ്ഞതാ..
വസന്ത്: മണ്ണാങ്കട്ട... ഇവ്ട മനുഷ്യന്റെ ശ്വാസം പോയിക്കിടക്കുമ്പാ ഓന്റെയൊരു തമാശ.... ഞീയിങ്ങ് ബന്നാട്ടെ... ഞമ്മക്കോനെ ബേം പോയി കണ്ടുപിടിക്കാം....
(രണ്ടു പേരും രണ്ടു ഭാഗത്തേക്കു പ്രബീഷിന്റെ പേര് വിളിച്ചുകൊണ്ട് പോകുന്നു.)
അരുൺ: പ്രബീഷേ....
വസന്ത്: ശബരീ... (വസന്ത് തിരിഞ്ഞു നോക്കുമ്പോൾ അരുൺ മറ്റൊരു ഭാഗത്തേക്ക് പോകുന്നത് കണ്ട് - ഇത്തിരി ഭയപ്പാട് മുഖത്ത് പ്രതിഫലിച്ചു കൊണ്ട് തിരിഞ്ഞ് വന്ന്) നീ ഏട്യാ അങ്ങോട്ട് പോന്നെ... ഇങ്ങോട്ട് വാ... (അരങ്ങിലെ വെളിച്ചം പോകുന്നു. പശാത്തലത്തിൽ) ശബരി.. പ്രബീഷ്... പ്രബീഷ്.. ശബരി.. ഓന്തന്നെ ഓന്റെ പേര് മറന്ന് പോയോന്നാ ന്റെ സംശയം...


Screen


Shot 1 wide angle, long (പ്രബീഷ്, വസന്ത് & അരുൺ)
കമ്മിറ്റിയാപ്പീസിലെ എല്ലാ സജ്ജീകരണങ്ങളും കാണാം. പ്രബീഷ് ഒരു കസേരയിൽ അവന്റെ തല കാൽമുട്ടിനുള്ളിലായി വച്ച് ഇരിക്കുന്നു. വസന്തും അരുണും അവിടേക്ക് വലത് ഭാഗത്ത് കൂടെ കടന്ന് വരുന്നു. അവർ പ്രബീഷിനെ കാണുന്നു. അത്ഭുതത്തോടെ പ്രബീഷിനെ തുറിച്ച് നോക്കുന്നു.

Shot 2 medium 45 degree angle (വസന്ത് & അരുൺ)
അരുൺ
ബെസ്റ്റ്.... ശബരിയല്ലേ ഇത്... ഡാ ശബരീ... (പ്രബീഷ് ഞെട്ടി കണ്ണ് തുറക്കുന്നു.)
വസന്ത്: ഇവനെന്താ... ബെഞ്ചിലിരുന്നോണ്ടാ മൂത്രൊഴിക്കുന്നെ? 
അരുൺ: (ഇത്തിരി ദേഷ്യത്തോടെ) ശബരീ പരിപാടി തൊടങ്ങണ്ടേ...
വസന്ത്: എന്റർറ്റെയ്ന്റ്റ്മെന്റ് ചെയറായിട്ട് ഒന്റെയിരിപ്പ് കണ്ടാ... 

Shot 3 medium 45 degree angle (പ്രബീഷ്, വസന്ത് & അരുൺ)

പ്രബീഷ്(പ്രബീഷ് തല പൊക്കി വസന്തിനെ നോക്കുന്നു) പണ്ടാരം..... ആ വേണുഓ മറ്റോ ഈ ഭാരം ഏറ്റിരുന്നെങ്കില് എനിക്ക് പോയി കേശൂനേം കളിപ്പിച്ചോണ്ടിരിക്കായിരുന്നു... ഞാനൊറ്റക്കെങ്ങനെ പരിപാടി നടത്താനാ... കമ്മിറ്റിയാപ്പീസില് പ്രോഗ്രാം കണ്ട്രോള് ചെയ്യാം ന്നും പറഞ്ഞ് പോയ സുരേഷിനേയും രാംജിയേയും സുജിത്തിനേയും തപ്പിയാ ഞാനിവിടെ വന്നത്... അവരെ സമയത്തിന് കാണാഞ്ഞപ്പോ... 

Shot 4
medium 45 degree angle (വസന്ത് & അരുൺ)
വസന്ത്: ഓ അപ്പഴായിരിക്കും മൂത്രൊഴിക്കാൻ മുട്ടിയത്...
Vasanth and Arun walks away from the frame 

Shot 5 long (പ്രബീഷ്, വസന്ത് & അരുൺ)
Arun and Vasanth enters the frame. Prabish looks at both of them. 

Shot 6 Medium 
അരുൺ മേല്പോട്ട് നോക്കുന്നു...

Shot 7 long (പ്രബീഷ്, വസന്ത് & അരുൺ)
പ്രബീഷ്: സുരേഷും രാംജിയും സുജിത്തും എവെടെയാ..? അവര് വന്നിട്ട് വേണം... എനിക്ക് മറ്റുള്ള കാര്യങ്ങൾ നോക്കാൻ...

Stage (Do not light up the whole stage. Spot lights preferred on people) 

[ഈ സമയത്ത് അരങ്ങത്ത് രാംജിയും സുരേഷും എന്തൊക്കെയോ ധൃതിയിൽ ചെയ്യുന്നു. അവർ ഏതോ രണ്ട് സ്ത്രീകളുമായി സൊള്ളുന്നു] 


Screen 

Shot 7 long (പ്രബീഷ്, വസന്ത് & അരുൺ)
അരുൺ: (യാദൃശ്ചികമായി പുറത്തേക്ക് നോക്കിക്കൊണ്ട്) ആ.. അവരല്ലേ സ്റ്റേജിൽ മലമറിച്ച് പണിഞ്ഞോണ്ടിരിക്കുന്നത്. 
പ്രബീഷ്: പറഞ്ഞ പണി ചെയ്യാണ്ട് വേണ്ടാത്ത പണി ചെയ്യുന്ന ഇവന്മാരെയുണ്ടല്ലോ....(പല്ല് കടിച്ച് അമറുന്നു ) 
അരുൺ: (കൈകൊട്ടി വിളിക്കുന്നു, ) അവിടെയിരുന്ന് (മുഖത്ത് ഗോഷ്ടി) ചിള്ളിയാ മതിയോ? പരിപാടി തൊടങ്ങണ്ടേ? 

Stage (Do not light up the whole stage) 

ഒന്നാമൻ: (സ്ക്രീനിലേക്ക് നോക്കി )വസന്തല്ലേ പറഞ്ഞത് സ്റ്റേജിൽ വന്ന് ഇതൊക്കെ ചെയ്യാൻ...


Screen 

Shot 8 Medium (വസന്ത്)
വസന്ത്: (ഒന്ന് പമ്മിയത് പോലെയായെങ്കിലും) ഞാൻ നിന്നോട് പണിയെടുക്കാൻ മാത്രല്ലേ പറഞ്ഞുള്ളൂ... സൊള്ളാൻ പറഞ്ഞില്ലല്ലോ...

Stage (Do not light up the whole stage) 

മൂന്നാമൻ: (ഒരു വളിച്ച ചിരിയോട് കൂടി) ഇത് സൊള്ളലല്ല പ്രസിഡന്റേ... പബ്ലിക് റിലേഷൻ വർക്കല്ലേ... 
രണ്ടാമൻ: (സ്ക്രീനിലേക്ക് നോക്കി ) പ്രസിഡണ്ട് പറഞ്ഞത് കേക്കണോ...... 
ഒന്നാമൻ: (സ്ക്രീനിലേക്ക് നോക്കി )അതോ... എന്റർറ്റെയ്ന്റ്റ്മെന്റ് ചെയറ്‌ പറഞ്ഞത് കേക്കണോ?.... 

Screen 


Shot 8 Medium (വസന്ത്)
(വസന്ത് ജാള്യതയോടെ എങ്ങുമില്ലാതെ നോക്കുന്നു) 

Shot 9 Long (പ്രബീഷ്, വസന്ത് & അരുൺ)
അരുൺ: (വസന്തിനെ നോക്കി, ഇത്തിരി കളിയും ദേഷ്യവും കലർന്ന സ്വരത്തിലും ഭാവത്തിലും ) എല്ലാ കാര്യോം സെറ്റാക്കി വെച്ച സമയത്താ ഇങ്ങനെയൊരു പാര.... 
പ്രബീഷ്: (വസന്തിനേയും അരുണിനേയും മാറി മാറി നോക്കിയിട്ട് )വിട് വിട്... എല്ല്ലാം വിട്... 
വസന്ത്: പോട്ടളിയാ... വിട്ടുകള... 
പ്രബീഷ്: (സ്റ്റേജിൽ നോക്കി Prabish stand up)വാ നിങ്ങളിങ്ങോട്ട് വാ... ഇപ്പം (തലയാട്ടിക്കൊണ്ട് , കളിഭാവത്തിൽ മുഖം കൊണ്ട് ഗോഷ്ടി കാണിച്ച്) ഞാൻ പറഞ്ഞത് കേട്ടാ മതി.... 

Stage (Do not light up the whole stage) 

[ഈ സമയത്ത് സ്റ്റേജിലുള്ളവർ ഒരു ഭാഗത്തേക്ക് ഓടിപ്പോകുന്നു. ആ ഭാഗത്ത് കൂടെത്തന്നെ അവർ സ്ക്രീനിൽ പ്രവേശിക്കുന്നു. അരങ്ങിലെ വെളിച്ചം ഇല്ലാതാകുന്നു.]

Screen 

Shot 10 wide angle long shot (
പ്രബീഷ്, വസന്ത്, അരുൺ, രാംജി, സുജിത്ത് & സുരേഷ്)
പ്രബീഷും, വസന്തും അരുണും സംസാരിച്ചു നിൽക്കുന്നിടത്തേക്ക് സുജിത്തും സുരേഷും രാംജിയും കടന്ന് വരുന്നു.

Shot 11 Medium 45 degree angle (രണ്ടാമൻ, വസന്ത് )
രണ്ടാമൻ: (വസന്തിനെ നോക്കി, കൈ കൊണ്ട് 'എന്തിനായിരുന്നു എന്ന ആംഗ്യം) ഞാൻ അന്നേരെ പറഞ്ഞിര്ന്നില്ലേ വേണ്ടാ.. വേണ്ടാന്ന്... 

Shot 12 Medium 45 degree  (രണ്ടാമൻ, വസന്ത് )
(വസന്ത് രണ്ടാമനെ ഇളിഭ്യനായ പോലെ നോക്കിച്ചിരിക്കുന്നു)

Shot 10 wide angle long shot (പ്രബീഷ്, വസന്ത്, അരുൺ, രാംജി, സുജിത്ത് & സുരേഷ്)
മൂന്നാമൻ: ('കമ്മിററിയാപ്പീസ്' എന്നെഴുതിയത് വളരെ സൂക്ഷ്മതയോടും ഹാസ്യാത്മകമായും നോക്കിയിട്ട് ചിരിക്കുന്നു ) 

