പൂമുഖം

നിങ്ങൾക്കെല്ലാവർക്കും  നാരായ പംക്തിയിലേക്ക് സുസ്വാഗതം.

പങ്കിടുകിൽ പെരുത്തിടും സന്തോഷം, പക്ഷേ സന്താപം പാതിയായിടും !!

പ്രഭാതവും, പ്രദോഷവും, നിലാവും, മഴയും, തീരവും, തിരയും, പൂവിന്റെ സുഗന്ധവും, സുന്ദരികളും എന്തിനേറെ ഈ പ്രകൃതിയുടെ എല്ലാ ഭാവങ്ങളും എന്നിൽ ചിന്തകളുടെ ഒരായിരം ഞാണൊലികൾ സൃഷ്ടിക്കുന്നു. പക്ഷെ ആ ഞാണൊലികളിൽ നിന്നുളവാകുന്ന അനുരണനങ്ങൾ വളരെക്കുറച്ച് മാത്രമേ പുറത്തു വരുന്നുള്ളൂ. എന്റെ ഭാഗ്യദോഷം!

ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല, അതുകൊണ്ടുതന്നെ എനിക്ക് രാഷ്ട്രീയബോധം കുറവാണെന്ന് നിങ്ങൾ പറഞ്ഞേക്കാം. ഞാൻ ചേലാകർമ്മം ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ   എനിക്ക് ശരീരശുദ്ധിയില്ലെന്ന് ചിലര്‍ പറഞ്ഞേക്കാം. ഞാൻ ജ്ഞാനസ്നാനം ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ എനിക്ക് ആത്മീയജ്ഞാനം ഇല്ലെന്ന് ചിലർ കരുതിയേക്കാം. എന്നിൽ വേദമന്ത്രധ്വനികൾ ദിവസവും മുഴങ്ങാറില്ല, അതുകൊണ്ട് തന്നെ എനിക്ക് കർമ്മബോധവും ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് തിരിച്ചൊന്നും പറയാനില്ല. എന്നാൽ എന്റെ ചിന്തകൾ സ്വതന്ത്രമാണ്. ഒരു ചട്ടക്കൂട്ടിനുള്ളിലും ഞാൻ എന്റെ ചിന്തയെ അടിമപ്പെടുത്തിയിട്ടില്ല. എന്റെ സ്വപ്നങ്ങളെ ഞാനാർക്കും പണയം വെച്ചിട്ടില്ല. ഈ ലോകം നമുക്കെല്ലാവർക്കുമുള്ളതാണ്. അതിനെ നമുക്ക് അഭംഗുരം കൂടുതൽ ഭംഗിയുള്ളതാക്കാം...

എന്റെ കാവ്യസപര്യയുടെ പൂമുഖത്തേക്ക്‌ വന്നതിന് അകൈതവമായ നന്ദി അറിയിക്കുന്നതോടൊപ്പം നിങ്ങളെ ഓരോരുത്തരെയും ഇവിടേക്ക്, അതിരറ്റ സന്തോഷത്തോടെ ഞാൻ  സ്വാഗതം ചെയ്യുന്നു.

നിങ്ങൾ അനുഭവിച്ച ഓരോ വിഭവത്തിനും, നിങ്ങളുടെ മറയില്ലാത്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാൻ താല്പര്യം.


(KAGW വിന് വേണ്ടി 'മലയാളമേ സ്വരരാഗമേ' ആശയ ഗാനം എഴുതിയതിന് ഒരു സമ്മാനം) 


( 'ഫോമാ'യുടെ 2014 ലെ 'ബ്ലോഗ് സാഹിത്യ'ത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നു)

(KAGW വിന്റെ 2014 ലെ 'വാഷിംഗ്ടണ്‍ മെട്രോ മലയാളി സാഹിത്യ പുരസ്കാരം' ഏറ്റുവാങ്ങുന്നു)

11 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2015, നവംബർ 20 10:40 AM

    Ippoazhau blog kandath. jagadeshinte blogil ninn kitty. vaayikkan thudangeettilla.marupadikal ariyikkam... :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം നിഹാൽ. ഇവിടെ കണ്ട് മുട്ടിയതിൽ വളരെ സന്തോഷം.

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2017, മാർച്ച് 13 11:54 AM

    annu poyathil pinne,innanu veendum ee blogil varunnath :P
    veendum nammal kandumuttunnu... :-)

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. aale manassilaayilla.. showing as unknown :) As of now no travel to India very soon unless any emergency... Will plan for next year!

      ഇല്ലാതാക്കൂ
  4. ചാണക സാനിറ്റൈസർ ഒരുമൾട്ടി ബില്ലയൻ ബിസിനസ്സ് ആക്കാം. കൊറോണ കൊറേദിവസം എടുക്കാതെ കൊറയാൻ ഈ ചാണക ഗ്രീൻ ഇന്നൊവേഷൻ വഴിതുറക്കും. കാർബൺ ഫുട്ടേജും കലക്കും.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2023, ജൂൺ 2 10:47 AM

    Raju Thomas, Sargavedi NY: I just finished reading Kokkodan's Koothaandavar. Wow! What a story! what a title! It blew me away. So much good stuff, and all put together so well! It is the story of a young techie's friendship with a transvestite--an affair that flies in the face of familial and societal norms-- that grows to a proposal of marriage but gets 'the unkindest cut' in the form of the girl's suicide. I heartily commend the author and highly recommend the work; it is a most unusual novel, a must-read. I am so glad for Kokkodan and so sure of the book's prospects that I would that a Tamil version were put out.

    മറുപടിഇല്ലാതാക്കൂ