പ്രബീഷ്: നിന്ന് ചിളിക്കാണ്ട് കാര്യം പറയ്
മൂന്നാമൻ: (വീണ്ടും 'കമ്മിററിയാപ്പീസ്' എന്നെഴുതിയത് വളരെ സൂക്ഷ്മതയോടും ഹാസ്യാത്മകമായും നോക്കിയിട്ട്) 'ഗ്രാമോത്സവ കമ്മി'റ''റി'യാപ്പീസ്... കാലിടറീന്നൊക്കെ കേട്ടിട്ടുണ്ട്.....(ചിരിക്കുന്നു)
അരുൺ: മലയാളം അറിയാത്ത ഇവനെയൊക്കെ വിളിച്ച് പണി കൊടുത്തവനെ പറയണം...
പ്രബീഷ്: (അരുണിന്റെ മുന്നിൽ നമസ്കരിച്ചു കൊണ്ട്) പറ്റിപ്പോയാശാനെ... (walkie talkies എടുത്ത് ഓരോരുത്തരുടേയും കൈയ്യിൽ പിടിപ്പിച്ചുകൊണ്ട്) ഇനി സമയം കളയാണ്ട്...വേഗം ഈ കുന്ത്രാണ്ടം എടുത്തണിയ്... സുരേഷും... സാജും മറ്റും കൊറേനേരായി ... കാത്ത് നിക്കുന്ന്... (പ്രബീഷിന്റെ തനത് ചിരി) 
[മൂവർസംഘം കുന്ത്രാണ്ടങ്ങൾ അണിഞ്ഞ് ബെഞ്ചിൽ ഇരിക്കുന്നു.. പെട്ടെന്ന് തയ്യാറെടുക്കുന്നത് പോലെ കാണുന്നു. അവിടെയുള്ള പ്രോഗ്രാം ചാർട്ടും മറ്റും വീക്ഷിക്കുന്നു.. ] 
[അതോടൊപ്പം പ്രബീഷും വസന്തും പോകാൻ തയ്യാറെടുക്കുന്നു.] 
അരുൺ: അപ്പോ എല്ലാം പറഞ്ഞ പോലെ.. റെഡിയല്ലേ.... 
മൂവർ:[ thumb up കാണിക്കുന്നു, ഒരുമിച്ച് ] നമ്മള് കലക്കൂലെ.... അല്ലേ പാച്ചാ... 
പ്രബീഷ്: അയ്യോ കലക്കരുത്...(ചിരിച്ചു കൊണ്ട് ) ദയവ് ചെയ്ത്.. ഇനി ആര് പറഞ്ഞാലും എവെടെം പോയിക്കളയരുത്...... 
ഒന്നാമൻ: ഓ..... 
വസന്ത്: എന്നാ വാ... ഞമ്മക്ക് മറ്റ്ള്ള കാര്യങ്ങള് ശരിയാക്കാം.... (അരുണും വസന്തും പ്രബീഷും പോകുന്നു ) 
അരുൺ: (പോകുന്ന പോക്കിൽ തിരിഞ്ഞു നിന്ന് ) എന്നാപ്പിന്നെ പണി തുടങ്ങിക്കോ...  
[മൂവരും കുന്ത്രാണ്ടം test ചെയ്യുന്നു ] 
മൂവർ: (മാറി മാറി) സുരേഷേ കേക്കാവൊ... സജു.... ആാ ആ .. ok ok.... ready. ready....കേക്കാം ... അപ്പോ ശെരി.. ലൈറ്റ് റെഡിയല്ലേ ... ഓകെയോകെ ..... അപ്പോ തൊടങ്ങാം.... 
മൂവർ: (പരസ്പരം, മാറി മാറി) ആദ്യം എന്താ,... (ചാർട്ട് നോക്കിക്കൊണ്ട്)... ഓക്കേ .. പരിപാടിയുടെ പേര് പറയുന്നു... അപ്പോ ശെരി.. ഇനി വൈകിക്കണ്ട ..... സുരേഷേ റെഡി.... സജൂ stage lights please.. 


ഭാഗം 2 

Screen 

[ഏതോ ഒരു പരിപാടിക്ക് ശേഷം - സ്ക്രീൻ തെളിയുന്നു. ] 

[താഴെ കാണുന്ന മായ്ച്ച ഭാഗത്തിന്റെ ചലച്ചിത്രലേഖനം സമയ പരിമിതി മൂലം ചെയ്തിട്ടില്ല] Special Shot 1 long (കമ്മിറ്റിക്കാർ & പൊട്ടൻ) 
(പൊട്ടൻ പേടിച്ച് കരഞ്ഞുകൊണ്ട് ഓടി വരുന്നു. മൂന്ന് കമ്മിറ്റിക്കാരും അമ്പരന്ന് നിൽക്കുന്നു, എന്താണ് സംഭവിക്കുന്നതെന്ന മട്ടിൽ നോക്കുന്നു.)

Special Shot 2 medium (പൊട്ടൻ)

പൊട്ടൻ:  (ആകെ വേവലാതി പ്പെട്ടുകൊണ്ട്) ദേ... അവര്,... അവര് എന്നെ തല്ലാൻ വരുന്നു.. ചേട്ടാ.. ദാ.. നോക്ക്... അയ്യോ.... 

Special Shot 1 long (കമ്മിറ്റിക്കാർ & പൊട്ടൻ)

(കമ്മിറ്റിക്കാർ പൊട്ടൻ കാണിച്ച ദിശയിലേക്ക് എഴുന്നേറ്റ് നടന്ന് ആകാംക്ഷയോടെ നോക്കുന്നു. പൊട്ടൻ ഒരുത്തനെ ചവിട്ടുന്നു... മറ്റു രണ്ടുപേരെയും തള്ളിയിടുന്നു..  മേശപ്പുറത്ത് നിന്നും ഒരു കേട്ട് കടലാസ് പൊക്കിയെടുത്ത് കൊണ്ടോടുന്നു.)

Special Shot 3 medium (കമ്മിറ്റിക്കാർ) starts with an empty frame

ഒന്നാമൻ: (കമ്മിറ്റിക്കാർ  നടുവിന് പിടിച്ചു കൊണ്ട് എഴുന്നേക്കുന്നു. ) എന്റമ്മോ... ഊൗ 
രണ്ടാമൻ: രാവിലെ ആരെയാണാവോ കണി കണ്ടത്
മൂന്നാമൻ: (ചവിട്ട് കിട്ടിയവനെ നോക്കിക്കൊണ്ട് ) വെറുതെയൊരു പൊട്ടന്റെ ചവിട്ട് മേടിച്ചു.. They leaves the frame)

Special Shot 4 medium (starts with empty frame)

(കമ്മിറ്റിക്കാർ.. വേദന അനുഭവിച്ചപോലെ വന്നിരിക്കുന്നു... വീണ്ടും ജോലിയിലേക്ക് തിരിയുന്നു. )

Special Shot 1 long (കമ്മിറ്റിക്കാർ & പൊട്ടൻ) 

(പൊട്ടൻ വളരെ വിചിത്രമായതും ഹാസ്യം തുളുമ്പുന്നതുമായ ചേഷ്ടകളോടെ വണ്ടിയോദിച്ചും... പതുങ്ങിയും മറ്റും വരുന്നു. കമ്മിറ്റിക്കാർ അവനെ ശരിക്കും ശ്രദ്ധിക്കുന്നു)

Special Shot 4 medium 

(കമ്മിറ്റിക്കാർ പരസ്പരം പറയുന്നു. ഇത്തവണ പൊട്ടനെ പിടിക്കാനുള്ള സജ്ജീകരണങ്ങളും ആംഗ്യങ്ങളും)
ഒന്നാമൻ: (പതുക്കെ)ഡാ... നീ ആ ലാപ്ടോപ് ഒക്കെ എടുത്ത് വെക്ക്...
രണ്ടാമൻ: (പതുക്കെ) ഇത്തവണ.. വിടാൻ പാടില്ല
മൂന്നാമൻ: ശരി... ശരി... ഞാൻ പിടിക്കാം...

Special Shot 1 long (കമ്മിറ്റിക്കാർ & പൊട്ടൻ) 
(പൊട്ടൻ കമ്മിറ്റിക്കാരുടെയടുത്തെക്ക് പതുങ്ങിക്കുണുങ്ങി വരുന്നു. കമ്മിറ്റിക്കാർ അവർ plan ചെയ്തത് പോലെ പൊട്ടനെ വട്ടമിട്ട് പിടിക്കുന്നു. പൊട്ടൻ അലറിവിളിക്കുന്നു. ആകെ ബഹളം.. ബഹളം കേട്ട് പ്രബീഷും അരുണും ഓടി വരുന്നു)
പ്രബീഷ്: അയ്യോ... അയാളെ ഒന്നും ചെയ്യല്ലേ.... നിക്ക് നിക്ക്....

Special shot 5 medium wide angle 

(പൊട്ടനെ കൈകാര്യം ചെയ്യുന്ന കമ്മിറ്റിക്കാരുടെയടുത്തെക്ക് പ്രബീഷും അരുണും കേറിവരുന്നു.)
അരുൺ: (വെപ്രാളപ്പെട്ട് പൊട്ടനെ നോക്കി) അയ്യോ ഇതാരാ... ഇത് നമ്മൾടെ പഴയ പ്രസിഡണ്ടല്ലേ.... എടാ... ഇവന് കഴിഞ്ഞകൊല്ലം ക്രിസ്തുമസ്സിന് പടക്കം പൊട്ടിയപ്പൊ തൊട്ട് വട്ടായതാ... അവനെ വിട്ടേക്ക് ..
(കമ്മിറ്റിക്കാർ "ങേ.....അയ്യോ)
(കമ്മിറ്റിക്കാർ പിന്മാറുന്നു.)
അരുൺ: (പൊട്ടനെ ആശ്വസിപ്പിച്ചു കൊണ്ട്).. പോട്ടെ പ്രസിടണ്ടേ... സോറി.. സോറി..
പൊട്ടൻ: എന്നെ.. വീണ്ടും പ്രസിഡണ്ട്ടാക്ക്വോ....
പ്രബീഷ്: ആാ  ആാ
പൊട്ടൻ : ആക്കണേ...

Special Shot 1 long (കമ്മിറ്റിക്കാർ & പൊട്ടൻ) 
(പൊട്ടൻ 'ആക്കണേ.. ആക്കണേ...' ന്ന് പരഞ്ഞു കൊണ്ടിരിക്കുന്നു. പൊട്ടനെ രണ്ടു വശങ്ങളിലും താങ്ങി പ്രബീഷും അരുണും... നടന്നു പോകുന്നു.)
ഒന്നാമൻ:: (പോകുന്ന പൊട്ടനെ നോക്കിക്കൊണ്ട്) അയ്യോ.. കഷ്ടം... പ്രസിഡണ്ടുമാരുടെ കാര്യം. 
രണ്ടാമൻ: (ചിരിച്ചു കൊണ്ട്ഇനി നമ്മടെ വസന്തെപ്പഴാ ഇതുപോലെ ചെമ്പരത്തിപ്പൂവും പിടിച്ചു നടക്കുന്നത്...(ചുമല് കുലുക്കി) ഓ....

Shot 13 long wide angle (ഒന്നാമൻ, രണ്ടാമൻ & മൂന്നാമൻ)
(കമ്മിറ്റിക്കാർ.. തിരിച്ച് വന്നിരിക്കുന്നു... വീണ്ടും ജോലിയിലേക്ക് തിരിയുന്നു. ഒന്നാമനും രണ്ടാമനും ഇരുന്നുകൊണ്ട് ചില കാര്യങ്ങൾ ചെയ്യുന്നു. രണ്ടാമൻ, അവരുടെ നടുവിൽ ഇത്തിരി പിന്നിലായി രണ്ടു പേരും ചെയ്യുന്നത് മാറി മാറി ഒരുതരം പൊട്ടനെപ്പോലെ നോക്കുന്നു.)

Shot 14 Medium (ഒന്നാമൻ)
ഒന്നാമൻ: (ചാർട്ട് നോക്കിക്കൊണ്ട്) ഇനി അടുത്ത പരിപാടിയെന്താ മാഷേ.... 

Shot 15 Medium (
രണ്ടാമൻ)
രണ്ടാമൻ: എന്നോട് ചോദിക്കാനാണെങ്കിപ്പിന്നെ ഈ ചാർത്ത് നോക്കേണ്ട വല്ല കാര്യോം ഉണ്ടോ? 

Shot 16 Medium (
മൂന്നാമൻ)
മൂന്നാമൻ: (ഒരു ശ്രീനിവാസൻ ടൈപ്പ് ചിരി ചിരിക്കുന്നു.. നീളൻ ചിരി) 

Shot 14 Medium (
ഒന്നാമൻ)
Onnaman looks at moonnaman in a weird way. 
ഒന്നാമൻ മൂന്നാമനെ ഒരു വിചിത്രരീതിയിൽ നോക്കുന്നു.

Shot 15 Medium (
രണ്ടാമൻ)
(രണ്ടാമൻ മൂന്നാമനെ ഒരു വിചിത്രരീതിയിൽ നോക്കുന്നു.)

Shot 13 long wide angle (ഒന്നാമൻ, രണ്ടാമൻ & മൂന്നാമൻ)
ഒന്നാമൻ: പെട്ടെന്ന് ഇതീ നോക്കിയപ്പോ കാണാത്തത് കൊണ്ട് ചോദിച്ചതല്ലേ... അതിലെന്താ ഇത്ര അട്ടഹസിച്ച് ചിരിക്കാൻ? (ഇത്തിരി പ്രകോപിതനായത് പോലെ) നീയെന്താ കളിയാക്ക്വാ?.... 
മൂന്നാമൻ: (ചിരിക്ക് ) എല്ലപ്പനേ... ഇവിടെ ചിരിക്കാനും പാടില്ലേ... 
രണ്ടാമൻ: (ഒന്നാമനോട്) പോട്ടെ മാഷേ... തമ്മീ തല്ലാനാണോ ഇവിടെ വന്നത്?... അല്ലല്ലോ.. പരിപാടി നടത്താനല്ലേ... 
മൂന്നാമൻ: ഞാൻ ഇനി ചിരിക്കൂല്ലപ്പോ ചിരിക്കൂല്ല... (ഒന്നാമനോട്).. ഇനി പ്രസിഡന്റ് വാസൂന്റെ നല്ല പകുതിയുടെയും സംഘത്തിന്റെയും പരിപാടിയാണ്. 
രണ്ടാമൻ: (മേലോട്ട് നോക്കി.. എങ്ങുമില്ലാത്ത പോലെ) അപ്പോ വാസു മോശം പകുതി ആണോ...? 
മൂന്നാമൻ: എന്താ... 
രണ്ടാമൻ: (ഒരു പൊട്ടഭാവത്തിൽ) ഏയ്‌... 
ഒന്നാമൻ: ആരുടെ.. നമ്മളെ വിജൂന്റെയോ.... 

Shot 15 Medium (
രണ്ടാമൻ)
(രണ്ടാമൻ സ്റ്റേജിലോട്ടെന്ന പോലെ നോക്കുന്നു.)
രണ്ടാമൻ: അപ്പഴത്തേക്കും ആള് സ്റ്റേജിലെത്തിയല്ലോ.... 

Stage (Full light on the whole stage) 

(സ്റ്റേജിൽ സംഘാംഗങ്ങൾ അവരുടെ ഒരുക്കങ്ങൾ ചെയ്യുന്നു. ) 


Screen 

Shot 14 Long (കമ്മിറ്റിക്കാർ)

ഒന്നാമൻ: വിജൂ എല്ലാം സെറ്റ് ആയോ 

Stage (Full light on the whole stage) 

(അപ്പഴേക്കും നൃത്തസംഘം അവരുടെ ആരംഭാംഗവിന്യാസം കൈക്കൊള്ളുന്നു) 
വിജു: (അരങ്ങിൽ നിന്ന് കൊണ്ട് thumbs up ചെയ്യുന്നു) 

Screen 

Shot 16 Medium (
ഒന്നാമൻ, മൂന്നാമൻ)
മൂന്നാമൻ: (head phone ശരിയാക്കിക്കൊണ്ട്) സജൂ സ്റ്റേജ് റെഡി... lights.. (ഒന്നാമനോട്) പാട്ട്... 
(ഒന്നാമൻ പാട്ട് ഇട്ടു എന്ന അർത്ഥത്തിൽ കൈ കാണിക്കുന്നു. {screen is still on} പാട്ട് തുടങ്ങുന്നു.) 

Stage (Full light on the whole stage) 

(തുടക്കത്തിൽ എല്ലാ സംഘാംഗങ്ങളും ഒരു തുടക്കം ചെയ്തെങ്കിലും പെട്ടെന്ന് നിക്കുന്നു. ) 
വിജു: (ദേഷ്യം വന്ന മുഖത്തോടെ, സ്ക്രീൻ നോക്കി ) അയ്യോ പാട്ട് ഇതല്ല്ലാ... 

Screen  

Shot 14 Medium (ഒന്നാമൻ)
ഒന്നാമൻ: (വിജു നില്ക്കുന്ന ഭാഗത്ത് നോക്കി) വിജൂ ഈ പാട്ടാണ് ഞങ്ങൾക്ക് കിട്ടിയത്.. 

Stage (Full light on the whole stage) 

വിജു: (തലയിൽ കൈ വച്ചു കൊണ്ട്) ഈശ്വരാ.. അല്ല... ഞങ്ങളുടെ പാട്ട്... (പാട്ടിന്റെ പേര്) ആണ്. 

Screen  

Shot 15
Medium - Over the computer shot (
രണ്ടാമൻ)
രണ്ടാമൻ: ഒറ്റ നിമിഷം... ഒറ്റ നിമിഷം... (computer നോക്കുന്നു) .. മൂളിക്കൊണ്ട്... ഇല്ല വിജു.. ആ പാട്ട് നമ്മൾടെ ലിസ്റ്റിൽ ഇല്ല. 

Stage (Full light on the whole stage) 

വിജു (അല്ലെങ്കിൽ സംഘത്തിൽ നിന്ന് ആരെങ്കിലും): ഞങ്ങൾ പാട്ട് ഇന്നലെ stage rehearsal നും കൂടി ഇട്ട് practice ചെയ്തതാണല്ലോ... (സംഘത്തിലുള്ള മറ്റുള്ളവരെ നോക്കി) അല്ലേ... (മറ്റുള്ളവർ തലയാട്ടുന്നു)

Screen

Shot 16 Medium (മൂന്നാമൻ)
മൂന്നാമൻ
(ഒരു ശ്രീനിവാസൻ ചിരി) പിന്നെയെന്താ.. സിസ്റ്റത്തിൽ virus കേറിയതാണോ? അല്ലാതെ പാട്ടെവിടെ പോകാനാ?

Stage (Full light on the whole stage) 

വിജു: (കാലുകൾ മാറിമാറി നിലത്തു കുത്തിയും കൈകൾ കുടഞ്ഞും... ) അയ്യോ.. അയ്യയ്യോ... വസൂൂൂ.... വാസൂൂ... 
വസന്ത്: (ഒരു ഭാഗത്ത് നിന്ന് ഓടി വന്നു കൊണ്ട്... ) എന്താ... എന്താ... വിജൂ ... എന്ത് പറ്റി? (ഭയഭക്തിബഹുമാനത്തോടെ) 
വിജു: ഇന്നലെ ഞാൻ തന്ന പാട്ട് ഇന്ന് കാണുന്നില്ലാന്ന്... ഞങ്ങള് കളിക്കുന്നില്ല... ഇന്നലെ രാത്രി റിഹേഴ്സലും കഴിഞ്ഞ് വീട്ടിലെത്തീട്ട് കള്ള് കുടിക്കണ്ടാന്ന് പറഞ്ഞതിന്റെ പ്രതികാരായിരിക്കും... അല്ലേ..?

(Three people with cards of "Alcohol / Smoking / Drugs is Injurious to Health" and cross the stage in a rhythmic way. )

വിജു: ഞാൻ ഡാൻസ് കളിക്കാതെ പോക്കോളാം... പക്ഷേ...... വീട്ടിൽ.... 

(Full light off, but Vasanth on spot light. Vasanth FREEZE) 

Screen 

Special shot Down up Only Vijetha. Lights lit up fiercely 
വിജു രണ്ട് കൈ കൊണ്ടും ഒരു ചിരവ  തലക്ക് മുകളിൽ അടിക്കാനെന്നോണം അരങ്ങ് നോക്കി ഓങ്ങി നിൽക്കുന്നു)


Stage (Full light on the whole stage) 

വസന്ത്: (After freeze unlock) നീയെന്താ വിജൂ ഈ പറേന്ന് ?... ഇവരെല്ലം കേക്കൂല്ലെ...? പാട്ട് എങ്ങനെയെങ്കിലും മാറിപ്പോയീറ്റ്ണ്ടാവും... ഞമ്മക്ക് നോക്കാം... (സ്ക്രീനിലേക്ക് നോക്കി) നിങ്ങള് ശെരിക്കും നോക്കിയാ?... 

Screen  

Shot 14 Medium (ഒന്നാമൻ)
ഒന്നാമൻ: പിന്നെയല്ലാണ്ട്.... (ലാപ്ടോപ് ഉയർത്തിക്കാട്ടിയിട്ട്) വിശ്വാസം ഇല്ലേല് വന്ന് നോക്ക്.. 

Stage (Full light on the whole stage) 

വസന്ത്: (താടിക്ക് കൈ കൊടുത്ത്/ ചിന്തിച്ച് ) പണ്ടാരടക്കാനായീട്ട്.. ഈ പാട്ടെവിടെപ്പോയി... മ്മ്മ് മ്... ആാ.... (സ്റ്റേജിന്റെ ഒരു വശത്തേക്ക് നോക്കി) സുരേഷേ... ഇന്നലത്തെ ആ ഫ്ലേഷ് ഡ്രൈവ് ഇല്ലേ... അത് അങ്ങോട്ട് കൊടുക്ക് അതില് ഒരു ബാക്ക് അപ്പ്‌ണ്ട്. 

Screen 

Shot 17 wide angle. 
(സുരേഷ് സ്ക്രീനിലേക്ക് തിടുക്കത്തിൽ നടന്ന് വരുന്നു. എല്ലാവരും സുരേഷിനെ നോക്കുന്നു. സുരേഷ് ഒരു സാധനം ഒന്നാമന് കൊടുക്കുന്നു. ഒന്നാമൻ അത് രണ്ടാമന് കൊടുക്കുന്നു.)


ഒന്നാമൻ: ദാ... ഇത് കുത്തീട്ട്.. ആ പാട്ട് ഇതിലുണ്ടോന്നു നോക്കിയേ... (രണ്ടാമൻ ഫ്ലാഷ് ഡ്രൈവ് കുത്തി നോക്കുന്നു) 

Shot 15 Medium (രണ്ടാമൻ)
രണ്ടാമൻ: (ഹാസ്യം ഉളവാക്കുന്ന ഭാവം, ഒന്ന് തിരിച്ചും മറിച്ചും നോക്കിയ ശേഷം... ആ ഫ്ലാഷ് ഡ്രൈവ് connect ചെയ്യാൻ ശ്രമിക്കുന്നു.... അദ്ദ്ദേഹം ലാപ്ടോപ്‌ തിരിച്ചും മറിച്ചും നോക്കീട്ട് ഒരു സംശയം പോലെ...) ചേട്ടാ... ഈ ആപ്പിളിൽ ഫ്ലാഷ് ഡ്രൈവിന്റെ port എവടെയാ.... 

Shot 16 Medium (
മൂന്നാമൻ)
മൂന്നാമൻ: (പെട്ടന്ന്) ആപ്പിളിന്റെ തൊലീലോ മറ്റോ കുത്തിനോക്ക്.. അല്ല പിന്നെ...(ആശ്ചര്യഭാവത്തിൽ) ടെക്കിയാപോലും ടെക്കി.... 

Stage (Full light on the whole stage) 

(വസന്ത് ഈ സമയത്ത് അരക്ക് കയ്യും കൊടുത്ത് ക്ഷമ കെട്ട് നിൽക്കുന്നു. മറ്റുള്ള നർത്തകികൾ അസ്വസ്ഥരായി കാണപ്പെടുന്നു) 

വിജു: ഇതെന്തെങ്കിലും നടക്ക്വോ വാസൂൂ...
വസന്ത്: നടക്കൂല്ല... കുത്തിരിക്കും... നീയൊന്ന് മിണ്ടാണ്ടിരി...

Screen 

Shot 18 Medium (
രണ്ടാമൻ, മൂന്നാമൻ)
(മൂന്നാമൻ മറ്റവനെ പൊട്ടനാക്കുന്നത് / കളിയാക്കുന്നത് പോലെയുള്ള ഭാവത്തിൽ ലാപ് ടോപ്‌ എടുത്തു ഫ്ലാഷ് ഡ്രൈവ് connect ചെയ്ത് കൊടുക്കുന്നു.) 
രണ്ടാമൻ: (he looks at the monitor) ഹാ ഇതിലുണ്ട്... 

Shot 14 medium (
ഒന്നാമൻ)
ഒന്നാമൻ: ഇപ്പ കണ്ടാ.... 

Stage (Full light on the whole stage) 
വസന്ത്: എന്നാ പ്ലേ ചെയ്യ്‌.. പണ്ടാരം... (വിജൂനെ നോക്കി) സമാധാനായീല്ലേ...? (തിരിഞ്ഞ് നടന്ന് കൊണ്ട് രണ്ട് കൈയും മേല്പോട്ട് പൊക്കി ) എന്തെല്ലം പൊല്ലാപ്പാണ് പടച്ചോനെ.... 
(സംഘാങ്ങൾ തയ്യാറാവുന്നു. അരങ്ങിലെ വെളിച്ചം കെടുന്നു) 

Screen 

Shot 15 medium (
രണ്ടാമൻ)
രണ്ടാമൻ: പാട്ട് റെഡി... ലൈറ്റ്സ് പ്ലീസ്...... 

(അരങ്ങിൽ വെളിച്ചം വരുന്നു)

ഭാഗം 3

Screen


Shot 19 long, wide ankle slow zoom in / parallel axe 
(Focus medium shot on Jisha and then moves as a C curve following Jisha tightly and reveals the entire screen with a wide range angle)

(അരങ്ങ് ഇരുട്ടിയിരിക്കുന്നു. രണ്ടാമൻ ചാർത്ത് നോക്കുന്നു. ഒന്നാമൻ ലാപ്ടോപ്പിൽ നോക്കിയിരിക്കുന്നു. മൂന്നാമൻ രണ്ടുപേരെയും ലാപ്‌ടോപ്പും ചാർത്തും ഒക്കെ ഹാസ്യം ഉളവാകുന്ന രീതിയിൽ നോക്കിക്കാണുന്നു. ഒടുവിൽ ഒരുഘട്ടത്തിൽ, മൂന്നാമൻ രണ്ടാമന്റെ ദേഹത്ത് കൂടി നിരങ്ങിയെന്നവണ്ണം എത്തിനോക്കുന്നു)

രണ്ടാമൻഎന്നാ പിന്നെ.. ദാ... ഇവിടെ.. ഇങ്ങോട്ട് കേറിയിരിക്ക്... 
മൂന്നാമൻ: ഒരു പൊട്ടൻ ചിരി ചിരിക്കുന്നു.... 

(ആ ചിരി, മങ്ങി മങ്ങി ഇല്ലാതാവുന്നു. മൂവരും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ചില പ്രവൃത്തികളിൽ വ്യാപൃതരാണ്. സംസാരിക്കുനത് പുറത്ത് കേൾക്കുന്നില്ല, ആംഗ്യങ്ങൾ മാത്രം. അതേസമയം പിന്നാമ്പുറത്ത് ചില വർത്തമാനങ്ങൾ കേള്ക്കുമാറാകുന്നു) 

"ഇതെന്താ കഥ... ഇത് ഇങ്ങനെ വിട്ടാ പറ്റൂല്ല.."
"അതെയതെ എത്ര നേരായി...ത്...."
"അതെന്നെ... ആദ്യം പറഞ്ഞു... 15... പിന്നെ 16..."
"ഇന്ന് നമ്മളെ വിളിക്ക്വോ.. ജിഷേച്ചീ. നിങ്ങള് പോയി ചോദിക്ക്" 

ജിഷ, അവരുടെ വേഷവിധാനങ്ങളുമായി സ്ക്രീനിലോട്ട് വേഗത്തിൽ വരുന്നു. മുഖത്ത് ഒരുതരം ചൂടായ ഭാവം... 

Shot 20 Medium 45 degree (രണ്ടാമൻ)
രണ്ടാമൻ: ന്റമ്മോ... എന്തോ ഒരു പ്രശ്നമുണ്ടല്ലോ.... ബ്രേക്ക് പോയ പാണ്ടി ലോറി പോലെയാണല്ലോ വരവ്...

Shot 21 side 45 degree medium

(കമ്മിറ്റിക്കാർ എല്ലാവരും ജിഷയെ ഹാസ്യം ഉളവാകുന്ന രീതിയിൽ നോക്കുന്നു... പുഞ്ചിരിക്കുന്നു)
ഒന്നാമൻ: ഹ... ഇതാര്... എന്താ.. ജിഷാ... നിങ്ങളെല്ലാരും ഒരുങ്ങിയോ?...


Shot 22 Medium low angle 
ജിഷ: നിങ്ങളെന്താ.... മനുഷ്യന്മാരെ കളിയാക്ക്ന്നാന്നോ? ഞമ്മളെല്ലം ഒരുങ്ങി നിക്കാൻ തൊടങ്ങീറ്റ് മണിക്കൂറ് മൂന്നായി....

Shot 21 side 45 degree medium (കമ്മിറ്റിക്കാർ)
മൂന്നാമൻ: അയ്യോ.. അതെന്തായാലും മോശായിപ്പോയി...(അപ്പഴേക്കും ഒന്നാമൻ മൂന്നാമന്റെ വാ പൊത്താൻ ശ്രമിക്കുന്നു. )
ഒന്നാമൻ: ഞാൻ വെറുതെ ചോദിച്ചതല്ലേ...

Shot 22 medium low angle (
ജിഷ)
ജിഷ: നമ്മളെ പരിപാടീടെ നമ്പറെത്രയാ?.... വല്ല പിടിയൂണ്ടോ....?

Shot 23
 medium close up (
മൂന്നാമൻ)
മൂന്നാമൻ: നമ്പറോ?.. എന്ത് നമ്പറ്?

Shot 24 wide angle long shot (ജിഷ)
ജിഷ: മണ്ണാങ്കട്ട... നമ്മൾടെ എത്രാമത്തെ പരിപാടിയാ?....
(എല്ലാവരും ചാർത്ത് നോക്കുന്നു)
മൂവരും: പതിനഞ്ചാമത്തെ...
ജിഷ: ഇപ്പൊ എത്രാമത്തേതാ കഴിഞ്ഞേ?

Shot 20 Medium 45 degree (
രണ്ടാമൻ)
രണ്ടാമൻ: (ലാപ്ടോപ്പിൽ കൂലങ്കഷമായി നോക്കുന്നു. പതറിയ പോലെ) പത്തൊമ്പതാമത്തെ.....

Shot 22
medium close up low angle (
ജിഷ)
ജിഷ: (ഒരു വല്ലാത്ത നോട്ടം) പത്തൊമ്പതാമത്തെ.... എന്ന് വെച്ചാ... എന്റെ നമ്പറും കയിഞ്ഞിറ്റ് പിന്നേം നാല് ഐറ്റംസ് കയിഞ്ഞു.... അല്ലേ... എന്നിട്ടും വിളിക്കുന്നില്ല....

Shot 21 side 45 degree medium (കമ്മിറ്റിക്കാർ)
ഒന്നാമൻ: (എല്ലാവരേയും ഒന്ന് നോക്കി പതർച്ചയോടെ ) അത്.... അത് പിന്നെ....

Shot 25 long wide angle.
ജിഷ: എന്ത് അത് പിന്നെ...? നാണൊ ഇല്ലല്ലോ... നമ്മള് കൊറേ പെണ്ണുങ്ങള് ഈ വേഷോം കെട്ടീട്ട് കൊറേ നേരായി ഇവിടെ നിക്കാൻ തൊടങ്ങീറ്റ്... 
മൂന്നാമൻ: അതില്ലേ... ഞാൻ സത്യം പറയാം... (മറ്റു രണ്ടു പേരും തലയിൽ കൈ വെക്കുന്നു) പ്രസിഡണ്ടിന്റെ ഭാര്യ വിജു അവരുടെ പ്രോഗ്രാം ഇത്തിരി നേരത്തേ ആക്കിക്കൊടുക്കാമോ എന്ന് ചോദിച്ചു.... പ്രസിഡണ്ടിന്റെ ഭാര്യയായത് കൊണ്ട്... ഞങ്ങളങ്ങ് സമ്മതിച്ചു.
ജിഷ: അപ്പോ നമ്മക്കൊക്കെ വെല കിട്ടണെങ്കില് ഒന്നുകിൽ പ്രസിഡണ്ടിന്റെ ഭാര്യ ആകണം അല്ലെങ്കില് എന്റെ കെട്ടിയോനെപ്പിടിച്ച് പ്രസിഡന്റാക്കണം അല്ലെ?...
(മൂന്നു പേരും ആകപ്പാടെ എന്ത് ചെയ്യണം എന്നറിയാത്ത പോലെ ചേഷ്ടകൾ കാണിക്കുന്നു.)

Shot 20 medium 45 degree (
രണ്ടാമൻ)
രണ്ടാമൻ: ഒച്ചപ്പാടാക്കാതെ.... നമുക്ക് എല്ലാം ശരിയാക്കാം...

Shot 22 medium close up low angle (ജിഷ)
ജിഷ: ഇത് നേരത്തയേ പറഞ്ഞിനെങ്കില് നമ്മക്ക് അതിനനുസരിച്ച് ഡ്രസ്സ് ചെയ്താ മതിയേനുഅല്ലോ...

Shot 26 medium 45 degree (
ഒന്നാമൻ)
ഒന്നാമൻ: നിങ്ങളൊക്കെ ഇവിടത്തെ സീനിയറല്ലേ.. അത് കൊണ്ട്... കാര്യങ്ങളൊക്കെ മനസ്സിലാവൂന്ന് കരുതി...

Shot 22 medium close up low angle (
ജിഷ)
ജിഷ: എന്ത് സീനിയറ്?... എനിക്കത്ര വയസ്സൊന്നും ആയിട്ടില്ല... (ഒന്നാമൻ നെറ്റിയിൽ രണ്ട് തവണ ഇടിക്കുന്നു) പിന്നെ... കുറച്ചൊക്കെ കാര്യം മനസ്സിലാകുന്നത് കൊണ്ടാ.. ഇത്രേം നേരം ഒന്നും മിണ്ടാതിരുന്നേ... ഹും... പോട്ട് പോട്ട് ...അപ്പൊ ഇനി നമ്മൾടെ പരിപാടി എപ്പഴാ..?

Shot 26 medium 45 degree (
ഒന്നാമൻ)
ഒന്നാമൻ: അത്... പിന്നെ.. ഇപ്പോ.... ഒരു മിനിട്ടേ....

Shot 25 long wide angle.
ജിഷ: എന്ത് ഒരു മിനിട്ട്... ഈ യന്ത്രോം പിടിച്ച് ഇരുന്നാപ്പോര...

Shot 21 side 45 degree medium (കമ്മിറ്റിക്കാർ)
ഒന്നാമൻ: ഇതിപ്പോ പൊല്ലാപ്പായല്ലൊ... ഇതിപ്പോ ആരോട് എന്താ പറയാ... 
രണ്ടാമൻ: കമ്മിറ്റിയാപ്പീസിലെ പണി എരണം കെട്ട പണിയാണെന്ന് ഇപ്പൊ മനസ്സിലായി... 
മൂന്നാമൻ: പ്രസിഡന്റിനെ വിളിയെടാ... അയാള് തീരുമാനിക്കട്ടെ....

Shot 22 medium close up low angle (ജിഷ)
ജിഷ: ഇനി ഒരു പ്രസിഡന്റിനേം വിളിക്കണ്ട.. സെക്രട്ടറീനേം വിളിക്കണ്ട... ഇപ്പം ഇവിടെ.. രണ്ടിലൊന്ന്... തീരുമാനിക്കണം... 

Shot 21 side 45 degree medium
കമ്മിറ്റിക്കാർ പരസ്പരം ഇതികർത്തവ്യതാമൂഡ്ഢരായി നോക്കുന്നു.


Shot 25 long wide angle.
ജിഷ: ഇതൊരു നടയ്ക്ക് പോവൂല്ല. ഇനി നേരെ സ്റ്റേജില്... അല്ലാണ്ട് ശരിയാഊല്ല.. (അരങ്ങിന്റെ ഒരറ്റത്ത് നിൽക്കുന്ന മറ്റുള്ള നർത്തകികളോടെന്ന പോലെ) വാടോ.. ഇനി നമ്മൾടെ പരിപാടി കഴിഞ്ഞിട്ട് മതി ബാക്കി...
(ജിഷ തിരിഞ്ഞ് നടക്കാൻ തുടങ്ങുന്നു)

Stage

അരങ്ങിൽ വെളിച്ചം തെളിയുന്നു. ജിഷയും സംഘവും അരങ്ങിലേക്ക് കടക്കുന്നു.


Screen


Shot 25 long wide angle.
(ജിഷ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോകുന്നു. കമ്മിറ്റിക്കാർ പണ്ടാരമടങ്ങട്ടെ എന്ന നിലയിൽ നിൽക്കുന്നു )

Camera moves slowly towards three. 

മൂന്നാമൻ: ന്റമ്മോ ഇങ്ങനെയുണ്ടോ പെണ്ണുങ്ങള്.. അവര്ടെ വീട്ടിലും ഇങ്ങനെയായിരിക്കും...
ഒന്നാമൻ: ഹ്മ്ഉം...ഇനി ഒന്നും ചെയ്യാനില്ല... അവരുടെ പാട്ട് അങ്ങോട്ട്‌ ഇട്ട് കൊട്...


Stage

ജിഷയുടെയും സ്സംഘത്തിന്റെയും രംഗവിന്യാസം നടക്കുന്നു. പാട്ട് തുടങ്ങുന്നു. പരിപാടി തുടങ്ങുന്നു.


ഭാഗം 4 (ഈ ഭാഗം രണ്ടായി മുറിച്ചിരിക്കുന്നു: ചാന്ത്പൊട്ടുകൾ & വൃദ്ധൻ)

Screen

Shot 27 Medium ground shot. 
parallel axe
ആറ് കാലുകൾ ഒരു താളമൊത്ത രീതിയിൽ നടക്കുന്നു.

Shot 28 45 degree medium
കമ്മിറ്റിക്കാർ എന്തോ കണ്ടെന്ന പോലെ തുറിച്ച് നോക്കുന്നു. മൂന്നാമന് ഒരു ഹാസ്യ പ്രതികരണം

Shot 29 Wide angle all six (ചാന്ത്പൊട്ടുകളും കമ്മിറ്റിക്കാരും
)
(മൂന്ന് ചാന്ത്പൊട്ടുകളും കമ്മിറ്റിക്കാരുടെയടുത്തേക്ക് അടുക്കുന്നു)

Shot 28 45 degree medium

കമ്മിറ്റിക്കാർ പരസ്പരം അത്ഭുതത്തോടെ നോക്കുന്നു. വീണ്ടും തുറിച്ച് നോക്കുന്നു.

Shot 30 Medium low angle 

മൂന്ന് ചാന്ത്പൊട്ടുകളും കമിറ്റിക്കാരുടെയടുത്ത് നിന്നുകൊണ്ട് മുഖം കൊണ്ടും ശരീരം കൊണ്ടും ചില രസികൻ അംഗവിക്ഷേപങ്ങൾ കാണിക്കുന്നു.

Shot 31 Medium angle (
ഒന്നാമൻ)
ഒന്നാമൻ: (ഒരു കളിയാക്കൽ രീതിയിൽ) എന്താ..... എന്ത് വേണം ?

Shot 30 Medium low angle 

ചാന്ത് ഒന്നും രണ്ടും: (താളാത്മക ശൈലിയിൽ) ഇത്... കെ സി എസ്സിന്റെ..

ചാന്ത്പൊട്ട് മൂന്ന്: (താളാത്മക ശൈലിയിൽകമ്മിറ്റി ആപ്പീസല്ലേ... 

Shot 31 Medium angle (
ഒന്നാമൻ)
ഒന്നാമൻ: (അതേ ടോൺ) അതേയല്ലോ.... എന്താ കാര്യം...

Shot 30 Medium low angle 

ചാന്ത് ഒന്നും രണ്ടും മൂന്നും: (കൈ കൂപ്പിക്കൊണ്ട്) നമസ്കാരം
ചാന്ത് 1: ഞാൻ ശ്യാമളൻ 
ചാന്ത് 2: ഞാൻ കോമളൻ 
ചാന്ത് 3: ഞാൻ പരിമളൻ 

Shot 28 
medium 45 degree (കമ്മിറ്റിക്കാർ)
കമ്മിറ്റിക്കാർ പരസ്പരം നോക്കി തമാശയുളവാകുന്ന രീതിയിൽ തലകുലുക്കുന്നു. കണ്ണ് കൊണ്ട് ചേഷ്ടകൾ കാണിക്കുന്നു.
രണ്ടാമൻ: (ചാന്ത്പൊട്ടുകളേയും മറ്റ് കമ്മിറ്റിക്കാരേയും നോക്കി) ആ.. നമസ്കാരം.. നമസ്കാരം...

Shot 30 Medium low angle (മൂന്ന് 
ചാന്ത്പൊട്ടുകളും)
കോമളൻ: ഞങ്ങള് ഫേർഫാക്സില്... ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ടേയ്... ഡാൻസ്..ന്ന് പറഞ്ഞാ... വെറും ഡാൻസല്ല..
ശ്യാമളൻ: അതെയതെ.. നമ്മടെ ബ്രേക്കില്ലേ... ബ്രേക്ക്... (ബ്രേക്ക് ഡാൻസിന്റെ ചെറിയ ചുവടുകൾ വെക്കുന്നു) പിന്നേ കുച്ചിപ്പുടി...

Shot 32 Medium (
മൂന്നാമൻ)
മൂന്നാമൻ: കൂച്ചിപ്പിടിച്ചോ..? ആരെപ്പിടിച്ചു...?

Shot 30 Medium medium angle  (മൂന്ന് ചാന്ത്പൊട്ടുകളും)

പരിമളൻ: കുച്ചിപ്പുടി... നമ്മടെ... മൊന്തനൃത്തം... അറിയില്ലേ...? 
കോമളൻ: അത് മാത്രല്ലാ... എല്ലാ ഭാരതീയ നടനകലകളിൽ നിന്നും ലാസ്യഭാവത്തെ മാത്രം വേർപെടുത്തി,...


Shot 28 45 degree medium
(മൂന്ന് കമ്മിറ്റിക്കാരും വിചിത്രമായ രീതിയിൽ സ്വയം അറിയാത്തപോലെ എഴുന്നേക്കുന്നു)

കോമളൻ: (O C) ......അതിനെ ഭാവസാന്ദ്രതയുടെ ഉത്തുംഗശൃംഗപരകോടിയിൽ എത്തിക്കാനുള്ള ശ്രമം കൂടി ഞങ്ങൾ നടത്തുന്നുണ്ട്.

shot 33 medium 45 degree 
രണ്ടാമൻ: ഏ.... എന്തൂട്ട്.... 
ശ്യാമളൻ: മലയാളം ഭാഷയിൽ... ഇദ്ദേഹത്തിന് പരിജ്ഞാനം പോരെന്ന് തോന്നുന്നു.... ചേട്ടന് ഈ ലാസ്യം.... ദാ.. ഇങ്ങനെ... (ലാസ്യഭാവം കാണിക്കുന്നു) അറിയില്ലേ..?
പരിമളൻ: കഷ്ടം.. രംഗബോധമില്ലാത്ത കോമാളികൾ!!


Shot 28 
medium 45 degree (കമ്മിറ്റിക്കാർ)
(കമ്മിറ്റിക്കാർ പരസ്പരം ജാള്യതയോടെ നോക്കുന്നു)

Shot 33 medium 45 degree (രണ്ടാമൻ)
രണ്ടാമൻ: നിങ്ങക്കിപ്പോ എന്താ വേണ്ടേ...?

Shot 30 Medium low angle (മൂന്ന് ചാന്ത്പൊട്ടുകളും)
പരിമളൻ: കെ സി എസ്സില് ഒരു സ്റ്റേജ് കിട്ടിയാ അത് നമ്മുടെ കുട്ട്യോൾക്ക് നല്ല exposure കിട്ടൂന്ന് കേട്ടിട്ടുണ്ട്... 
കോമളൻ: ഈ program ല് കുട്ട്യോൾക്ക് ഒരവസരം കിട്ട്വോന്ന് അറിയാനാ... 

Shot 34 medium angle (രണ്ടാമൻ, 
മൂന്നാമൻ)
മൂന്നാമൻ: (ഘനഭാവത്തിൽ) നോ ചാൻസ്.... 
രണ്ടാമൻ : (മൂന്നാമനെ തട്ടിമാറ്റി) നീ മിണ്ടാര്യെടാ...നിന്നോടാരെങ്കിലും ചോദിച്ചോ... (ചാന്തുപൊട്ടുകളെ നോക്കി....) നോ ചാൻസ്... Registration full ആയിപ്പോയി... 

Shot 30 Medium low angle (മൂന്ന് ചാന്ത്പൊട്ടുകളും)
ശ്യാമളൻ: അപ്പോ ചാൻസില്ലല്ലേ.... ഒറപ്പാ ...? 
കോമളൻ: ഇങ്ങനെ പെരുമാറാൻ നമ്മൾ നിങ്ങളോട് എന്ത് തെറ്റാ ചെയ്തത്?
പരിമളൻ: ഞങ്ങൾടെ കുട്ട്യോൾക്ക്‌ ഒരവസരം തന്നൂടടോ ?....


Shot 31 Medium angle (ഒന്നാമൻ)
ഒന്നാമൻ: (വാ കൊണ്ട് ഒരു തരം ശബ്ദം ഉണ്ടാക്കി) നിങ്ങളോട് ഇല്ലെന്നല്ലേ പറഞ്ഞത്... 

Shot 30 Medium low angle (
ശ്യാമളൻ)
ശ്യാമളൻ: അപ്പോ ചാൻസ് തീരെയില്ലല്ലേ ... മ്ഉം...... (ഒന്നാമനെ നോക്കി) ചേട്ടന്റെ പേരെന്താണ്....

Shot 31 Medium angle (ഒന്നാമൻ)
ഒന്നാമൻ: (ഗൌരവത്തിൽ) ഞാൻ രഘു... രാംജീ എന്ന് വിളിക്കും 

Shot 30 Medium low angle (
ശ്യാമളൻ)
ശ്യാമളൻ: എനിക്ക് രണ്ടും ഇഷ്ടായി.... ട്ടോ...(മൊട്ടത്തല ചൂണ്ടി, ഒന്ന് തടവാൻ നോക്കി) ഈ മൊട്ടത്തലയും.... എന്നാ ഞാൻ രാമേട്ടാന്നേ വിളിക്കൂ.... 

Shot 28
 
medium 45 degree (കമ്മിറ്റിക്കാർ)
(ഒന്നാമൻ ഒന്ന് ജാള്യതയോടെ പമ്മുന്നു.. മറ്റ് രണ്ടു പേരും കളിയാക്കി ചിരിക്കുന്നു) 
രണ്ടാമൻ: (ചാന്ത്പൊട്ടുകളെ നോക്കി) പോയ്ക്കേ.. പോയ്ക്കേ.... 

Shot 30 Medium low angle (പരിമളൻ, കോമളൻ, 
ശ്യാമളൻ)
പരിമളൻ: നിന്നെപ്പിന്നെ കണ്ടോളാട്ടാ... ദുഷ്ടാ.....
കോമളൻ: നിങ്ങക്ക് ഞങ്ങളെ വേണ്ടെല്ലേ... ഇവിടെ കേസിഎസ്സ് മാത്രോന്നുല്ലാട്ടാ കെഎജിഡബ്ല്യൂം കൈരളീം ഒക്കെയുണ്ട്.. ട്ടാ... 
ശ്യാമളൻ: നമ്മളവിടെ.. ദാ.. (നൃത്തം വെച്ചുകൊണ്ട്) ഇങ്ങനെ.. ഇങ്ങനെ കളിക്കും


Shot 28
 
medium 45 degree (കമ്മിറ്റിക്കാർ)
മൂന്നാമൻ: (ചാന്ത്പൊട്ടുകളെ നോക്കി) ആ.. ആ... ചെല്ല് ചെല്ല്...നിങ്ങക്കവിടെ പ്രത്യേകം... എടുത്ത് വച്ചിട്ടുണ്ട്.... ഇവിടുന്നിപ്പോ പൊയ്ക്കോ..ട്ടാ... 

Shot 29 wide angle (This shot will be taken in two ways in case we need to split ChanduPottu and Kilavan scenes)
(എല്ലാ ചാന്ത്പൊട്ടുകളും പുറത്തേക്ക് പോകുന്നു. ഒരു പ്രായം ചെന്നയാൾ കമ്മിറ്റിയാപ്പീസിലേക്ക് വരുന്നു. മുണ്ടും ഷർട്ടും വേഷം. അവർ പരസ്പരം നോക്കുന്നു)

ശ്യാമളൻ: എന്തെടാ കേളെവാ ... നോക്ക്ണേ..... 
കിളവൻ: (ചില ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ട് അവരെ തടയാൻ തുനിയുന്നു)....
പരിമളൻ: ഇതേതാ വേറൊരു മൊട്ടത്തലയൻ....
കോമളൻ: ഈ കെളവന്റെ മൊട്ടത്തല കൊള്ളാല്ലേ പരിമളാ...
(പരിമളൻ കിളവന്റെ മൊട്ട തടവാൻ തുനിയുന്നു...)
വന്നയാൾ: (ആക്രോശിച്ച് അവരോട് ഓടാൻ ദേഷ്യം പിടിച്ച് ആംഗ്യം കാണിക്കുന്നു....)
ചാന്ത്പൊട്ടുകൾ: (ഒരുമിച്ച്) അയ്യോ..... (അവർ ഓടിപ്പോകുന്നു)
മൂന്നാമൻ: (എല്ലാവരും ചിരിക്കുന്നു... ) ഓരോ മാരണങ്ങള്... 
ഒന്നാമൻ(നടന്ന് വരുന്ന ശബ്ദം കേട്ട് നോക്കിക്കൊണ്ട് സ്വഗതം പോലെ  ) ഇതേതാ ഒരു പരിചയമില്ലാത്ത മാരണം? കണ്ടിട്ടൊരു ലക്ഷണക്കേട്


Shot 28 medium 45 degree (കമ്മിറ്റിക്കാർ)
രണ്ടാമൻ: (സ്വഗതം) ഒന്ന് പോയപ്പം ദാ... വേറൊന്ന്.... ഇനി ഈയാൾക്കെന്തായിരിക്കും   വേണ്ടത്.... 

Shot 35 Long (കമ്മിറ്റിക്കാരും കിളവനും)
(മറ്റ് രണ്ട് പേരും അവർ ചെയ്യുന്ന ജോലി ചെയ്ത് കൊണ്ട് തന്നെ വരുന്നയാളെ ശ്രദ്ധിക്കുന്നു. വന്നയാൾ നേരെ വന്ന് കമ്മിറ്റിയാപ്പീസ് ആകെയൊന്ന് നിരീക്ഷിക്കുന്നു. ഒന്നും മിണ്ടുന്നില്ല)
രണ്ടാമൻ: ആരാ? എന്താ... ? അത്യാവശ്യം വല്ലതൂണ്ടോ?
(കിളവൻ ഒന്നും മിണ്ടുന്നില്ല.. അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു)
മൂന്നാമൻ: ചേട്ടാ.. വേഗം പറയ്‌... നമുക്ക് വേറെ പണീണ്ട്... (ഒന്നാമന്റെ കൈയ്യിൽ നിന്നും തരത്തിൽ walkie talkie പിടിച്ചെടുത്ത് കൊണ്ട്..) സുരേഷേ....
ഒന്നാമൻ: (walkie talkie തിരികെ ബലമായി വാങ്ങിക്കൊണ്ട്) ഛീ.. ഇവിടെ താഡാ... (walkie talkie യിൽ) സുരേഷേ.. ഒരു മിനിറ്റ്... participants നെ stage ലേക്ക് വിടല്ല... ഞാൻ പറയാം... ഇവിടെയൊരു ചെറിയ പ്രശ്നം...
ഒന്നാമൻ: (വന്നയാളെ സൂക്ഷിച്ച് നോക്കിക്കൊണ്ട്, സ്വഗതം പോലെ ) വല്ല ഊമയോ മറ്റോ ആണോ....
രണ്ടാമൻ: ചേട്ടൻ ഇവിടെയിങ്ങനെ കുന്തം പോലെ നിക്കാതെ... നമ്മടെ പരിപാടികളൊക്കെ പോയിരുന്ന് കാണ്...
വന്നയാൾ: ഞാൻ പരിപാടിയൊക്കെ കൊറേ കണ്ടതാ... പക്ഷേ പരിപാടി അവതരിപ്പിക്കാൻ പറ്റ്വോന്ന് അന്വേഷിക്കാനാ ഇവിടെ വന്നത്..
മൂന്നാമൻ: (ഒന്നാമനോട്) ഏയ്‌ അല്ലേട്ടാ... ഊമയല്ല.. മിണ്ടുന്നുണ്ട്.... മിണ്ടുന്നുണ്ട്...
(എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നോക്കി സംഭവത്തിൽ ആശ്ചര്യം ഉളവായ പോലെ ആംഗ്യങ്ങൾ കാണിക്കുന്നു... ചിരിക്കുന്നു )

Shot 28 Medium angle (
ഒന്നാമൻ, മൂന്നാമൻ)
ഒന്നാമൻ: ഹ... ഇതെന്താ... walk in audition ആണോ ഇവിടെ നടക്കുന്നത്.. വരുന്നവർ വരുന്നവർ ... chance ചോദിച്ച് വരാൻ...
മൂന്നാമൻ: Excuse me sir..... (എഴുന്നേറ്റു കൊണ്ട്, ഗൌരവത്തിൽ )

Shot 36 Medium (
കിളവൻ)
വന്നയാൾ: ഹ്മ്ഉം..... (കണ്ണ് തുറിപ്പിച്ച് കൊണ്ട് ഗൌരവത്തിൽ മൂന്നാമന് നേരെ)

ഷോട്ട് 32 medium angle (മൂന്നാമൻ)

മൂന്നാമൻ: (ഒരു ചമ്മലോടെ...) ഓ... (ഒരു ചിരി).. അല്ലേ വേണ്ട... നിങ്ങള് സീനിയേഴ്സിനോട് ഞാനെന്ത് പറയാനാ...

Shot 31 medium angle (
ഒന്നാമൻ)
ഒന്നാമൻ: ചേട്ടാ.. ഇവിടെ പരിപാടി അവതരിപ്പിക്കാൻ ഇവിടെ ചില സിസിസ്റ്റോക്കെയുണ്ട... രജിസ്റ്റർ ചെയ്യണം.. പ്രാക്ടീസ് ചെയ്യണം... അങ്ങനെ പലതും...

Shot 36 medium angle (
കിളവൻ)
വന്നയാൾ: ആ സിസ്റ്റം ഒക്കെ അവിടെ വെക്ക്... ഞാൻ പ്രാക്ടീസ് ചെയ്തോ ഇല്ല്യോന്ന് നിനക്കറിയോ...?... ചങ്ങായീ.... ഞാനും KCS ന്റെ president ഒക്കെ ആയിട്ടുള്ള ആളാ.. അതുകൊണ്ട് ഇവിടത്തെ നിയമോന്നും എന്നെ പഠിപ്പിക്കണ്ട കേട്ടാ....

Shot 28 Medium angle (കമ്മിറ്റിക്കാർ)
(
കമ്മിറ്റിക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കുന്നു... എന്തൊക്കെയോ പറയുന്നു.. )
രണ്ടാമൻ: അത് നടക്കൂന്ന് തോന്നുന്നില്ല ചേട്ടാ...
ഒന്നാമൻ: തോന്നുന്നില്ലാന്നല്ല... നടക്കൂല....

Shot 35 Long
വന്നയാൾ: എന്താ.. എനിക്ക് പ്രായായതു കൊണ്ടാ?...(പറഞ്ഞു കൊണ്ട് കമ്മിറ്റിക്കാരുടെ മേലെ ഒന്നായുന്നു.. കമ്മിറ്റിക്കാർ ഒന്ന് പിന്നോട്ട് പേടിച്ച പോലെ ആയുന്നു)
രണ്ടാമൻ: അതല്ല ചേട്ടാ... അങ്ങനെയല്ല.. അത് നടക്കൂല....
വന്നയാൾ: (നിലത്തിരിക്കുന്നു) എന്നാപ്പിന്നെ ഗാന്ധിജിയുടെ സമരം മാത്രേ നടക്കൂ... ഞാനങ്ങ് കുത്തിയിരിക്കാൻ പോവ്വാ... എനിക്ക് ഇന്നൊരു പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞേ തീരൂ.. (വന്നയാൾ പോയി ഒരു മൂലയിൽ ഇരിക്കുന്നു)

Shot 28 Medium (
രണ്ടാമൻ, ഒന്നാമൻ)
രണ്ടാമൻ: ഓ... ഇതൊരു പ്രശ്നായല്ലോ..... ഇത് നമ്മളെക്കൊണ്ട് തീർക്കാൻ പറ്റൂന്ന് തോന്നുന്നില്ല
ഒന്നാമൻ: ഹും.... ഇനി പ്രസിഡന്റോ സെക്രട്ടറിയോ മറ്റോ വന്ന് തീരുമാനിക്കട്ടെ.
(മൈക്കിൽ announce ചെയ്യുന്നു) വാസൂവോ.... അരുണോ... ശബരിയോ... മറ്റോ അടിയന്തിരമായി കമ്മിറ്റിയാപ്പീസിൽ എത്തിച്ചേരുക... ഇവിടെ പരിപാടികൾ മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെ കലാബോധം കലാപബോധമാകുന്നതിന് മുന്നേ പെട്ടെന്നെത്തിച്ചേരുക)
രണ്ടാമൻ: (വീണ്ടും മൈക്ക് announcement) വസന്ത്... അരുൺ... പെട്ടന്ന്.... (പറഞ്ഞു തീരുന്നില്ല)

Shot 37 ground level medium low angle (കിളവൻ)
വന്നയാൾ: ഈ പറയുന്ന ആരെങ്കിലും പെട്ടന്ന് വരുഓ? കൊറേ നേരം ഇരുന്നാ എന്റെ നടുവ് ഉളുക്കും...

Shot 38 Long (കമ്മിറ്റിക്കാരും കിളവനും)
(അപ്പഴേക്കും അരുൺ എത്തിച്ചേരുന്നു... അവിടെ ഇരുന്നയളെ സംശയത്തോടെ നോക്കുന്നു... എന്താണ് ഇതൊക്കെ എന്ന് ആംഗ്യം കാണിക്കുന്നു )
അരുൺ: എന്താ.. എന്താ പ്രശ്നം... ഇയാളാരാ... എന്തിനാ നിലത്തിരിക്കുന്നത്?
രണ്ടാമൻ: ഉപ്പില്ലാത്തത് കൊണ്ട് കുത്തിയിരിപ്പ് സത്യാഗ്രഹാ...
ഒന്നാമൻ: ഇയാൾക്ക് ഇന്ന് തന്നെ ഒര് പരിപാടി അവതരിപ്പിക്കണമെന്ന്... പറ്റൂല്ലാന്ന് പറഞ്ഞപ്പോ തുടങ്ങിയതാ....
(വന്നയാൾ എല്ലാവരേയും മാറി മാറി നോക്കുന്നു)
മൂന്നാമൻ: പഴയ പ്രസിഡണ്ടാന്നാ പറേന്നത്.... എന്തായാലും ഞാൻ ജനിക്കുന്നതിന് മുൻപായിരിക്കും....
(വന്നയാൾ മൂന്നാമനെ തുറിച്ച് നോക്കുന്നു)
അരുൺ: ചേട്ടനെന്താ വേണ്ടത്.... കാര്യങ്ങളൊക്കെ ഇവര് പറഞ്ഞില്ലേ... ദയവ് ചെയ്തു നമ്മളെ പരിപാടികൾ നടത്താൻ സമ്മതിക്കണം....
വന്നയാൾ: അത് തന്നെയാ ഞാനും പറേണത്... പരിപാടി നടക്കണം... കൂടെ എനിക്കും ഒരു പരിപാടി വേണം....
ഒന്നാമൻ: (ആരോടെന്നില്ലാതെ) ലൂസ് ലൂസ് അരപ്പിരി ലൂസ് ആണെന്നാ... തോന്നുന്നത്..
(അരുൺ ഒന്നാമനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിക്കുന്നു)
വന്നയാൾ: എടാ... ഈ പ്രായത്തിലും എന്റെ ചെവി നിന്റെ വരിക്കച്ചെവിയെക്കാൾ നന്നായി കേക്കും... ആരാ ലൂസാവുന്നേന്ന് കാണാം ....
അരുൺ: ചേട്ടാ... പോട്ട്... ഇന്നത്തേക്ക് വിട്... ചേട്ടന് അടുത്ത പരിപാടിക്ക് തീർച്ചയായും ഒരു പരിപാടി അവതരിപ്പിക്കാം... ഇതെന്റെ വാക്കാ... അരുണിന്റെ വാക്ക്....
വന്നയാൾ: മോനേ മൊയ്തീനേ... ഇങ്ങനെ എന്നോട് പറയാൻ തുടങ്ങീട്ട് കാലം കൊറേ ആയി...
രണ്ടാമൻ: അരുണേ... ആൾക്കാർ ഒച്ചപ്പാടക്കാൻ തുടങ്ങി... എങ്ങനെയെങ്കിലും ഈ മാരണം ഒന്ന് ഒഴിവാക്കാൻ നോക്ക്....

Shot 39 medium angle (അരുൺ)
അരുൺ: (സ്വഗതം... ഫോൺ നോക്കിക്കൊണ്ട് ) അപ്പോ... അവളുടെ മോള്... അവൾടെ നമ്പരെത്രയാ... മ്മ്മ്.... കിട്ടി... (വിളിക്കുന്നു) ആ.. അല്ലേ വേണ്ട... അത് നടക്കൂല്ല.... (വീണ്ടും ഫോൺ കറക്കുന്നു) .. ആ.. വസന്തേ... ഉടനെ സ്റ്റേജിലേക്ക് വാ.. ശബരീനേം കൂട്ടിക്കോ... വാ പെട്ടന്ന്... (തിരിഞ്ഞ് വന്നയാളോട്) ചേട്ടാ.. എല്ലാം ഇപ്പ ശരിയാക്കിത്തരാം... നമുക്ക് ഒരുഗ്രൻ പ്രോഗ്രാം നടത്തിക്കളയാം....


Shot 28 Medium angle (കമ്മിറ്റിക്കാർ)
(മറ്റുള്ളവർ അരുണിനെ എന്താണെന്ന അർത്ഥത്തിൽ നോക്കുന്നു... )


Shot 39 medium angle (അരുൺ)
അരുൺ 'എല്ലാം ഉണ്ട്' എന്ന അർത്ഥത്തിൽ ആംഗ്യം കാണിക്കുന്നു. )

Shot 37 Low angle (കിളവൻ)
{വന്നയാളിന്റെ മുഖത്ത് വിജയീഭാവം.)


Shot 38 Long (കമ്മിറ്റിക്കാരും കിളവനും)
(അപ്പഴേക്കും വസന്തും ശബരിയും അവിടെ വേഗത്തിലെത്തുന്നു. അവർ വന്നയാളിന്റെ രണ്ട് ഭാഗത്തായി നിൽക്കുന്നു. അരുണോട്‌ എന്താണെന്ന് ആംഗ്യം കാണിക്കുന്നു. അരുൺ തിരിച്ചും ചില ആംഗ്യങ്ങൾ കാണിക്കുന്നു)
അരുൺ: ചേട്ടാ.. അപ്പോ എല്ലാം സെറ്റ് ആയി... അടുത്ത പ്രോഗ്രാം ചേട്ടന്റെ തന്നെയാക്കിക്കളയാം . എന്താ...വാസൂ.. ശബരീ... റെഡിയല്ലേ...
വാസു / ശബരി: ബിൽകൂൽ റെഡി .....
അരുൺ: എന്നാ... ദാ.. പിടിച്ചോ.... ഇയാൾടെ ഒരു പ്രോഗ്രാം... (തിരിഞ്ഞ് മൂവരെ നോക്കി ) നിങ്ങളിനി നിങ്ങൾടെ കാര്യം നോക്കിക്കോ.. (മൂന്നു പേരും കൂടി വന്നയാളിനെ പൊക്കുന്നു)

Shot 40 Low angle
(കിളവൻ വെപ്രാളപ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു. കൈകൾ കിളവനെ കിളവനെ പൊക്കിയെടുത്ത് പോകുന്നു.)

Shot 38 Long
(കിളവനെ വസന്തും ശബരിയും അരുണും പൊക്കിക്കൊണ്ട് പുറത്തേക്ക് പോകുന്നു. മറ്റ് മൂന്ന് പേരും അത്ഭുതത്തോട് കൂടി പരസ്പരം നോക്കുന്നു... )
മൂന്നാമൻ: ഈ പ്രോഗ്രാം കൊള്ളാല്ലേ....
ഒന്നാമൻ: ഹാവൂ... മാരണം പോയി... അടുത്ത പരിപാടി വേഗം നടത്താം സമയം പോയി..... (walkie talkie യിൽ) സുരേഷേ... all set... (തിരിഞ്ഞു രണ്ടാമനോട്) Let's start.

(രണ്ടാമൻ ശരി എന്ന അർത്ഥത്തിൽ  ആംഗ്യം കാണിക്കുന്നു. )

Stage

വെളിച്ചം തെളിയുന്നു. പരിപാടി തുടങ്ങുന്നു)

ഭാഗം 5 

Screen

Shot 41 slider medium (കുതിര, മൂന്ന് കമ്മിറ്റിക്കാർ)
(കാഴ്ച കുതിരയിൽ നിന്ന് തുടങ്ങുന്നു. പതുക്കെ കുതിരയുടെ കൂടെ, വളരെ സംഘർഷത്തോടെ താടിക്ക് കൈയും കൊടുത്ത് ഇരിക്കുന്ന മൂന്ന് കമ്മിറ്റിക്കാരും കാഴചയിലേക്ക് വരുന്നു. ബനിയൻ വേഷം)

Shot 42 medium 45 degree (കമ്മിറ്റിക്കാർ)

(കമ്മിറ്റിക്കാർ മെൽപോട്ട് നോക്കുന്നു)
ഒന്നാമൻ: എന്നാലും... വസന്ത് ഈ കുതിരയെ ഇവിടെ കെട്ടിയതെന്തിനാണെന്ന്ഒരു പിടിയൂല്ല....
രണ്ടാമൻ: വസന്തിന് അശ്വമേധയാഗം നടത്താനായിരിക്കും...
മൂന്നാമൻ: ഹ്മ്ഉം.... ;ചിലപ്പോ ശരിയായിരിക്കും... KCS കഴിഞ്ഞിട്ട് ഇനി FOMAA യുടെ ചുക്കാൻ പിടിക്കാനുള്ള പുറപ്പാടായിരിക്കും അല്ലേ... (ചിരിക്കുന്നു)
ഒന്നാമൻ: എന്നാലും കുതിരയെ കമ്മിറ്റിയാപ്പീസിൽ കേട്ടാണോ... ശ്ശൊ... കുതിരച്ചാണത്തിന്റെ നാറ്റം.....
രണ്ടാമൻ: ഒരു കുതിരവാല് കിട്ടിയാല് വസന്തിന്റെ മുഖത്തെ അരിമ്പാറ പറിച്ചെടുക്കായിരുന്നു.
മൂന്നാമൻ: ഹ്..ഹ് ... ഈ കുതിരവാല് മൊത്തം വേണോ മോനേ... വാലിലെ ഒരു രോമം പോരേ....?

Shot 43 medium (രണ്ടാമൻ)
(walkie talkie യിൽ നിന്നുള്ള ശബ്ദം) "എന്തായി.. അടുത്ത പ്രോഗ്രാം റെഡിയല്ലേ... "
മൂന്നാമൻ: (ഞെട്ടിത്തരിച്ച് walkie talkie കൈയ്യിലെടുത്ത്) ഹോ...ആാ.. സുരേഷേ.. ഇനി  finale  ആണ്. അവർ സെറ്റ് ആയിക്കൊണ്ടിരിക്കുകയാണ്..
സുരേഷ്: (walkie talkie സന്ദേശം) 'എന്നാപ്പിന്നെ ഈ സമയത്ത് നമ്മുടെ നന്ദി പ്രകാശനം നടത്താമെന്ന്  കരുതുന്നു. അരുൺ സ്റ്റേജിലോട്ട് വരുന്നുണ്ട്.'
രണ്ടാമൻ: ഓകെ ഓകെ....

Shot 44 medium front static (കമ്മിറ്റിക്കാർ)

ഒന്നാമൻ: അരുണേ... നമ്മളെ മറക്കല്ലേ... 
മൂന്നാമൻഹ്മ്ഉം... ഹ്മ്ഉം.... കിട്ടും കിട്ടും...

Stage

(അരുൺ സ്റ്റേജിലോട്ട് വരുന്നു. )
അരുൺ: (സ്ക്രീനിലേക്ക് നോക്കിക്കൊണ്ട്) ഓക്കേ.... എനിക്ക് ഇച്ചിരി പണിയുണ്ട്... അപ്പോ ശരി നിങ്ങള് ഇത്തിരി വിശ്രമിക്ക്... (screen off ആകുന്നു. അരുൺ പറയാനുള്ള കാര്യങ്ങളൊക്കെ പറയുന്നു. ഏറ്റവും ഒടുവിലായി...)
അരുൺ: (കാണികളെ നോക്കി) അപ്പോ ശെരി ബൈ.... Enjoy the show. (അരുൺ അരങ്ങിൽ നിന്ന് പുറത്തേക്ക് പോകുന്നു)

Screen

Special Shot 6 Long 
അരുൺ: (അരുൺ കമ്മിറ്റിയാപ്പീസിലേക്ക് കടന്നു വരുന്നു ) ആ.. ഒരു കാര്യം പറയാൻ വിട്ടുപോയി... 

Special Shot 7 Medium 45 degree
അരുൺ: (തിരിഞ്ഞ് പുറത്തോട്ടെന്നവണ്ണം നോക്കി ) നമ്മുടെ ഈ ഗ്രാമോൽസവത്തിനിടയിൽ .... കുറേ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്... അത് നിങ്ങളും കണ്ടതാണല്ലോ.... ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരിക്കാനാണ് രണ്ട് മൂന്നു പേരെ കമ്മിറ്റിയാപ്പീസിൽ കൊണ്ടിരുത്തിയത്.....എന്നിട്ടും ഹാ.. പോട്ട്.. ഇങ്ങനെയൊക്കെയായി... 

Shot 44 medium front (കമ്മിറ്റിക്കാർbecomes a LONG shot

(മൂന്ന് കമ്മിറ്റിക്കാരും ആകാംക്ഷാഭരിതരായി കാണപ്പെടുന്നു. മൂവ്വരും അരുണിനെ ശ്രദ്ധിക്കുന്നു

Special Shot 7 Medium 45 degree
അരുൺ: .....ഈ സംഭവിച്ച കാര്യങ്ങൾമൂലം ഇനി നിങ്ങൾക്കാർക്കെങ്കിലും നമ്മളുടെ മേക്കിട്ട് കേറണം എന്ന് തോന്നുകയാണെങ്കിൽ ദാ... (പിന്നിലുള്ള കുതിരയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ) ഈ കുതിരയുടെ മേലെ കേറിക്കോണം...

Special Shot 8  Medium (കുതിര )
കുതിരയെ മാത്രം കാണിക്കുന്നു.

Special Shot 7 Medium 45 degree
അരുൺ:.....നമ്മളെ വെറുതെ വിട്ടേര്.... അപ്പോ ശെരി... (അരുൺ പോകുന്നു)

Shot 45 medium (ഒന്നാമൻ) camera follows as ഒന്നാമൻ gets up
ഒന്നാമൻ:(ഒന്നാമൻ പെട്ടന്ന് ദേഷ്യത്തോടെ ചാടി എഴുന്നേക്കുന്നു മൂന്നാമനെ നോക്കി) കിട്ടിയല്ലോ .. ചാക്ക് കണക്കിന് നന്ദി...

Shot 46 medium (മൂന്നാമൻ) camera follows as മൂന്നാമൻ gets up
(മൂന്നാമനും ഒരു പ്രത്യേകഭാവത്തോടെ ഒന്നാമനെ നോക്കി എഴുന്നേക്കുന്നു )
മൂന്നാമൻ: ങേ....

Shot 43 medium (രണ്ടാമൻcamera follows as രണ്ടാമൻ gets up
രണ്ടാമൻ: ഇവന്മാരുടെ നന്ദിക്ക് ഇത്ര ഖനം ഉണ്ടെന്ന് ഇപ്പഴാ മാനസ്സിലായത്.. ഹൊ...(രണ്ടാമനും എഴുന്നേക്കുന്നു. അവരുടെ boxer nicker അനാവൃതമാകുന്നു)

Shot 47 medium front (കമ്മിറ്റിക്കാർ)
(മൂന്ന് കമ്മിറ്റിക്കാരും എഴുന്നേറ്റ് നിൽക്കുന്നു)
മൂന്നാമൻ: ഹൂ... എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്... ഒരു കണക്കിന് വസന്തിന്റെ മേക്കിട്ട് കേറുന്നതിലും നല്ലത് ഈ കുതിരയുടെ മേലെ കേറുന്നത് തന്നെയാണ്.... (എന്നിട്ട് കുതിരയുടെ മേലെ കേറാനെന്നത് പോലെ എഴുന്നേക്കാൻ തുനിയുന്നു... )
ഒന്നാമൻ: (മൂന്നാമനെ പിടിച്ച് വച്ചുകൊണ്ട് ) എവെടെക്കാ...? എന്നിട്ട് വേണം കുതിര ചവിട്ടി ചാവാൻ...
രണ്ടാമൻ: ഇനി ഒരു finale യും കൂടിയല്ലേയുള്ളൂ... അതൂം കൂടി കഴിഞ്ഞ് ഈ കുതിരയെ കമ്മിറ്റിയാപ്പീസിലിട്ട് പൂട്ടി സ്ഥലം വിടാം...
മൂന്നാമൻ: ഇനി നമ്മളോട് ഈ പണിക്ക് പറയ്വല്ലോ.. അപ്പോ നോക്കാം...
പ്രബീഷ്: (O C) വിട്ടുകള മാഷന്മാരേ... ഇതൊക്കെ വെറും നാടകമായിരുന്നില്ലേ... ഹാ.. വെറും തമാശ... വെറും നമ്പര്....
(ഈ സമയം മൂന്ന് കമ്മിറ്റിക്കാരും ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞ് നോക്കുന്നു)

Shot 48 medium (പ്രബീഷ്, വസന്ത്)
(രണ്ടു പേരും കടന്ന് വരുന്നു. അത്ഭുതത്തോടെ കമ്മിറ്റിക്കാരെ ആപാദചൂടം നോക്കുന്നു )

Shot 49 medium (shot starts from feet of the committee members and slowly tilts up)
(എല്ലാ കമ്മിറ്റിക്കാരും boxer nicker and banyan വേഷം )

Shot 48 medium (panning following Vasanth and Prabish tightly as they walk towards committee members)
വസന്ത്: ഇതെന്ത്ന്നാടായിത്... നിങ്ങളെ ആകെമൊത്തം കുതിര നക്കിയ ലക്ഷണംണ്ടല്ലോ...

Shot 50 long
ഒന്നാമൻ: ഈ പണിയുടെ tension കാരണം നമ്മളായിട്ടാ.. ഇത്രയെങ്കിലും പിടിച്ചു നിന്നത്... 
പ്രബീഷ്: അതെയതെ... പരിപാടി ഇവിടെ വച്ച് തീർന്നത് നന്നായി... അല്ലെങ്കിൽ sensor board ന്റെ കത്തി ഇവിടെ കിടന്നിങ്ങനെ(അമ്മാനമാടുന്നത് കാണിക്കുന്നു) അമ്മാനമാടിയേനെ..
വസന്ത്: (ചിരിക്കുന്നു) അറിയാടോ... എല്ലാം അറിയാം.... നിങ്ങളോട് ഇനിയൊര് നന്ദി പ്രത്യേകം പറയണോ....
മൂന്നാമനും രണ്ടാമനും:   ഏയ്... ഇനി വേണ്ട..  ഇപ്പഴാ കരളിലൊരു.. ഒരു.. എന്താ പറയാ... ഒരു.. (കുളിര്  കോരിയത് പോലെ കാണിക്കുന്നു)
ഒന്നാമൻ: (വെപ്രാളപ്പെട്ട്) അയ്യോ സമയം പോയതറിഞ്ഞില്ല... നമുക്ക് പരിപാടി തുടങ്ങാം... 
രണ്ടാമൻ: ശരിയാ... സുരേഷേ... എല്ലാം റെഡി അല്ലേ... പാട്ട് ഇട്വാണേ... [(OC)ആാ ഓക്കേ ഓക്കേ ശരി....] അപ്പോ റെഡി...
മൂവരുംഇനി നമുക്കങ്ങ് അടിച്ച് പൊളിക്കാം... (എല്ലാവരും സന്തോഷത്തോടെ കൈ പൊക്കി ഒരുമിച്ച് എഴുന്നേക്കുന്നു - FREEZ - Screen Off - Finale starts)

ഭാഗം - 5 

Screen 

Shot 51  medium straight (കമ്മിറ്റിക്കാർ)[കമ്മിറ്റിയാപ്പീസിൽ പതിവ് പോലെ എല്ലാവരും program നടത്തുന്നതിന്റെ തിരക്കിലാണ്. ]
ഒന്നാമൻ: ഹ്മ്ഉം.... അടുത്തതൊരു പാട്ട്......
രണ്ടാമൻ: നൃത്തം.. നൃത്തം... പിന്നേം നൃത്തം... അത് കഴിഞ്ഞാലും നൃത്തം... പിന്നെ നൃത്തോനൃത്തം.... എന്തായാലും ഒരു change ആയല്ലോ...
മൂന്നാമൻ:  (ചിരിച്ചു കൊണ്ട് - ശ്രീനിവാസൻ) 
രണ്ടാമൻ: എന്താടാ...യീ.. കിണിക്കുന്നെ....?
മൂന്നാമൻ: ന്റെ ചങ്ങായീ...ഈ സ്റ്റേജിലെ  പാട്ട് പാടലൊരു വല്ലാത്ത സംഭവാ..... ന്താന്നറിയില്ല... കുട്ടിച്ചാത്തനോ ഗുളികനോ... എന്തൊക്കെയോ വന്ന് കേറും...
രണ്ടാമൻ: ആര്? മ്മടെ കാനാടി ചാത്തനോ? നീയൊന്ന് തെളിച്ച് പറയ്...
മൂന്നാമൻ: ന്താന്നറിയില്ല .... ഇവിടെ വന്ന് mic കൈയ്യിലെടുത്ത് പാടിയവരൊക്കെ പ്രസിഡന്റിന്റേയും സെക്രട്ടറീടെയും തന്തക്കും തള്ളക്കും വിളിച്ചിട്ടേ പോയിട്ടുള്ളൂ...

Stage 

(അപ്പഴേക്കും പാടുന്നവർ വന്ന് mic test ചെയ്യുന്നു)

Screen

Shot 52 Long  (കമ്മിറ്റിക്കാർ)
ഒന്നാമൻ: ഹഹ... അത് ശരിയാ... സംസാരിക്കാൻ mic കൈയ്യിലെടുത്താൽ  ഒരു കൊഴപ്പോം ഇല്ല... പക്ഷേ പാടാനെടുത്താൽ വഷളാവും...
രണ്ടാമൻ: (ഓർത്തുകൊണ്ട്) ശരിയാ.. കഴിഞ്ഞ കൊല്ലം  മഹിമ വന്ന് പാടിയപ്പോ... ഞാൻ കണ്ടതാ...
മൂന്നാമൻ: ഒരിക്കല് നമ്മുടെ കുട്ടൻ ചേട്ടൻ കരഞ്ഞോണ്ടാ പോയത്.... അങ്ങനെ എത്രയെത്ര കദനകഥകൾ...
ഒന്നാമൻ: ഇക്കൊല്ലം വസന്തേട്ടന്റെ വസന്തോത്സവം അസന്തോഷം ആഉഓ.... ആ...
(ആ സമയത്ത് വസന്ത് അവിടെ കേറി വരുന്നു... )

Shot 53 medium (വസന്ത്)
(ആ സമയത്ത് വസന്ത് അവിടെ കേറി വരുന്നു... )
വസന്ത്: കരിനാക്ക് എടുത്ത് പേടിപ്പിക്കല്ലേ.... സംഭവൊക്കെ ശെരിയാ....(ഒരു വെപ്രാളം പോലെ) ഈ mic ഒരു ബല്ലാത്ത പ്രശ്നം തന്നെയാ...

Shot 52 Long (കമ്മിറ്റിക്കാരും വസന്തും)
രണ്ടാമൻ: mic എല്ലാം നമ്മളിന്നലയേ set ആക്കി വച്ചതല്ലേ?
വസന്ത്: എല്ലാം സെറ്റ് ആക്കിയിട്ടുണ്ട്... ന്നാലും (നെഞ്ചത്ത് കൈ വച്ചുകൊണ്ട്, നെഞ്ച് തള്ളിക്കൊണ്ട്) ദാ... ഇവിടുന്നൊരു... ഗദ്ഗദം....

Shot 54 medium 45 degree (മൂന്നാമൻ)
മൂന്നാമൻ: പേടിക്കണ്ടാന്ന്... ഗദ്ഗദം പോക്കാനുള്ള മരുന്ന് എന്റെ കൈയ്യിലുണ്ട്... പക്ഷേ രാത്രിയേ കഴിക്കാൻ പറ്റൂ...

Shot 55 medium (വസന്ത്)
വസന്ത്: (അമറി മൂളിക്കൊണ്ട്  മൂന്നാമനെ തുറിച്ച് നോക്കുന്നു )

Shot 56 medium standing position,over the shoulder for both Vasanth and Randaaman
രണ്ടാമൻ: (വസന്തിന്റെയടുത്ത് വന്ന് ചുമലിൽ പിടിച്ചുകൊണ്ട്, വളരെ നാടകീയതയോടെ ) വസന്തേട്ടാ... തളരരുത്... (വസന്തിന് അത്ഭുതം)നിങ്ങളുടെ തകർച്ച നിങ്ങളുടെത് മാത്രമാണ്...
(വസന്ത് അവനെ തള്ളിമാറ്റിക്കൊണ്ട്)
വസന്ത്: ഒരു സമാധാനത്തിന് വേണ്ടിയാ ഇവ്ടെ വന്നെ.. ഇപ്പോ ഉള്ള സമാധാനോം പോയി... (പോകാൻ തുടങ്ങിക്കൊണ്ട് ) 

Shot 52 Long 
വസന്ത്: (പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കിക്കൊണ്ട്)ഞാൻ തന്നെ പോയി mic സെറ്റ് ആണോന്ന് നോക്കാം (Screen ഇരുളുന്നു)

Stage

(സ്ക്രീനിൽ ചിലതൊക്കെ നടക്കുന്നതായ രീതിയിലുള്ള actions. വസന്ത് സ്റ്റേജിലോട്ട് വരുന്നു... 
വസന്ത്:(പാടുന്നവരോട് ) എല്ലാം സെറ്റ് ആണോ?...  
(എല്ലാം ശെരിയാണെന്ന് പാടുന്നവർ ആംഗ്യത്തിലൂടെ .കാണിക്കുന്നു )
വസന്ത്: (ഒരു mic എടുത്ത് ) mic set ആണെന്നാ തോന്നുന്നേ... എന്നാപ്പിന്നെ പാട്ട് തുടങ്ങിക്കോ... (thumbs up കാണിക്കുന്നു.. )
(പാട്ട് തുടങ്ങുന്നു) 


---ശുഭം---